Slider

ക്വാറന്റെയിൻ ബിസിനസ്

0


==========

''ദൈവമേ....ഇന്നെങ്കിലും എംബസി യിൽ നിന്ന് ഒന്നു വിളിച്ചാൽ മതിയാർന്നു .. മടുത്തു പ്രവാസം ... എങ്ങനെയെങ്കിലും നാട്ടിൽ എത്തിയാൽ മതി,....

മാത്തച്ചൻ പാസ്പോർട്ടെടുത്ത് നോക്കി , ഒരു വർഷത്തെ വിസ കൂടിയുണ്ട്....വേണ്ട മടങ്ങുന്നതാണ് നല്ലത്,.... നാട്ടിൽ ചെന്നാൽ എങ്ങനെ ജീവിക്കും,...? ആ ചിന്ത അയാളെ അലട്ടി..... ങാ ..ദൈവം ഒരു വഴി കാണിച്ചു തരും.....

അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണ് മൊബൈലിൽ കോൾ വന്നത്,...

''ആരുടെയാണാവോ ഇന്നത്തെ ആദ്യത്തെ കോൾ ?....എന്ന ചിന്തയോടെ ഫോണെടുത്തു...

''ഹലോ മാത്തച്ചനല്ല. ?

''അതെ മാത്തച്ചനാണ്,...!

''എടോ ഞാനാണ് ഡോക്ടർ അലക്സ്,....

''ഓ സാറെ ...എന്താണ് വിശേഷങ്ങൾ?

''വിശേഷങ്ങൾ പറയാം,...അവിടെ തന്റെ വിസ കച്ചവടം എങ്ങനെയുണ്ട്,..?

''ഒന്നും പറയണ്ട സാറെ ട്രാവത്സ് പൂട്ടി,.... ഞാൻ നാട്ടിലേക്ക് വരാനിരിക്കുന്നു,...

''വിഷമിക്കണ്ട പുതിയൊരു ബിസിനസിനെ പറ്റി പറയാനാ വിളിച്ചത്,..!

''എന്താണ് പറയു,..

''തനിക്കറിയാലോ .ആസ്പത്രി യെല്ലാം കാലിയായി ...ഞങ്ങൾ പ്രെവൈറ്റ് ഡോക്ടേഴ്സെല്ലാം വീട്ടിലിരിപ്പാണ്,.... അതു കൊണ്ട് ഞാൻ പുതിയൊരു ബിസിനസ് ആരംഭിച്ചു,...

''എന്തു ബിസിനസ് ,...

''ക്വാറന്റെയിൻ ബിസിനസ് ,...

''ക്വാറന്റെയിൻ ബിസിനസോ .... അത് ബിസിനസാണോ സാറെ...?

''ങാ തത്ക്കാലം ബിസിനസാക്കി ...
'കാര്യങ്ങൾ എല്ലാം അറിഞ്ഞില്ലേ ..,പ്രവാസികൾ ക്വാറന്റെയിനിൽ സ്വന്തം ചിലവിൽ താമസിക്കണം ...

''അറിഞ്ഞു,..

'' അതു കൊണ്ട് എയർപോർട്ടിനടുത്ത് ഞാൻ നല്ലൊരു ക്വാറന്റെയിനിൽ തുടങ്ങീട്ടുണ്ട് ... !

''ആണോ ...

''പിന്നല്ലെ ഇപ്പോൾ ചെയ്യാൻ പറ്റിയ ബിസിനസ് ഇതാണ്....പറഞ്ഞു വന്നത്,
നീ ഒരു ഉപകാരം ചെയ്യണം,...

''എന്താണ്,.സർ ?

''എനിക്ക് കുറച്ച് പ്രവാസികളെ പിടിച്ചു തരണം ...,!

''മനസിലായില്ല,...

''അതായത് ഗൾഫിൽ നിന്ന് മടങ്ങുന്നവർ ഇവിടെ വന്നാൽ ക്വാറന്റെയിനിൽ താമസിക്കണമെന്ന് നിർബന്ധമാണല്ലോ ....

''അതെ,...

''ങാ അങ്ങനെ വരുന്നവരെ കണ്ടെത്തി എന്റെ ക്വാറന്റെയിനിൽ ബുക്ക് ചെയ്യിപ്പിക്കണം....
എല്ലാ സൗകര്യങ്ങളുമുളള അടിപൊളി ക്വാറന്റെയിനാ ... ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഓഫറുണ്ട്,...

''എന്ത് ഓഫർ,..?

''പ്രവാസികളുടെ ഇഷ്ട ഭക്ഷണമായ കുമ്പൂസും, പരിപ്പു കറിയും ഫ്രീയാണ്
വൈഫൈ സൗകര്യമുണ്ട്, ടി വി യുണ്ട്, മൂന്നു നേരവും ഓരോ ഈന്തപ്പഴം ഫ്രീയാണ്..... !

''സാറെ അത് ...!

''വെറുതെ വേണ്ട നിനക്ക് കമ്മീഷൻ തരാം,...
''എടാ ശ്രമിക്ക് ... പത്ത് കാശുണ്ടാക്കാം ... കാറ്റ് ഉളളപ്പോൾ തൂറ്റണം എന്ന് കേട്ടിട്ടില്ലേ .... വാക്സിൻ കണ്ടു പിടിക്കുന്നതിനു മുമ്പ് നമുക്ക് രക്ഷപെടാം,.... ഗൾഫിലൊന്നും ഇനി രക്ഷയില്ല,....
കരിപ്പൂരിലും, തിരുവനന്തപ്പുരത്തും ബ്രാഞ്ചുകളുണ്ട് ...
ഉടനെ
ഇന്ത്യയിലെ എല്ലാ എയർപ്പോർട്ടിനടുത്തും ബ്രാഞ്ചുകൾ തുടങ്ങാനുളള പദ്ധതിയാണ് ,.....
ക്വാറന്റെയിൻ ബിസിനസിന് നാട്ടിൽ വൻ സാധ്യതയാണ് കാണുന്നത്,.... കൊറോണ രണ്ടാം ഘട്ടം വരുകയാണെന്നാ ലോക ആരോഗ്യ സംഘടന പറയുന്നത്,...!

''ഓകെ ..ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടത്,..?

''പത്ത് പേരെ പിടിച്ചു തന്നാൽ 5000 രൂപ കമ്മീഷൻ തരാം,..ആളുകൾ കുടുന്നതിനനുസരിച്ച് കമ്മീഷനും കൂടും,...
25 പേരെ തന്നാൽ, ക്വാറന്റെയിനിൽ നിനക്ക് ഫ്രീയായി താമസിക്കുകയും ചെയ്യാം,.!!,

'' ഞാൻ വിസ ക്യാൻസൽ ചെയ്ത് വരാനിരിക്കുകയായിരുന്നു,...!

''വേണ്ട അവിവേകം കാണിക്കല്ലേ ആറ് മാസം കൂടി കഴിയട്ടെ.... നീ അവിടെ ആളെ പിടിക്കാൻ നോക്ക്,....

';ആലോചിക്കാം,..,!

''ആലോചിച്ച് സമയം കളയാതെ ഇന്നു മുതൽ വർക്ക് തുടങ്ങിക്കോ....അവിടുന്ന് ഈ ആഴ്ചയിൽ ഫ്ളൈറ്റ് വരുന്നുണ്ട് അതിൽ നമ്മുടെ കസ്റ്റമഴ്സ് ഉണ്ടാകണം കേട്ടോ .. ...!

''ഓകെ ...!!

''പുതിയ ബിസിനസ് ശ്രംഖല പടുത്തുയർത്താനുളള ആരംഭത്തെ മനസിൽ കണ്ട് മാത്തച്ചൻ കട്ടിലിലേക്ക് ചാഞ്ഞു,....
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത്,

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo