The biggest ever archive in Malayalam Literature. 2.5 crores pageviews, 12000+ creations, 1500+authors and adding on....

New Posts

Post Top Ad

Your Ad Spot

Sunday, September 23, 2018

പാസ്സ്‌വേർഡ്‌

Image may contain: 1 person

"ഏട്ടന്റ ഫേസ്ബുക്കിന്റെ പാസ്സ്‌വേർഡ്‌ എന്താ ''
പണ്ട് ഒരു കൂട്ടുകാരന്റെ വീട്ടിലെ വിഷു ആഘോഷത്തിനു അവനെറിഞ്ഞ ഗുണ്ട് തെങ്ങും മടലിൽ ഇടിച്ചു തെറിച്ചു എന്റെ പുറകിൽ വീണു പൊട്ടിയപ്പോൾ പോലും ഞാനിത്ര ഞെട്ടിയിട്ടില്ല...
"എന്തിനാ വാവേ ഇപ്പൊ പാസ്സ്‌വേർഡ്‌ "ഞാൻ ഏറ്റവും മധുരമായി അവളുടെ നിറുകയിൽ തലോടി ചോദിച്ചു..
"താ ഏട്ടാ ""
പണി മിക്കവാറും പാളും... ഇനിയിത് മുന്നോട്ടു പോയാൽ പെണ്ണ് കുത്തുവാക്കു തുടങ്ങും...പിന്നെ സംശയവും..
എന്നാലും ഒന്നൂടി ശ്രമിക്കാം..
""മോളെ വാവേ നിന്റെ ഏട്ടൻ അത് ഡീആക്റ്റീവേറ്റ് ചെയ്തതല്ലേ... അപ്പോ ഇനി അത് ആക്റ്റീവേറ്റ് ചെയ്യാൻ പറ്റുവോ ""
"ഏട്ടാ ഇങ്ങൾക്കു പാസ്സ്‌വേർഡ്‌ തരാൻ പറ്റുവോ ഇല്ലയോ ""
സ്വരം മാറി തുടങ്ങി.....
""ഏട്ടൻ ചോദിച്ചപ്പോൾ എന്റെ പാസ്സ്‌വേർഡ്‌ ഞാൻ തന്നതാണല്ലോ.. പിന്നെന്താ എനിക്ക് തന്നാൽ ""
അവളുടെ പാസ്സ്‌വേർഡ്‌ ഏത് നശിച്ച സമയത്താണ് വാങ്ങിക്കാൻ തുടങ്ങിയത്.. അല്ലെങ്കിൽ നിന്റെ വാങ്ങിച്ചില്ലല്ലോ എന്നു പറഞ്ഞു രക്ഷപെടാമായിരുന്നു..
"'ഇനി എന്താ വല്ല ചുറ്റിക്കളിയും ഉണ്ടോ ??""
ഇനി കൊടുത്തില്ലെങ്കിൽ പരസ്ത്രീ ബന്ധം എന്നിൽ ആരോപിക്കപ്പെടും..
""മോളെ പാസ്സ്‌വേർഡ്‌ ... "
പറയാൻ വന്നത് പാതി വഴിയിൽ നിർത്തി...
ശരിക്കുമുള്ള പാസ്സ്‌വേർഡ്‌ പറഞ്ഞാൽ നാളെ വെളുക്കുമ്പോൾ അവൾ പെട്ടിയും കുട്ടിയുമായി വീട്ടിൽ പോകും...
""എന്താ ഏട്ടാ പറയുന്നില്ലേ "'
അത് 'എന്റെ വാവ ' എന്നു സ്പേസ് ഇല്ലാതെ അടിച്ചാൽ മതി...
""ഏട്ടാ അതിനു... ഏട്ടൻ നമ്മുടെ കല്യാണം ഉറപ്പിച്ച സമയത്തു ഫേസ്ബുക്ക് കളഞ്ഞു എന്നല്ലേ പറഞ്ഞെ.... ""
കയ്യീന്ന് പോയ്‌....
""അത് ഞാൻ... കെട്ടാൻ പോകുന്ന പെണ്ണിനെ 'വാവ' എന്നു വിളിക്കും എന്നു തീരുമാനിച്ചിരുന്നു.. ""
ദൈവമേ എന്തു ചെയ്യും ശെരിക്കുമുള്ള പാസ്സ്‌വേർഡ്‌ അതൊന്നുമല്ല.. പാസ്സ്‌വേർഡ്‌ പ്രശ്നമില്ല...അതിലെ ചാറ്റ് ഒക്കെ എന്തു ചെയ്യും...
ഒലിപ്പിക്കാത്ത ഒരു പെണ്ണ് പോലുമില്ല... ഐ ലവ് യു എന്നു എല്ലാ പെൺകുട്ടികളോടും പറഞ്ഞിട്ടുണ്ട്... പ്രാണൻ തരാം ജീവൻ തരാം..കാപ്പി തോട്ടത്തിന്റെ നടുക്കുള്ള വീട്ടിലേക്ക് വരുന്നോ ?? അങ്ങനെ എന്തെല്ലാം....
അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു...
""ഡി എങ്ങോട്ടാ ??""
""ഞാൻ ഫോൺ എടുക്കാൻ... "" അവൾ പറഞ്ഞു
എന്തായാലും പാസ്സ്‌വേർഡ്‌ കിട്ടിയല്ലോ.. ഇനി രാവിലെ കയറിയാൽ മതി... രാത്രി വെട്ടം അടിച്ചാൽ കണ്ണു പോകും.. നിനക്ക് തലവേദന ഉള്ളതല്ലേ.... ""
രാവിലെ എപ്പോളോ അവൾ അറിയാതെ പറഞ്ഞ തലവേദന എടുത്തിട്ടു അവളെ വലിച്ചു എന്നോട് അടുപ്പിച്ചു....
അവൾ നിസ്സഹകരണ പ്രസ്ഥാനം ആശയം പിന്തുടർന്ന് മാറി കിടന്നു...
ഫേസ്ബുക്ക് തുറന്നാൽ ഉള്ള ദാമ്പത്യ തകർച്ച സ്വപ്നം കാണാൻ ഉള്ള ശേഷി ഇല്ലാത്തതു കൊണ്ട് ഉറക്കം വന്നില്ല....
എന്തേലും ചെയ്യണം... രാവിലെ അവൾ ആദ്യം ചെയ്യുന്നത് ഫേസ്ബുക് നോക്കുന്ന ചടങ്ങ് ആയിരിക്കും...
അവൾ ഉറങ്ങി എന്നുറപ്പാക്കി പതിയെ എഴുന്നേറ്റ് മൊബൈൽ എടുത്തു...
ശരിക്കുമുള്ള പാസ്സ്‌വേർഡായാ 'അശ്വതിക്കുട്ടി എന്റെ ജീവൻ '(പഴയ പ്രണയിനി അശ്വതി)
അടിച്ചു എന്റെ ഫേസ്ബുക്കിൽ കയറി.. പാസ്സ്‌വേർഡ്‌ 'എന്റെ വാവ'
എന്നാക്കി...
മെസ്സേജിൽ കയറി കുറെ എണ്ണം ഡിലീറ്റ് ചെയ്തു.... എല്ലാം ശരിയാക്കി എന്ന സംതൃപ്തിയോടെ ഉറങ്ങാൻ കിടന്നു..
""ഡോ.... ""അവളുടെ അലർച്ച കേട്ടാണ് രാവിലെ കണ്ണു തുറക്കുന്നത്.....
കണ്ണു തുറന്നു നോക്കി...
"" താൻ ഇത്ര വൃത്തികെട്ടവൻ ആണോഡോ.."" അവൾ ഫോൺ ബെഡിലേക്ക് എറിഞ്ഞു..
ഞാൻ നോക്കി.... 'അമ്മു അമ്മിണി' ... ഇതു ഡിലീറ്റ് ചെയ്തില്ലാരുന്നോ..... എല്ലാം നശിച്ചു... മനസ്സിൽ വിചാരിച്ചു...
ഇനി അമ്മുനോട് എന്തൊക്കെ ആയിരിക്കുമോ പറഞ്ഞിട്ടുള്ളത്.....
ഒത്തിരി ചിന്തിക്കുന്നതിന് മുൻപേ ഒറ്റ ശ്വാസത്തിൽ കാര്യം പറഞ്ഞു അവൾ അവളുടെ വീട്ടിലേക്കു പെട്ടിയും കിടക്കയും എടുത്തു പോയി...
അല്ല പെട്ടിയും കിടക്കയും എടുത്തില്ല... അവളുടെ ബാഗ് മാത്രമേ എടുത്തുള്ളൂ..
എങ്ങനെ പോകാതിരിക്കും...ബാക്കിയൊക്കെ അവൾ ക്ഷമിച്ചു....
പോകുന്നതിനു മുൻപ് അവൾ പറഞ്ഞ കാര്യം ഇതാണ്..
കാപ്പിതോട്ടത്തിലെ ആളില്ലാത്ത വീട്ടിലേക്കു ഞാൻ ക്ഷണിച്ചവരിൽ ഒരാൾ ആയ 'അമ്മു അമ്മിണി' അവളുടെ അമ്മയുടെ അനിയത്തി ആയിരുന്നു.......
ഇപ്പോൾ എന്റെ ഭാര്യയെ തിരിച്ചു വീട്ടിലേക്കു കൂട്ടികൊണ്ട് വരാൻ ഞാൻ പോകുവാണ്...
കുറച്ചു കാലു പിടിച്ചപ്പോൾ
കല്യാണത്തിന് മുൻപത്തെ കാര്യം ആയതു കൊണ്ട് അവൾ എല്ലാം ക്ഷമിച്ചു ...
മിക്ക ഭാര്യമാരും ഭർത്താക്കന്മാരും കല്യാണത്തിന് മുൻപുള്ളതൊക്കെ ക്ഷമിക്കും... കല്യാണം കഴിഞ്ഞുള്ള ചുറ്റിക്കളി അവർ പൊറുക്കാൻ സാധ്യത കുറവാണു.... ഇനി ഇങ്ങനെ ഉണ്ടാവില്ല.. മനസ്സിൽ തീരുമാനിച്ചാണ് അവളുടെ വീട്ടിലേക്കു ചെന്നത്....
"കഴിഞ്ഞതെല്ലാം മറന്നേക്കൂ എന്റെ ജീവിതത്തിൽ ഒരു പെണ്ണെ ഉള്ളു അത് നീയാ മുത്തേ "" എന്നു പറഞ്ഞു അവളെ കൂട്ടിക്കൊണ്ട് വരുമ്പോൾ തൊട്ടടുത്തുള്ള കാപ്പിച്ചെടിയുടെ ചുവട്ടിൽ നിന്നും നമ്മുടെ 'അമ്മു അമ്മിണി ചിറ്റ' എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു........

By : Anvin george

No comments:

Post Top Ad

Your Ad Spot