The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Thursday, September 20, 2018

കുപ്പിവളപ്പൊട്ടുകൾ (അവസാന ഭാഗം)


★--------------------------★ 
ദിവസങ്ങൾ കടന്ന് പോയ് ..! കോളേജിൽ തന്നൊപ്പം പഠിച്ചിരുന്ന ഒരു സുഹൃത്തിന്റെ വിവാഹം തമിഴ്‌നാട്ടിലെ ചെന്നെയിൽ
വച്ചായിരുന്നു .അതിൽ പങ്കെടുത്ത് രണ്ട് ദിവസം കഴിഞ്ഞാണ് തിരികെ എത്തിയത് .
അപ്പോഴാണ് രായപ്പൻ ഓടിക്കിതച്ച് വന്നത് .
"മച്ചാനെ ഒരു പ്രശ്നമുണ്ട് ."
അവന്റെ മുഖം കണ്ടപ്പോൾ തന്നെ പ്രശ്നം
ഗൗരവമുള്ളതാണെന്ന് മനസ്സിലായ് .
അമ്പഴച്ചോട്ടിൽ എത്തിയപ്പോൾ എല്ലാവരും
അവിടെയുണ്ട് .അവരുടെ മുഖഭാവവും , വേഷവും കണ്ടപ്പോൾ എന്തോ
സംഭവിച്ചിട്ടുണ്ട് എന്ന്മനസ്സിലായ് .
"എന്താടാ .. എന്താ പ്രശ്നം ...? "
രായപ്പനാണ് കാര്യം പറഞ്ഞു തുടങ്ങിയത് .
മണി ട്യൂഷന് ചെല്ലുമ്പോൾ നീനയുടെ, അച്ഛൻ ആരുമില്ലാത്ത സമയം നോക്കി .
മണിയെ മടിയിലിരുത്തുകയും ,രഹസ്യഭാഗ
ങ്ങളിൽ തൊടുകയും,.. മറ്റുംചെയ്യാറുത്രെ ..!
പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ
തന്നെ കൊന്നുകളയുന്നു പറഞ്ഞു ഭീഷണി
പ്പെടുത്തുകയും ചെയ്തു .
"നിന്നോടുള്ള സ്നേഹം കൊണ്ട് അവൾ
ആരോടുംപറയാതെ സഹിക്കുവാരുന്നെടാ "
രായപ്പൻ പറഞ്ഞത് കേട്ട് ഞെട്ടി ..!
മണിയുടെ അടുത്ത കൂട്ടുകാരി സോജി, സോളമന്റെപെങ്ങൾആയിരുന്നു .
സോജിയോട് മണിക്ലാസിൽ വച്ചു പറഞ്ഞ കാര്യം സോജി അവളുടെ അമ്മയോട് പറഞ്ഞു. അങ്ങനെയാണ് സോളമൻ അറിയുന്നത് .
കോപംകൊണ്ട് കാഴ്ച മങ്ങി .താഴെ കിടന്നിരുന്ന വലിയവടികുനിഞ്ഞെടുത്തു .
പെട്ടെന്ന് രായപ്പൻ അ ,വടിയിൽ പിടിച്ചു .
" ആ, തെണ്ടി, ഇപ്പോൾ ആശുപത്രിയിൽ ആണ് .. "
രായപ്പന്റെ ശബ്ദം കനത്തിരുന്നു .
അമ്പരപ്പോടെ ,മുഖമുയർത്തിഎല്ലാവരെയും നോക്കി .
" ശരിക്കുംകൊടുത്തു ..! അവന്റെ 'മറ്റെത്' ചവിട്ടിപ്പൊട്ടിച്ചിട്ടുണ്ട് ..! അതുംകൊണ്ടിനി
ആരുടെഅടുത്തുംചെല്ലില്ല .! ചെറ്റ..! "
മനാഫിന്റെ ദേഷ്യം അടങ്ങിയിട്ടില്ല .
" അവൻപോലീസിലെങ്ങാനും ..?''
മണിയുടെ ഭാവിയോർത്ത് ചോദിച്ചു .
''മണി ഞങ്ങളുടെയും കുഞ്ഞിപ്പെങ്ങളല്ലെടാ മനു . അവൾക്ക് ദോഷം വരുന്നത് ഞങ്ങൾ ചെയ്യുമോ ?പോലീസ് പറഞ്ഞിട്ടാ ഞങ്ങൾ ചെയ്തത് '' തന്റെ മനസ്സ് വായിച്ചപോലെ
സോളമന്റെ വാക്കുകൾ .
"ഇന്നലെ ,അയാളുടെ കൃമികടി ഞങ്ങൾ
രഹസ്യമായ് മൊബൈലിൽ പകർത്തിയിരു
ന്നു .അതുമായ് ഞങ്ങൾ SIമനോജ്സാറിനെ പോയ് കണ്ടു .അദ്ദേഹമാ, പറഞ്ഞത് കേസ്സിനു പോയാൽ അയാൾ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെടുമെന്ന്,
കൂടാതെ മണിക്ക് ഭാവിയിൽ അത്
പ്രശ്നമാകുമെന്നും." സോളമൻ നിർത്തിയടത്ത് നിന്നും രായപ്പൻ തുടർന്നു .
"നാട്ടുകാരായനിങ്ങൾ,കേറിപൊളിച്ചോളാൻ പറഞ്ഞു .ഒരു കാര്യം സാർ പ്രത്യേകം പറഞ്ഞു .പണിതുടങ്ങും മുന്നെ ഈ വീഡിയോ,അയാളെക്കൂടിഒന്ന്കാട്ടണമെന്ന്
എന്തിനുള്ള പണിയാണെന്ന് അയാൾ കൂടി
അറിയാൻ .സാറ് പറഞ്ഞപോലെഅയാളെ പൊളിച്ച് കീറി ,ആ ചേച്ചി ആശുപത്രിയിൽ
പറഞ്ഞത് കാള ചവിട്ടിയതാത്രെ ..''
രായപ്പൻ,മനാഫിനെ നോക്കിചിരിയോടെ പറഞ്ഞു നിർത്തി .
" ഇത് ,ഇവിടെ കഴിഞ്ഞു .ഇനി ഇതിനെ
ക്കുറിച്ച് സംസാരംവേണ്ട .ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നങ്ങ് കരുതുക ..! എല്ലാവർക്കും മനസ്സിലായല്ലോ ...? "
ദീർഘവീക്ഷണത്തോടെയുള്ള മനാഫിന്റെ
വാക്കുകൾ എല്ലാവരും ശരിവച്ചു .
രണ്ട് ദിവസം കഴിഞ്ഞ് നീനയും കുടുംബവും
വീടൊഴിഞ്ഞ് പോകുന്നത് നീറ്റലോടെ കണ്ടു നിന്നു .കാറിന്റെ പിന്നിലിരുന്ന് കണ്ണീരോടെ തന്നെ നോക്കി ,അച്ഛൻ ചെയ്ത തെറ്റിന് കൈകൂപ്പി മാപ്പ് അപേക്ഷിക്കുന്ന നീനയുടെ രൂപം..... ഓർമ്മകളിൽ നൊമ്പരമായ് ..
അന്ന് രാത്രി അമ്മ അച്ഛനോട് ഒരുരഹസ്യം പറയുന്നത് കേട്ടു .അമ്മ രഹസ്യമായാണ് പറയുന്നതെങ്കിലും കേൾക്കുന്നവർക്ക് അലർച്ച പോലെ തോന്നും. അമ്മയുടെ ആ
രഹസ്യം കേട്ട്തൊഴുത്തിൽ കെട്ടിയിരുന്ന രഞ്ജിനി എന്ന പുള്ളിപശുപോലും തല ഉയർത്തിനോക്കി.
" ദേ .. മനുഷ്യാ .. എന്റെ ആങ്ങളയുടെ
മോള് വയസ്സറിയിച്ചു ..''
" ആരെ ,അറിയിച്ചു .?"
അച്ഛൻ ബീഡി ആഞ്ഞുവലിച്ചു ചുമച്ചു കൊണ്ട് തിരിച്ചു ചോദിച്ചു .അച്ഛന്റെ ചോദ്യം
കേട്ട് ചിരിയും ,ഒപ്പം കരച്ചിലും വന്നു .
" ശ്ശോ ... എന്റെ മനുഷ്യാ ,മണിമോൾ പ്രായമായ് ..'' അമ്മ പിന്നെയും അലറി .
'' ഇത്ര ചെറുതിലോ ...?''
എന്ന അച്ഛന്റെ അടുത്ത ചോദ്യത്തിനായ് കാതോർത്തു.. ഭാഗ്യം ഇല്ല ..!അച്ഛന് കാര്യം മനസ്സിലായെന്ന് തോന്നുന്നു .
ഒരു പാട് പകലുകൾ കത്തിയമർന്നു ..!
"മനുവേട്ടാ .. എന്തായ് നമ്മുടെ കാര്യം ..?"
അത് കേട്ട് ആദ്യം കോപം വന്നെങ്കിലും എല്ലാം അവസാനിപ്പിക്കാൻ സമയമായ് എന്ന് തിരിച്ചറിഞ്ഞു .
"മണി .. ," സ്നേഹത്തോടെ വിളച്ചു .
അവളുടെ മുഖത്ത് ആദ്യമായ് നാണം വിരി
ഞ്ഞത് കണ്ടു .
"മണീ,നീ എനിക്ക്എന്നും എന്റെകുഞ്ഞു
പെങ്ങൾ മാത്രമാണ്. അങ്ങിനെയെ എനിക്ക് നിന്നെ കാണുവാൻആവൂ .. അത് നീ അറിയണം ., മനസ്സിലാക്കണം ."
തന്റെ സ്വരത്തിലെ മാറ്റം തിരിച്ചറിഞ്ഞ
മണിയുടെചിരിനിന്നു. മുഖത്ത് സങ്കടത്തിൻ കാർമേഘം വന്നുനിറഞ്ഞു .പതിയെ അവൾകരഞ്ഞുതുടങ്ങി .. ഇടയിൽ
കയ്യിലണിഞ്ഞിരുന്നകുപ്പിവളകൾഎന്തിനെന്നറിയാതെ ഓരോന്നായ്ഞെരിച്ചുടച്ചു.
മണിയുടെകണ്ണുനീരിനൊപ്പംകുപ്പിവള
ച്ചീളുകളും,ഒന്നൊന്നായ് മണ്ണിൽ വീണ്
കൊണ്ടിരുന്നു .
" നിനക്ക് എന്നെ അങ്ങളെയെപ്പോലെ കാണാൻ പറ്റുന്നില്ലെങ്കിൽ ഞാൻ എവിടെ
യെങ്കിലും പോയ് 'ആത്മഹത്യ ചെയ്യും.ഇത് സത്യം "
തന്റെ ഉറച്ച ശബ്ദം കേട്ട് അവൾ ഞെട്ടി .
കരച്ചിൽ നിർത്തി തന്നെ തുറിച്ചു നോക്കി .
നിമിഷങ്ങളിൽ അവളുടെ കണ്ണീരുവീണ് ഉണങ്ങി .
" വേണ്ട മനുവേട്ടാ .. !മനുവേട്ടൻ എങ്ങും
പോവേണ്ട .. ഞാൻ ഇനി മനുവേട്ടനെ
ആങ്ങളയായ് കണ്ടോളാം ..ദേവിയാണ സത്യം ! "ഒരേങ്ങലോടെ മണി പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു ...!
അവളുടെ പോക്ക് നോക്കിനിൽക്കെ തിരിച്ചറിയുകയായിരുന്നു .ഇതാണ് സ്നേഹം ... അത്മാർത്ഥമായ സ്നേഹം .!
ആ പിഞ്ച് മനസ്സ് വേദനിപ്പിച്ചതിൽ കുറ്റബോധം തോന്നി .പക്ഷെ, ഇത് അനിവാര്യമായിരുന്നു .
അവളുടെ പ്രായംവച്ച് ,അല്പം കഴിയുമ്പോൾ അവൾഎല്ലാം മറക്കും .
അന്ന് രാത്രി അമ്മായിയുടെ നിലവിളി കേട്ടാണ് അവിടെയ്ക്ക് ചെന്നത്.
ഛർദ്ദിലിന് നടുവിൽ ചലനമില്ലാതെ കിടക്കുന്നമണിയെകണ്ടുഞെട്ടി.അടുത്തായ് ഒരു ഒതളങ്ങായും.
'ദൈവമെ ചതിച്ചോ ?'നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നി .
"എന്റെ കൊച്ച് ,കിടക്കണ കിടപ്പ് കണ്ടോ .
എന്റെ ദൈവമെ .. അവളിപ്പോൾചാകുമെ..
ആരെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകൂ ... " അമ്മായി നെഞ്ചത്തടിച്ച് കൊണ്ട് അലമുറയിട്ടു കൊണ്ടിരുന്നു .
വേഗം തന്നെ ടാക്സി വരുത്തി .മണിയെ
എടുത്ത് വണ്ടിയിൽ കയറ്റി .
''നല്ല കുഞ്ഞായിരുന്നു .അതിനീ ഗതി വന്നല്ലോ ..?
എന്നാലും എന്തിനായിരിക്കും അവൾ ഒതളങ്ങ
കഴിച്ച് ചാവാൻ നോക്കിയത് ..?
എന്തോ ഉണ്ട് ..!''
മുറുമുറുപ്പുകൾ ഉയർന്നു കൊണ്ടിരുന്നു .
ഓടിക്കൂടിയവരുടെ കൂട്ടത്തിൽ കുടുംബശ്രീ പ്രസിഡന്റ് പങ്കജാക്ഷി, അല്പം മാറി നിന്നിരുന്ന സുലോചനയെ കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നത് കണ്ടാണ് അവിടെ
യ്ക്ക് നോക്കിയത് .ആ കാഴ്ച കണ്ടു ഞെട്ടി തലതല്ലിക്കരയുന്ന അമ്മായിയുടെ പേരുകേട്ട സമൃദ്ധമായ കേശഭാരത്തിന്റെ പകുതി താഴെകിടക്കുന്നു .തിരുപ്പൻ നഷ്ട്ട
പ്പെട്ടതറിയാതെ,അമ്മായികരഞ്ഞുകൊണ്ടിരുന്നു .
ആശുപത്രിയിൽ നിർണ്ണായകമായ നിമിഷ
ങ്ങൾ പിന്നിട്ടു കൊണ്ടിരുന്നു. വരാന്തയിലെതൂണിൽച്ചാരി നിന്നു .
ഒന്നുറക്കെപ്പൊട്ടിക്കരയാൻ തോന്നി .
അവളോട് അങ്ങനെയെക്കെ പറയാൻ തോന്നിയ നിമിഷത്തെ ശപിച്ചു .
icu വിന് മുന്നിൽ പ്രാർത്ഥനയോടെ നിന്നു .
നേഴ്സുമാർ പരക്കംപാഞ്ഞ് ,icu വിന്റെ അകത്തേയ്ക്കും ,പുറത്തേയ്ക്കും ഓടുന്നുണ്ട് ..
ബക്കറ്റുമായ് അകത്തേയ്ക്ക് പോയ ഒരു നേഴ്സിനെ കണ്ടപ്പോൾ ..
"മണിയുടെ വയറ് ക്ലീൻ ചെയ്യുവാ .."
രായപ്പൻ സ്വകാര്യമായ് പറഞ്ഞു .
" ആ പോയത് നേഴ്സല്ലടാ പോത്തെ ,നിലം തുടയ്ക്കുന്നജീവനക്കാരി ആണ് .. "
അവൻ വളിച്ച ചിരിയോടെ പിൻവാങ്ങി .
മനസ്സിൽഎന്തോഭാരം .അമ്മാവന്റെ മുഖത്ത് ഇനിഎങ്ങനെ നോക്കും ..?
താൻ കാരണം ..!
മണിക്കൂറുകൾ കടന്നു പോയ് ..
ഒടുവിൽ ഡോക്ടർ അവശനായ് പുറത്ത്
വന്നു ..
"എന്തായ് ഡോക്ടർ ..?'' ആകാംക്ഷയോടെ
ഡോക്ടറിനെ പൊതിഞ്ഞു .
" പറയാം .. ഇതിൽ ആരാണ് കുട്ടിയുടെ അമ്മ ..?"
ഡോക്ടർ നിർവ്വികാരനായ് ചോദിച്ചു .
അമ്മായി മുന്നോട്ട് വന്നു ..
"എന്താ ഡോക്ടറെ ..? എന്റെ കുഞ്ഞിന്
എന്ത് പറ്റി ..?" കണ്ണീരോടെ അമ്മായി ചോദിച്ചു . ചിതയൊരുക്കാനുള്ള മാവ് വെട്ടാൻ ,മരംവെട്ടുകാരൻസുകുവിന്റെ ഫോൺ നമ്പർ തേടിക്കൊണ്ടിരുന്ന തെക്കെലെ പപ്പനും കാതുകുർപ്പിച്ചു
ഡോക്ടറുടെ വാക്കുകൾക്കായ് ..
" കുട്ടിക്ക് ഫുഡ് പോയിസൺ ആണ് ..''
എന്തോ വലിയ രോഗമാണെന്ന് കരുതി
അമ്മായി ,അമ്മാവന്റെ നെഞ്ചിലേയ്ക്ക്
ഒരു നിലവിളിയോടെ ചാഞ്ഞു .
" കഴിച്ച ഭക്ഷണത്തിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ ,കുട്ടിയെ വാർഡിലേയ്ക്ക്
മാറ്റിയിട്ടുണ്ട് .."
ഇതു കേട്ടതും അമ്മാവൻ ,അമ്മായിയെ
ദേഹത്ത് നിന്നും തള്ളിയകറ്റിയ ശേഷം,
"ഈ ....... പന്ന മോളോട് ഒരു നൂറ് പ്രാവിശ്യ
മെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ട് ഡോക്ടറെ, നാല് ദിവസമായ ചാളക്കറിയൊന്നും കൊച്ചിന് കൊടുക്കല്ലെ എന്ന് ,വീട്ടിലെ പട്ടി പോലും കഴിക്കില്ലന്നെ അത് ,ആ സാധനമാ മൂന്ന് നേരവും ഞങ്ങൾക്ക് തരുന്നത് .!''
അത് കേട്ട് എല്ലാ മുഖങ്ങളിലും ആശ്വാസ
ത്തിന്റെ ചിരി വിരിഞ്ഞു .
ചുട്ടുപഴുത്ത മനസ്സിലേയ്ക്ക്കുളിർ
മഞ്ഞിറങ്ങി വന്ന പോലെ തോന്നി .
" അപ്പോ മണിയുടെ അടുത്തുണ്ടായിരുന്ന ഒതളങ്ങയോ ..ഡോക്ടർ ..?
സംശയത്തോടെ ചോദിച്ചു .
" ആ, കുട്ടി മാങ്ങായാണെന്ന് കരുതി
എടുത്ത് കൊണ്ട് വന്നതാണത്രെ ..!''
ഡോക്ടർ ചിരിയോടെ നടന്നു നീങ്ങി .
"ങ്ങേ ..?? അപ്പോൾ അത് മാങ്ങ, അല്ലായിരുന്നോ ..? എന്റെ പൊന്ന് ചേട്ടാ
നാളെ ചമ്മന്തി അരക്കാന്ന് കരുതിയിരിക്കുകയായിരുന്നു ... "
അമ്മായി വലിയവിഷാദത്തോടെ പറഞ്ഞു .
"നിന്നെ ,പറഞ്ഞിട്ട് എന്ത് കാര്യം ...?" പാതിയിൽ നിർത്തി അമ്മാവൻ മണിയുടെ
അടുത്തേയ്ക്ക് നടന്നു .
ആശുപത്രി വരാന്തയിലെ മങ്ങി കത്തിനിന്ന
ബൾബുകൾ ,വോൾട്ടേജ് കൂടിയിട്ടോ എന്തോ തെളിഞ്ഞു കത്താൻ തുടങ്ങി...
(അവസാനിച്ചു.)
By
Nizar vh.

No comments:

Post Top Ad

Your Ad Spot