നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയിലൂടെ

...
രാവിലെ അനിയത്തി അപർണയുടെ ഫോൺ കാൾആണ് എന്നെ ഉണർത്തിയത് .ഉറക്കം മുറിഞ്ഞ നീരസത്തോടെ ഞാൻ ഫോൺ എടുത്തു .
" എന്താടി ?"
" ഏട്ടനറിഞ്ഞോ 'അമ്മ വോളന്ററി റെറ്റിയെമെൻറ് എടുത്തു "
ഞാൻ ഞെട്ടിയെഴുനേറ്റു .
" എന്താ ..?'
" അതെ ഞാൻ ഇന്നലെ അമ്മയെ വിളിച്ചപ്പോളാണ് പറഞ്ഞത് ."
എന്റെ ഉറക്കം പോയി .എന്റെ 'അമ്മ പല്ലവി നമ്പ്യാർ ബാങ്ക് മാനേജർ ആണ് .അമ്മയ്ക്കിനിയും ഏഴു വർഷത്തെ സർവീസ് ഉണ്ട് എന്തിനാണ് 'അമ്മ ?
" ഇനി 'അമ്മ ഇങ്ങോട്ടു വരാൻ ഉള്ള പ്ലാൻ ആയിരിക്കുമോ ?"
ഭക്ഷണം കഴിക്കുന്നതിനിടയിൽ ചാട്ടുളി പോലെ വന്നു ആ ചോദ്യം . അവളും അമ്മയും തമ്മിൽ ചേരില്ല .സ്വന്തം ഇഷ്ടത്തിനുള്ള വിവാഹമായിരുന്നു കൊണ്ടാകും ആ ചേർച്ച കുറവ് എന്ന് ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് .'അമ്മ കഴിയുനനതും ഇങ്ങോട്ടേയ്ക്കു വരാറില്ല . ഞാൻ പോയിട്ടെത്ര നാളായിട്ടുണ്ടാകും .അച്ഛന്റെ ആണ്ടുബലിക്കു പോലും പോകാൻ കഴിഞ്ഞില്ല .അനിയത്തി പിന്നെ അമേരിക്കയിൽ നിന്നു രണ്ടു വര്ഷം മുൻപൊന്നു വന്നതാണ് .വന്നിട്ടും ഏറിയ ദിവസവും ഭർത്താവിന്റെ വീട്ടിലായിരുന്നു
" 'അമ്മ " എന്നും ഒറ്റയ്ക്കായിരുന്നു .ആ ചിന്ത ഉള്ളിലേക്ക് വന്നപ്പോൾ മുള്ളുടക്കും പോലെ ഒരു വേദന .ഇരുപത്തിയാറു വയസ്സിൽ വിധവ ആയപ്പോൾ തൊട്ടു 'അമ്മ തനിച്ചായിരുന്നു .താൻ അമ്മയോട് നീതി കാട്ടിയോ ?
" നേരെത്തെ ഒക്കെ റിട്ടയർ ചെയ്താലും കുറെ പണം കിട്ടില്ലേ ?'അപര്ണയ്ക്കാവും "
അവളുട മുനവെച്ച വർത്തമാനം ഞാൻ ശ്രദ്ധിച്ചില്ല
എനിക്കൊന്നു അമ്മയെ കാണാൻ തോന്നി
" ഞാൻ ഒന്ന് വീട് വരെ പോയി വരം " ട്രാവൽ ബാഗിൽ വസ്ത്രങ്ങൾ അടുക്കി വെയ്ക്കുമ്പോൾ ഞാൻ അവളോടായി പറഞ്ഞു
" ഇന്ന് വരില്ലേ ?"
" ഇല്ല രണ്ടു ദിവസം കഴിയും "
" അത് പറ്റില്ല ഇന്ന് തന്നെ വരണം ഞാൻ ഒറ്റയ്ക്ക് ആണ് "
" എന്റെ എമ്മ ഒറ്റയ്ക്കായിട്ടു ഇരുപത്തിയേഴു വര്ഷമായെടി .നിന്നെ കെട്ടിയ അന്ന് മുതൽ നീ എന്നെ എന്റെ അമ്മയ്ക്കായിട്ടു വിട്ടു കൊടുത്തിട്ടുണ്ടോ ഒരു ദിവസമെങ്കിലും ? അല്ല നിന്നെ പറഞ്ഞിട്ടെന്തിനാ ? എനിക്കും തന്റേടമില്ല .."
ഞാൻ ബാഗെടുത്തു തോളിലിട്ട് കാറിന്റകീ എടുത്തു
'അമ്മ നന്നേ ചെറുപ്പമായി തോന്നിച്ചു . ബാങ്കിലെ മാനേജർ പദവിയിലിരിക്കുമ്പോൾ സാരി ഉടുത്തു മുടി ഉയർത്തി കെട്ടി, കട്ടി കണ്ണട വെച്ച ആ രൂപം ഇളം മഞ്ഞ കോട്ടൺ ചുരിദാറിൽ, അഴിച്ചിട്ട നീണ്ട മുടിയിൽ ,മഷി എഴുതി വിടർന്ന കണ്ണുകളിൽ അതി മനോഹരിയായിരിക്കുന്നു .
" അപർണ വിളിച്ചിരുന്നൊ അപ്പു ?"
ആർദ്രമായ ചോദ്യം
ഞാൻ വെറുതെ തലയാട്ടി
" നിനക്കെന്താ കഴിക്കാൻ ചായയ്ക്ക് ? ഇന്ന് ഞാൻ കട്ലറ്റ് ഉണ്ടാക്കിയിട്ടുണ്ട് തരാം ."
എനിക്ക് അത്ഭുതം തോന്നി ഇലയടയിൽ നിന്നു കട്ലറ്റിലേക്കുള്ള മാറ്റം . അത് വീടിനു മുഴുവൻ ഉണ്ട് .നരച്ച വെള്ള ചായം മാറ്റി വീടിനു ഇളം റോസ് ചായം അടിച്ചിരിക്കുന്നു ആകാശ നീല കർട്ടനുകൾ .
ആവി പറക്കുന്ന ചായയ്‌ക്കൊപ്പം കിട്ടിയ കട്ലറ്റിനു നല്ല സ്വാദ്
" നീ ഇന്ന് പോകുന്നില്ലെങ്കിൽ കുളിച്ചു വരൂ എനിക്ക് അല്പം സംസാരിക്കാനുണ്ട് "
ഞാനും അതാഗ്രഹിച്ചിരുന്നു .അമ്മയോട് സംസാരിച്ചിട്ട് ഏറെ നാളായി .പണ്ടത്തെ പോലെ 'അമ്മ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ! അപ്പുക്കുട്ടാ എന്ന് വിളിച്ചു നിറുകയിൽ ഒരു ഉമ്മ തന്നിരുന്നെങ്കിൽ ! 'അമ്മ ഒരു പാട് മാറി പോയി ? പക്ഷെ ഈ കഴിഞ്ഞ നാളുകളിലൊക്കെ അമ്മയിൽ നിന്നകന്നു ജോലിത്തിരക്കും സ്വന്തം കുടുംബവുമായി കഴിഞ്ഞപ്പോൾ അമ്മയും തന്റെ സാമിപ്യം ആഗ്രഹിച്ചു കാണില്ലേ ?അമ്മയ്ക്കും സങ്കടങ്ങൾ ഉണ്ടായി കാണില്ലേ ?
കുളിച്ചിറങ്ങുമ്പോൾ ചിലങ്കയുടെ ശബ്ദം കേട്ടു
ഞാൻ അമ്പരപ്പോടെ അത് കണ്ടു നിന്നു
" 'അമ്മ നൃത്തം ചെയ്യാറുണ്ടായിരുന്നു ?"'അമ്മ എന്നെ കണ്ടു ചിരിച്ചു
" കോളേജിൽ വെച്ച് നിർത്തിയതാണ് .ഇക്കഴിഞ്ഞ മൂന്നാലു വര്ഷം മുന്നെയാണ് വീണ്ടും തുടങ്ങിയത് ." 'അമ്മ ചിലങ്ക ഊരി അതിന്റെ സ്ഥാനത്തു വെച്ച് വിയർപ്പൊപ്പി എന്റെ അരികിൽ വന്നിരുന്നു
" ഞാൻ ഒരു യാത്ര പോകുന്നു അപ്പു . എത്ര കാലമായി ബാങ്ക്, വീട് ..മടുത്തു .ഞാൻ ആർക്കു വേണ്ടിയാ ഇത് വരെ ജീവിച്ചത് ? നിനക്ക് വേണ്ടി . അപര്ണയ്ക്കു വേണ്ടി ...എനിക്ക് വേണ്ടി ഞാൻ ഒരിക്കലും ജീവിച്ചിട്ടില്ല മോനെ .. എന്റെ സ്വപ്‌നങ്ങൾ , ഇഷ്ടങ്ങൾ ഒന്നുമൊന്നും ആരും അറിഞ്ഞിട്ടില്ല ..എനിക്ക് ഡാൻസ് ഇഷ്ടാണ്, ചിത്രം വരയ്ക്കാൻ ഇഷ്ടാണ്, ,കഥകൾ ,കവിതകൾ ഒക്കെ ...വലിയ ഇഷ്ടാണ് .." ഞാൻ ഭിത്തിയിൽ ഒന്ന് കണ്ണോടിച്ചു . 'അമ്മ വരച്ച ചിത്രങ്ങൾ തൂങ്ങുന്നു .
" എനിക്ക് ഞാൻ ആയിട്ട് ,പല്ലവി ആയിട്ട് , കുറച്ചു ജീവിക്കണം കുറെ സ്ഥലങ്ങൾ കാണണം .കാടുകൾ ,പുഴകൾ, മലകൾ, ..ഓരോരോ രാജ്യങ്ങൾ .."
" ഒറ്റയ്ക്ക് ...അമ്മെ അത് ...?'
" ഒറ്റയ്ക്കല്ല മോനെ ..അമ്മയെ പോലെ ഒറ്റയ്ക്കായവർ ഉണ്ട് .ഒരു ചെറിയ ഗ്രൂപ്പ് .എല്ലാവരുടെയും വീട്ടിലൊക്കെ പ്രശ്നങ്ങൾ ഉണ്ട് .എന്നാലും പോകും .പോകണം ."
അമ്മയോട് ശബ്ദം ഏതോ ഗുഹാമുഖത്തു നിന്നു വരുന്നത് പോലെ .
" ഒറ്റയ്ക്കായവർക്കു ഒരു കൂട്ടു വേണ്ടേ മോനെ "
എന്റെ കണ്ണുകൾ നിറഞ്ഞതു 'അമ്മ കാണാതിരിക്കാൻ ഞാൻ മുഖം തിരിച്ചു
എന്റെ അമ്മയെ ഞാൻ മനസിലാക്കിയില്ലെങ്കിൽ മറ്റാര്ക്കു അതിനു സാധിക്കും !
രണ്ടു ദിവസം കൊണ്ട് ഞാൻ അമ്മയുടെ ലോകം അറിഞ്ഞു അമ്മയോട് കൂട്ടുകാരെ അറിഞ്ഞു അവരുടെ സന്തോഷങ്ങൾ, കളിചിരികൾ .'അമ്മ എന്ത് കൊണ്ടാണ് സുന്ദരിയും യുവതിയും ആയിരിക്കുന്നത് എന്ന് എനിക്ക് മനസിലായി .ഏതു പ്രതിസന്ധിയിലും തളരാത്ത ഊർജം ഉള്ള സ്ത്രീ . എനിക്ക് എന്റെ അമ്മയോട് ബഹുമാനം തോന്നി .അമ്മയെ മനസിലാക്കാൻ വൈകിയ എന്നോട് പുച്ഛവും
യാത്ര പറഞ്ഞിറങ്ങുമ്പോൾ 'അമ്മ പണ്ടത്തെ പോലെ എന്നെ ചേർത്ത് പിടിച്ചു നിറുകയിൽ ഉമ്മ വെച്ചു
" ഞാൻ വിളിക്കാമമ്മേ സന്തോഷമായിട് പോയി വരൂ " ഞാൻ നിറ കണ്ണുകൾ അമ്മയിൽ നിന്നു മറച്ചു പറഞ്ഞു
" മനസിലെപ്പോലും മക്കളുണ്ട് മോനെ .മറന്നിട്ടല്ല 'അമ്മ പോകുന്ന്തു ..ജീവിതതിൽ ഇനി കുറച്ചു സമയമേ ബാക്കിയുള്ളു .അത്ര നാളെങ്കിലും എനിക്ക് പല്ലവി ആകണം ...പല്ലവി മാത്രമായി ജീവിക്കണം "
ഞാൻ ചിരിച്ചു മെല്ലെ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു
" പോയി വരൂ അമ്മെ ..സന്തോഷമായിട്ട് "
തിരികെ വരുമ്പോൾ എന്റെ മനസ്സ് ശാന്തമായിരുന്നു
അമ്മയുടെ യാത്രകളിൽ ദൈവം കാവലാകട്ടെ
അമ്മയിലെ സ്ത്രീ സന്തോഷമായിരിക്കട്ടെ എന്നും എപ്പോളും..

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot