വളകൾ
********
********
"ബോസ്...പീ എഫ് കിട്ടിയപ്പോൾ നമ്മളെ ഒന്നും ഓർത്തില്ല കേട്ടോ. "
കഴുത്തോളം മൂടിയ ഫയൽകൂമ്പാ
രങ്ങളുടെ ഇടയിൽ നിന്നും ക്ളെർക്ക് ശിവൻസാർ വിളിച്ച് പറഞ്ഞു...
രങ്ങളുടെ ഇടയിൽ നിന്നും ക്ളെർക്ക് ശിവൻസാർ വിളിച്ച് പറഞ്ഞു...
"എന്തിന് തികയും സാറേ .നൂറു കൂട്ടം കാര്യങ്ങളല്ലേ..?"
ശിവൻസാറിന്റെ മുന്നിലെ മേശമേൽ ചായ ഗ്ലാസ് വെച്ച് മറുപടി പറഞ്ഞു തിരിഞ്ഞ് നടന്നു.
ശിവൻസാറിന്റെ മുന്നിലെ മേശമേൽ ചായ ഗ്ലാസ് വെച്ച് മറുപടി പറഞ്ഞു തിരിഞ്ഞ് നടന്നു.
"എന്നാലും ഞങ്ങടെ കാര്യം മറക്കണ്ട കേട്ടോ..""ചുണ്ടിൽ വരുത്തിയ വളിച്ച ചിരിയും കണ്ണില്‍ ആർത്തിയുടെ നിഴലാട്ടവുമായി ശിവൻസാർ അതും പറഞ്ഞ് തല വീണ്ടും ഫയലിലേക്ക് പൂഴ്ത്തി..
പീ എഫ്
മുന്നിൽ കണ്ട് കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ !
മുന്നിൽ കണ്ട് കൊണ്ട് എന്തെല്ലാം കാര്യങ്ങള്‍ !
ചായഗ്ലാസുകൾ മേശമേൽ വെച്ച് നീങ്ങുമ്പോൾ .ഓരോ മേശമേലും ആശ്വാസത്തിൻ്റെ നിർവൃതി ഉയരുന്നത് തിരിച്ചറിയുന്നു..
സർക്കർ ജോലി കിട്ടാനുള്ള പെടാപാടുകൾ..കിട്ടി വർഷങ്ങൾ കഴിയുമ്പോൾ...തീർത്താൽ തീരാത്ത ഫയലുകളുകൽകിടയിൽ...തുരുമ്പെടുക്കുന്ന യന്ത്രം കണക്കെ മനസ്സുകൾ....
പ്രതികരണ ശേഷി നഷ്ടപ്പെടുന്നുവോ?ഓരോ മനസ്സുകളിലേയും
നിസ്സംഗത.. മുഖത്തു ചേക്കേറുന്നത് പതിയെ പതിയെ കാണാം..പിന്നെയുള്ളത് വിധി പറയാൻ കാത്ത് നിൽക്കുന്ന കുടിശ്ശിക ഡി എ യുടെയും മടിശ്ശീലയിൽ വീഴാൻ കാത്തുനിൽക്കുന്ന തങ്ങളുടെ ഒപ്പിന്റെ വില പേറുന്ന കണക്കിൽ പെടാത്ത ഗാന്ധിയുടെയും കണക്കുകൾ മാത്രം...

നിറം വ്യത്യാസമുള്ള സംഘടനകളുടെയും വലയിൽ തരംഗം സൃഷ്ടിക്കുന്ന വൈറലുകളുടെയും മാർക്കറ്റ് നിലവാരവും ഡിസ്കൗണ്ട് മേളകളും ഇടക്കിടെ ചർച്ചക്ക് വിധേയമാകുന്നു..
എല്ലാത്തിനും ഒരു കേൾവിക്കാരന്റെ മുഖം മാത്രം തനിക്ക് ..
അർഹതപ്പെടാത്ത പണവുമായി ഇതുവരെ വീടിന്റെ പടി കയറിയിട്ടില്ല..
മനസ്സില്‍ അമ്മച്ചി പകർന്നു നൽകിയ സത്യസന്ധതയുടെ കുഞ്ഞു മന്ത്രങ്ങൾ...
തലയിൽ മുഴുവൻ വീട്ടിലെ വരവ് ചിലവ് കണക്കുകളു ടെ മിന്നലാട്ടം...
അർഹതപ്പെടാത്ത പണവുമായി ഇതുവരെ വീടിന്റെ പടി കയറിയിട്ടില്ല..
മനസ്സില്‍ അമ്മച്ചി പകർന്നു നൽകിയ സത്യസന്ധതയുടെ കുഞ്ഞു മന്ത്രങ്ങൾ...
തലയിൽ മുഴുവൻ വീട്ടിലെ വരവ് ചിലവ് കണക്കുകളു ടെ മിന്നലാട്ടം...
തിരക്കിട്ട് വൈകീട്ട് ഓഫീസിൽ നിന്നും പുറത്തിറങ്ങുമ്പോൾ തന്നെ പകൽ മുഴുവൻ കൂടുകളിൽ കഴിഞ്ഞ് ദീർഘനിശ്വാസം പേറുന്ന ജനക്കൂട്ടം തെരുവ് കീഴടക്കി കഴിഞ്ഞിരുന്നു..
അവരിൽ ഒരാളായി നീങ്ങി...നഗരമധ്യത്തിലെ പഴയ ഒരു സ്വർണകടയിൽ നിന്നും രണ്ട് വളകൾ വാങ്ങി. ഒരു കാലത്ത് നഗരത്തിലെ പേരെടുത്ത കടയായിരുന്നെന്ന്... വ്യാപാരത്തിന്റെ കുറുക്കുവഴികളും തട്ടിപ്പുകളും അറിയാതെ പോയ ആ തലമുറക്ക് വളർച്ച ഇല്ലാതെ പോയി...അല്ലെങ്കിൽ ശൂന്യതയിൽ നിന്നും ഭസ്മം സൃഷ്ടിക്കുന്ന തരത്തിൽ അവരും കോർപ്പറേറ്റ് ഭീമന്മാർ ആകില്ലായിരുന്നോ!

വീട്ടിൽ ചെന്ന് കേറി...ചായ കുടിക്കാൻ നേരം വാങ്ങിയ വളകൾ സോഫി ക്ക് നേരെ നീട്ടി...കടന്നാൽ കുത്തിയ മുഖ ഭാവത്തോടെ അവള് അത് നോക്കി തിരിച്ച് തന്നു...
അത് വീണ്ടും ബേഗിൽ തിരുകി .
അത് വീണ്ടും ബേഗിൽ തിരുകി .
"അമ്മാമ്മക്കാണോ പപ്പ?""ചെറിയ മോൾ ആണ്
"അതേ മോളെ...""
"അമ്മൂമ്മേടെ കൈക്ക് ഇത് പാകാ
വോ ?...""അവൾക്ക് ഒരു സംശയം
വോ ?...""അവൾക്ക് ഒരു സംശയം
ഒന്ന് മൂളി...
അമ്മച്ചിക്ക് വള വാങ്ങുന്ന കാര്യം ഒരു വർഷം മുന്നേ പറഞ്ഞിരുന്നു. പി എഫ് കിട്ടുമ്പോ വാങ്ങാന്ന് കരുതി...ആറ് മാസം മുന്നേ വാങ്ങാൻ നോക്കിയപ്പോ പെട്ടെന്നാണ് സോഫിക്ക് യൂട്ട്റസിൽ മുഴ ഉണ്ടെന്നറിഞ്ഞതും ട്രീറ്റ്മെന്റ് നടത്തിയതും..
കിട്ടിയ പൈസ അങ്ങിനെ പോയി...സോഫിയുടെ താലി മാല രണ്ട് തവണ വിളക്കിയിതാണ് .അതൊന്ന് മാറ്റി തരാൻ അവള് കുറെ ആയി പറയുന്നു.
കിട്ടിയ പൈസ അങ്ങിനെ പോയി...സോഫിയുടെ താലി മാല രണ്ട് തവണ വിളക്കിയിതാണ് .അതൊന്ന് മാറ്റി തരാൻ അവള് കുറെ ആയി പറയുന്നു.
'അമ്മച്ചിക്ക് വേറെയും രണ്ട് മക്കളുണ്ട് അവര്‍ ഒരു സെൻറ് ഭൂമി പോലും ചേട്ടന് സർക്കാർ ജോലി ഉണ്ടെന്ന് പറഞ്ഞ് നമുക്ക് തന്നില്ല . എന്നിട്ട് ഇപ്പോ അതും പോരാഞ്ഞ് വള മേടിച്ച് കൊടുക്കാൻ നടക്കുന്നു ...'സോഫിയുടെ മുഖം കേറി ഇരിക്കുന്നതിന് കാര്യം അതാണ്..
ഒന്നും കണ്ടില്ലയെന്ന് വെച്ചു .
ഇതൊരു മോഹാണ്. കുട്ടിക്കാലം മുതൽ ഉള്ള മോഹം ..
വീട്ടുചിലവ് നടത്തി പോരാമെന്നല്ലാതെ തന്റെ സഹോദരൻമാർക്ക് വരുമാനം കുറവ് ...
ഓരോ തവണ ചെല്ലുമ്പോഴും ഭക്ഷണം കഴിഞ്ഞ് അമ്മച്ചീടെ മടിയിൽ കിടക്കുമ്പോ ചുക്കി ചുളിഞ്ഞ കൈകളിൽ വർഷങ്ങളായി കിടക്കുന്ന രണ്ട് വെള്ളി വളകൾ മുഖത്തുരസും ..
കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിയുമ്പോഴേക്കും.അമ്മച്ചീടെ കയ്യിലെ വളകൾ പപ്പ ഊരി എടുത്തെന്ന്. .അമ്മച്ചി പറയും ... പിന്നെ ഏതോ കൂട്ടുകാരി കൊടുത്താണ് വെള്ളിയുടെ വളകൾ..അകാലത്തിൽ പൊലി
ഞ്ഞ ആ കൂട്ടുകാരിയെ ഓർത്തിട്ടോ
അത് പിന്നീട് ഊരിയില്ല പല തവണ സ്വർണവള വാങ്ങാന്‍ നോക്കിയപ്പോഴൊക്കെ മുടങ്ങി പോയെന്നും അവളുടെ ആത്മാവ് വളയിൽ കേറി മുടക്കാണെന്നും പറഞ്ഞ് അമ്മച്ചി ചിരിക്കും

വിധവയുടെ സ്ഥാനം തങ്ങളുടെ ചെറുപ്പതിൽ തന്നെ അമ്മച്ചി അണിഞ്ഞപ്പോൾ മൂന്ന് ചെറിയ മക്കളെയും വളർത്താൻ അവർ ഒരുപാട് കഷ്ടപെട്ടു
അന്ന് തൊട്ട്
മനസ്സ് പറയും അമ്മച്ചിക്ക് ഒത്തിരി പൊന്നു വാങ്ങി കൊടുക്കും വലുതാകുമ്പോൾ .....
അന്ന് തൊട്ട്
മനസ്സ് പറയും അമ്മച്ചിക്ക് ഒത്തിരി പൊന്നു വാങ്ങി കൊടുക്കും വലുതാകുമ്പോൾ .....
സ്വപ്നം....വെറും സ്വപ്നം മാത്രം .
ആ സ്വപ്നം ഇനിയും വൈകാൻ പാടില്ലെന്ന് കരുതി. ...
ആ സ്വപ്നം ഇനിയും വൈകാൻ പാടില്ലെന്ന് കരുതി. ...
പിറ്റേന്ന രാവിലെ് തന്നെ തറവാട്ടിലേക്കുള്ള വണ്ടി കേറുമ്പോൾ. .. ഇരമ്പി വന്ന ജനക്കൂട്ടം വീണ്ടും ബസ്സിന്റെ അകം കീഴടക്കി കഴിഞ്ഞിരുന്നു...ഉന്തലും തള്ളലും ചവിട്ടലും തോണ്ടലും....കിളിയുടെ പരമ്പരാഗത മൊഴിയായ പന്ത് കളിയും ഒക്കെ ബസ്സിൽ അരങ്ങേറി.
ഒട്ടകപക്ഷി കണക്കെ ഒറ്റക്കാലിൽ കുറെ നേരം നിന്നും അടുത്ത് നിന്നിരുന്ന ചേട്ടന്റെ തിരക്കിൽ പോലും നിന്നുറങ്ങാൻ ഉള്ള അസാമാന്യ കഴിവിനെ കുറിച്ചോർത്തും ഡ്രൈവറുടെ വളയം പിടിക്കുന്ന കൈകൾ ചലിക്കുന്നതോടൊപ്പം തരുണീമണികളുടെ ഹൃദയത്തിലേക്ക് അമ്പുകൾ എയ്തും ഉള്ള കാഴ്ചകൾ കണ്ടും ഒടുക്കം വണ്ടി നാട്ടിലെത്തി.
മുൻകൂട്ടി അറിയിക്കുമ്പോ വഴികണ്ണുമായി നിൽകുന്ന അമ്മച്ചി...മുറ തെറ്റിക്കാതെ ..ചവിട്ടിൽ ഇരിപ്പുണ്ട്..
പതിവ് പോലെ ഉള്ള ചോദ്യം
" ക്ഷീണിച്ച് പോയല്ലോ മോനെ..""
ഏതൊരമ്മയുടേയും .മനസ്സ് എപ്പോഴും ഇങ്ങിനെ .
" ക്ഷീണിച്ച് പോയല്ലോ മോനെ..""
ഏതൊരമ്മയുടേയും .മനസ്സ് എപ്പോഴും ഇങ്ങിനെ .
ഒരു ഗ്ലാസിൽ ചായയും മറു കയ്യില്‍ ചക്കയടയും കൊണ്ട് വരുമ്പോഴും അമ്മച്ചീടെ കൈകളില്‍ വെള്ളി വളകൾ കിലുങ്ങി കൊണ്ടിരുന്നു. .
ശുഷ്ക്കിച്ച കൈകളിൽ അവ ഇന്ന് ഒത്തിരി വലുതായി കിടക്കുന്നു..
ശുഷ്ക്കിച്ച കൈകളിൽ അവ ഇന്ന് ഒത്തിരി വലുതായി കിടക്കുന്നു..
ഇന്നത്തോടെ ഇൗ വളകളുടെ നാദം നിലക്കും .പകരം ചിരകാല മോഹം ആ കൈകളിലേക്ക്
അമ്മച്ചീടെ മടിയിൽ ഉൗണ് കഴിഞ്ഞു കിടക്കുമ്പോൾ തന്റെ മുഖത്ത് ഉരസാറുള്ള വെള്ളി വളകൾക്ക് പകരം....തന്റെ സ്വപ്ന മണിയിക്കണം
"അമ്മച്ചി ഒന്ന് നിന്നേ ....""
ചായ തന്നു അടുക്കളയിൽ മടങ്ങാൻ നിൽകുന്ന അമ്മച്ചി ആ വിളി കേട്ട് പതിയെ ഒന്ന് തല ചെരിച്ചു നോക്കി.
ചായ തന്നു അടുക്കളയിൽ മടങ്ങാൻ നിൽകുന്ന അമ്മച്ചി ആ വിളി കേട്ട് പതിയെ ഒന്ന് തല ചെരിച്ചു നോക്കി.
ആ കണ്ണുകളിൽ ചോദ്യം ഉയരുന്നത് കാണാം...ചിരിയോടെ അമ്മയുടെ അടുത്തെത്തി ..പതിയെ കൈകൾ പിടിച്ച്. കയ്യിലെ വെള്ളി വളകൾ ഊരി മാറ്റി. .
"എന്താടാ നീ ഇൗ കാണികുന്നെ?""
"എന്താടാ നീ ഇൗ കാണികുന്നെ?""
"അമച്ചീ ..ഒന്ന് കാക്ക് ...ബഹളം കൂട്ടല്ലെ..""
ചെറു ചിരിയോടെ മറുപടി പറഞ്ഞ്...മേശ ന്മേൽ വെച്ചിരുന്ന സന്തത സഹചാരിയായ..കറുത്ത ബാഗിന്റെ സൈഡിലെ മുറിയിലേക്ക് കൈകൾ കടത്തി ....
ചെറു ചിരിയോടെ മറുപടി പറഞ്ഞ്...മേശ ന്മേൽ വെച്ചിരുന്ന സന്തത സഹചാരിയായ..കറുത്ത ബാഗിന്റെ സൈഡിലെ മുറിയിലേക്ക് കൈകൾ കടത്തി ....
ഉള്ളിലെവിടെയോ ഒരു മിന്നല്‍ കടന്നു പോകുന്നതറിഞ്ഞു ... അകത്തേക്ക് പോയ കൈകൾ അവിടെ ഒരു തുള കണ്ട് ഭയന്നു വിറയലോടെ പിൻതിരിഞ്ഞോടി..
അവിടം ശൂന്യമായിരുന്നു...
Shabna F
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക