ചോര, അല്ലല്ല, ...
നരവംശശാസ്ത്രം
നരവംശശാസ്ത്രം
ദാ , നോക്ക്, ഈ കാടിനപ്പുറത്ത് എന്തോ ഇരമ്പുന്ന ശബ്ദം കേൾക്കുന്നില്ലേ? പൊടിയും പുകയുംഉയർന്നു പൊങ്ങുന്നതു കാണുന്നില്ലേ? അവിടെയാണ് മനുഷ്യർ എന്ന ഇരുകാലികൾ അധിവസിക്കുന്നത്.അവർ സിംഹത്തെ പോലെ ഗർജിക്കുകയോ ദംഷ്ട്രവും നാവും പുറത്തുകാട്ടുകയോ ചെയ്യില്ല .പച്ച തേച്ച സുന്ദരമുഖമുള്ളവരാണവർ. അവർ എപ്പോഴും ചിരിക്കുകയും ആരെ കണ്ടാലും സുഖം തന്നെയല്ലേ എന്ന് ചോദിക്കുകയും ചെയ്യും.ശുഭ്രവസ്ത്രം ധരിച്ച് അവർ എന്നും ആരാധനാലായങ്ങളിൽ പോവും. അവിടെ അവർ അന്നന്നു ചെയ്ത പാപങ്ങൾ കുമ്പസരിക്കും.
ഇത്ര നല്ലവരും മാന്യരുമായ അവർ എന്തു പാപമാണ് ചെയ്യുക എന്ന് നീ അത്ഭുതപ്പെടുന്നുണ്ടാവും.നമ്മുടെ സിംഹവും പുലിയും കൊല്ലുന്നത് തിന്നാൻ വേണ്ടി മാത്രമാണ്. പക്ഷെ ഈ മനുഷ്യർ തിന്നു തിന്ന് വിശപ്പ് മന്ദീഭവിച്ചവരാണ്.വിശപ്പുള്ളവർ പൊരിഞ്ഞു മരിക്കുകയും വിശപ്പില്ലാത്തവർ കിട്ടിയതെല്ലാം പൊരിച്ചു തിന്നുകയും ചെയ്യുന്നു എന്നതാണ് ഇക്കൂട്ടരുടെ ജീവിതത്തിലെ വിരോധാഭാസം.
നമ്മളെ പോലുളളവരെ പാലിനും മുട്ടയ്ക്കും രോമത്തിനും ഇവർ വിലയിട്ടു വിൽക്കും. കറവറ്റ നമ്മളെ അവർ ഇറച്ചി തൂക്കത്തിനു വിൽക്കും.
കാടു വെട്ടി വെളുപ്പിച്ച് നമ്മളെ വംശനാശത്തിന്റെ ഭീതിയോളം എത്തിക്കുന്ന ഇവർ സൂരക്ഷിത മൃഗങ്ങൾ എന്ന മുദ്രയടിച്ച് നമ്മളെ കൂടിയ വിലക്ക് വീൽക്കും.
നമ്മളെ പോലുളളവരെ പാലിനും മുട്ടയ്ക്കും രോമത്തിനും ഇവർ വിലയിട്ടു വിൽക്കും. കറവറ്റ നമ്മളെ അവർ ഇറച്ചി തൂക്കത്തിനു വിൽക്കും.
കാടു വെട്ടി വെളുപ്പിച്ച് നമ്മളെ വംശനാശത്തിന്റെ ഭീതിയോളം എത്തിക്കുന്ന ഇവർ സൂരക്ഷിത മൃഗങ്ങൾ എന്ന മുദ്രയടിച്ച് നമ്മളെ കൂടിയ വിലക്ക് വീൽക്കും.
മനുഷ്യനെന്ന ഈ ജന്തു കൊല്ലുന്നത് വിൽക്കാനും പണമുണ്ടാക്കാനുമാണ്. ആനക്കൊമ്പും, മാൻതോലും എന്നല്ല തീട്ടവും അവർ വിറ്റു കാശാക്കും. ശീതീകരിച്ച ഭക്ഷണശാലകളിലിരുന്ന് അവർ കുശുകുശുക്കുന്നത് കൊല്ലുന്നതിനെ പറ്റിയും വിൽക്കുന്നതിനെ പറ്റിയുമാണ്. മസാല പുരട്ടി വറുത്ത പക്ഷികളുടേയും പന്നികളുടേയും മാംസം കത്തിയും മുള്ളും ഉപയോഗിച്ച് വായിലേക്ക് തള്ളുകയും ചുണ്ടിൽ പറ്റിപിടിച്ച മസാല തുടച്ച നനുത്ത കടലാസ് ചുരുട്ടിക്കൂട്ടി ഇവരുടെ ഭക്ഷണരീതിയാണ്.
'അഹിംസാ പരമോ ധർമ്മ 'എന്നും, 'മികച്ച പോഷകാഹാരം പഴങ്ങളും പച്ചക്കറിയുമാണെ'ന്നും പറയുന്നതിനൊ 'കൊന്ന പാപം തിന്നാൽ തീരും' എന്ന് ഒരു ഉളുപ്പുമില്ലാതെ അവർ പറയും. പശു അമ്മയയാണെന്ന് അമ്പലമെെതാനത്ത് പ്രസംഗിക്കുകയും അമ്മയേയും പശുവിനേയും തെരുവിൽ തള്ളുകയും ചെയ്യുന്ന
ഇവർക്ക് സദാചാരം എന്നത് നിരക്ഷരരെ പറ്റിക്കാനുള്ള കുറെ സംസ്‌കൃത ശ്ലോകങ്ങൾ മാത്രമാണ്.ചങ്ങലക്കിട്ട ഗജവീരന്മാരെ പൊരിവെയിലത്ത് നിരത്തിനിർത്തി പഞ്ചവാദ്യം കൊട്ടി ആർക്കുക ഇവരുടെ ആരാധനാ ക്രമമാണ്.
ഇവർക്ക് സദാചാരം എന്നത് നിരക്ഷരരെ പറ്റിക്കാനുള്ള കുറെ സംസ്‌കൃത ശ്ലോകങ്ങൾ മാത്രമാണ്.ചങ്ങലക്കിട്ട ഗജവീരന്മാരെ പൊരിവെയിലത്ത് നിരത്തിനിർത്തി പഞ്ചവാദ്യം കൊട്ടി ആർക്കുക ഇവരുടെ ആരാധനാ ക്രമമാണ്.
നമ്മൾ മൃഗങ്ങളെ പോലെ തന്നെ കഷ്ടമാണ് ഈ വർഗ്ഗക്കാരുടെ പെണ്ണുങ്ങളുടെ കാര്യവും.നമ്മളെ കാഴ്ച്ച ബംഗ്ലാവിൽ പ്രദർശിപ്പിക്കുന്നതു പോലെ ഇവർ പെണ്ണുങ്ങളെ പട്ടിൽ പൊതിഞ്ഞ്, സ്വർണ്ണം കൊണ്ടലങ്കരിച്ച് വീട്ടിനുള്ളിൽ അച്ചിടും. അവരെ കുറിച്ച് കവിതകളെഴുതുകയും തേനേ പാലേ എന്നൊക്കെ ശൃംഗരിക്കുകയും ചെയ്യും.തരം കിട്ടിയാൽ വേശ്യാലയങ്ങൾക്ക് വിൽക്കും.
അതാ, നോക്ക്, കാറിലും ജീപ്പിലുമായി അവർ വരുന്നുണ്ട്. അരിയാൻ കത്തിയും ,പൊരിക്കാൻ ചട്ടിയും, പുരട്ടാൻ മസാലകളുമായി വരുന്ന അവരെ കണ്ടാൽ വേട്ടക്കാരാണെന്ന് തോന്നില്ല.പുറത്ത് പത്തി, അകത്തു കത്തി, അതാണവരുടെ പരിഷ്കാരം. ദാ, അവർ ചിരിക്കുന്നു, അന്യോന്യം കെെയ് കൊടുക്കുന്നു. നോക്ക്,
''ചോര, അല്ലല്ല, ചോപ്പാണ് കുഞ്ഞേ
നേരറിഞ്ഞാൽ നീ നീറി മരിക്കും.'
''ചോര, അല്ലല്ല, ചോപ്പാണ് കുഞ്ഞേ
നേരറിഞ്ഞാൽ നീ നീറി മരിക്കും.'
Paduthol

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക