നഗ്നസത്യം
കഥ
കഥ
കാട്ടുരാജാവിന്റെ രാജസദസ്സില്‍ അന്ന് മൃഗങ്ങളുടെ മാത്രമല്ല മരങ്ങളുടേയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. മൃഗങ്ങളെപ്പോലെ തന്നെ മനുഷ്യ പീഡനത്തിന് തങ്ങളും ഇരകളാവുന്നുണ്ടെന്ന കാട്ടുമരങ്ങളുടെ വാദം രാജാവിന് തള്ളിക്കളയാനായില്ല.
പ്രശ്നം വളരെ ഗൗരവമുള്ളതായിരുന്നു. മൃഗങ്ങളൊന്നും നാട്ടകങ്ങളില്‍ കയറി മനുഷ്യരെ കൊന്നു തിന്നാറില്ല. മനുഷ്യര്‍ അങ്ങനെയല്ല. നായാട്ട് അവര്‍ക്ക് രാജധര്‍മ്മമാണ്.
ഇതിനെ എങ്ങനെ പ്രതിരോധിക്കണമെന്ന ചര്‍ച്ച തല്‍ക്കാലം മാറ്റി നിര്‍ത്തി മനുഷ്യരുടെ ഈ ക്രൂരതയ്ക്ക് കാരണമെന്തെന്നാണ് എന്ന അന്വേഷണത്തിലായിരുന്നു സദസ്സ് ഊന്നല്‍ കൊടുത്തത്.
നാട്ടിന്‍ പുറങ്ങളിലെ പൊന്തക്കാടുകളില്‍ ഒളിച്ചു നടക്കാറുള്ള കുറുക്കനോടായീരുന്നു രാജാവിന്റെ ചോദ്യം.
'' സത്യമായിട്ടുള്ളതെല്ലാം മനുഷ്യര്‍ ഭയപ്പെടുന്നു '' കുറുക്കന്‍ പറഞ്ഞു.
'' സത്യവും പീഡനവും തമ്മിലെന്തു ബന്ധം ?'' സിംഹാസനത്തില്‍ ഒന്നിളകിയിരുന്ന് രാജാവു ചോദിച്ചതിന് മറുപടി പറയാന്‍ കുറുക്കന് ഒട്ടും' ആലോചിക്കേണ്ടിവന്നില്ല..
''പ്രഭോ, അവരുടെ ഭാഷയില്‍ നഗ്നത സത്യമാണ്. പ്രപഞ്ചത്തില്‍ അവരൊഴിച്ച് എല്ലാ സസ്യമൃഗജാലവും നഗ്നരാണ്.'
കുറുക്കന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് രാജാവിനും തോന്നി.
''എന്നാല്‍ പിന്നെ നമുക്കും കുപ്പായങ്ങളിട്ട് അവരുടെ സുഹൃത്തുക്കളാവാം.എന്താ ?''രാജാവിന്റെ ആ ചോദ്യം കേട്ട പുലി ഈറ്റപ്പുലിയായി.
''പുലി എന്നുകേട്ടാല്‍ പേടിക്കാത്ത മനുഷ്യരില്ല.സത്യം പറയുന്നവരെ 'അവന്‍ പുലിയാണെ'ന്നാണ് അവരുടെ സിനിമാക്കാര്‍ വരെ പറയുന്നത്.കുപ്പായമിട്ടു നടന്ന് ആ പേരു കളയാന്‍ ഞാനില്ല. പുലിയായി ജീവിച്ച് പുലിയായി മരിക്കണം.''

അതുശരിയാണെന്ന് സദസ്യര്‍ കരഘോഷത്തോടെ അംഗീകരിച്ചു.'' ഭൂമുഖത്തുനിന്ന് സത്യം തുടച്ചു മാറ്റുന്ന ദിനം വായുവും വെള്ളവും കിട്ടാതെ ആ കുപ്പായക്കാരൊക്കെ ചത്തു പോവും. സത്യത്തിന്റെ അന്തിമ വിജയത്തിനായി നമുക്കു രക്തസാക്ഷികളാവാം.''
കാട്ടിലെ ആര്‍പ്പിന്റെ ആരവം നഗരങ്ങളിലെ കോണ്‍ക്രീറ്റ് നിലകളില്‍ വിള്ളലുകളുണ്ടാക്കുന്നതു കണ്ട നഗരസഭകള്‍ അടിയന്തരയോഗത്തിന് നോട്ടീസ് പുറപ്പെടുവിച്ചു.
paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക