Slider

നമ്മുടെ പ്രകൃതി നമ്മുടെ സമ്പത്ത്,

0

സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.
*******************************
പ്രളയാനന്തരം ഭൂമി വരണ്ടുണങ്ങി വിണ്ടു കീറും. മഴയെ ശപിച്ചവർ മഴ മേഘങ്ങൾ നോക്കിയിരിക്കും. പ്രളയജലം കുടിച്ച് ദാഹം തീരാത്ത മലകൾ കൊടുംവേനലിൽ മുറിഞ്ഞ് താഴേക്ക് വീഴും. കുന്നിൻ ചരിവിലുള്ളവർ ജാഗ്രത പാലിക്കണം. കുന്നിൻ മുകളിൽ ദുർബല സ്ഥാനത്ത് നിർമ്മാണം നടത്തുന്നവർ അത് ഉപേക്ഷിക്കുന്നതാണ് നല്ലത്. പശ്ചിമഘട്ടം നമ്മളെ കാത്തു സംരക്ഷിക്കുന്ന കോട്ടയാണല്ലോ. ആ കോട്ടയ്ക്കുണ്ടാകുന്ന വിളളലുകൾ നമ്മുടെ പ്രകൃതിയെ ബാധിക്കും. പശ്ചിമഘട്ടം സംരക്ഷിക്കുന്നതു പോലെ തന്നെ സംരക്ഷിക്കേണ്ടതാണ് നമ്മുടെ സമതല പ്രദേശത്തെ (മധ്യപ്രദേശം) നെൽവയലുകളും തണ്ണീർത്തടങ്ങളും. വികസനത്തിന്റെ പേരിൽ ഇവ നാമാവശേഷമാക്കരുത്.നമ്മെ കാത്തിരിക്കുന്നത് കൊടും വരൾച്ചയാണ്. തണ്ണീർത്തടങ്ങളും നെൽവയലുകളും കുന്നിടിച്ചു കിട്ടുന്ന മണ്ണു കൊണ്ട് നികത്താതിരിക്കാം. അന്ത്യശ്വാസം വലിക്കുമ്പോൾ ഒരിറ്റു ശുദ്ധജലത്തിനായ് ഓടേണ്ട സാഹചര്യം വരും. സൂര്യാഘാതം വർദ്ധിച്ചതോതിൽ അനുഭവപ്പെടും. നമ്മുടെ കൃഷിയിടങ്ങൾ കൊടും വരൾച്ചയിൽ ഉണങ്ങി വരളും. അവശേഷിക്കുന്ന ജല ശ്രോതസ്സുകൾ സംരക്ഷിച്ചു നിർത്തിയാൽ ഒരു പരിധി വരെ പിടിച്ചു നിൽക്കാം. തുലാവർഷമഴവെള്ളത്തെ നമ്മുടെ കിണറിലേക്ക് ഡിസ്ചാർജ് ചെയ്യുന്ന രീതിയിൽ പുരയിടത്തിൽ തന്നെ മഴവെള്ളം ഇറങ്ങുന്ന രീതിയിൽ ക്രമീകരിക്കണം. മഴവെള്ളം ഒഴുകിപ്പോകുവാൻ അനുവദിക്കരുത്. ഇൻറർലോക്ക് പാകിയ മുറ്റത്തെ ഇന്റർലോക്കുകൾ നീക്കം ചെയ്യുക.
മഴയെ കാത്തിരുന്ന് തുലാവർഷത്തിനൊടുവിലെ വേനലിൽ പെയ്യുന്ന മഴ ചിലപ്പോൾ മേഘസ്ഫോടന മായ് മലവെള്ളപ്പാച്ചിലിനു കാരണമാകാം. പുഴയുടെ കരയിലുള്ളവർ മഴക്കാലമല്ലല്ലോ കുഴപ്പമില്ലെന്ന മട്ടിൽ ഇരിക്കരുത്. പ്രകൃതിയുടെ ഭാവം നോക്കി മഴ മേഘങ്ങൾ ഇരുണ്ടു തുടങ്ങുമ്പോൾ ജാഗ്രത പാലിക്കണം. കുന്നിൻചരിവിലുള്ളവരും ഈക്കാര്യത്തിൽ ശ്രദ്ധിക്കണം. അതുപോലെ വേനൽക്കാലത്ത് തുലാവർഷത്തിനൊടുവിൽ പുഴയിലെ വെള്ളം കുറവാണെന്ന ധാരണയിൽ പുഴയിലിറങ്ങി കുളിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലത്. തുലാവർഷക്കാലത്ത് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിൽ വന്നേക്കാം. ചിലപ്പോൾ കാലാവസ്ഥ വ്യതിയാനം മൂലം ഒരാഴ്ച നീണ്ടു നിൽക്കുന്ന മഴ (മേഘ സ്ഫോടനത്തിന് സമമായ് ഇടിമിന്നലോടു കൂടി ) തുലാമാസത്തിനൊടുവിൽ വരുവാൻ സാധ്യതയുണ്ടായാൽ നമ്മുടെ ജലസംഭരണികൾ അതിനൊത്ത വിധം ക്രമീകരിച്ച് സജ്ജമാക്കേണ്ടി വരും.
തണ്ണീർത്തടങളും വയലുകളും നികത്താതിരിക്കുക
കുന്നിടിക്കാതിരിക്കുക.
എങ്കിൽ ദാഹജലം കുടിക്കാം.
ഇല്ലെങ്കിൽ കടൽവെള്ളം കുടിച്ച് മരിക്കേണ്ട ഗതികേട് പാവപ്പെട്ടവനുണ്ടാകും.സമ്പന്നന് ശീതീകരിച്ച കുപ്പിവെള്ളം കിട്ടുമായിരിക്കും.
നമ്മുടെ പ്രകൃതി നമ്മുടെ സമ്പത്ത്.
Saji varghese
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo