അവളുടെ ..ഇൻബോക്സിൽ ....അപ്രതീക്ഷിതമായി ....ഒരു മെസ്സേജ് എത്തി
"നിങ്ങളുടെ കവിത വായിച്ചു ...മനോഹരം ...എനിക്ക് പറയാൻ വാക്കുകൾ ഇല്ല ..അത്രയ്ക്ക് മനോഹരം .എഴുത്ത് ഇനിയും തുടരുക .."
അവളുടെ മുഖത്തു ..പുഞ്ചിരി വിടർന്നു ...ഹൃദയത്തിൽ ..എവിടെയോ തട്ടിയ പോലെ ..അവൾ മറുപടി കൊടുത്തു .."ഒരു പാട് നന്ദി ..."
എഴുത്തു അവൾ അതുവരെ സീരിയസ് ആയി എടുത്തിരുന്നില്ല ..സമയം കിട്ടുബോൾ ഗ്രൂപ്പകളിൽ കയറി വായിക്കും ..പിന്നെ എന്തെങ്കിലും രണ്ടു വരി കുത്തി കുറിച്ചിടും ...പക്ഷെ ഇങ്ങനെയുള്ള അഭിനന്ദനം ആദ്യമായിട്ടാണ് ..അത് അർഹിക്കുന്നുപോലുമുണ്ടോ എന്നവൾക്ക് സംശയം ഉണ്ടായിരുന്നു ..എന്തായലും ഇനി എഴുതുമ്പോൾ കുറച്ചുകൂടി നന്നായി എഴുതണം ..അവൾ ഉറപ്പിച്ചു...
അടുത്ത ദിവസം തന്നെ അടുത്ത കവിത പോസ്റ്റ് ചെയ്തു ...അവൾ കുറ നേരം കാത്തിരുന്നു ..ചിലരൊക്കെ ലൈക് അടിച്ചു പോയി ..പക്ഷെ പ്രതീക്ഷിച്ച ..പ്രതികരണം ഇല്ല ...അപ്പോഴാണ് വീണ്ടും ..ഇൻബോക്സിൽ അവന്റെ മെസ്സേജ് വരുന്നത് ..."സമ്മതിച്ചു ...വീണ്ടും തകർത്തു ...നിങ്ങൾ ഇത്രയും നന്നായി എഴുത്തും ലെ ..ഞാൻ നിങ്ങളുടെ വലിയ ഫാൻ ആയി മാറി ട്ടോ ..പിന്നെ ..ഇനി എഴുതുമ്പോൾ .എന്നെയും ഒന്ന് മെൻഷൻ ചെയ്യണേ "
അവൾക്കു ഒരു പാട് സന്തോഷമായി ..അവൾ ശരി എന്നു പറഞ്ഞു ...തന്റെ കഴിവുകൾ ഭർത്താവ് ഇതുവരെ ഒന്ന് പ്രോത്സാഹിപ്പിക്കുക പോലും ചെയ്തിട്ടില്ല ...എഴുതിയാൽ വായിക്കാൻ പോലുമുള്ള മനസ്സ് പോലും കാണിക്കാറില്ല ...
അവർ മെല്ലെ സൗഹൃദം അവിടെ ആരംഭിച്ചു ...ഒരിക്കൽ പോലും അവൻ അവളുമായി മോശമായ രീതിയിൽ സംസാരിച്ചിരുന്നില്ല ...അതിനിടയ്ക്കാണ് ..അവളുടെ ഫോട്ടോ കാണാൻ ആഗ്രഹമുണ്ടെന്ന് അവൻ അറിയിക്കുന്നത് ...അവൾ ഒന്ന് മടിച്ചെങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി പ്രൊഫൈൽ ഫോട്ടോ ശരിക്കുമുള്ള ഫോട്ടോ വെച്ചു ,..
അവളുടെ ഇന്ബോക്സിലേക്ക് അവന്റെ മെസ്സേജ് കുതിച്ചെത്തി .."നിങ്ങൾ ഇത്ര സുന്ദരി ആയിട്ടാണോ ഇതുവരെ ഫോട്ടോ വെക്കാത്തെ ..ഒന്നും പറയാനില്ല ...ഞാൻ കണ്ടു ഞെട്ടി ...എന്തൊരു ഭംഗി ആണെന്ന് അറിയാമോ .."
അവളുടെ ഉള്ളിൽ സന്തോഷം അലയടിച്ചെങ്കിലും ..അവൾ പുറത്തു കാണിച്ചില്ല ..." എന്നെ അധികം പൊക്കുക ഒന്നും വേണ്ട എനിക്കറിയാം ...എന്നെ പറ്റി ..ഇത് തന്നെ നീ നിർബന്ധിച്ചതുകൊണ്ട് ഇട്ടതാ ..ഞാൻ മാറ്റാൻ പോവുകയാ"
"അയ്യോ ..മാറ്റല്ലേ ..പ്ലീസ് ...ദൈവം നിങ്ങള്ക്ക് ഇത്രയ്ക്കു സൗന്ദര്യം തന്നിട്ട് മറച്ചു വെക്കുന്നത്ത് ശരിയല്ല .."
അവൾ ഓർത്തുപോയി ..കല്യാണം കഴിഞ്ഞിട്ട് ..കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഭർത്താവു ഇതെല്ലം മറന്നു പോയിരിക്കുന്നു ...എത്ര നല്ല വസ്ത്രം ധരിച്ചാലും ..ചോദിക്കാതെ ഒന്നും പറയില്ല ..പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് നല്ല ഒരു വാക്ക് കേൾക്കാൻ ..."
"ശരി ..മാറ്റുന്നില്ല ..."..അവൾ ...മറുപടി കൊടുത്തു ..
അവൻ പിന്നെയും ..കൂടുതൽ അടുത്തു ..അവളുടെ കവിതകളെ പ്രശംസിച്ചും ..ഇടയ്ക്കു സൗന്ദര്യത്തെ പുകഴ്ത്തിയും അവൻ അവളുടെ മനസ്സിലേക്ക് കയറാൻ തുടങ്ങി ..
ഒരിക്കൽ അവൻ പറഞ്ഞു ..":നിങ്ങളുടെ ഭർത്താവിന്റെ സ്ഥാനത്തു ഞാൻ ആയിരുന്നെങ്കിൽ ..നിങ്ങളെ ഞാൻ സ്നേഹിച്ചു കൊന്നേനെ .."
അതെന്താ ..അവൾ ചോദിച്ചു ..
അതോ .".ഒന്നാമത് നിങ്ങൾ ഒരു പാട് സുന്ദരിയാണ് ..പിന്നെ ഒരു നല്ല എഴുത്തുകാരി ആണ് ..നിങ്ങളെ പോലെയുള്ള ഒരാളെ കിട്ടിയാൽ എന്റെ ജീവിതം ...എത്ര മാത്രം സന്തോഷമുള്ളതായി തീർന്നേനെ ..എനിക്ക് ഒരു വിഷമം ഉള്ളത് ..നിങ്ങളുടെ ഭർത്താവ് ഇതൊന്നും തിരിച്ചറിയുന്നില്ലല്ലോ എന്നതാണ് ..തിരിച്ചറിഞ്ഞെങ്കിൽ ...നിങ്ങളെ വിട്ടു എങ്ങും പോവാതെ ..മുഴുവൻ ഇവിടെ തന്നെ നിങ്ങളെ പുറകെ നടന്നേനെ .."
അവന്റെ തമാശ അവൾക്കു ഇഷ്ടമായി ...അവൾ ഒരു സ്മൈലി അയച്ചു കൊടുത്തു ...പിന്നെ പറഞ്ഞു .."എന്നെ നന്നായി നോക്കുന്നുണ്ട് ഭർത്താവ് ...ഒരു പാട് സ്നേഹമാ "....അങ്ങനെ പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ..ഒരല്പം വിഷമം തോന്നിയിരുന്നു ,,,
പിന്നെയുള്ള ഇടവേളകളിൽ ..അവൻ അവളുടെ ഭർത്താവിന്റെ കുറവുകളേയും ,..അവളുടെ കഴിവുകളെയും ..മാത്രമായിരുന്നു സംസാരിച്ചത് ...
അവരുടെ ബന്ധം മെല്ലെ മെല്ലെ ..വളർന്നു ,...തമ്മിൽ നേരിട്ട് കാണുന്ന കാര്യങ്ങൾ അവർ തമ്മിൽ സംസാരിക്കാൻ തുടങ്ങി
.അവൾ ആദ്യം എതിർത്തെങ്കിലും അവന്റെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചു ..അത്രത്തോളം അവളെ .സ്വാധിനിക്കാൻ .അവനു സാധിച്ചിരുന്നു ......അവളും മനസ്സിൽ അറിയാതെ ആഗ്രഹിച്ചു പോയിട്ടുണ്ട് അവനെ ഒന്ന് നേരിട്ട് കാണുവാൻ ..
അതിനിടക്ക് അവൻ അവളുടെ നമ്പർ വാങ്ങിയിരുന്നു ...പിന്നെയുള്ള സമയങ്ങളിൽ അവൻ അവളെ വിളിച്ചുകൊണ്ടേ ഇരുന്നു, അവന്റെ സംഭാഷ ശൈലി അത്രത്തോളം മനോഹരമായിരുന്നു ..ഓരോ വാക്കിലും സ്നേഹം നിറഞ്ഞിരുന്നു ...
അതിനിടക്ക് അവൻ വരവിന്റെ ഉദേശ്യ ലക്‌ഷ്യം ..അവളെ സൂചിപ്പിച്ചു ...
"അങ്ങനെ ഒന്നും പറ്റില്ല ...എനിക്ക് പേടിയാ ..നീ വന്നോ ...അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കരുത് .."അവൾ പറഞ്ഞു ...
"എന്തിനാ പേടിക്കുന്നെ ...നമ്മൾ അല്ലാതെ ഒന്നും ആരും അറിയാൻ പോകുന്നില്ല ..പിന്നെ ഇതിൽ തെറ്റ് എന്താണ് ഉള്ളത് ...നിങ്ങൾ അറിയാതെ നിങ്ങളുടെ ഭർത്താവിന് ഇത് പോലെ ഉണ്ടെങ്കിലോ ...അതും പോകട്ടെ ..ഓർ ജീവിതമേ ഉള്ളു ..ഇവിടെ സന്തോഷിച്ചില്ലെങ്കിൽ പിന്നെ എവിടെ സന്തോഷിക്കും ...കുറച്ചു കുടി കഴിഞ്ഞാൽ പ്രായം കുടി പ്രാരബ്ധങ്ങൾ തലയിൽ വന്നു ..ജീവിതമേ മടുക്കും ..പിന്നെ ആലോചിച്ചിട്ട് കാര്യമില്ല ...ജീവിതം സന്തോഷിക്കേണ്ട സമയത്തു സന്തോഷിക്കണം ..ഇപ്പൊ ഇതൊന്നും വലിയ കാര്യമല്ല ..എല്ലാ ആൾക്കാർക്കും ഇങ്ങനെയുള്ള ബന്ധങ്ങൾ ഉണ്ട് ..ഇല്ലാത്തവർ വെറും വിഡ്ഢികൾ ആണ് ...അവൻ തന്റെ ഭാഗം നന്നായി അവതരിപ്പിച്ചു .."
"എന്നാലും .."അവൾ ...പാതിവഴിയിൽ ...പറഞ്ഞു നിർത്തി ...
"ഒരു കുഴപ്പവുമില്ല ...ഞാൻ ഇ തിങ്കൾ വരം ..ഹസ്ബൻഡ് ..ഒമ്പതുമണിക്ക് ..പോകുമല്ലോ ..ഞാൻ പത്തുമണി ആവുമ്പോൾ വരം ...ഇനി അധികം സംസാരിച്ചു കുളമാക്കണ്ട ...അവൻ സംസാരം അവിടെ അവസാനിപ്പിച്ചു ,..
തിങ്കളാഴ്‌ച ..അവൻ ..പത്തുമണി ആയപ്പോൾ അവളുടെ വീട്ടിലെത്തി ...അവൻ അല്പം ടെൻഷനോടെ കാളിംഗ് ബെൽ അമർത്തി ...അവൾ വാതിൽ തുറന്നു ...അവൻ പെട്ടന്ന് അകത്തു കയറി...
അവൾ അണിഞ്ഞൊരുങ്ങിയിരുന്നു ..അവൻ അവളെ ശരിക്കുമോന്ന് നോക്കി ..അവൾ നാണം കൊണ്ട് മുഖം താഴ്ത്തി ..
".ഇരിക്കൂ " അവൾ അവനോട് പറഞ്ഞു ..
അവൻ സോഫയിൽ ..മെല്ലെ ഇരുന്നു ,..
"കുടിക്കാൻ എന്താ വേണ്ടത് .."....
'ഹോട്ട് ...."..കള്ള ചിരിയോടെ അവൻ പറഞ്ഞു ...അവൾ .തിരിഞ്ഞപ്പോൾ അവൻ പറഞ്ഞു .."അല്ലെങ്കിൽ ഇപ്പൊ ഒരു ഗ്ലാസ് വെള്ളം .മതി "..
അവൾ ഒരു ഗ്ലാസ് വെള്ളമെടുത്തു ..മെല്ലെ നടന്നു അവന്റെ മുന്നിലുള്ള സോഫയിൽ ഇരുന്നു .അവൾ പറഞ്ഞു
."എനിക്കെന്തോ പേടി പോലെ ..."
എന്തിന് ...ഇതൊന്നും തെറ്റല്ല ..നമ്മൾ മനുഷ്യർ അല്ലെ ..വികാരവും വിചാരവുമുള്ളവർ ...ഉള്ളിലെ ആഗ്രഹം എന്തിനാ അടിയ്ക്കി പിടിക്കുന്നെ ..നാളെ നമ്മൾ മരിച്ചു പോയാലോ .തീർന്നില്ലേ എല്ലാം ...ഒരാളുടെ ജീവനും ഒരു ഉറപ്പും ഇല്ല ..ഉള്ള സാമ്യം സന്തോഷിക്കുക ..അത്ര മാത്രം .."
"എന്നാലും ...".
"ഒരു എന്നാലും ഇല്ല ....എനിക്ക് പെട്ടന്ന് പോവണം "...അവൻ ചിരിച്ചു ..
"ഞാൻ ഒരു കാര്യം ചോദിക്കട്ടെ .".അവൾ ...അവന്റെ മുഖത്തുനോക്കി ...
"നിങ്ങളുടെ ഭാര്യ...ഇങ്ങനെ ചെയ്താൽ നിങ്ങൾ അംഗീകരിക്കുമോ ."....
അവൻ ഒന്നാലോചിച്ചു ...ഒരു കുടുക്കാണ് ..."അവൾ ഞാൻ അറിയാതെ ചെയ്താൽ ..എനിക്കെന്താ ചെയ്യാൻ പറ്റുക "
"ശരി ...."....അങ്ങനെ ചെയ്തെന്നു നിങ്ങൾ അറിഞ്ഞാൽ അവളെ കുറ്റപ്പെടുത്തുമോ ..
അവൻ കുറച്ചു നേരം ഒന്നും മിണ്ടിയില്ല ....പിന്നെ പറഞ്ഞു .."അറിയില്ല "...
"ശരി ....അത് പോട്ടെ ....നിങ്ങളുടെ അമ്മക്ക് ഇതുപോലെ ബന്ധം ഉണ്ടായിരുന്നു എന്നറിഞ്ഞാൽ ...നിങ്ങളുടെ പ്രതികരണം എന്തായിരിക്കും ..."
അവന്റെ മുഖം മെല്ലെ ..മാറി ..കണ്ണുകൾ ചുവന്നു ...ചുണ്ടുകൾ വിറക്കാൻ തുടങ്ങി ...അതുകണ്ടപ്പോൾ അവൾ പറഞ്ഞു .."ദേഷ്യപ്പെടണ്ട ..നാളെ എന്റെ കുട്ടികൾ എന്നെ പറ്റി അങ്ങനെ അറിഞ്ഞാലോ ..എന്നുകരുതിയ പറഞ്ഞത് ..."
"ഇതിൽ തെറ്റില്ല എന്നു പറഞ്ഞ നിങ്ങള്ക്ക് തന്നെ ..ഇങ്ങനെ ദേഷ്യം വന്നാൽ ..."അവൾ പുഞ്ചിരിയോടെ ....പറഞ്ഞു നിർത്തി ...
പെട്ടന്നാണ് ..ഒരാൾ അകത്തു നിന്നും പുറത്തേക്കു വന്നത് ...വന്നപാടെ പറഞ്ഞു .."സോറി ഉറങ്ങി പോയി ...ഇയാൾ വരുമെന്ന് പറഞ്ഞിരുന്നു ...അതുവരെ ഉറങ്ങാമെന്ന് കരുതി ...എടി ...നീയെന്താ എന്നെ വിളിക്കാതിരുന്നേ ...ഒരു ശ്രദ്ധയും ഇല്ല അല്ലെ ഭർത്താവിന്റെ കാര്യത്തിൽ .."
അവൻ ...ഷോക്ക് എറ്റ പോലെ അങ്ങനെ ഇരുന്നു ..പിന്നെ മെല്ലെ ..വിയർക്കാൻ തുടങ്ങി ....മുന്നിലുണ്ടായിരുന്ന ഒരു ഗ്ലാസ് വെള്ളം ഒറ്റ വലിപ്പിന് കുടിച്ചു ...
അവൾ പറഞ്ഞു .."ഇപ്പൊ എല്ലാ കാര്യവും മനസ്സിലായല്ലോ .പൊതുവെ നിങ്ങൾക്കെല്ലാം വിവാഹം കഴിഞ്ഞ സ്ത്രീകളെ ..പറ്റി ഒരു തെറ്റി ധാരണ ഉണ്ട് ...ഭാര്യാ ഭർതൃ ബന്ധം എന്നാൽ സെക്സ് മാത്രമല്ല ...അതിനു ഒരു പാട് അർത്ഥമുണ്ട് ..പിന്നെ എന്റെ കവിതയുടെ നിലവാരം എനിക്കറിയാം ...നിങ്ങളുടെ കമന്റ് കണ്ടപ്പോഴേ എനിക്ക് തോന്നി ...നിങ്ങൾ നല്ല "ചുണ്ടയാണ്" ഇടുന്നത് ..എന്ന് ...പിന്നെ നിങ്ങളെ ഇവിടെ വരുത്തിയത് ..ഒന്നോർമിപ്പിക്കാനാണ് ....നിങ്ങൾ വിരിച്ച വലയിൽ ഒരു പാട് വീണിരിക്കാം ..വീഴുകയും ചെയ്യും ..പക്ഷെ ഒന്നോർക്കണം ...അവർക്കുമുണ്ട് കുടുംബം ..ചിലരേ പറ്റിക്കാൻ എളുപ്പമാണ് ...അത് നിങ്ങൾ മിടുക്കനായതിനേക്കാൾ അവർ പാവങ്ങൾ ആയതുകൊണ്ടാണ് ....ഇനിയെങ്കിലും ..നന്നാവുക ..സ്വന്തം അമ്മയെ സഹോദരിയെ..ഭാര്യയെ ഓർത്തെങ്കിലും ...........
അവൻ മെല്ലെ എഴുനേറ്റു പുറത്തേക്കു നടന്നു ....
പുറകിൽ നിന്നും അവളുടെ ഭർത്താവ് മെല്ലെ വിളിച്ചു പറഞ്ഞു .....
.."പിന്നെ ആ കവിത ...അവൾ എഴുതിയതല്ല ..ഞാൻ എഴുതിയതാട്ടോ ..."
സ്നേഹപൂർവം
sanju calicut
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക