ക്ലാസിലെ അൻപത്തിമൂന്ന് കുട്ടികളുടെയും നിശബ്ദതയെ മുറിച്ചുകൊണ്ടവൻ ചോദിച്ചു, "സാർ ഞാൻ ചെയ്തതിൽ എന്താണ് തെറ്റ്" "ഈ ക്ലാസിൽ ഇത്രയും ആണ്കുട്ടികൾ ഉണ്ടായിട്ടും ഇന്നലെ വൈകുന്നേരം നീ സൂര്യകലയുടെ കുടയിൽ കയറി റോഡ് വരെ പോയതെന്തിനാ.." " ഒരു പെണ്കുട്ടിയോടൊപ്പം ഒരു കുടക്കീഴിൽ ഒന്നിച്ചു നടന്നാൽ അത് ഒരു തെറ്റാണോ സാർ.. അവൾ പെണ്കുട്ടിയാണെങ്കിലും എന്റെ സുഹൃത്താണ്.. " "നീ പറയുന്നത് ശരിയാണ് , പക്ഷെ ഈ സ്കൂളിലെ മറ്റു കുട്ടികൾ അത് അങ്ങനെ വെറും ഒരു സൗഹൃദമായി കാണണമെന്നില്ല.." ശ്രീഹരി എന്തോ പറയാൻ തുനിഞ്ഞപ്പോഴത്തേക്കും അവന്റെ നോട്ടം സൂര്യകലയിലേക്ക് എത്തി. അവളുടെ ചൂണ്ടു വിരൽ ചുണ്ടോട് ചേർന്നു.. ഒന്നും പറയണ്ട എന്നാണ് അവൾ ഉദ്ദേശിച്ചതെന്നു അവനു മനസിലായി... "ഇനി ഇതാവർത്തിക്കരുത്" രാജ്‌മോഹൻ പറഞ്ഞു നിർത്തി.. ശ്രീഹരി മൗനമായി അവിടെ ഇരുന്നു.. മനസിലേക്കെത്തിയ അമർഷമെല്ലാം അവൻ ഉള്ളിൽ ഒതുക്കി.. രാജ്‌മോഹൻ ക്ലാസ് തുടർന്ന് കൊണ്ടിരുന്നു... അടുത്തിരിക്കുന്ന സുമേഷ് അവനെ തോണ്ടി."ശ്രീ കുറച്ചു ദിവസമായി ഞാൻ ശ്രെദ്ധിക്കുന്നു , നിന്റെ സ്വഭാവത്തിൽ നല്ല മാറ്റമുണ്ട്. പഴയ ആ തന്റേടം കുറഞ്ഞിരിക്കുന്നു.. ക്ലാസ്സിൽ ശ്രെദ്ധിക്കാനും തുടങ്ങി.. "എല്ലാം എല്ലാത്തിനും കാരണം അവൾ ആണ്.. "ഒരു പുഞ്ചിരിയാൽ ശ്രീഹരി സുമേഷിനോട് പറഞ്ഞു.. "നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ" സുമേഷ് ശബ്ദം താഴ്ത്തി അവനോട് ചോദിച്ചു. ഒരു ദീർഖ നിശ്വാസത്തോടെ അവൻ പറഞ്ഞു തുടങ്ങി., "അവൾ എനിക്ക് ആരാണെന്ന് ഇപ്പോഴും അറിയില്ല. നിന്നെപ്പോലെ നമ്മുടെ ഫ്രണ്ട്സിനെപ്പോലെ ആണ് അവൾ... ഞങ്ങൾ തമ്മിൽ പ്രണയം അല്ല... ആദ്യം എനിക്ക് അവളോട് പ്രണയം ആയിരുന്നു. ഇപ്പോൾ അത് ആരാധനയാണോ?? എനിക്ക് അത് നിർവചിക്കുവാൻ അറിയില്ലാട.. ശ്രീഹരി പറഞ്ഞു നിർത്തിയതും ഒരു ചോക്കിന്റെ കഷ്ണം അവന്റെ തലയിൽ കൊണ്ടു... "എന്റെ ക്ലാസ്സിൽ സംസാരിക്കരുതെന്ന് അറിയില്ലേ?? പുറത്ത് പോ... രാജ്മോഹന്റെ മുഖത്ത് ദേഷ്യം നിഴലിച്ചു.. സൂര്യകലയുടെ നേരെ അവൻ ഒന്നു പാളി നോക്കി, സ്നേഹത്തിന്റെ ഒരു ചെറു ചിരി അവളുടെ ചുണ്ടുകളിൽ വിടർന്നിരുന്നു... അവൻ പതിയെ ക്ലാസ്സിനു വെളിയിലേക്ക് നടന്നു.. എന്തൊക്കെയോ ചിന്തിച്ച് കൊണ്ട് അവൻ സമയം തള്ളി നീക്കി. കുറച്ച് കഴിഞ്ഞപ്പോൾ രാജ്‌മോഹൻ പുറത്തേക്കു ഇറങ്ങി വരുന്നത് കണ്ടു.. "തന്നെക്കുറിച്ചുള്ള എല്ലാവരുടേം മോശം അഭിപ്രായം മാറിവരികയാണ്.. വീണ്ടും പഴയ ശ്രീഹരി ആകാൻ സ്രെമിക്കരുത്".. രാജ്‌മോഹൻ സ്നേഹപൂർവം അവനോടായി പറഞ്ഞു സ്റ്റാഫ് റൂമിലേക്ക് നടന്നു.. ക്ലാസ്സിൽ നിന്നും സുമേഷും അവന്റെ ബെസ്റ്റ് ഫ്രണ്ട്‌സായ ജെറിനും അജ്മലും കൂടി വന്നു.. അവരുടെ ഫ്രണ്ട്ഷിപ് മറ്റു കുട്ടികൾ അസൂയയോടെയായിരുന്നു നോക്കിയിരുന്നത്..ജാതിയോ മതമോ അവർക്കിടയിൽ അകലങ്ങൾ സൃഷ്ടിച്ചിരുന്നില്ല..ഒരേ പാത്രത്തിൽ നിന്നും ഒന്നിച്ചു ഭക്ഷണം കഴിക്കുമ്പോഴും അവർക്കറിയാമായിരുന്നു.. വാക്കുകൾ കൊണ്ട് വർണിക്കുന്നതിലും അപ്പുറം ഹൃദയത്തെ സ്പർശിക്കുന്ന ഒരാത്മ ബദ്ധമാണ് സൗഹൃദമെന്ന്.. എത്രത്തോളം അകലാൻ സ്രെമിച്ചാലും ഒരുനാൾ അരുകെ വരും... "എടാ നീ ബാക്കി കഥ പറ" സുമേഷ് അവനോട് പറഞ്ഞു.. വരാന്തയിലൂടെ നടന്ന് അവർ ഗ്രൗണ്ടിലെ വളർന്നു നിൽക്കുന്ന ഒരു നെല്ലിമരത്തിന്റെ തറയിൽ ഇരുന്നു.. "എന്നാലും ഞങ്ങളിൽ നിന്നും മറച്ച് വച്ചെയാ സൗഹൃദം നിനക്ക് അത്രയും വിലപ്പെട്ടതാണോ.. ജെറിനും അജ്മലും ഒരേ സ്വരത്തിൽ അവനോട് ചോദിച്ചു.. "നിങ്ങൾ പോലും അറിയാത്ത എന്റെ പ്രേമം ഞാൻ അവളോട് പറഞ്ഞപ്പോൾ എന്താ അവൾ പറഞ്ഞെന്നറിയുവോ?? ഇപ്പോൾ നീ വെറും വട്ട പൂജ്യം ആണ് ശ്രീ.. നിന്റെ ഫ്രണ്ട്‌സ് അല്ലാതെ മറ്റൊരാൾ നിന്നെപ്പറ്റി നല്ലതാണ് എന്നു പറയുന്നത് ഞാൻ കേട്ടിട്ടില്ല.. ഇങ്ങനെയുള്ള തന്നെ ഞാൻ എങ്ങനെ പ്രണയിക്കും??" അവളുടെ മുൻപിൽ തലകുനിക്കാനെ എനിക്ക് കഴിയുമായിരുന്നുള്ളൂ.. അവൾ പറഞ്ഞതത്രയും സത്യമായിരുന്നു... പിന്നീട് അവൾ എന്നോട് മിണ്ടിതുടങ്ങി.. ക്ലാസ്സിലെ മറ്റു കുട്ടികളും അധ്യാപകരും എന്നെ ഒരു തല്ലിപ്പൊളിയായി ചിത്രീകരിച്ചപ്പോൾ , അവൾ ഒരു സഹോദരനെ എന്ന പോലെ എന്നെ സ്നേഹിച്ചു.. എന്റെ ഓരോ തെറ്റുകളിലും അവൾ എന്നെ ശാസിച്ചു.. നിയന്ത്രിക്കാൻ പാടുപെട്ടിരുന്ന എന്നിലെ കോപം അവളുടെ മുൻപിൽ ചെറുതായിക്കൊണ്ടിരുന്നു... പ്രണയത്തിലും വലുതാണ് ഒരു പെണ്കുട്ടിയോടുള്ള സൗഹൃദം എന്ന് എന്നെ പടിപ്പിച്ചതവളാണ്.. ഒരു പുഞ്ചിരിയോട് കൂടി അവൾ അവൻ ഇരിക്കുന്ന നെല്ലിമരത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ആ കണ്ണുകളിൽ അവൻ കണ്ടു ,ഒരു സഹോദരനോടുള്ള സ്നേഹം.. NB : എത്ര വലിയ വേദനയിലും സൗഹൃദം ഒരു ആശ്വാസമാണ്.. , മനസിലുള്ള തിന്മകളെ ഉന്മൂലനം ചെയ്യാൻ ഒരു നല്ല സൗഹൃദത്തിന് സാധിക്കും.. അവിടെ ജാതിയോ മതമോ ഇല്ല ആണ് പെണ് വ്യത്യാസം ഇല്ല.. Written by , Anandhu Raghavan
നിശബ്ദത

0
Subscribe to:
Post Comments (Atom)
both, mystorymag

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക