നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുടി വെട്ടിയതിൽ എന്താ തെറ്റ്......

രണ്ട് ദിവസത്തെ കോളേജ് സ്റ്റഡി ടൂറും കഴിഞ്ഞ് വന്ന സന്ധ്യയെ കണ്ട് അമ്മ
"നീ എന്ത് കോലം കെട്ടിയാ ഇങ്ങോട്ട് വന്നത് അച്ഛൻ ഇത് കാണണ്ട.
" അതിന് ഞാൻ എന്ത് തെറ്റ് ചെയ്തന്നാ അമ്മ പറയുന്നത് "
" നിന്റെ മുടിയുടെ കാര്യം സ്റ്റഡി ടൂറിന് പോയപ്പോൾ നീ ആളാകെ മാറി മുടിയല്ലാം ക്രോപ്പ് ചെയ്ത് ഒരു മദാമ യെപ്പോലെ ആയി :
" ഓ അതാണോ മുടി വെട്ടിയതിൽ എന്താ തെറ്റ്
ഇപ്പോഴത്തെ ഫേഷനായി കരുതിയാൽ മതി.
: എത്ര നല്ല മുടി ആയിരുന്നു. മുട്ട് വരെ ഇട തൂർന്ന് കിടന്നിരുന്നതാ അതും വെട്ടിയേച്ച് വന്നിരിക്കുന്നു. ഞാൻ ഒന്നും പറയുന്നില്ലേ വരുന്നവർ വരുമ്പോൾ കിട്ടും ഇത്രയും പറഞ്ഞ് ലക്ഷ്മി അടുകളയിലേക്ക് പോയി.
സന്ധ്യ ഹാളിൽ പഠിക്കാനായി ഇരുന്നു
കോളിംങ് ബെല്ലിന്റെ ശബ്ദം കേട്ടതും അടുക്കളയിൽ നിന്നും ലക്ഷ്മി വിളിച്ചു പറഞ്ഞു.
"സന്ധ്യേ അച്ഛനാണന്ന് തോന്നുന്നു. ആ ഡോർ തുറന്ന് കൊടുത്തേ "
ഇത് കേട്ടതും സന്ധ്യ എഴുന്നേറ്റ് അവളുടെ മുറിയിലേക്ക് ഓടി പോയി
സന്ധ്യക്കറിയാം അച്ഛൻ മുടി കണ്ടാൽ വഴക്ക് പറയുമെന്ന്
എല്ലങ്കിലേ സഹപ്രവർത്തകർ അച്ഛനെ വിളിക്കുന്നത്
ഹിറ്റലർ സോമൻ എന്നാ '
" വീണ്ടും ബെല്ലിന്റ ശബ്ദം കേട്ട് ലക്ഷമി
"ഈ പെണ്ണിനോട് ഡോർ തുറന്ന് കൊടുക്കാൻ പറഞ്ഞിട്ട് എവിടെ പോയി ഈ പെണ്ണ്.
ലക്ഷ്മി ചെന്ന് വാതിൽ തുറന്നതും സോമന്റെ വക ചോദ്യം
" സന്ധ്യ മോൾ എത്തിയിലെ ഇതുവരെ.
ആ പൊന്നാരമോൾ എത്തി മുറിയിലുണ്ടാവും പോയി നോക്ക് മോളുടെ കോലം
"എന്ത് കോലം "
:അത് നിങ്ങൾക്ക് കണ്ടാലറിയാം"
എന്തെങ്കിലും ആവട്ടെ അവൾക്ക് നല്ല ക്ഷീണം കാണും യാത്ര കഴിഞ്ഞ് വന്നതല്ലെ- അവൾ വല്ലതും കഴിച്ചോ ?
"ആ കഴിച്ചു ഞാൻ ദോശ ഉണ്ടാക്കി കൊടുത്തു.
"എന്നാൽ ഉറങ്ങി കൊള്ളട്ടെ നാളെ രാവിലെ കാണാം:
"നാളെ എനിക്ക്അവധിയല്ലെ "
രാവിലെ നേരത്തെ എഴുന്നേറ്റ് കുളിയല്ലാം കഴിഞ്ഞ്
കാപ്പി കുടിച്ച് കോളേജിലേക്ക് ഇറങ്ങിയത്.ഉമ്മറത്ത് ന്യൂസ് പേപ്പർ വായിച്ചിരിക്കുന്ന അച്ഛന്റെ മുമ്പിലേക്ക്
" ഇത് എന്ത് കോലമാ ഈ മുടി എന്താ നീ കാട്ടി വെച്ചത്:
സോമൻ ശരിക്കും ഹിറ്റ്ലർ ആയി
"അച്ഛാ അത് "
:എന്തായാലും നീ കോളേജിലേക്ക് ഇറങ്ങിയതല്ലെ പോയിട്ട് വാ "
സന്ധ്യ ഒരു വിധം അവിടെ നിന്ന് തലയൂരി
ബസ് സ്റ്റോപ്പിൽ എത്തിയതും അവിടെ കൂടിയിരുന്ന
സ്ത്രീകൾ തമ്മിൽ സന്ധ്യയെ നോക്കി പിറുപിറുകാൻ തുടങ്ങി
"ഇത് ഹിറ്റ്ലർ സോമന്റെ മകളല്ലെ? എത്ര നല്ല കൊച്ചായിരുന്നു. ഇപ്പോൾ മുടിയല്ലാം കളഞ്ഞ് പരിഷ്ക്കാരി ആയിരിക്കുന്നു -
ചെറുപ്പക്കാരാണങ്കിൽ സന്ധ്യയുടെ മുഖത്ത് നിന്നു കണ്ണെടുക്കുന്നില്ല
ബസ്സിൽ കയറികോളേജ് എത്തുന്നത് വരെ എല്ലാവരുടേയും നോട്ടം സന്ധ്യയിൽ ആയിരുന്നു
ബസ്സിറങ്ങി കോളേജിലേക്ക് പോകുമ്പോൾ ആണ് അവൾ അരികിൽ കൂടി ബൈക്കിൽ പോകുന്ന ആളെ ശ്രദ്ധിച്ചത്
::സന്തീപ് എല്ലെ അത് " എന്നിടെന്താണ് എന്നെ കണ്ടിട്ട് ബൈക്ക് നിർത്താഞ്ഞത്:
അപ്പോഴാണ് തന്റെ മുടിയുടെ കാര്യം സന്ധ്യക്ക് ഓർമ്മ വന്നത്
:സന്തീപ്, സന്തീപ് " സന്ധ്യ നീട്ടി വിളിച്ചതും അവൻ തിരിഞ്ഞ് നോക്കി ബൈക്ക് നിറുത്തി
സന്ധ്യ അവന്റെ അടുത്തേക്ക് ചെന്നു.
സന്തീപും സന്ധ്യയും രണ്ട് വർഷമായി പ്രണയത്തിലാണ്
" ഇത് എന്ത് കോല മാ താൻ പരിഷ്കാരി ആയോ?
സന്തീപിന്റെ മുഖം കറുത്തു.
:തനിക്ക് അറിയാലോ ഞാൻ ഒരു നാടനാണ് അത് കൊണ്ടാണ് ഒരു നാടൻ പെണ്ണായ തന്നെ ഞാൻ സ്നേഹിച്ചത് എന്നിട്ട് ഇത് ഇപ്പോൾ ഒരു ജാതി പരിപാടി ആയി പോയി
തനിക്ക് ആ മുടി വെട്ടുന്നതിന് മുൻ മ്പ് എന്നോടൊന്ന് ചോദിക്കാ മാ യി രു ന്നില്ലേ ?
''സന്തീപിനോട് ചോദിച്ചാൽ സമ്മതിക്കില്ല എന്ന് എനിക്കറിയാം അത് കൊണ്ടാണ് ചോദിക്കാതിരുന്നത്:
ആ തന്റെ ഇഷ്ടം പോലെ എന്തെങ്കിലും ചെയ്യ്..
ഇത്രയും പറഞ്ഞ് സന്തീപ് ബൈക്കിൽ കയറി പോയി
സാധാരണ സന്ധ്യയേയും കയറ്റുന്നതാണ് പക്ഷെ ഇന്ന് അത് സംഭവിച്ചില്ല
കോളേജിൽ നിന്നും തിരിച്ച് വീട്ടിൽ എത്തിയപ്പോൾ അച്ഛൻ ഉമ്മറത്ത് ആ കസേരയിൽ തന്നെ ഇരിക്കുന്നു.
അടുതെത്തിയതും സന്ധ്യയെ തുറിച്ചൊന്ന് നോക്കി
അന്ന് രാത്രി മുഴുവനും സോമനും ലക്ഷ്മിയും സന്ധ്യയെ കുറിച്ചായിരുന്നു.സംസാരം
ഇതല്ലാം മുറിയിലിരുന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു.
"ലക്ഷ്മി നീ സന്ധ്യയെ കണ്ടോ '' രാവിലെ മുറ്റം അടിച്ചു കൊണ്ടിരിക്കുന്ന ലക്ഷ്മി യോട് സോമൻ ചോദിച്ചു.
" മുറിയിലങ്ങാനും കാണും "
അവിടെ ഒന്നും കാണുന്നില്ല;
സോമന്റെ വെപ്രാളം കണ്ട് ലക്ഷമിക്ക് പേടി ആയി
"ഇന്നലെ വഴക്ക് പറഞ്ഞതിന് അവൾ എന്തെങ്കിലും .
രണ്ട് പേരും കരച്ചിലിന്റെ വകത്തെത്തി.
കുറച്ച് കഴിഞ്ഞ് തൊടിയിൽ നിന്നും മൂളി പാട്ടും പാടി വരുന്ന സന്ധ്യയെ ആണ് അവർ കണ്ടത്
സോമൻ ഓടി ചെന്ന് സന്ധ്യയെ കെട്ടിപിടിച്ചു -
''സോറി മോളെ അച്ഛൻ ഇനി മോളെ വഴക്ക് പറയില്ല.
മോള് അച്ഛന്റെ അഭിമാനമാണ്:
ഇതല്ലാം കണ്ട് കൊണ്ട് അന്തം വിട്ട് നിൽകുന്ന ലക്ഷ്മിയുടെ നേരെ സോമൻ കയ്യിൽ ഇരിക്കുന്ന പത്രം നീട്ടി
അപ്പോഴാണ് ലക്ഷ്മി സോമന്റെ കൈയ്യിലുള്ള പത്രം
ശ്രദ്ധിക്കുന്നത്.
നീ ഇതൊന്ന് വായിച്ചേ -
ഇതിൽ സന്ധ്യ മോളുടെ ഫോട്ടോ ഉണ്ടല്ലോ?
ആ നീ ആ വാർത്ത വായിച്ച് നോക്ക്
ലക്ഷ്മി വാർത്തയുടെ തലക്കെട്ട് വായിച്ചു."ക്യാൻസർ രോഗിക്ക് തന്റെ മുടി നൽകി കോളേജ് വിദ്യാർത്ഥിനി മാതൃക ആയി "
ഇത് വായിച്ചതും ലക്ഷ്മിയ്ക്ക് സന്തോഷം കൊണ്ട് കരച്ചിൽ വന്നു.
"നീ എന്ത് കൊണ്ട് ഇത് നേരത്തെ പറഞ്ഞില്ല "
''അമ്മേ ഇത് നിങ്ങൾ അറിയുമെന്ന് എനിക്കറിയാം
പിന്നെ ഇത് പറഞ്ഞാൽ നിങ്ങളുടെ പ്രതികരണം എന്താണന്ന് എനിക്കറിയില്ല
അന്ന് ടൂറിന്റെ ഭാഗമായി ക്യാൻസർ സെന്റർ സന്ദർശിക്കുകയുണ്ടായി അവിടം കണ്ടാൽ പിന്നെ നമ്മൾ ഒന്നിലും അഹങ്കരിക്കില്ല അമ്മേ.
അവിടെ വെച്ച് ഒരു അഞ്ച് വയസ്സുള്ള പെൺകുട്ടിയെ കണ്ടു. രോഗം തുടക്കമാ അവൾക്ക് ' അവൾ എന്റെ മുടിപിടിച്ച് പറഞ്ഞു. "എനിക്കും കുറെ മുടി ഉണ്ടായിരുന്നു ; ഇപ്പോൾ ഒന്നും ഇല്ല ഇത് കേട്ടപ്പോൾ എനിക്ക് സങ്കടമായി അച്ഛാ- അപ്പോഴാണ് ഇത് പോലെ മുടി ടൊണേറ്റ് ചെയ്യാം എന്ന് പത്രത്തിൽ വായിച്ചിട്ടുള്ളത് ഓർമ്മ വന്നു. അവിടെ വെച്ചു തന്നെ ഞാൻ മുടി മുറിച്ച് ആ കൊച്ചിന് കൊടുക്കാൻ പറഞ്ഞു.
..നല്ല കാര്യം ചെയ്തിട്ട് അത് പറഞ്ഞ് നടന്നാൽ പിന്നെ ചെയ്തതിൽ എന്ത് ഫലം എല്ലെ ഹിറ്റ്ലർ അച്ഛാ "
"എടി നിന്നെ ഞാൻ " സോമൻ അടക്കാനായി ചെന്നു.
സന്ധ്യ ഓടുന്നതിനിടയിൽ മൊബയിൽ ഫോൺ ശബ്ദിക്കാൻ തുടങ്ങി
സന്ധ്യ ടിസ്പ്ലേയിൽ നോക്കി
''സന്തീപ് "
ഒരു ചിരിയോട് കൂടി ഫോണെടുത്ത് അവൾ പറഞ്ഞു. "
"ക്ഷമ ഒന്നും പറയണ്ട " ഞാനാണ് പറയേണ്ടത് ഈ സംഭവം ഒളിപ്പിച്ച് വെച്ചതിന്.
നാളെ കാണാം അപ്പോൾ വിശദമായി പറയാം
അബ്ദുൾ ജബ്ബാർ ടി.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot