നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടു_പ്രണയം

Image may contain: Dileep B Menon
ഇടം കയ്യിന്റെ നടുവിൽ 10mm കമ്പി തുളഞ്ഞു കയറിയപ്പോൾ ആദ്യം ഒന്ന് നെഞ്ച് പിടഞ്ഞെങ്കിലും എന്റെ ശബ്ദം കേട്ട് ഒപ്പം ജോലി ചെയ്യുന്നവർ വന്നപ്പോൾ ഞാൻ വേദന കടിച്ചമർത്തി ശാന്തനായി . ഓടിവന്ന മലയാളിസുഹൃത്തുക്കളിൽ ഒരാൾ കമ്പി വലിച്ചു ഊരണ്ട എന്നും പറഞ്ഞു , അടുത്ത് നിന്ന ബംഗാളിയുടെ കയ്യിൽ നിന്നും കട്ടർവാങ്ങി ശ്രദ്ധിച്ചു കമ്പി കട്ട് ചെയ്തു എന്നെ ഹോസ്പിറ്റലിൽ എത്തിക്കാൻഉള്ള വഴി നോക്കി. പുറമെ ശാന്തനാവാൻ ശ്രമിക്കുന്നതിനു ഇടയിലും കയ്യിൽ നിന്നും കുടുകുടാ ഒഴുകുന്ന ചോര കാണുമ്പോൾ എന്റെ ഉള്ളിൽ പേടി ഉണ്ടായിരുന്നു .
7 കൊല്ലം ആയി ഗൾഫിൽ. ്, ആദ്യമായി ആണ് ഇങ്ങനെ ഒരു പണി എനിക്ക് കിട്ടുന്നത്.
ഹോസ്പിറ്റലിൽ കയറുന്നതിനു മുമ്പ് കയ്യിന്റെ ഫോട്ടോ എടുത്തു നാട്ടിലെ രണ്ടു പേർക്ക് ഫോർവേഡ് ചെയ്തു . ഒന്ന് എന്റെ ഭാര്യക്കു , മറ്റേതു .. എന്റെ ഒരു കൂട്ടുകാരി .
"എന്നെ വിളിക്കണ്ട , ഹോസ്പിറ്റലിൽ എത്തി.., പേടിക്കണ്ട .. ഞാൻവിളിച്ചോളാം" എന്ന് ഒരു മെസ്സേജും .
ആദ്യം അയക്കണ്ട എന്ന് കരുതിയതാണ് , പിന്നെ മനസ്സ് സമ്മതിച്ചില്ല.,
ഹോസ്പിറ്റലിൽ എത്തി ഡോക്ടർ കമ്പിഊരി എടുക്കുന്നതെ ഓർമ്മ ഉള്ളു, എന്റെ ബോധം പോയി,. ബോധംവരുമ്പോൾ 10 മണിക്കൂർ കഴിഞ്ഞിരുന്നു . കൈയിൽ ചെറിയ ഒരു ഓപ്പറേഷൻ വേണ്ടി വന്നു എന്നും , കൊഴപ്പം ഇല്ലാ എന്നും ഒപ്പം നിന്നിരുന്ന ആൾ പറഞ്ഞു.

ഞാൻ സാവധാനം ഫോൺ എടുത്തുനോക്കി . ഭാര്യയുടെ 86 വാട്സാപ്പ്മെസ്സേജുകൾ , അതിൽ കൂടുതൽ സങ്കടത്തിന്റെയും പേടിയുടെയുംമൂർത്തി ഭാവം പൂണ്ട സ്മൈലികൾ . ഞാൻ അതിലൂടെ വിരൽ ഓടിച്ചു , അവളെ ആദ്യമേ അറിയിക്കണ്ടാര്നു എന്ന് തോന്നി, നാട്ടിൽ അമ്മക്ക് ഒപ്പം ആണ്.. ചിലപ്പോൾ അമ്മയെ പോലും അറിയിക്കാതെ ഇൗ വിഷയം മനസ്സിൽ ഇട്ടു ഒരുപാടു വിഷമിച്ചു കാണും.. പാവം.
അതിനു താഴെ .. അവളുടെ ഒരു മെസ്സേജ് , കൂട്ടുകാരിയുടെ.
" എവിടെ പോയാലും ടെൻഷൻ അടിപ്പിച്ചു കൊല്ലണം കേട്ടോ.. ശ്രദ്ധികാതെ ഓരോന്ന് വരുത്തി വച്ചോളും "
ഇത്രയും നേരം കഴിഞ്ഞിട്ടും മറുപടി കാണാത്ത കൊണ്ടാവണം അവളുടെ 16 മിസ്സ്ഡ് കോളും .
സ്മൈലി ഒന്നും തന്നെ ഇല്ലായിരുന്നഅവളുടെ മെസ്സേജിലും മിസ്സ്ഡ്ഡ് കോളിലും ഒരുപാട് വികാരങ്ങൾ ഞാൻ തന്നെ മെനഞ്ഞുഎടുത്തു ..
പണ്ടു തൊട്ടുള്ള കൂട്ടുകാരിയാണ് അവൾ., എപ്പോഴൊക്കെയോ എന്റേതാകണം എന്ന് ആഗ്രഹിച്ചിരുന്നു എങ്കിലും.. അങ്ങനെ ഒന്ന് ഉണ്ടായില്ല. എങ്കിലും മനസ്സിന്റെ ആഴങ്ങളിൽ എവിടെയോ ഞങൾ ഒന്നായി തന്നെ തുടർന്നു. ഞങൾ മാത്രം ഉള്ള ലോകത്ത്.
ഞാൻ നാട്ടിലേക്കു വിളിച്ചു,വൈഫിനെതന്നെ ആദ്യം .. ഫോൺ എടുത്ത പാടെ അവള് കരച്ചിൽ ആയിരുന്നു .. ഞാൻസമാധാനിപ്പിച്ചു . 2 മാസം കഴിഞ്ഞാൽ നാട്ടിൽ പോവാൻ ലീവ് ശരി ആയി ഇരിക്കുകയാണ് , ഈ അവസ്ഥയിൽവേണം എങ്കിൽ ഒരുമാസത്തെ എക്സ്ട്രാ ലീവിൽ നാട്ടിൽപൊയ്ക്കോളൂ എന്ന് കോൺട്രാക്ടർപറഞ്ഞത് ഞാൻ അവളോട് പറഞ്ഞ് ആശ്വസിപ്പിച്ചു. ഫോൺ വക്കുനതിന് മുമ്പ് അപകട കാര്യം അമ്മയെ അറിയികണ്ട എന്ന് പ്രത്യേകം ഓർമിപ്പിച്ചു.
ആ ഫോൺ വച്ച് കഴിഞ്ഞു ഞാൻ കൂട്ടുകാരിയെ വിളിച്ചു. മറു തലക്കലെ നിശബ്ദതയെ കീറി ഞാൻ പറഞ്ഞു..
" എനിക്ക് ഒരു കൊഴപ്പവും ഇല്ല. ചിലപ്പോൾ ഞാൻ നേരത്തെ വരുംനാട്ടിൽ . പേടിക്കാൻ ഒന്നും ഇല്ലാട്ടോ . "
ഒരു മൂളൽ മാത്രം .
അൽപ നേരത്തെ നിശ്ശബ്ദത ക്ക് ശേഷം ഞാൻ ചോദിച്ചു..
എനിക്ക് ഒരു ഉമ്മ തരുമോ .. മുറിവ്പറ്റിയ കയ്യിൽ .. പണ്ട് നീ എൻ കയ്യിൽ നൽകാറുള്ളത് പോലൊരു ചുംബനം...
കണ്ണ് അടച്ചു ഞാൻ ഫോൺ കാതോടെ ചേർത്തപ്പോൾ എനിക്ക് ചുറ്റും നാട്ടിലെ അമ്പലവും പാടവും ആൽത്തറയും ഇടവഴികളും നിറഞ്ഞു നിന്നു.. കാതങ്ങൾക്കപ്പുറം നിന്ന് അവളുടെ ചുംബനം എന്റെ കയ്യിൽ വന്നു പതിഞ്ഞു.. ആ ചുംബനം നൽകിയ കുളിരിൽ വേദന പറന്നകലുന്നത് പോലെ തോന്നി...
രണ്ടു പ്രണയം
ദിലീപ് ബി മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot