പൂവും വണ്ടും
==========
==========
നീലാകാശം നീളെ പരന്നൊരമ്പിളിരാവിൽ
നിറഞ്ഞ ചിരിയോടെ വിരിഞ്ഞ പൂവേ
നിന്നിലെ മധു നുകരുവാൻ
നിൽക്കുന്നൊരു വണ്ടുണ്ടിവിടെ
നിന്നകലും ദളങ്ങൾ കാണുമ്പോൾ
നിന്നിലേക്കാഴ്ന്നിറങ്ങുവാൻ
നിന്നിലെ മധു നുകർന്നു
നിറഞ്ഞ മൂളലോടടുത്ത പൂവിനെ തേടുവാൻ
നിൻ ചാരെ നിൽക്കുമൊരായിരം
നിശയുടെ നിറമുള്ള വണ്ടുകളുണ്ടിവിടെ
നിൻ മിഴിയിൽ തെളിയും ലോകത്തിൽ
നിൻ മേനിയിൽ മധുവുണ്ടെന്നത്
നിന്നഹങ്കാരമാകുമ്പോൾ
നിൻ കണ്ണുകൾ തേടുന്നതും വണ്ടുകളെ
നിന്നിലെ മധു നുകരുവാനടുക്കും വണ്ടുകൾക്കു
നിറഞ്ഞ ചിരിയോടനുവാദം കൊടുക്കുവതും നീ
നിരാശയെന്നത് നിന്നിൽ പാകി
നിൻ മിഴികളിൽ നിർ നിറച്ചു
നിന്നെ കടന്നാ വണ്ട് പോകുമ്പോൾ
നിന്റെ നെഞ്ചകം തകരുന്നു
നിറഞ്ഞ ചിരിയോടെ വിരിഞ്ഞ പൂവേ
നിന്നിലെ മധു നുകരുവാൻ
നിൽക്കുന്നൊരു വണ്ടുണ്ടിവിടെ
നിന്നകലും ദളങ്ങൾ കാണുമ്പോൾ
നിന്നിലേക്കാഴ്ന്നിറങ്ങുവാൻ
നിന്നിലെ മധു നുകർന്നു
നിറഞ്ഞ മൂളലോടടുത്ത പൂവിനെ തേടുവാൻ
നിൻ ചാരെ നിൽക്കുമൊരായിരം
നിശയുടെ നിറമുള്ള വണ്ടുകളുണ്ടിവിടെ
നിൻ മിഴിയിൽ തെളിയും ലോകത്തിൽ
നിൻ മേനിയിൽ മധുവുണ്ടെന്നത്
നിന്നഹങ്കാരമാകുമ്പോൾ
നിൻ കണ്ണുകൾ തേടുന്നതും വണ്ടുകളെ
നിന്നിലെ മധു നുകരുവാനടുക്കും വണ്ടുകൾക്കു
നിറഞ്ഞ ചിരിയോടനുവാദം കൊടുക്കുവതും നീ
നിരാശയെന്നത് നിന്നിൽ പാകി
നിൻ മിഴികളിൽ നിർ നിറച്ചു
നിന്നെ കടന്നാ വണ്ട് പോകുമ്പോൾ
നിന്റെ നെഞ്ചകം തകരുന്നു
മധു നിറയും പൂവിനിയും വിരിയും
മധു നുകരും വണ്ടുകളും പെരുകുന്നു
മധുവൊഴിഞ്ഞ പൂക്കളിവിടെ കൊഴിയുന്നു
മധു നുകരും വണ്ടുകളിവിടെ കൊഴുക്കുന്നു
മലർവാടിയിലെ മലരുകളെല്ലാം
മറവിയിലേക്ക് മടങ്ങുന്നു
മധു തേടുന്ന വണ്ടുകളൊടുവിൽ
മധുവൊഴിഞ്ഞ പൂവിനെയും ചുറ്റുന്നു
മാറിലെ നൊമ്പരകടലിൽ
മടിക്കാതെ മൂളുന്ന വണ്ടിൻ മർമ്മരം
മയങ്ങി നിൽക്കുമോരോ പൂവും
മായാലോക കാഴ്ച്ചകൾ കാണുന്നു
മധുവിന് പകരമൂറും ചോരയും നീരും
മണ്ണിലേക്കാഴ്ത്തും വരെ മാത്രം
മയങ്ങുന്ന കണ്ണുകളുമായി
മണ്ണിതിൽ വീണാൽ പിന്നെ
മനവും നിനവും കണ്ണീരിന് സ്വന്തം
മാറുന്നില്ലീ ലോകവുമീ കഥകളും
മരണമെന്ന മാരണം തേടിയെത്തും വരെ
മറവിയെന്നത് മനസ്സിനില്ലല്ലോ
മധു നുകരും വണ്ടുകളും പെരുകുന്നു
മധുവൊഴിഞ്ഞ പൂക്കളിവിടെ കൊഴിയുന്നു
മധു നുകരും വണ്ടുകളിവിടെ കൊഴുക്കുന്നു
മലർവാടിയിലെ മലരുകളെല്ലാം
മറവിയിലേക്ക് മടങ്ങുന്നു
മധു തേടുന്ന വണ്ടുകളൊടുവിൽ
മധുവൊഴിഞ്ഞ പൂവിനെയും ചുറ്റുന്നു
മാറിലെ നൊമ്പരകടലിൽ
മടിക്കാതെ മൂളുന്ന വണ്ടിൻ മർമ്മരം
മയങ്ങി നിൽക്കുമോരോ പൂവും
മായാലോക കാഴ്ച്ചകൾ കാണുന്നു
മധുവിന് പകരമൂറും ചോരയും നീരും
മണ്ണിലേക്കാഴ്ത്തും വരെ മാത്രം
മയങ്ങുന്ന കണ്ണുകളുമായി
മണ്ണിതിൽ വീണാൽ പിന്നെ
മനവും നിനവും കണ്ണീരിന് സ്വന്തം
മാറുന്നില്ലീ ലോകവുമീ കഥകളും
മരണമെന്ന മാരണം തേടിയെത്തും വരെ
മറവിയെന്നത് മനസ്സിനില്ലല്ലോ
ജയ്‌സൺ ജോർജ്ജ്
==========

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക