Slider

അമ്മേ...

0
Image may contain: 1 person, selfie and closeup
ഞാന്‍ എന്‍റെ അമ്മയോട് പറഞ്ഞു ." അമ്മേ നാളെ കോളേജില്‍ നിന്നും വിനോദ യാത്ര പോവുന്നു .എനിക്ക് രണ്ടായിരം രൂപ വേണം ... സത്യത്തില്‍ ഞാന്‍ അമ്മയോട നുണ പറഞ്ഞതായിരുന്നു
....അച്ഛന്‍ മരിച്ചതിനു ശേഷം അമ്മ എന്നെ വളരെ കഷ്ടപെട്ടാണ് വളര്‍ത്തുന്നത് എന്നാ കാര്യം ഞാന്‍ ചിലപ്പോളൊക്കെ മറക്കാറുണ്ട് ... അടുത്തെ വീടുകളിലെ അടുക്കള പണികഴിഞ്ഞു വരുന്ന അമ്മയു...ടെ ശോഷിച്ച ശരീരം ... അതെന്‍റെ അമ്മയാണെന്ന് കൂട്ടുകാരോട് പറയാന്‍ എനിക്ക് നാണം ആയിരുന്നു ....
മോനെ അമ്മയുടെ കൈയ്യില്‍ ഇതേയുള്ളൂ ... അമ്മ കുറെ പത്തിന്റെയും ഇരുപതിന്റെയും നോട്ടുകള്‍ വച്ച് നീട്ടി. നാളെ കൂട്ടുകാരുടെ കൂടെ കള്ളുകുടിക്കാന്­‍ പോണം ... എന്‍റെ വക പാര്‍ടി ഉണ്ടെന്നു അവനാമാരോട് പറഞ്ഞും പോയി ... ദേഷ്യം ഇരച്ചു ക്കയറി ...നോട്ടുകള്‍ അമ്മയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു . പുറത്തേക്കു പോയി ............ അങ്ങാടിയില്‍ കൂട്ടുകാരുടെ കൂടെ കൊച്ചുവര്‍ത്തമാ­നം പറഞ്ഞിരിക്കുകയാ­യിരുന്നു ... കുറച്ചു ദൂരെയായി ഒരാള്‍കൂട്ടം . ഏതോ വണ്ടി ആരെയോ ഇടിചിട്ടിരിക്കു­ന്നു ... കൂട്ടുകാരുടെ കൂടെ പോയി നോക്കി ....ആള്‍കൂട്ടത്തിലൂ­ടെ തലപൊക്കി നോക്കി ....അമ്മ .......... അമ്മേ .......എന്‍റെ അമ്മ ആണല്ലോ ഇത്.....പൊട്ടികരഞ്ഞ എന്നെ കൂട്ടുകാര്‍ താങ്ങി .... അമ്മ എന്നെ വിട്ടു പോയിരിക്കുന്നു .......വണ്ടി കേറിയിറങ്ങിയ എന്റെ അമ്മയുടെ ചിന്നഭിന്നമായ ശരീരം....എനിക്ക­് ......... അമ്മേ എന്നോട് പൊറുക്ക് അമ്മെ... കണ്ണ്‍ തുറക്കമ്മേ ...ചടങ്ങുകളെല്ലാം കഴിഞ്ഞു ..എല്ലാവരും പിരിഞ്ഞു പോയി തുടങ്ങിയിരുന്നു­ .... അമ്മയുടെ കട്ടിലില്‍ കിടക്കുവായിരുന്­നു ... അടുത്ത വീട്ടിലെ കുഞ്ഞുമോള്‍ എന്റെ അടുത്തേക്ക് വന്നു ... ഏട്ടാ ഇത് അമ്മ എട്ടന് തരാന്‍ പറഞ്ഞിട്ടാ പോയത് ..ആരോടും പറയല്ലേ എന്ന് പറഞ്ഞു ....
എന്നിട്ട് എന്റെ കയ്യിലേക്ക് ഒരെഴുത്ത് വച്ച് തന്നിട്ട കുഞ്ഞുമോള്‍ ഓടിപോയി..
പതിയെ എഴുത്ത് പൊട്ടിച്ചു
" മോനെ ... അമ്മയോട് കഷമിക്കണം മോനെ ... അമ്മയുടെ കയ്യില്‍ പൈസ ഇല്ലാത്തത കൊണ്ടാണ് ..അമ്മക് ഈയിടെ ആയി തീരാ വയ്യ ... അച്ഛനേം ഉറക്കം കാണുന്നു ..മോന്ടച്ചന്‍ എന്നും ഉറക്കത്തില്‍ വന്നെന്നെ വിളിക്കും .. മോനെ അച്ഛന്‍ അമ്മയുടെ പേരില്‍ ഒരു പോളിസി എടുത്തിരുന്നു .. കുറച്ചേറെ കാശ് ഉണ്ടെന്നു തോന്നുന്നു ... അമ്മക്ക് വേറെ വഴിയില്ല മോനെ ... മോനെ ദൈവം അനുഗ്രഹിക്കും ..എന്‍റെ മോന്‍ നല്ല മോനായി വളരണം ...അമ്മയുടെ അനുഗ്രഹം എപ്പോളും കൂടെ ഉണ്ടാവും " സ്നേഹത്തോടെ അമ്മ ..........

By: rajeesh ramakrishnan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo