Visit http://www.nallezhuth.com for full post and more
മീനച്ചിലാറൊഴുകീടുന്ന നാട്ടിലെൻ ,
ബാല്യസ്മരണകൾ മുത്തണിഞ്ഞീടുന്നു
ജന്മഗേഹംവെടിഞ്ഞിങ്ങു ദൂരത്തുള്ള -
വള്ളുവനാട്ടിൽ ഞാനെത്തീ വിധിവശാൽ
ബാല്യസ്മരണകൾ മുത്തണിഞ്ഞീടുന്നു
ജന്മഗേഹംവെടിഞ്ഞിങ്ങു ദൂരത്തുള്ള -
വള്ളുവനാട്ടിൽ ഞാനെത്തീ വിധിവശാൽ
ആഞ്ഞിലിയും പ്ലാവും തെങ്ങും കവുങ്ങുമായ് ,
നീളെ സമൃദ്ധമായ് നിന്നൊരു ഭൂമിയിൽ ,
ഓടിക്കളിച്ചുനടന്നോരു ബാല്യമെൻ
ഓർമ്മയിലിന്നും മറയാതെ നില‌്പു ഹാ!
നീളെ സമൃദ്ധമായ് നിന്നൊരു ഭൂമിയിൽ ,
ഓടിക്കളിച്ചുനടന്നോരു ബാല്യമെൻ
ഓർമ്മയിലിന്നും മറയാതെ നില‌്പു ഹാ!
മുറ്റത്തുനിന്നൊരു മൂവാണ്ടൻമാവു,മാ-
മാവിൽ പടർന്നൊരു പിച്ചകവല്ലിയും,
തലയിൽ നിറകുടമേന്തി നില്ക്കുന്നൊരാ -
ചെന്തെങ്ങും പേരയും ഈന്തും കദളിയും
മാവിൽ പടർന്നൊരു പിച്ചകവല്ലിയും,
തലയിൽ നിറകുടമേന്തി നില്ക്കുന്നൊരാ -
ചെന്തെങ്ങും പേരയും ഈന്തും കദളിയും
നട്ടുനനച്ചൊരെൻ പിച്ചകവള്ളി ,ഞാ-
നെത്തുന്നതും നോക്കിനില്പതുണ്ടാകുമോ ?
കത്തുന്ന വേനലിൽ മുത്തുകള്‍ സൂക്ഷിച്ച -
സ്വർണ്ണക്കുടമേന്തിയാഞ്ഞിലി വൃക്ഷവും ?
നെത്തുന്നതും നോക്കിനില്പതുണ്ടാകുമോ ?
കത്തുന്ന വേനലിൽ മുത്തുകള്‍ സൂക്ഷിച്ച -
സ്വർണ്ണക്കുടമേന്തിയാഞ്ഞിലി വൃക്ഷവും ?
മുറ്റത്തരികിലാ പുല്ത്തൊഴുത്തിൽ ,ഇന്നും
' ചെമ്പോത്തി 'യും 'കറുമ്പി'പ്പശുവുംകൂടി,
കഞ്ഞിയും പുല്ലുമായമ്മ ചെല്ലുന്നതും കാത്തു,
തലയാട്ടിനോക്കിനില്ക്കുന്നിതോ
' ചെമ്പോത്തി 'യും 'കറുമ്പി'പ്പശുവുംകൂടി,
കഞ്ഞിയും പുല്ലുമായമ്മ ചെല്ലുന്നതും കാത്തു,
തലയാട്ടിനോക്കിനില്ക്കുന്നിതോ
ശുദ്ധമാം പൈമ്പാൽ കറന്നമ്മ ചെല്‍വതും-
കാത്തു പാണ്ടൻപൂച്ച കാവലിരിക്കുമോ?
ആ പാലു കൊണ്ടമ്മ ഞങ്ങൾക്കുവേണ്ടി
നല്പ്പാൽപ്പായസം ചമയ്ക്കുന്നതുണ്ടാകുമോ ?
കാത്തു പാണ്ടൻപൂച്ച കാവലിരിക്കുമോ?
ആ പാലു കൊണ്ടമ്മ ഞങ്ങൾക്കുവേണ്ടി
നല്പ്പാൽപ്പായസം ചമയ്ക്കുന്നതുണ്ടാകുമോ ?
എല്ലാം വെറുംതോന്നൽ ,വർഷങ്ങളേറെയായ് ,
എങ്കിലുമിന്നുമെന്നോർമ്മകളാമണ്ണിൽ
ഓടിക്കളിക്കുന്നു, വീണ്ടുമൊരിക്കലാ-
ജന്മഗൃഹമൊന്നു കാണാൻ കൊതിപ്പു ഞാൻ.
എങ്കിലുമിന്നുമെന്നോർമ്മകളാമണ്ണിൽ
ഓടിക്കളിക്കുന്നു, വീണ്ടുമൊരിക്കലാ-
ജന്മഗൃഹമൊന്നു കാണാൻ കൊതിപ്പു ഞാൻ.
ഇങ്ങിവിടെ ,ഈ വിദൂരത്തിലിന്നു
മനപ്പായസമുണ്ടു ഞാനിരിക്കുന്നിതാ
********************************************
മനപ്പായസമുണ്ടു ഞാനിരിക്കുന്നിതാ
********************************************
സുഷമ അമ്മങ്കോട്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക