Slider

സുലൈമാന്റെ വ്യഭിചാരം.

0
Image may contain: Hussain Mk, closeup

തീരെ അക്ഷരാഭ്യാസമില്ലാത്ത ആളാണ് ഫ്രീക്കൻ സുലൈമാൻ.
എഴുതാനും വായിക്കാനും അറിയില്ല എന്ന് മാത്രല്ല തനി നാടൻ ശൈലിയിലാണ് അവന്റെ പദപ്രയോഗങ്ങളൊക്കെയും.
ഗ്രാമത്തിലെ കാരണവന്മാരുടെ ഡിക്ഷണറി യിൽ ഇല്ലാത്ത പല വാക്കുകളും സുലൈമാന്റെ നാവിൽ നിന്ന് ഉതിർന്ന് വീഴും.
എന്നാൽ മലയാളത്തിൽ എഴുതാൻ ഉപയോഗിക്കുന്ന ഏറെയും വാക്കുകൾ സുലൈമാന് അറിയില്ല തന്നെ.
അങ്ങിനെയാണ് സുലൈമാന് കല്യാണാലോചന തുടങ്ങിയത്. പക്ഷേ സുലൈമാന് ആര് പെണ്ണ് കൊടുക്കും?. ഒരു പണിയുമില്ലാതെ തേരാ പാരാ നടക്കുന്ന സുലൈമാൻ കല്യാണം ശരിയാവാൻ വേണ്ടി ജോലിക്കു പോകാൻ തീരുമാനിച്ചു.
ജോലിയന്വോഷിച്ച് അവസാനം എത്തിപ്പെട്ടത് റോഡ് സൈഡിൽ വില കുറഞ്ഞ വസ്ത്രങ്ങൾ വിൽക്കുന്നിടത്താണ്.
ജോലിയൊക്കെയായപ്പൊ ഏതോ ഒരു ഫ്രീക്കത്തിയുമായി കല്യാണം ശരിയായ മട്ടായി.
ഫ്രീക്കത്തിയുടെ ബന്ധുക്കൾ കല്യാണവുമായി ബന്ധപ്പെട്ട അന്വോഷണങ്ങൾക്കും മറ്റുമായി സുലൈമാന്റെ വീട്ടിൽ എത്തിയിരിക്കുന്നു.
ആ സമയത്താണ് കച്ചവടം കഴിഞ്ഞ് സുലൈമാൻ വീട്ടിലേക്ക് കയറി വരുന്നത്.
കണ്ടപ്പോൾ തന്നെ ഫ്രീക്കത്തിയുടെ ബന്ധുക്കൾക്ക് മനസ്സിലായി, ഇവൻ തന്നെയാണ് സുലൈമാൻ എന്ന്.
പരിചയപ്പെടണമല്ലൊ?.
"സുലൈമാനെന്താ ജോലി?".
"വ്യഭിചാരം".
സുലൈമാന്റെ മറുപടി കേട്ട് എല്ലാവരും ഞെട്ടി. എല്ലാവരും.
അവൻ പറഞ്ഞത് മനസ്സിലാകാത്ത രൂപത്തിൽ പരസ്പരം നോക്കി.
"എന്താന്നാ ജോലീന്ന് പറഞ്ഞെ?"
സുലൈമാൻ ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞു.
" വ്യഭിചാരത്തിന്റെ ഏജന്റാ".
പിന്നെ എന്തൊക്കെയാ അവിടെ നടന്നതെന്ന് സുലൈമാന് വ്യക്തമായറിയില്ല.
ഉറക്കമുണർന്നപ്പോൾ കരണക്കുറ്റിയിൽ നല്ല വേദനയുണ്ടെന്ന് മനസ്സിലായിരുന്നു.
കട്ടിലിൽ എണീറ്റിരിക്കുമ്പോഴാണ് അയൽവാസി ബ്രോ അകത്തേക്ക് വരുന്നത്.
" നിന്റെ ജോലി എന്തോന്നാ പറഞ്ഞെ?"
"കച്ചോടം"
"പക്ഷേ അങ്ങനെയല്ലല്ലോ നീ അവരോട് പറഞ്ഞത്?"
"അതൊന്ന് ഞാൻ വൃത്തിയാക്കി പറഞ്ഞതല്ലെ?.
" എന്നാലും നീ എന്താ പറഞ്ഞത്?"
"വ്യഭിചാരം"
" അങ്ങിനെ പറഞ്ഞാൽ എന്താ?"
" കച്ചോടം".
"ബ്രോ അതിന് വ്യഭിചാരം എന്നല്ല പറയാ..
വ്യാപാരം എന്നാ പറയാ...
" അപ്പൊ അയൽവാസി ബ്രോ.. വ്യഭിചാരം എന്നാൽ എന്താ.."
"അങ്ങനെ ചോദിക്ക്.. ഇപ്പഴാ നിനക്ക് വിവരം വയ്ക്കുന്നത്...
നീ ഉദ്ദേശിച്ചതല്ല വ്യഭിചാരം.വാ പറയാം".
ഹ ഹ ഹ. അയൽവാസി ബ്റോ വിശദീകരിച്ചു തീരുംമുമ്പെ ഞമ്മളെ സുലൈമാന്റെ ബോധം പോയിരുന്നു സൂർത്തുക്കളേ...
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo