ഘടികാരം
പ്രഭാതകിരണങ്ങൾ എന്നിലെത്തുംമുമ്പേ
ഭിത്തിയിൽ തൂക്കിയിട്ട
ഘടികാരം ഉണർത്തിച്ചു
ഭിത്തിയിൽ തൂക്കിയിട്ട
ഘടികാരം ഉണർത്തിച്ചു
ഞാൻ എന്റെ ഇന്നിൽ അലിഞ്ഞുചേർന്നു
സമയം സൂചിയായി
കറങ്ങീടുന്നു
സമയം സൂചിയായി
കറങ്ങീടുന്നു
ചൂടുള്ള പകലും
തണുപ്പുള്ള രാത്രിയും
എന്നെ ഞാനാക്കിയ
വിയർപ്പിൻ കണങ്ങളും
തണുപ്പുള്ള രാത്രിയും
എന്നെ ഞാനാക്കിയ
വിയർപ്പിൻ കണങ്ങളും
ഞാൻ എന്ന ഒരുവാക്കിൽ
അടങ്ങിയെൻ ലോകം
എല്ലാം നേടിയെന്ന
എന്റെ മനോഭാവം
അടങ്ങിയെൻ ലോകം
എല്ലാം നേടിയെന്ന
എന്റെ മനോഭാവം
ജീവിതമൊക്കെയൊന്ന് മോടിവരുത്തിയപ്പോൾ
പഴയ ഘടികാരം
ഭിത്തിയിൽ അരോചകം
പഴയ ഘടികാരം
ഭിത്തിയിൽ അരോചകം
പുതിയ നിറമുള്ള സമയം മേടിച്ചുഞാൻ
തൃപ്തിയായി അന്നുരാത്രി ഉറങ്ങാൻ കിടന്നപ്പോൾ
തൃപ്തിയായി അന്നുരാത്രി ഉറങ്ങാൻ കിടന്നപ്പോൾ
ഇരുട്ടിൽ നിലാവത്ത് കണ്ടുഞാൻ നിഴൽപോലെ
പഴയഘടികാരം നിറഞ്ഞ മിഴിയോടെ
പഴയഘടികാരം നിറഞ്ഞ മിഴിയോടെ
ഹൃദയമിടിക്കുന്നു തൊണ്ടയും വരളുന്നു
സമയസൂചിയെന്റെ കൈകളിൽ പിടിക്കുന്നു
സമയസൂചിയെന്റെ കൈകളിൽ പിടിക്കുന്നു
മടിച്ചുനിന്ന എന്നെ വലിച്ചിഴച്ചും കൊണ്ട് ഇരുട്ടിൽ അകലുന്നു അദൃശ്യശക്തിയേതോ
പുതിയഘടികാരത്തിൻ
സൂചിയിൽ അപ്പോഴെന്റെ
സമയം കഴിഞ്ഞെന്ന്
എഴുതി തെളിയുന്നു.....
സൂചിയിൽ അപ്പോഴെന്റെ
സമയം കഴിഞ്ഞെന്ന്
എഴുതി തെളിയുന്നു.....
Jaya.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക