നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കായകല്പം - Part 1

Image may contain: 1 person
-----------------------------
I don't think it’s simply another random murder mister officer!!! Don't you find some connection with the previous incident happened at Be'er Sheva last week??
1978 മെയ് 8:
നെറ്റീവോത്തിന്റെ തെരുവിൽ ചോര തളംകെട്ടി കിടക്കുന്ന കല്ലുപാകിയ വഴിയോരത്ത് വികൃതമായി കിടക്കുന്ന മൃതദേഹം സൂക്ഷ്മമായി പരിശോധിച്ചിരുന്ന ആര്യൻ അലസമായി മുഖത്തേക്ക് ചാഞ്ഞു കിടക്കുന്ന മുടികളുടെയുള്ളിൽ കൂടെ തിരിഞ്ഞു നോക്കി, പിന്നിൽ പരിചയമില്ലാത്തൊരു പെൺരൂപം. നീളൻ ലെതർ കോട്ട് കണ്ടാലറിയാം അവർ പോലീസ് ഓഫിസറാണ്.
നേരം വെളുത്ത് വരുന്നതേയുള്ളെങ്കിലും ആളുകൾ കൂടിയിരിക്കുന്നു. ഈ തെരുവിന്റെ ചരിത്രത്തിലിങ്ങനെയൊരു കൊലപാതകം ആദ്യമായാണെന്ന് ചിലർ അടക്കം പറയുന്നുണ്ട്. ആ സ്ത്രീ നീട്ടിയ കൈകളിൽ അമർത്തിയൊരു ഷേക്ക്ഹാൻഡ് കൊടുത്ത് അവർ തമ്മിൽ പരിചയപ്പെട്ടു.
I am Aryan Steven Smith, you can call me Aryan!!
Hello Aryan, am June Johnson, I’ll be assisting you in this case!!
By the way Ms. June, i was thinking about what you said before!! Can you explain it once again?
ആര്യൻ, ഈ കൊലപാതകത്തിന് കഴിഞ്ഞയാഴ്ച്ച ബേർഷേവയിൽ നടന്ന കൊലപാതകവുമായി എന്തൊക്കെയോ സാമ്യങ്ങളുണ്ട്. ആ കേസ് അന്വേഷിക്കുന്നത് താങ്കളല്ലാത്തത് കൊണ്ട് ഒരുപക്ഷെ അറിയില്ലായിരിക്കും. ആ കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഞാൻ വായിച്ചിരുന്നു അതിലെ പരാമർശങ്ങളും ഈ കൊലപാതകവും കാണുമ്പോൾ ഒരു കാര്യം ഞാനുറപ്പിച്ച് പറയാം "The Modus Operandi and the victim selection are in same pattern showing the killer, enjoying it in all means!!!”
ചുറ്റും കൂടി നിന്നവർ പലതും പറയുന്നുണ്ട്, അതിൽ കുറച്ച് പ്രായമുള്ള ഒരാളെ വിളിച്ച് ആര്യൻ ഈ സ്ത്രീയെ അറിയാമോ എന്ന് ചോദിച്ചു. അറിയാമെന്നയാൾ തലയാട്ടി. ഓഫിസർ ഈ തെരുവിന്റെ അപ്പുറത്താണ് അവൾ താമസിക്കുന്നത്. ആ കാണുന്ന സ്ഥാപനത്തിലാണ് അവളുടെ ജോലി എന്ന് പറഞ്ഞ് കാണിച്ച് കൊടുത്തത് “ഹോട്ടൽ ലൂസിയാന കൗണ്ടി" ആണ്. ഹോട്ടൽ ലൂസിയാനകൗണ്ടി, നെറ്റീവോത്തിലെ പ്രധാന ചൂതാട്ട കേന്ദ്രം. ഹോട്ടൽ എന്ന് പേരുള്ള ഒളിയിടം.
കഴിഞ്ഞയാഴ്ച്ച നടന്ന കൊലപാതകവും ഒരു സ്ത്രീയുടെയായിരുന്നു അല്ലെ? മിസ്.ജൂൺ കഴിഞ്ഞ അന്വേഷണ റിപ്പോർട്ടിൽ മൃതദേഹത്തിൽ നിന്നേതെങ്കിലും ആന്തരികാവയവങ്ങൾ നഷ്ടമായതായി എഴുതിയിട്ടുണ്ടോ? നീളൻ കോട്ടിന്റെ ഇടയിൽ കൂടെ വെളുത്ത കൈയുറകൾ ആര്യന്റെ കൈകളിൽ കയറുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അതെ ആര്യൻ അന്നും കൊല്ലപ്പെട്ടതൊരു സ്ത്രീയായിരുന്നു aged about 40 - 45!! അന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ആ മൃതദേഹത്തിൽ രണ്ട് കിഡ്നികളും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപ്പോഴേക്കും ആര്യൻ ആ മൃതദേഹത്തെ മറച്ച് വെച്ചിരുന്ന ചാക്കിന്റെ വയറ് ഭാഗം കീറി മാറ്റിയിരുന്നു. "Come Ms.June let me show you something" ആ മൃതദേഹത്തിലേക്ക് നോക്കിയ ജൂൺ അക്ഷരാർത്ഥത്തിൽ നടുങ്ങി!!
കീറി പൊളിച്ച്, ചോരയൊഴുകി കിടക്കുന്ന ആ ശരീരത്തിൽ നിന്ന് കുടൽമാല അപ്പാടെ മുറിച്ച് മാറ്റിയിരുന്നു. “Oh my goodness!! I can't believe what is before me. Please cover it Aryan. “എന്ന് പറയുന്നതോടൊപ്പം ഒരു പോലീസ് ഓഫിസറുടെയുള്ളിലെ ബുദ്ധികൂർമ്മത പ്രവർത്തിച്ചു തുടങ്ങിയിരുന്നു.
ആര്യൻ, ഈ രണ്ട് കൊലപാതകങ്ങളും ചെയ്തിരിക്കുന്നത് ഒരാൾ തന്നെയാണ്, ഒരുപക്ഷെ ഇത് വരെ കണ്ടതിൽ വെച്ചേറ്റവും ക്രൂരനായൊരു കൊലയാളി. ഒരു ചെറുചിരിയോടെ ആര്യൻ കൂട്ടിച്ചേർത്തു, ഏറ്റവും ക്രൂരനായ,“മനോരോഗിയായ " കൊലയാളി. അല്ലെങ്കിൽ ഒന്നിലധികം കൊലയാളികൾ, അങ്ങനെയായിക്കൂടെ ജൂൺ?
ആര്യൻ ഒരേ പോലെയുള്ള കൊലപാതകങ്ങളിൽ ഒന്നിലധികം ആളുകളെ സംശയിക്കുന്നതിൽ അർത്ഥമുണ്ടോ?
ഞാനൊരു സംശയം പറഞ്ഞു എന്ന് മാത്രം ജൂൺ, അങ്ങനെയും സംഭവിക്കാം. ഒരേ പോലെ പരിശീലിച്ച ഒന്നിലധികം ആളുകൾ ആയിക്കൂടാ എന്നില്ലല്ലോ!
ഇതൊരു തുടക്കം മാത്രമാണ് ജൂൺ. എത്രയും വേഗം ഈ മൃതദേഹം ഇവിടെ നിന്ന് മാറ്റാനുള്ള ക്രമീകരണങ്ങൾ ചെയ്യണം എന്ന് പറഞ്ഞ ആര്യൻ തന്റെ ഡയറിയിൽ കുറിച്ചു.
“It’s just the beginning, Tough times ahead”
ഫിബിൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot