Slider

0


എടോ മാനുവേലേ,

      കപ്പൽ നോർത്ത് അറ്റ്ലാൻ്റിക്കിലാ. സെൻ്റ് ജോൺസ് ദ്വീപിൽ നങ്കൂരമിട്ടിരിക്കുന്നു.

പൊസിഷൻ 23.18 ഡിഗ്രി ആൻ്റ് 36.64 ഡിഗ്രിയും. ശിഷ്ടം ഇല്ല.

     കള്ളക്കടത്തിന് പ്രത്യേകിച്ച് ഓർഡറൊന്നുമില്ല. അതിനാൽ
ഫെമിനിസ്റ്റ് സെയ്ലേഴ്സ് കൊത്തങ്കല്ല് കളിക്കുന്നു.

    അവരെ ഒരു കളി പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ പുരുഷ സെയ്ലേഴ്സ് ജിമ്മിൽ കഠിനാധ്വാനം ചെയ്യുന്നു.

         ഞാൻ ഒന്നിലും പെടാതെ താഴത്തെ പായയിൽ കിടന്ന് മോഹൻലാലിനെ ഫെമിനിസ്റ്റുകൾ തേക്കുന്നത് വായിക്കുന്നു.
മോഹൻലാൽ സംഘിയായത്രേ ! സംഘീന്ന് വച്ചാ എന്താടോ മാനുവേലേ ?

     ലാസ്റ്റ് ഫെബ്രുവരിയിൽ ഓസ്ട്രേലിയയിലെ സിഡ്നിയിലൂടെ ഞാൻ കാറിൽ സഞ്ചരിക്കവേ ഒരു സോഡാ സർബത്ത് കുടിക്കാൻ കാറ് നിറുത്തി.

         ഉടൻ എന്നെ തിരിച്ചറിഞ്ഞ ഓസ്ട്രേലിയൻ ഫെമിനിസ്റ്റുമാർ, എൻ്റെ കാറ് സസൂക്ഷ്മം നോക്കിയ ശേഷം പരസ്പരം കുശുകുശുക്കാൻ തുടങ്ങി - "ദേണ്ടെടീ ക്യാപ്റ്റൻ സംഘിയായടീ ! ദേ നോക്കടീ "

     തുടർന്ന് അവർ എന്നോട് = "ക്യാപ്റ്റാ, എന്നാ ഗവർണ്ണറാകുന്നേ ? എന്നാ എം.പി.യാകുന്നേ ?"

എനിക്കൊന്നും മനസിലായില്ല.

      പിന്നെയാ മസസിലായത്. ഓസ്ട്രേലിയൻ ടയർ വ്യവസായത്തിൻ്റെ 60% ഉം ഇന്ത്യൻ വംശജനായ കുമാർ മോഡിയുടെ "മോഡി റബേഴ്സ്" എന്ന കമ്പനിയാണ് കൈകാര്യം ചെയ്യുന്നത്.
അവരുടെ "മോഡി സ്പോർട്ട്" എന്ന ടയറാണ് എൻ്റെ കാറിനിട്ടിരിക്കുന്നത്.

അങ്ങിനെ ഞാനും സംഘിയായി.

അത് പോട്ടെ -

         ഞാൻ പായിൽ കിടന്ന് മയങ്ങവേ ഒരു പയ്യൻ ഓടി വന്ന് പറയുകയാ- "ക്യാപ്റ്റാ, ബിന്ദുച്ചേച്ചി സൂപ്പർ മാർക്കറ്റ് തുടങ്ങി !

ഏത് ബിന്ദു ? നിലമ്പൂർ ബിന്ദുവോ ?

      എനിക്കാകാംക്ഷയായി. കാര്യം നിലമ്പൂരിൽ നിന്നും ആദ്യമായി ഫെമിനിസത്തിൽ പി.ജി. എടുത്ത പെണ്ണാ. പക്ഷേ വലിയൊരു സൂപ്പർ മാർക്കറ്റ് തുടങ്ങാനുള്ള പൈസ ഇവൾ എങ്ങിനുണ്ടാക്കി ?

      "ക്യാപ്റ്റൻ. ആ നാട്ടിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റാ ചേച്ചി തുടങ്ങിയത് !"

       കർത്താവേ ! കഴിഞ്ഞ മാസം കപ്പലീന്ന് ലീവെടുത്ത് പോയപ്പോൾ അവളുടെ കയ്യിൽ ആകെയുണ്ടായിരുന്നത് ഇന്ത്യൻ മണി 1800 രൂപയായിരുന്നു. 

    സങ്കടം തോന്നി ഞാനൊരു 200 സിങ്കപ്പൂർ ഡോളർ കൂടെ കൊടുത്തു. അവളത് വാങ്ങി ആനന്ദക്കണ്ണീരോടെ ബ്ലൗസിനുള്ളിൽ - ആഴത്തിൽ - നിക്ഷേപിച്ചു.

     "അവൾ സൂപ്പർ മാർക്കറ്റ് തുടങ്ങിയെന്നോ ?
എങ്ങിനെ ?"

      പയ്യൻ പറഞ്ഞു -  "എങ്ങിനാന്ന് വച്ചാൽ, ലോക് ഡൗണിലിരിക്കെ ചേച്ചി വീട്ടിലേക്കാവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് ഫേസ്ബുക്കിലിട്ടു. ഏതെങ്കിലും ഒരു കോന്തൻ അതൊക്കെ മേടിച്ച് തരും എന്ന് ചേച്ചിക്കുറപ്പായിരുന്നു."

അരി       = 15 കിലോ
പഞ്ചസാര = 3 കിലോ
പരിപ്പ് = ............  ഇങ്ങനെ രണ്ടു മാസത്തേക്കുള്ള സാധനങ്ങളുടെ ലിസ്റ്റ്. എല്ലാം വാങ്ങാൻ 16,000 രൂപയാകും.

       ഒരു തിങ്കളാഴ്ച രാവിലെ 8 മണിക്ക് ചേച്ചി പോസ്റ്റിട്ടു. 

   ചേച്ചിയുടെ 5100 ഫ്രണ്ട്സിനും പോസ്റ്റ് പോയി. ( 100 എണ്ണം ഫെമിനിസ്റ്റ് അലോട്ട്മെൻ്റാ.)

    8.15 ന് ആദ്യ കോന്തൻ സാധനങ്ങളുമായെത്തി. 8.19 ന് രണ്ടാമത്തെ കോന്തനുമെത്തി.

          എന്തിനേറെ, വൈകുന്നേരത്തിന് മുൻപ് 215 യുവകോന്തൻമാരും 325 മധ്യവയസ് കോന്തൻമാരും 64 വൃദ്ധ കോന്തൻമാരും സാധനങ്ങളെത്തിച്ചു.

      ( വ്യദ്ധ കോന്തൻമാരിൽ 28 പേരോളം ആംബുലൻസ് സംഘടിപ്പിച്ചാ വന്നേ ! അവരിൽ എട്ടു പേർ പോകും വഴി മരിച്ചും പോയി.)

       കിട്ടിയ സാധനങ്ങളുപയോഗിച്ച് പിറ്റേന്ന് തന്നെ ബിന്ദു ഒരു വലിയ കെട്ടിടം വാടകക്കെടുത്ത് വല്ല്യ ഒരു സൂപ്പർ മാർക്കറ്റ് തുറന്നു.

ഭരതവാക്യം

കുചേല ജീവിതം ദീർഘാവലംബേ
കുബേര വർഗ്ഗ സ്ത്രൈണ ബുദ്ധ്യാം
കുച്ച് കുച്ച് ചാറ്റിംഗ് ഇൻ മെസഞ്ചർ
എവരിതിം ഈസ് പോസിബിൾ ഇൻ ഇറ്റ്

Written by: Sunil Antony
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo