Slider

Marriage

0


Rajitha Suresh
ഒരു വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വക്കുമ്പോൾ ഏതൊരു ഭാര്യയുടേയും ആഗ്രഹം അവളുടെ ഭർത്താവ് തന്നെ മാത്രം ആത്മാർത്ഥതയോടെ .... മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒരാളായിരിക്കണം... വാക്കുകളിലും, നോക്കിലുമെല്ലാം അത് പ്രകടിപ്പിക്കണം.... ഇഷ്ടങ്ങളിൽ കൂടെ നിൽക്കുന്നവനായിരിക്കണം'-:..തളരുമ്പോൾ ഒരു താങ്ങായി - .... വേദനിക്കുമ്പോൾ ഒരു കൂട്ടായി മാറണം എന്നൊക്കെയാണ്.'' ഇത്രയൊക്കെ തന്നെയാണ് അവളും ആഗ്രഹിച്ചിരുന്നത് ....
പക്ഷേ .... അയാളുടെ ജീവിതത്തിലേക്ക് ചെന്നപ്പോൾ... പുതുക്കത്തിലൊക്കെ അയാൾ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു... പിന്നെപതിയേ ... അവളോടുള്ള സ്നേഹത്തിന്റെ അളവു കുറഞ്ഞു തുടങ്ങി.അവൾ ... കൃഷ്ണേന്ദു - '''.... തന്നോടുള്ള ഭർത്താവിന്റെ ഇഷ്ട കുറവ് കഷ്ണേന്ദുവിനെ മാനസികമായി ഏറെ തളർത്തി... കാരണം മറ്റൊന്നുമല്ല...' അയാൾ ഭാര്യയേക്കാൾ പുതുമയുള്ള ഒരു ഫോൺ വാങ്ങി.അതിൽ അയാൾക്കു താൽപ്പര്യമുള്ള ഏതെങ്കിലും മൂലയിലെ ശൂന്യതയിൽ.. - ഇരിക്കാൻ അയാൾ നിർബന്ധിതനായി .. - ഫോണില്ലാതെ അയാൾ എന്ത് വേണമെങ്കിലും കാണാനുള്ള അവസരങ്ങൾ കണ്ടെത്തി .
പലപ്പോഴും ഇരുട്ടുമൂടിയ ഏകാന്തതയിൽ .... വീട്ടിലെ ആളൊഴിഞ്ഞ ഏതെങ്കിലും മൂലയിലെ ശൂന്യതയിൽ.. - ഇരിക്കാൻ അയാൾ നിർബന്ധിതനായി.ഫോണില്ലാതെ അയാൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല പല രാത്രികളിലും ഉറക്കില്ലാതെ വാട്ട്സ പ്പിലും, ഫേസ് ബുക്കിലും കഴിച്ചുകൂട്ടി. ചാറ്റിംഗിലൂടെയും കോളിലൂടെയും പല പല സൗഹൃദങ്ങൾ കണ്ടെത്തി. ആൺ സുഹൃത്തുക്കളേക്കാൾ കൂടുതൽ പെൺസുഹൃത്തുക്കളായിരുന്നു കൂടുതൽ.
കൃഷ്ണേന്ദു എന്നും പരാതികൾ പറയാൻ തുടങ്ങി.പരിഭവങ്ങൾ... പിണക്കങ്ങൾ .... തനിക്ക് കിട്ടാത്ത സ്നേഹത്തെ ചൊല്ലിയുള്ള സങ്കടങ്ങൾ .... സ്നേഹമില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നു വരെ പറഞ്ഞു നോക്കി.. - പറയുമ്പോൾ മാത്രം അയാൾ സ്നേഹം അഭിനയിക്കും. വീണ്ടും പഴയത് പോലെത്തന്നെ 'പഴയ ലൈനുകളെയെല്ലാം സെർച്ച് ചെയ്ത് കണ്ടു പിടിച്ചു. കൂടുതൽ കൂടുതൽ സന്തോഷം അയാൾ കണ്ടെത്തുമ്പോൾ തകർന്നത് ..... അവളുടെ അയാളോടുള്ള ആത്മാർത്ഥ സ്നേഹമായിരന്നു.... സ്വന്തം ജീവനെപ്പോലെ തന്റെ ഭർത്താവിനെ സ്നേഹിച്ച ..'' ''.... പരിശുദ്ധയായ ഒരു ഭാര്യയുടെ കളങ്കമില്ലാത്ത മനസ്സും കൂടിയായിരുന്നു ....' ആ .. -ദാമ്പത്യ ജീവിതത്തിൽ പൊലിഞ്ഞു പോയത് അയാൾക്കു മാത്രം നൽകാൻ വേണ്ടി കാത്തു വച്ച സ്നേഹത്തിന്റെ .... നൊമ്പരത്തിന്റെ ....വികാരത്തിന്റെ -- ... തീക്കനലുകളായിരുന്നു .... ഒരു കുടംബ ബന്ധത്തിന്റെ തായ് വേരായിരുന്നു.'' '
അവളൊന്നു തീരുമാനിച്ചു. ഇനി അയാളെ തിരുത്താൻ തനിക്കാവില്ല. തിരുത്തിയിട്ടു കാര്യമില്ല.... അയാൾക്ക് അയാളുടെ വഴി.... എനിക്കെന്റെ വഴി.... ഇത്രയും കാലം' '' അയാൾക്കു വേണ്ടി സ്വന്തം താൽപ്പര്യങ്ങളും, ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം മൂടിവച്ചു. ഇപ്പോൾ കിട്ടിയ പ്രതിഫലം വെറും നഷ്ടങ്ങളും നിരാശയുമാത്രം...
അവൾ ഒന്നു തീരുമാനിച്ചു. തനിക്കും വാങ്ങണം ഒരു "മൊബൈൽ ഫോൺ " ആ '''ദൃഢനിശ്ചയത്തിൽ കാതിൽ കിടന്ന കമ്മൽ അഴിച്ചെടുത്തു വിറ്റു. പകരം ഗ്യാരണ്ടി കമ്മലിട്ടു.ഇതൊക്കെ ചെയ്യുമ്പോൾ അവളാകെ വിറക്കുന്നുണ്ടായിരുന്നു. കാരണം - ജീവിതത്തിലാദ്യമായാണ് ഭർത്താവിന്റെ ഇഷ്ടമില്ലാതെ കാര്യങ്ങൾ നടത്തുന്നത്.
ഫോൺ വാങ്ങിയ ദിവസം വീട്ടിൽ വല്ലാത്ത സന്തോഷം.... മക്കളും ആ സന്തോഷത്തിൽ അമ്മക്കൊപ്പം നിന്നു. ഇളയ മോൾ അമ്മു വാട്സപ്പൊക്കെഡൗൺലോഡ് ചെയ്തു. കഷ്ണേന്ദുവിന് സന്തോഷം അടക്കാനായില്ല... അവൾ ആനന്ദത്തിൽ കുട്ടികളോടൊപ്പം തുള്ളിച്ചാടി ...''തനിക്കിഷ്ടപ്പെട്ടവരുടെയെല്ലാം ഫോട്ടോകൾ‌ :: സുഹൃത്തുക്കൾക്ക് ചാറ്റ് ചെയ്തു. Pന്നെ FB യിൽ പോസ്റ്റുകളിട്ടു. തന്റെ മനസ്സ് കേൾക്കാൻ താൽപ്പര്യമില്ലാത്ത .. ''ഭർത്താവിനെ വകവയ്ക്കാതെ.'' 'അവളുടെ മനസ്സു തുറന്നുള്ള പോസ്റ്റുകൾ: iiii
സുഹൃത്തുക്കൾ ലൈക്കുകളും, കമന്റുകളും തന്നു.അങ്ങനെ അവൾ സന്തോഷത്തിന്റെ പുതിയ വഴികൾ തേടി. ജീവിതാന്തഭവങ്ങളും, കഥകളും, കവിതയുമെഴുതി. അമ്മുവും മകൻ അച്ചുവും പുതിയ ഗ്രൂപ്പുകളുണ്ടാക്കി.... സ്കൂൾ വിട്ടുവന്നാൽ മൊബൈലിൽ കളിയായി. കൃഷ്ണേന്ദുമൗനം പാലിച്ചു' കാരണം അവരുടെ ഇഷ്ടങ്ങൾ കുറച്ചെങ്കിലും നമ്മൾ മനസ്സിലാക്കണം' തെറ്റുകൾ കണ്ടാൽ തിരുത്തണം. അവളുടെ സാന്നിധ്യത്തിൽ തന്നെ മക്കളും സന്തോഷിച്ചു.
പക്ഷേ.... ഇതു കണ്ട ഭർത്താവിന് സഹിക്കാൻ കഴിഞ്ഞില്ല. കുടുംബവഴക്ക് കൂടി വന്നു.
കൃഷ്ണേന്ദൂ.. - ''നീ ഇങ്ങനെ പോയാൽ വഴി തെറ്റും.കുട്ടികളേയും വഴിതെറ്റിക്കും. മകൻ അച്ചു പത്താം ക്ലാസാണ്.കൃഷ്ണേന്ദുമൗനം തന്നെ. പലപ്പോഴും അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഉറങ്ങാൻ പറ്റാത്ത രാത്രികൾ .... - തിരിഞ്ഞും, മറിഞ്ഞും കിടന്ന്, വിരലുകൾ പൊട്ടിച്ച് ദേഷ്യം തീർത്തു. ഒരു പാട് വട്ടം തിരുത്താൻ നോക്കിയില്ലേ? സ്നേഹത്തിനു വേണ്ടി കെഞ്ചിയില്ലേ? ആരു കേൾക്കാൻ? ഇനിയെന്തിന്.... എന്ന ഭാവത്തിൽ അവളും തിരിഞ്ഞു കിടന്നു. മോന്റെ സ്കൂൾ മീറ്റിംഗിന് അച്ഛനെ വിളിപ്പിച്ചു.രഹസ്യമായി അച്ഛനോട് സംസാരിച്ചു. കൗൺസിലിംഗ് നടത്തിയപ്പോൾ കുട്ടി പറഞ്ഞത് വീട്ടലെ അനുഭവങ്ങളാണ്.അച്ഛ'നമ്മമാർ തമ്മിചലുള്ള കുടുംബവഴക്ക്, മോൾ അമ്മ വിന് ആരുമായോ പ്രേമം ചാറ്റിംഗലുടെ ..... മക്കൾ കൈവിട്ടു പോയിരിക്കുന്ന ന്നു ... ആ -- ടീച്ചറുടെ ഉപദേശം... അയാളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥനാക്കി ... കുടുംബം. - ബന്ധങ്ങൾ ---:: തന്നിൽ നിന്നും അകന്നുപോയിരിക്കുന്ന എല്ലാ റ്റിനും കാരണം താനാണ്.-- ആരുടേയും മനസ്സു കാണാൻ: നല്ലൊരു ഭർത്താവാകാൻ..-.. അച്ഛനാകാൻ - ''.. ഇതുവരെ കഴിഞ്ഞിട്ടില്ല - .. തന്റെ സ്വന്തം ഇഷ്ടങ്ങൾ ക്കാണ്ട് പ്രാധാന്യം കൊടുത്തത്.അന്നയാൾ സ്കൂള് ൽ നിന്നും വന്നപ്പോൾ പുതിയൊരു മനുഷ്യനാ മാറുകയായിരുന്നു- ''എല്ലാവരേയും വിളിച്ച് .... ടീച്ചർ പറഞ്ഞ പോലെ ഒരു മിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങി.കണ്ണിലും മുഖത്തും നോക്കി സംസാരിക്കാൻ തുടങ്ങി.അവരുടെ പരാതികൾ കേട്ടു ... ങ മനസ്സ് പങ്കുവച്ചു... കൃഷ്ണേനു തന്റെ ജീവിതം തിരിചച്ചുകിട്ടിയതിന് ടീച്ചറോട് നന്ദി പറഞ്ഞു. ദൈവത്തിനോട് നന്ദി പറഞ്ഞു.... നല്ലൊരു ഭാര്യയായി ... അമ്മയായി ''' ജീവിക്കാൻ തീരുമാനിച്ചു.
end.പലരുടേയും ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന അനുഭവങ്ങളാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത്. ഇത് വായിക്കുമ്പോൾ നിങ്ങൾക്കെനന്തെങ്കിലും ഫീലിങ്ങ് തോന്നുന്നുവെങ്കിൽ ഇഷ്ടപ്പെട്ടെങ്കിൽ എനിക്കു വേണ്ടി രണ്ട് വാക്ക് കുറിക്കുക.... സ്നേഹത്തോടെ ---:-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo