Slider

പാട്ട് പാടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല

0
രാത്രിയിലെ ഒരു ഓട്ടം കഴിഞ്ഞു തിരിച്ചു വരുന്ന സമയം.....വണ്ടിയിൽ ഒറ്റയ്ക്കായാൽ പ്രത്യേകിച്ച് രാത്രിയിൽ... ഞാൻ യേശുദാസിനെ തോൽപ്പിക്കുന്ന പാട്ടുക്കാരനാവും.....ഉറക്കെ പാട്ടും പാടി വരുമ്പോൾ പുറകിൽ പോലീസ് വണ്ടിയുള്ളത് കണ്ടില്ല....സിഗ്നലിൽ വണ്ടി നിർത്തി പച്ച കത്തി മുന്നോട്ടെടുത്തതും പോലീസിൻ്റെ നിർത്താതെയുള്ള ഹോൺ....വണ്ടി സൈഡിലേക്ക് ഒതുക്കിയിട്ടു....ഒരു പോലീസ്ക്കാരൻ ഇറങ്ങി വന്നു....
"സലാം മാലേക്കും വെൻ റോ ഇന്ത"(നമസ്കാരം നീ എവിടെ പോകുന്നു)...പോലീസ്ക്കാരൻ്റെ ചോദ്യം....
"ഏന ബേത്ത്"(ഞാൻ വീട്ടിലേക്ക്)
"ജിവ് ഇക്കാമ....സിയാറ ഇസ്തീമാറ ഫീ?"(ഇക്കാമ എടുക്കു...വണ്ടിയുടെ പേപ്പറില്ലേ?)
ഇക്കാമയും ലൈസൻസും വണ്ടിയുടെ പേപ്പറും ഒക്കെയെടുത്ത് പുറത്തിറങ്ങി...
"ജിവ് ജൗവ്വാൽ"(മൊബൈൽ എടുക്കു)....
മൊബൈലും കൊടുത്ത് പേപ്പറൊക്കെ പരിശോധിച്ചതിന് ശേഷം 
"താൽ സജിൽ...ഏന സിയാറ സവ..സവ(എൻ്റെ വണ്ടിയുടെ പുറകേ സ്റ്റേഷനിലേക്ക് വരു).....
ഈ കാലമാടൻ എന്തിനാ എന്നെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതെന്ന് ചിന്തിക്കാതിരുന്നില്ല....
സ്റ്റേഷനിലെത്തി ഒരു കസേര കാണിച്ചു ഇരിക്കാൻ പറഞ്ഞു...കസേരയിൽ ഇരികാൻ നോക്കിയപ്പോൾ പറയുന്നു....അവിടെയല്ല ആ കാണുന്ന സെല്ലിൽ.... 
പടച്ചോനെ പണി കിട്ടിയല്ലോ...
"ലേഷ് മുശ്ക്കിൽ മുദീർ?"(എന്താണ് പ്രശ്നം സാർ)....
"സിയാറാ ഇസ്തീമാറാ ഇന്ത കഫീൽ മാഫീ"(വണ്ടി നിൻ്റെ സ്പോൺസറുടെ പേരില്ലല്ല ഉള്ളത്).....വണ്ടി കഫീലിൻ്റെ അളിയൻ്റെ പേരിലാണ്....അത് പറഞ്ഞിട്ടും മൂപ്പരടങ്ങുന്നില്ല...
ജയിലിൽ കിടക്കണമെന്നത് എൻ്റെ ജാതകത്തിൽ ഉണ്ടായിരിക്കും(ജാതകത്തിൽ ഒട്ടും വിശ്വാസമില്ല).....
കഫീലിനെ വിളിക്കാമെന്നു വെച്ചാൽ മൊബൈൽ ആ പഹയൻ്റെ കൈയിലാണുള്ളത്....
കുറ്റം പറയരുതല്ലോ നല്ല ജയിൽ...തറയിൽ നല്ല കാർപ്പെറ്റ് വിരിച്ചിട്ടുണ്ട്....തൊട്ടടുത്ത് ബാത്ത്റൂം അതിനോട് ചേർന്ന് വാഷ്ബെയ്സിൻ....വെറുതെ ചുറ്റുമൊന്ന് നോക്കി....ഒരു മൂലയിൽ ഒരു പാക്കിസ്ഥാനി ചുരുണ്ടുകൂടി ഇരിപ്പുണ്ട്.....എന്താ കേസെന്ന് ചോദിച്ചു....പാവം രണ്ട് ദിവസം കഴിഞ്ഞ് മൂപ്പര് നാട്ടിലേക്ക് പോകുകയാ....ഇക്കാമ കഫീൽ വാങ്ങിവെച്ചു...പാസ്പോർട്ട് മാത്രമേയുള്ളൂ... കുറച്ചു സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങിയതാ....മൂപ്പരുടെ വണ്ടി ഒരു സൗദിചെക്കൻ്റെ വണ്ടിയില്ലൊന്നു തട്ടി.....ഇതിനകത്തു കയറിയിട്ട് മൂന്ന് മണിക്കൂറായി.....കഫീലിൻ്റെ ഫോൺ സ്വിച്ച്ട് ഓഫ്.....ഞാനും ഒരു മൂലയിലേക്ക് ഇരുന്നു...... സൗദികൾ നല്ല കലാവാസനയുള്ളവരാണെന്ന് മനസ്സിലായി...... ആ ജയിലിലെ ചുമരിൽ മുഴുവൻ നല്ല ചിത്രങ്ങൾ... അതു കണ്ടപ്പോൾ നമ്മുടെ ഇന്ത്യൻ റെയിൽവേയുടെ ടോയ്‌ലറ്റ് ഓർമ്മ വന്നു.....ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആ കിളിവാതിൽ പതുക്കെ തുറന്ന് എൻ്റെ ഫോൺ തിരിച്ചു തന്നു.....എൻ്റെ കഫീൽ സ്ഥലത്തില്ല....കഫീലിൻ്റെ അളിയനെ വിളിച്ചപ്പോൾ മൂപ്പര് ഡ്യൂട്ടിയിലാണ്,മൂപ്പരും പോലീസാണ്,അതും നൂറ് കിലോമീറ്റർ അകലെയുള്ള സ്റ്റേഷനിൽ(നാട്ടിലെ പോലെ വിളിച്ചു പറഞ്ഞാൽ വിടില്ലെന്ന് മനസിലായി)...... പെട്ടു എന്നു പറഞ്ഞാൽ മതി.....അതിനിടയിൽ പാക്കിസ്ഥാനിയെ നോക്കി....മൂപ്പരാകെ വിഷമിച്ചിരിക്കുകയാ....കുറച്ചു കഴിഞ്ഞപ്പോൾ പുറത്തൊരു സ്ത്രീ ശബ്ദം.....
"ബിജു ഫീ ഹീന?"(ബിജു ഉണ്ടോ ഇവിടെ?).....കഫീലിൻ്റെ പെണ്ണുമ്പിള്ളയാണ് എന്നെ ജാമ്യത്തിൽ ഇറക്കാൻ വന്നതാണ്..... എന്നെ പുറത്തിറക്കി.... പേപ്പറുകളിൽ സൈൻ ചെയ്യിച്ച് വിടുമ്പോൾ പാവം ആ പാക്കിസ്ഥാനി ദയനീയമായി എന്നെ നോക്കി ഒന്നു ചിരിച്ചു....പുറത്തിറങ്ങി വണ്ടിയിൽ കയറുന്നതിന് മുമ്പായി നമ്മുടെ റേഷൻകാർഡ് പോലെയുള്ള ഒരു കാർഡിൻ്റെ കോപ്പി എനിക്ക് കഫീലിൻ്റെ ഭാര്യ തന്നിട്ട് പറഞ്ഞു...
ഇനി പോലീസ് പിടിച്ചാൽ ഈ കാർഡ് കാണിച്ചാൽ മതി....ജയിലിൽ കിടന്നപ്പോൾ ഒരു കാര്യം മനസ്സിലായി....രണ്ട് ദിവസം വേണമെങ്കിൽ ഭക്ഷണം ഇല്ലാതെ നമുക്ക് ജീവിക്കാം...എന്നാൽ രണ്ട് മിനിറ്റ് മൊബൈൽ ഇല്ലാതെ ജീവിക്കാൻ പറ്റില്ലെന്ന്......
N.P:പാട്ട് പാടുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല

Biju P
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo