Slider

മിണ്ടാതെ പോയ തമ്പുരാൻ

0
Image may contain: 1 person, smiling, closeup and outdoor

°°°°°°°°°°°°°°°°°°°°°°°°°°°°°°
ശാപമായ് പെയ്തിറങ്ങിയ
പേമാരി.
കോപം നിറച്ചൊഴുകിയ
പുഴകൾ.
മണ്ണിൽ അലിഞ്ഞ വീടിനൊപ്പം
മണ്ണോടു ചേർന്ന പ്രജകൾ.
ഇനിയും മുങ്ങാത്ത
നടുമുറ്റങ്ങളിൽ,
കൊഴിഞ്ഞ പൂക്കൾ പോലെ
അനാഥരായ കുഞ്ഞുങ്ങൾ.
ഒരു നിമിഷം കൊണ്ടു
ഒന്നുമില്ലാത്തവരായി മാറിയ,
കൂട് നഷ്ടപ്പെട്ട,
കുടിവെള്ളമില്ലാത്ത,
വിശക്കുന്ന ജനത...
സർവ്വാഭരണ വിഭൂഷിതനായ,
കുടവയറുള്ള തമ്പുരാനേ...
എല്ലാം കണ്ടു മടങ്ങുമ്പോൾ
ഒന്നും പറയാഞ്ഞതെന്തേ?
°°°°°°°°°°°°°°°°°°°°°°°°°
സായ് ശങ്കർ മുതുവറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo