Slider

നാട്

0
'സാറെന്താ സ്വന്തം നാട് വിട്ട് ഇത്ര
ദൂരെ വന്ന് താമസിക്കുന്നത്..?'
അയാൾ ചിരിച്ചു കൊണ്ട് അവനെ നോക്കി. എന്താ പേര് പറഞ്ഞത്..?..മറന്നു..!
"ദീപക്"
'അതെ...ദീപക്..!
ദീപക്കേ...എനിക്കീ ബന്ധുക്കളും പരിചയക്കാരുമൊക്കെ അടുത്തുള്ളത് അത്ര സുഖമുള്ള കാര്യല്ല...ഇപ്പോൾ എന്റെ ലോകത്ത് ഭാര്യ, രണ്ട് മക്കൾ..പിന്നെ ദീപക്കിനെ പോലെ ചെറിയ നിമിഷങൾക്കുള്ളിൽ അകന്നു പോകുന്ന പരിചയങൾ, ഇവിടെയെനിക്ക് സ്വതന്ത്രമായി പുറത്തിറങി നടക്കാം.
ആരുടെയും സുഖാന്വേഷണങൾക്ക് മറുപടി പറയേണ്ട,..തീർത്തും സ്വതന്ത്രൻ...ഞാനീ ലൈഫാണ് ആഗ്രഹിച്ചത്...!!
ദീപക് വളരെ വിസ്മയത്തോടെ അയാളെ നോക്കി,
'സുഖമന്വേഷിക്കാൻ ആളുകളുണ്ടാകുന്നത് എങെനെയാണ് ശല്യപ്പെടുത്തലാകുന്നത്...??
ജനിച്ചു വളർന്ന നാടിനെ ബോധപൂർവ്വം ഉപേക്ഷിച്ച് കടന്നാൽ കിട്ടുന്ന സ്വസ്ഥയും, സമാധാനവുമെന്താണ്....എനിക്കു മനസ്സിലാകുന്നില്ല...!
"ഹ..ഹ...ദീപക്...
ശരിയാണ്, നിങൾക്ക് ഞാനൊരു വിചിത്ര സംഭവമായി തോന്നുന്നുവല്ലേ..!
പിറന്ന മണ്ണും, കളിച്ചു വളർന്ന് വീടും, പഠിച്ച സ്കൂളും ഒക്കെ മനസ്സിലുണ്ട്, ..
പലപ്പോഴും ഓർക്കാറുമുണ്ട്...
പക്ഷേ, മനസ്സേറെ ഇഷ്ട്ടപ്പെടുന്നതിനെയൊക്കെ അകന്നിരുന്ന് താലോലിക്കുവാൻ കൊതിക്കുന്ന, അതാണ് ഗൃഹാതുരത്വത്തിന്റെ മുനമ്പെന്ന്
വിശ്വസിക്കുന്ന ഒരാളാണ് ഞാൻ..!"
'ഓകെ സർ...ബട്ട് …ഒരു കാരണവുമില്ലാതെ ഒരാൾ ഇങനെയൊക്കെയുള്ള നിലപാടുകൾ എടുക്കുകയില്ല..!.
ദീപക് ഉറപ്പോടെ പറഞ്ഞു..'
അയാൾ ദീപകിനെ നോക്കി..
മുഖത്ത് മങിക്കത്തുന്ന നിലവിളക്കിലെ ഒളി പോലെ ,വെളിച്ചം കുറഞ്ഞൊരു പുഞ്ചിരിയോടെ...
'റോഡിനു കുറുക പതിവായ് കിടക്കാറുള്ള ഖട്ടറിന്റെ മാറിലൂടെ ബസ്സിന്റെ ചക്രങൾ കയറിയിറങി,..!
പതിവ് പോലെ ഒന്നും സംഭവിച്ചില്ല,..
അനങാത കിടപ്പുണ്ട്...കള്ളൻ...!'
'ശരിയാണ് ദീപക്,
കാരണമില്ലാതെ ഒരു ചലനവും സംഭവിക്കില്ല...പലവുരു അവളുടെ ഓർമ്മകൾ കയറിയിറങിയിട്ടും ചാകാത്ത , ഉണരാത്ത മനസ്സുമായി ചത്തപോലെരു പഴയ ഞാൻ എന്റെയുള്ളിൽ ഉറക്കം നടിച്ചു കിടപ്പുണ്ട്...ആ എന്നെ ആർക്കുമറിയില്ല,
എനിക്കും അവൾക്കുമല്ലാതെ...!'
ആറാം ക്ലാസ് മുതൽ പ്രേമിച്ചു തുടങിയതാ, ...
വാക്ക് കൊണ്ടല്ല,
മനസ്സ് കൊണ്ടും,കണ്ണ് കൊണ്ടും പ്രേമിച്ചു...അവൾക്ക് മുന്നിൽ ചെല്ലുമ്പോൾ വാക്കുകൾ ബോധം കെട്ട് വീഴും,...ന്നിട്ടും പ്രണയിച്ചു..
നിശബ്ദമായ്,....അവൾ തന്നെയായിരിക്കും എന്റെ ജീവിത ശബ്ദമെന്ന് മനസ്സിലുറപ്പിച്ചു..!
ഒരു രാത്രി കടലാസ്സിലേയ്ക്ക്
എന്റെ വിരൽത്തുമ്പിലൂടെ എന്റെ ഹൃദയം തുളുമ്പി വീണു..വാക്കുകൾ..തേനിറ്റുന്ന സ്നേഹത്തിന്റെ കണങൾ...!
അയാൾ ദീപകിനെ നോക്കി ചിരിച്ചു....
"ഞാൻ‌ ആകെ മാറി ല്ലേ..?
ഏതോ പ്രണയകഥയിലെ പുസ്തകത്തിലെ താളുകളിൽ ചിട്ടപ്പെടുത്തിയ വാചകങൾ പോലെ ഞാൻ സംസാരിക്കുന്നു....ഹ..ഹ...എനിക്കറിയാം..അന്നും, ഇന്നും അവളുടെ ചിന്ത എന്നെ മറ്റൊരു ഞാനാക്കും..

പാതിയിൽ കഥയെ മുറിവേൽപ്പിച്ചത് ദീപകിനൊട്ടും പിടിച്ചില്ല..
'ന്നിട്ട്....എന്നിട്ടെന്തായി??
..പറയ് സാറേ...!'
'..എന്താകാൻ,...
ഞാൻ കൊടുത്ത കത്ത് പരിഭ്രമത്തോടെ വാങിയവൾ ഓടി മറഞ്ഞു..! ആ രാത്രി‌ എന്റെ കണ്ണുകൾ ഉറക്കത്തെ തിന്നാതെ പട്ടിണി കിടന്നു..പെരുമഴയും കാറ്റുമായ് പ്രകൃതിയെന്റെ വികാരവിചാരങൾക്ക് പശ്ച്ഛാത്തലസംഗീതമൊരുക്കി.!
ഒരിക്കലും മറക്കാത്ത രാത്രി..!
നേരം പുലർന്നപ്പോഴാണ് തലേന്നത്തെ രാത്രിയുടെ യതാർഥചിത്രം ഞാനറിഞ്ഞത്..
സ്കൂളിൽ നിറയെ വെള്ളപ്പൊക്കത്തിൽ വീട് നഷ്ട്ടപ്പെട്ടവർ...എങും കരച്ചിലുകൾ...!
ഒരു കൂട്ടർ കഞ്ഞിക്കായ് അടുപ്പ് കൂട്ടുന്നു..അപ്പോഴാണ് ഗേറ്റിൽ ഉയർത്തിക്കെട്ടിയ തല കുമ്പിട്ട കറുത്ത് കൊടി ഞാൻ കണ്ടത്.!!!
തകർന്നടിഞ്ഞ അവളുടെ വീടിനു മുന്നിൽ ഞാൻ നിന്നു...
ഞാനറിയാതെ പോയ അവളുടെ മനസ്സിലെ ഇഷ്ട്ടം ശ്വാസം മുട്ടി മരിച്ച വീട്...!!!
അതെഡോ.....അവളും...!!!!
സർ..!!!! നിർത്തൂ...മതി...!!..
ദീപകിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൻ‌ ആകെ അസ്വസ്ഥനായി.
കുറച്ചു നേരം അവർ മൗനത്തിലാഴ്ന്നു.
"അകന്നിരിക്കുമ്പോഴും അടുത്തുണ്ടായിരുന്നതിനെക്കുറിച്ചും‌, നഷ്ട്ടപ്പെട്ടതിനെക്കുറിച്ചും ഓർത്ത് തേങുന്നൊരു മനസ്സ് സാറിനുണ്ട്..!"
അയാൾ ദീപകിനെ നോക്കി‌ പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ചു..
" ഞാനൊരു ഓർഫനാണ്...
സർ സ്വാർത്ഥസുഖത്തിനായ്
സ്വന്തബന്ധങളിൽ നിന്നും ഒളിച്ചോടിയവനും..!
ഞാൻ അത്തരം ബന്ധങൾക്ക് നടുവിൽ കഴിയാൻ കൊതിക്കുന്നവനും..!
സാറിന് എല്ലാരുമുണ്ട്, പക്ഷേ ആരെയും വേണ്ട..! ജീവിതത്തിലേറ്റ ഒരു മുറിപ്പാടിന്റെ പേരിൽ പ്രിയമുള്ള പലതും , പലരേയും വേണ്ടെന്ന് വയ്ക്കുന്നു...
അവയെന്തു പിഴച്ചു സർ??!!
ഒരിക്കൽ വേണ്ടെന്ന് വയ്ക്കുന്ന ഇഷ്ട്ടങളെ വീണ്ടും‌ ആഗ്രഹിക്കുന്ന സന്ദർഭങൾ വരും സർ..കാലം എല്ലായ്പ്പോഴും നമുക്കായ് ഒന്നും കരുതി‌ വയ്ക്കാറില്ല.. !
ഇല്ലാതാകുമ്പോൾ ഉണ്ടായിരുന്നതിന്റെ തൂക്കം നോക്കി വ്യാകുലപ്പെടുന്നതിനോട് എനിക്ക് വിയോജിപ്പാണ്..!
ഇരു ധ്രുവങളിൽ ചിന്തിക്കുന്ന നമ്മൾ ഒരുക്കലും പരിചയപ്പെടാൻ പാടില്ലായിരുന്നു..!.
ഈ ബസ്സിലെ സീറ്റ് പോലും പങ്കിടാൻ പാടില്ലായിരുന്നു...!
സാറിനേറെ പ്രിയപ്പെട്ട ഭാര്യയും മക്കളും പോലും സാറിന്റെ സ്വാർത്ഥസുഖത്തിന്റെ ഇരകളാണെന്നത് ഓർത്താൽ നന്ന്..അവർക്കുമുണ്ട് ഇഷ്ട്ടങൾ..
സ്വന്തം നാട് വിട്ട് ഇത്ര ദൂരം മാറി‌താമസിക്കാൻ അവരും ഇഷ്ട്ടപ്പെട്ടിരുന്നുവോ..? അവരുടെ മനസ്സ് സാർ അടിഞ്ഞിരുന്നുവോ..!സാധ്യതയില്ല...!"
ഇത്രയും പറഞ്ഞു കൊണ്ട് ദീപക് പതിയെ എഴുന്നേറ്റു..
"ഞാൻ കുറച്ചപ്പുറം മാറിയിരിക്കുകയാണ്, സർ..
എന്റെ മൈൻഡൊന്ന് റീഫ്രഷാകട്ടെ..!
ഞാൻ മറക്കില്ല സാറിനെ ,..ഒരിക്കലും..,
നല്ല തീരുമാനങളെടുക്കാൻ ദൈവം തുണയാകട്ടെ...!"
അയാൾ മറുത്തൊന്നും പറഞ്ഞില്ല,.
ഏതോ മുൾചിന്തയിൽ ഉടക്കി കിടന്ന മനസ്സിനെ വിടുവിക്കാനയാൾ പാടുപെട്ടു..!
SyamVarkkala
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo