#ഓർമ്മദിനം based on true story
അലമ്പി നടക്കണ പ്രായത്തിൽ
ആദ്യതിരിച്ചടി ഏട്ടന്റെതായിരുന്നു.
ബോഡറിലെയുദ്ധം പോരാഞ്ഞിട്ട് വീട്ടിൽ യുദ്ധത്തിനുള്ള കളം ഒരുക്കാൻ ഏട്ടൻ തീരുമാനിച്ചു .അതെ പെണ്ണുകെട്ടാൻ...
ആദ്യതിരിച്ചടി ഏട്ടന്റെതായിരുന്നു.
ബോഡറിലെയുദ്ധം പോരാഞ്ഞിട്ട് വീട്ടിൽ യുദ്ധത്തിനുള്ള കളം ഒരുക്കാൻ ഏട്ടൻ തീരുമാനിച്ചു .അതെ പെണ്ണുകെട്ടാൻ...
പണ്ട് അച്ഛനും ഒരു വെടിവെപ്പുകാരനായിരുന്നു.
കാശ്മീർ ബോഡറിലെ താഴ്വരയിൽ.
ഇപ്പോൾ ഉണ്ടതീർന്ന തോക്കിൽ നിന്നും
പഴയ വീര സാഹിസിക കഥകൾ മാത്രമേ
പുറത്തുവരുള്ളൂ.അതും ഉന്തിതള്ളി വീട്ടിലിരുപ്പുണ്ട്...
കാശ്മീർ ബോഡറിലെ താഴ്വരയിൽ.
ഇപ്പോൾ ഉണ്ടതീർന്ന തോക്കിൽ നിന്നും
പഴയ വീര സാഹിസിക കഥകൾ മാത്രമേ
പുറത്തുവരുള്ളൂ.അതും ഉന്തിതള്ളി വീട്ടിലിരുപ്പുണ്ട്...
ഏട്ടത്തി വലതുകാലു വെച്ച്
വീട്ടിലേയ്ക്കു വന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്...
വീട്ടിലേയ്ക്കു വന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്...
വീട്ടിൽ വിരഹിച്ചു നടന്ന കാലമായിരുന്നു.
നല്ല ഉപദേശത്തിന്റെ കുറവുണ്ടെന്ന് മനസ്സിലാക്കിയ 'അമ്മ അച്ഛനെ ഉപദേശിച്ചു മകനെ നന്നാക്കുവാൻ.അച്ഛന്റെ ഉപദേശം നെഞ്ചിൽ തറച്ച ഉണ്ടകളായിരുന്നു...
നല്ല ഉപദേശത്തിന്റെ കുറവുണ്ടെന്ന് മനസ്സിലാക്കിയ 'അമ്മ അച്ഛനെ ഉപദേശിച്ചു മകനെ നന്നാക്കുവാൻ.അച്ഛന്റെ ഉപദേശം നെഞ്ചിൽ തറച്ച ഉണ്ടകളായിരുന്നു...
ചുറ്റികളിയൊക്കെ നിർത്തിക്കൊ അന്യവീട്ടിൽ നിന്നും വന്ന പെൺകൊച്ചാ,
നിന്റെ പേ കൂത്തൊന്നും അതിനു ഇഷ്ടമായെന്ന് വരില്ല...
നിന്റെ പേ കൂത്തൊന്നും അതിനു ഇഷ്ടമായെന്ന് വരില്ല...
ഞനെന്താ തീവ്രവാദിയാണോ എന്നുചോദിക്കണമെന്നു ഉണ്ടായിരുന്നെങ്കിലും മൗനം
വിദ്വാനു ഭൂഷണം എന്ന് കേട്ടിട്ടില്ലേ .
മിണ്ടാതെ കേൾക്കുക അത്രതന്നെ...
വിദ്വാനു ഭൂഷണം എന്ന് കേട്ടിട്ടില്ലേ .
മിണ്ടാതെ കേൾക്കുക അത്രതന്നെ...
ഈ വീട്ടിലേക്ക് നുഴഞ്ഞുകയറ്റുന്ന
സാധനങ്ങൾ എന്തെന്നറിയാം.
ഈ പ്രായം കഴിഞ്ഞിട്ടല്ലേ മോനെ
ഞാനും വന്നത്...
സാധനങ്ങൾ എന്തെന്നറിയാം.
ഈ പ്രായം കഴിഞ്ഞിട്ടല്ലേ മോനെ
ഞാനും വന്നത്...
ഞാനെന്താ ബോംബും കൊണ്ടാണോ
വീട്ടിൽ കയറുന്നത്.അപ്പോഴും മൗനം പാലിച്ചു എന്തിനാ വടികൊടുത്തു അടിവാങ്ങുന്നത്...
വീട്ടിൽ കയറുന്നത്.അപ്പോഴും മൗനം പാലിച്ചു എന്തിനാ വടികൊടുത്തു അടിവാങ്ങുന്നത്...
അമ്മച്ചിക്കാരി നിന്റെ റൂം തൂത്തുവാരിയപ്പോൾ കട്ടിലിനടിയിൽ ഒരുകൂട്ടം ബുക്കുകൾ കിട്ടി...
പിന്നെ അതൊക്കെ കാണും.
പഠിത്തത്തിൽ ഞാൻ മിടുക്കനാണല്ലോ...
പഠിത്തത്തിൽ ഞാൻ മിടുക്കനാണല്ലോ...
മാങ്ങാത്തൊലി.ആരോഗ്യമാസികയെന്നും പറഞ്ഞു അവൾ എന്റെ കൈയിലാ കൊണ്ടുതന്നത്.എന്റെ ആരോഗ്യം നന്നാക്കാനായിട്ട്.എനിക്കല്ലേ അറിയൂ
ആരോഗ്യമാസിക അല്ല ആരോഗ്യം കളയാനുള്ള മാസികയെന്നു ...
ആരോഗ്യമാസിക അല്ല ആരോഗ്യം കളയാനുള്ള മാസികയെന്നു ...
പ്രായ പൂർത്തിയായ മകന്
ഈ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലേ.
ഗർജിക്കുന്ന സിംഹം ഉള്ളിൽ നിന്നും
പുറത്തു ചാടിയില്ല.പാവം
ഉള്ളിൽത്തന്നെ കിടന്നുറങ്ങിക്കോട്ടെ....
ഈ വീട്ടിൽ ഒരു സ്വാതന്ത്ര്യവുമില്ലേ.
ഗർജിക്കുന്ന സിംഹം ഉള്ളിൽ നിന്നും
പുറത്തു ചാടിയില്ല.പാവം
ഉള്ളിൽത്തന്നെ കിടന്നുറങ്ങിക്കോട്ടെ....
ശരി അച്ഛാ ഇനി നന്നാവാൻ ശ്രമിക്കാം...
പിന്നെയൊരു കാര്യം കൂടി.വള്ളി ട്രൗസറും ഇട്ടുകൊണ്ടുള്ള നിന്റെ ലാഞ്ചക്കം
ഉണ്ടല്ലോ ഇനിവേണ്ട...
ഉണ്ടല്ലോ ഇനിവേണ്ട...
അച്ഛാ അത് ബെർമുഡയാണ്...
എന്ത് മുടയായാലും വേണ്ട...
ഇവിടെ ജീവിക്കുന്നതിലും ഭേദം പാക്കിസ്ഥാനിൽ പോകുന്നതാണ്.
ഏത് സമയത്താണ് ഏട്ടന്
പെണ്ണുകെട്ടാൻ തോന്നിയത്...
ഏത് സമയത്താണ് ഏട്ടന്
പെണ്ണുകെട്ടാൻ തോന്നിയത്...
പെണ്ണ് വീട്ടിലേയ്ക്കു വന്നാൽ ആണിന്റെ സ്വാതന്ത്ര്യം നഷ്ടമാകുമെന്ന് പറയുന്നത് എന്തുമാത്രം ശരിയാണ്...
ബോഡറിലെ ഏട്ടന്റെ സാഹസികത ഏട്ടത്തിയോട് തള്ളികൊണ്ടിരുന്നപ്പോഴാണ് അങ്ങോട്ടേയ്ക്കു കുത്തികയറി ചെന്നത്.
സ്വർഗത്തിൽ കട്ടുറുമ്പാകുവാൻ രസമുള്ള കാര്യമാണ്...
സ്വർഗത്തിൽ കട്ടുറുമ്പാകുവാൻ രസമുള്ള കാര്യമാണ്...
ഏട്ടത്തി ഇതൊന്നും വിശ്വസിക്കരുതേ.അച്ഛനും മോനും തള്ളിന്റെ ഉസ്താതുക്കളാ...
അടുത്ത് തന്നെ നീയും മിലിറ്ററിയിൽ
ജോയിൻ ചെയ്യണം...
ജോയിൻ ചെയ്യണം...
വല്ലകാര്യമുണ്ടായിരുന്നോ പണി പാളി.
അയ്യോ ഏട്ടാ ഞാനില്ലേ,നിങ്ങളുടെ തള്ളുകൊണ്ടു വീട് മറിഞ്ഞു വീഴാറായി.ഇനി ഞാനും കൂടിചേർന്നാൽ താങ്ങില്ല ഈ വീട്...
അവന്റെ ഇഷ്ടത്തിന് വിടു ഏട്ടാ...
അങ്ങനെ പറഞ്ഞുകൊടുക്കു ഏട്ടത്തി...
നീയും കൂടി അവനെ സപ്പോർട്ട് ചെയ്യാത്ത കുറവേയുള്ളായിരുന്നു.
ഇന്ത്യ എന്നുകേട്ടാൽ തിളയ്ക്കണം
ചോര ഞരമ്പില്.
ടിവി-യിലും സോഷ്യൽ മീഡിയയിലും ഘോരം ഘോരം പ്രസംഗിക്കാൻ എല്ലാവർക്കും കഴിയും.
ചോര ഞരമ്പില്.
ടിവി-യിലും സോഷ്യൽ മീഡിയയിലും ഘോരം ഘോരം പ്രസംഗിക്കാൻ എല്ലാവർക്കും കഴിയും.
ഒരോ സെക്കന്റിലും പെറ്റുവീണ മണ്ണിനെ സംരക്ഷിക്കാൻ കിട്ടുന്ന അവസരം പുണ്യമെന്നു കരുതുന്നവരാണ് ഓരോ പട്ടാളക്കാരും.അവന്റെ അവസാന ജീവന്റെ തുടിപ്പും മണ്ണിന്റെ കാവലിനു വേണ്ടിയായിരിക്കും.ഞാൻ ആരോടു പറായാൻ ആരുകേൾക്കാൻ...
അവരായി അവരുടെപാടായി,
ഞാൻ എസ്കേപ്പായിരുന്നു...
ഞാൻ എസ്കേപ്പായിരുന്നു...
ഏട്ടൻ ബോഡറിലേയ്ക്കു വണ്ടി കയറി.
ഒരു മാസം കഴിഞ്ഞിട്ടില്ല ഏട്ടത്തി ഛർദിലും തുടങ്ങി.ഏട്ടൻ ആരാമോൻ ശരിക്കും പട്ടാളക്കാരെനെന്നു തെളിയിച്ചു.ഒൺപതാം മാസം തങ്കം കുടംപോലുള്ള മോളും പിറന്നു.
ഒരു മാസം കഴിഞ്ഞിട്ടില്ല ഏട്ടത്തി ഛർദിലും തുടങ്ങി.ഏട്ടൻ ആരാമോൻ ശരിക്കും പട്ടാളക്കാരെനെന്നു തെളിയിച്ചു.ഒൺപതാം മാസം തങ്കം കുടംപോലുള്ള മോളും പിറന്നു.
ഡെലിവറി തീയതി മുതൽ ഏട്ടൻ
ആരെയും കിടത്തിയുറക്കിയിട്ടില്ല.
ഒരച്ഛന്റെ മനസ്സ് എപ്പോഴും അങ്ങനെയാണല്ലോ...
ആരെയും കിടത്തിയുറക്കിയിട്ടില്ല.
ഒരച്ഛന്റെ മനസ്സ് എപ്പോഴും അങ്ങനെയാണല്ലോ...
ഏട്ടൻ വരുന്നുണ്ട് അടുത്താഴ്ച...
ഏട്ടത്തി പറയുമ്പോൾ ആ മുഖത്ത് നിറഞ്ഞുനിന്ന സന്തോഷം കാണണമായിരുന്നു,
കല്യാണം കഴിഞ്ഞ ആദ്യ മടക്കയാത്ര,
കുഞ്ഞുമോളു പിറന്നു, സന്തോഷിക്കാൻ കാരണങ്ങൾ ഒരുപാടുണ്ടല്ലോ...
കല്യാണം കഴിഞ്ഞ ആദ്യ മടക്കയാത്ര,
കുഞ്ഞുമോളു പിറന്നു, സന്തോഷിക്കാൻ കാരണങ്ങൾ ഒരുപാടുണ്ടല്ലോ...
കുഞ്ഞുമോളെ നിന്റെ അച്ഛൻ വരുന്നടി.
തള്ളു വീരൻ...
തള്ളു വീരൻ...
ഡാ ചെക്കാ എന്റെ ഏട്ടനെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ...
പോ ഏട്ടത്തി കുഞ്ഞുമോളും അറിഞ്ഞിരിക്കട്ടെ അച്ഛന്റെ തള്ളിനെ കുറിച്ചു...
സന്തോഷത്തെ കീറിമുറിച്ചു കടന്നുപോകുവാൻ ഒരു നിമിഷത്തിനു സാധിക്കുമെന്ന് തിരിച്ചറിഞ്ഞത്
ആ ദിവസമായിരുന്നു...
ആ ദിവസമായിരുന്നു...
ഫ്ലാഷ്ന്യൂസ്:കാശ്‌മീർ ക്യാമ്പിൽ തീവ്രവാദി ആക്രമണം.മൂന്നു സൈനികരും എട്ടു തീവൃവാദികളും കൊല്ലപ്പെട്ടു....
കിരൺ സ്റ്റേഷനെത്തി ഇറങ്ങാം.
സഹപ്രവർത്തകന്റെ ശബ്ദമാണ്
ചിന്തകളിൽ നിന്നും ഉണർത്തിയത്...
സഹപ്രവർത്തകന്റെ ശബ്ദമാണ്
ചിന്തകളിൽ നിന്നും ഉണർത്തിയത്...
നാളെ ഏട്ടന്റെ ഓർമ്മ ദിനമാണ്.
കാലങ്ങൾ കടന്നുപോകുന്നത്
എത്രവേഗമാണ്.
കാലങ്ങൾ കടന്നുപോകുന്നത്
എത്രവേഗമാണ്.
ധീര പാട്ടാളക്കാരന്റെ വാക്കുകളെ തള്ളലായി കേട്ട അനുജൻ അതെ
ബറ്റാലിയൻ ഫോസിൽ സൈനികനായി ജോയിൻ ചെയ്‌തു.ചേട്ടന്റെ അതേ വാശിയിലും വീറോടെ...
നഷ്ടങ്ങളെ ഇന്ത്യക്കാരന്റെ രക്തത്തിലെ
ചൂട് ശമിപ്പിക്കാൻ ഒരു തീവ്രവാദിക്കും കഴിയില്ല,ആർജ്ജവമോടെ മുന്നോട്ടു വരുവാൻ കരുത്തുമാത്രമെ നല്കൂ...

ഏട്ടന്റെ വിയോഗം കുടംബത്തെ എല്ലാരീതിയിലും തളർത്തിയ നാളുകളായിരുന്നു.പട്ടാളക്കാരന്റെ
ഭാര്യ കരയുവാൻ പാടില്ലത്രേ...
ഭാര്യ കരയുവാൻ പാടില്ലത്രേ...
ഏട്ടനില്ലാത്ത വീട് ഏട്ടത്തിക്ക് ശൂന്യമായിരുന്നു.കുഞ്ഞുമോള്
എല്ലാവർക്കും കണ്ണീരായി.വാക്കുകൾ പോലും ആശ്വാസമാകാതെ വരുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ...
എല്ലാവർക്കും കണ്ണീരായി.വാക്കുകൾ പോലും ആശ്വാസമാകാതെ വരുന്ന നിമിഷങ്ങളുണ്ട് ജീവിതത്തിൽ...
കാലങ്ങൾക്ക് മുറിവുകളെ ഉണക്കാൻ കഴിയുമോ.നാട്ടിലേയ്ക്ക് വരുമ്പോഴല്ലാം ഏട്ടത്തി കാണാൻ വരാറുണ്ടായിരുന്നു ഏട്ടത്തിയുടെ വീട്ടിൽനിന്നും.മോളൂട്ടിക്ക് ഞാനെന്നുപറഞ്ഞാൽ ജീവനാണ്.
കഴിഞ്ഞ ദിവസം ഏട്ടത്തിയുടെ അച്ഛനും അമ്മയും വീട്ടിൽ വന്നിരുന്നു എന്റെ അച്ഛനെയും അമ്മയെയും കാണുവാൻ.
അവരും പ്രായമായി വരുകയാണ്.
ഏട്ടത്തിയുടെ പുനർ വിവാഹത്തെ
കുറിച്ചു സംസാരിക്കാനായിരുന്നു.
അവരും പ്രായമായി വരുകയാണ്.
ഏട്ടത്തിയുടെ പുനർ വിവാഹത്തെ
കുറിച്ചു സംസാരിക്കാനായിരുന്നു.
അച്ഛനും അമ്മയ്ക്കും വളരെ സന്തോഷായി.അവരും പറയാനായി കാത്തിരിക്കുകയായിരുന്നു ഏട്ടത്തിയെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ..
മോൾക്കു മുന്നിൽ ഇനിയും ജീവിതമുണ്ട്.ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കണം.എത്രനാളാ ഒറ്റയ്ക്ക് ജീവിക്കുന്നത് ഒരു കൂട്ടുവേണം.
കുഞ്ഞുമോളും വലുതായിവരുന്നു.
എന്റെ മോളു സമ്മതിക്കണം.നമുക്ക് സന്തോഷമേയുള്ളൂ സുഖമായി ജീവിക്കുന്നതിൽ.നമ്മുടെ ഉണ്ണിയുടെ മോളെ വല്ലപ്പോഴും കാണാനുള്ള അനുവാദം തന്നാൽ മതിയാകും...
കുഞ്ഞുമോളും വലുതായിവരുന്നു.
എന്റെ മോളു സമ്മതിക്കണം.നമുക്ക് സന്തോഷമേയുള്ളൂ സുഖമായി ജീവിക്കുന്നതിൽ.നമ്മുടെ ഉണ്ണിയുടെ മോളെ വല്ലപ്പോഴും കാണാനുള്ള അനുവാദം തന്നാൽ മതിയാകും...
അമ്മയുടെ ഹൃദയത്തിൽ നിന്നുവന്ന
വാക്കുകൾ ഏട്ടത്തിയെ ഒരുപാട്
ചിന്തിപ്പിച്ചിരിക്കും.
വാക്കുകൾ ഏട്ടത്തിയെ ഒരുപാട്
ചിന്തിപ്പിച്ചിരിക്കും.
ഇന്നു കല്യാണമാണ്...
ആർഭാടങ്ങളില്ലാതെ
ഏട്ടന്റെ ഓർമ്മദിവസമായ ഇന്നു
ഓർമ്മകൾ തങ്ങുന്ന ശവകുടീരത്തിനു
മുന്നിൽ വെച്ചു,കുഞ്ഞുമോളുടെ സാന്നിത്യത്തിൽ ഏട്ടത്തിയെ ഞാൻ
എന്റെ ജീവിതത്തിലേയ്ക്കു കൂട്ടി...
ഏട്ടന്റെ ഓർമ്മദിവസമായ ഇന്നു
ഓർമ്മകൾ തങ്ങുന്ന ശവകുടീരത്തിനു
മുന്നിൽ വെച്ചു,കുഞ്ഞുമോളുടെ സാന്നിത്യത്തിൽ ഏട്ടത്തിയെ ഞാൻ
എന്റെ ജീവിതത്തിലേയ്ക്കു കൂട്ടി...
ഏട്ടത്തി ജീവിക്കേണ്ടത് നമ്മുടെ വീട്ടിലാണ് മോളുട്ടി അച്ഛനെന്നു വിളിക്കേണ്ടത് മൂന്നാമതൊരാളെയല്ല.ഞാൻ ഏട്ടത്തിയെ വിവാഹം ചെയുതോളാം നിങ്ങൾ സമ്മതിക്കണം...
അച്ഛനോട് പറയുമ്പോൾ ഞാനെടുത്ത
തീരുമാനം ശരിയോ തോറ്റോ എനിക്കറിയില്ലായിരുന്നു..
തീരുമാനം ശരിയോ തോറ്റോ എനിക്കറിയില്ലായിരുന്നു..
നീയാണ് മോനെ ശരി നിന്റെ
തീരുമാനമാണ് ശരി.ഉണ്ണി മോൻ സ്വർഗത്തിരുന്നു സന്തോഷിക്കുകയേയുള്ളു...
തീരുമാനമാണ് ശരി.ഉണ്ണി മോൻ സ്വർഗത്തിരുന്നു സന്തോഷിക്കുകയേയുള്ളു...
തോളിൽ തട്ടി അച്ഛൻ പറഞ്ഞ വാക്കുകളാണ്
എടുത്ത തീരുമാനത്തിനു കരുത്തു പകർന്നത്...
എടുത്ത തീരുമാനത്തിനു കരുത്തു പകർന്നത്...
കാലങ്ങൾ സന്തോഷത്തോടെ
കടന്നുപോയി,ഒരു കുരുന്നുകൂടി
നമുക്കു ജനിച്ചു...
ഉണ്ണിമോൻ...
കടന്നുപോയി,ഒരു കുരുന്നുകൂടി
നമുക്കു ജനിച്ചു...
ഉണ്ണിമോൻ...
എല്ലാവരെയും വട്ടത്തിലിരുത്തി
സാഹസികഥ പറയാൻ തുടങ്ങിയ
എന്നോട്.കേട്ടുകൊണ്ടിരുന്ന
ഇളയ കുരിപ്പു പറയുകയാണ്.
സാഹസികഥ പറയാൻ തുടങ്ങിയ
എന്നോട്.കേട്ടുകൊണ്ടിരുന്ന
ഇളയ കുരിപ്പു പറയുകയാണ്.
"അച്ഛാ അച്ഛന്റെ തള്ളോന്നു നിർത്താൻ."
എന്താ ല്ലെ...
ശരൺ.....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക