Slider

മോഹങ്ങൾ

0
Image may contain: 1 person

മോഹങ്ങൾ ചവിട്ടിമെതിച്ച്
ഏകാന്തതയിലേക്കൊരു യാത്ര പോകണം.
അവിടെ ഇരുളിൻ അഗാധതയിൽ
എന്നെത്തന്നെ തിരയണം.
ഞാനെന്ന അഹങ്കാരത്തെ
വലിച്ചു പിഴിഞ്ഞ്
ഒരു മൃഗപ്പിറവിയ്ക്കായ്വലിച്ചെറിയണം. 
എന്നിട്ട്, കർമ്മങ്ങളുടെ,
നൂലാമാലകളുടെ കെട്ടഴിക്കണം.
എന്നിട്ട്, വിശ്വാസത്തിന്റെ അഗാധതയിലേക്ക്
ഊളിയിട്ടിറങ്ങണം.
എന്നിട്ട്, വൃക്ഷങ്ങളുടെ ഇലകളുടെ
മർമ്മരം അറിയണം.
എന്നിട്ട്, നക്ഷത്രങ്ങളെ നോക്കി
ഒരു പാട്ട് പാടണം.
എന്നിട്ട്,
പക്ഷികളുടെ പ്രണയസല്ലാപങ്ങൾ അടുത്തറിയണം
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo