ഉറക്കം കൊഴിഞ്ഞുപോയ
രാത്രി .
ഉറക്കച്ചടവോടെ നിന്നിലൂടെ
കർണനെ തിരയുകയായിരുന്നു ഞാൻ .
ചമ്പാപുരിയിലെ മണ്തരികളിൽ ,
കുഞ്ഞോളങ്ങളാലയടിച്ചുയരുമാ
ഗംഗാപ്രവാഹങ്ങളിൽ ,
അസ്ത്രമൂർച്ഛയാൽ പിളർന്നുപോയൊരു
ഇണപ്രാവിൻ രോദനങ്ങളിൽ ,
ജന്മശാപത്തിൻ കടുനീല
കളങ്ങളിൽ ചവുട്ടിയരച്ച
രംഗവേദികളിൽ ,
അരുണശോഭയിൽ കുന്തിതൻ
ഉദര വടിവിന്നാഴങ്ങൾ താണ്ടിയ
ശാപജന്മത്തിന് കഥചൊല്ലും
ഹസ്തിനപുരത്തിലും ,
ആത്മബന്ധത്തിൻ ഇഴപാകിയ
അംഗഭുവിലും
ഒടുവിൽഎല്ലാമൊടുക്കി
കബന്ധങ്ങൾ ചടുല ന്രത്തം
ചവിട്ടിയ യുദ്ധഭൂവിലും ഞാൻ
തിരഞ്ഞത് കര്ണനെന്ന
പൗരുഷതിടമ്പിനെത്തന്നെ .
ആയിരം തിരി നാളങ്ങളെരിയുമാ ചിത്രഗോപുരപ്പടവിലിന്നു നിന്നാഗമം
കാത്തുനിൽക്കുമ്പോളും
അഗ്നിനാളങ്ങളായ് മനസ്സിൽ തെളിയുന്നു
അഭൗമ തേജസ്വിയാം കർണവിഗ്രഹം ..
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക