നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രളയം"

Image may contain: 1 person, closeup


ഇരുനില വീടിന്റെ മുകളിലല്ലെ !
കര കവിഞ്ഞൊഴുകുന്ന വെള്ളമല്ലെ !
ഒരു തുള്ളിയിങ്ങോളമെത്തുകില്ലീ മഴ -
ക്കരികിൽ നിന്നൊരു സെൽഫി നല്ലതല്ലെ ...!!
അവരൊറ്റ നിലയുള്ള വീട്ടിലല്ലേ....?!
അവരുടെ മേനിയിരുണ്ടതല്ലെ..?!
അവരുടെ മുറ്റത്തുകാറില്ലയംഗണം
ലെവലല്ല ചാണകം മെഴുകിയില്ലേ...!!
പുരയsച്ചിന്നവർ പോയതല്ലെ !
ഒരു കൊച്ചുതോണി തുഴഞ്ഞതല്ലെ !
ദുരിതം നിറഞ്ഞുള്ള വഴി താണ്ടുവാൻ കൂടെ
വരു വരൂ എന്നവർ കേണതല്ലെ ...!!
പടിയേറി വെള്ളമിങ്ങെത്തിയില്ലെ !
പിടപിടക്കുന്നതോ നെഞ്ചമല്ലെ !
ഉടുതുണിക്കില്ലൊരു മറുതുണിയെന്നുള്ള
തൊടുവിൽ നടുക്കുന്ന സത്യമല്ലെ...!!
പശിയുടെ വിളിയൊന്നു കേൾപ്പതില്ലെ !
പതിയെ കൊടുംതണുപ്പേറുകില്ലെ !
പക തീർക്കുവാനെത്തുമീ പ്രളയം നിന്റെ
നെഗളിപ്പഹന്തയും തീർത്തതില്ലേ ...?!!
ഒരു കുടക്കീഴിലിന്നെത്തിയില്ലെ..!
ഒരു മതം മർത്യരെന്നുള്ളതല്ലെ !
ഒരു പോലെയോണവും ബലി പെരുന്നാളുമി -
ങ്ങൊരു മനസ്സോടെ നാമുണ്ടതല്ലെ...!!
പ്രളയക്കെടുതികൾ തീരുകില്ലെ !
പ്രാർത്ഥനയാൽ ശാന്തിയേറുകില്ലെ !
ഖുർആനു തൊട്ടുതൊട്ടൊന്നിച്ചിരിക്കുന്ന
ബൈബിളും ഗീതയും കണ്ടതില്ലെ...!!
മനതാരിലിരുളകന്നീടുകില്ലെ !
മനസ്സിന്നഴുക്കുകൾ നീങ്ങിയില്ലെ !
മോദമോടൈക്യവും മാനവരൊന്നെന്ന
ബോധവും നൽകിയ പ്രളയമല്ലെ !!
ഇനി നിന്റെ മിഴി തുറന്നീടുകില്ലെ..?!
ഇതു വിസ്മരിക്കാതെ കാത്തിടില്ലെ..?!
അതിജീവനത്തിന്റെ
നവകേരളത്തിന്റെ
പുതിയ പ്രഭാതമിങ്ങെത്തുമല്ലോ...!!
... ആർസി ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot