Slider

മനസ്സറിയും യന്ത്രം

0

നസ്സറിയും യന്ത്രം

 

സന്തോഷ് ഗംഗാധര

 

പിന്നേയും അതാ 'പ്ലിംഗ്' എന്നൊരു ശബ്ദം. ഈ സന്ദേശങ്ങ അയക്കുന്നവക്ക് സ്ഥലകാലബോധമൊന്നുമില്ല. ഏത് സമയത്ത് വേണമെങ്കിലും അയക്കാമെന്ന് ആരോ അവക്കെല്ലാം പട്ടയം എഴുതി കൊടുത്തിട്ടുണ്ടെന്ന് തോന്നുന്നു. അല്ലെങ്കി പിന്നെ അദ്ധരാത്രിയ്ക്ക് ശേഷവും ഉറക്കമൊഴിച്ചിരുന്ന് ഈ മൊബൈലി ഇങ്ങനെ കുത്തിക്കൊണ്ടിരിക്കുമോ?

 

കാലത്തെണീക്കാ പാകത്തിന് അലാറം മൊബൈലി തന്നെയാണ് വച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ മൊബൈ കൈയ്യെത്തും ദൂരത്താണ് ഇരിക്കുന്നത്. പ്ലിംഗിന്റെ ഉത്ഭവം അറിയാ ആകാംക്ഷ തോന്നിയതി അത്ഭുതമില്ല. ഏതെങ്കിലും രസമുള്ള സന്ദേശമാണെങ്കിലോ?

 

കൈയ്യെത്തിച്ച് അയാ മൊബൈ എടുത്തു. 'കലാലയമേള' തന്നെ സന്ദേശത്തിന്റെ ഉറവിടം. വീണ്ടും ഏതോ ഫേസ്ബുക്ക് പോസ്റ്റ് ചോത്തി ഇതിലിട്ടിരിക്കുകയാണ്. അയാക്ക് അരിശം കയറി. ഇവക്ക് ഇതു മാത്രമേ പണിയുള്ളോ?

 

നൂറോളം പേ മെമ്പേഴ്സായിട്ടുള്ള ഒരു ഗ്രൂപ്പി പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങ പൊതുതാല്പര്യമുള്ളതാണോ എന്നു പോലും നോക്കാതെയാണ് അയക്കുന്നത്. അവരവരുടെ ഹിതമനുസരിച്ച് ഓരോ പോസ്റ്റുക തപ്പിയെടുത്തയക്കാ എന്താ ശുഷ്ക്കാന്തി! എത്ര സമയം ഇങ്ങനെ ഫേസ്ബുക്കി ചെലവഴിച്ചാലായിരിക്കും ഒരു സമകാലീകപ്രസക്തിയുള്ള ലേഖനം കിട്ടുക? ചിലപ്പോ അവരെല്ലാം ഇതി പരിചയസമ്പന്നരായതിനാ അധിക സമയം ഉപയോഗപ്പെടുത്തേണ്ടി വരില്ലായിരിക്കാം.

 

പലരും സംസാരിക്കുമ്പോ സ്വതന്ത്രചിന്തയെ പറ്റി പറയുന്നത് കേക്കാം. അവരവരുടെ ചിന്തകക്ക് അനുസൃതമായി കാര്യങ്ങ അപഗ്രഥിക്കുവാപഠിക്കണമെന്ന് പറയുന്നവ തന്നെ ബാക്കിയുള്ളവ എഴുതിയുണ്ടാക്കിയ പോസ്റ്റുക കോപ്പി-പേസ്റ്റ് ചെയ്യുന്നതി എന്താണ് ഗുണമെന്ന് അയാ എപ്പോഴും ചിന്തിക്കാറുണ്ട്.

 

അയാളെപ്പോഴും സ്വയം ചിന്തിച്ച് ഓരോ കാര്യങ്ങക്കും ഒരു തീരുമാനമെടുക്കാ ശ്രമിക്കാറുണ്ട്. ബാക്കിയുള്ളവരുടെ ഉപദേശങ്ങളെ പാടെ നിരസിക്കാറുമില്ല. നല്ലത് ഉക്കൊള്ളുന്നതി ഒരു തെറ്റും അയാക്ക് തോന്നാറില്ല. പക്ഷേ, ഒരു പ്രത്യയശാസ്ത്രത്തി മനസ്സുറപ്പിച്ച് അതുമായി ബന്ധപ്പെട്ടവ പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് അതുമാത്രം വിഴുങ്ങുന്നതി അയാക്ക് താല്പര്യമില്ലായിരുന്നു. സ്വന്തം മനസ്സിനിണങ്ങിയ തീരുമാനങ്ങളായിരിക്കണം നമ്മെ നയിക്കേണ്ടത്. അതേ പാടുള്ളു.

 

പ്ലിംഗ് പ്ലിംഗ് പ്ലിംഗ് ...

 

ആരോ മത്സരിച്ച് ഫോവേഡുക അയച്ചുകൊണ്ടിരിക്കുകയാണ്. ചിലപ്പോ ആരുടേയോ ഉറക്കം കളഞ്ഞതിന് പകരം വീട്ടുകയാവും അതുതന്നെ ബാക്കിയുള്ളവരുടെ ഫോണുകളിലേയ്ക്ക് അയച്ച്.

 

ഏതായാലും അയാളുടെ ഉറക്കം പോയി. എന്നാ പിന്നെ കൂട്ടുകാരുടെ സന്ദേശങ്ങ നോക്കാമെന്ന് അയാ ഉറപ്പിച്ചു. അടുത്ത് കിടന്നിരുന്ന ഫോ എടുത്ത് വാട്സാപ്പിലേയ്ക്ക് കടന്നു.

 

കുറേ സന്ദേശങ്ങക്കിടയി പരിചയമില്ലാത്ത ഒരു നമ്പറി നിന്നും ഒന്ന് വന്നിട്ടുണ്ട്. കലാലയമേള വായിക്കാ നോക്കിയാ നേരം വെളുക്കും. അതുകൊണ്ട് അയാ ബാക്കിയുള്ളതി ശ്രദ്ധ പതിപ്പിച്ചു. ചിലതെല്ലാം വായിക്കാതെ തന്നെ ഒഴിവാക്കി. പിന്നെ അയാളുടെ കണ്ണുക ആ പരിചയമില്ലാത്ത നമ്പറി കുരുങ്ങി നിന്നു. ഒട്ടും പരിചയമില്ല എന്ന് പറയാൻ സാധിക്കുകയില്ല. എന്തോ ഒരു പരിചിതത്വം മനസ്സിൽ ഉടക്കുന്നു.

 

'ഇപ്പോ സംസാരിക്കാമോ?'

 

ഇതാരായിരിക്കും ഈ രാത്രിയി സംസാരിക്കാ താല്പര്യം കാണിക്കുന്നത്? അയാ ആ നമ്പറിന്റെ 'ഡിപി' നോക്കി. വെറുതെ ശൂന്യമായി കിടക്കുന്നു. ആളെ തിരിച്ചറിയണ്ട എന്ന് കരുതിയാവും. അല്ലെങ്കി പുതുതായി വാട്സാപ്പ് തുടങ്ങിയവ ആരെങ്കിലും ആകും. ഏതായാലും ഉറക്കം പോയി. എന്നാ പിന്നെ ഇതാരാന്ന് നോക്കുക തന്നെ. അയാ മറുപടി എഴുതി.

 

'സംസാരിക്കാമല്ലോ. ആരാ ഇത്?'

 

         'നമ്പ കണ്ടിട്ട് മനസ്സിലായില്ലേ?'

 

         അയാ ആ ഫോ നമ്പരി കുറച്ച് നേരം നോക്കിയിരുന്നു. നമ്പ നോക്കി ആളെ കണ്ടുപിടിക്കാ താ ഷെലോക്ക് ഹോംസ് ഒന്നും അല്ലല്ലോ. ചുമ്മാ രാത്രി വട്ട് പിടിപ്പിക്കാ ആരോ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്. തന്റെ ഉറക്കം കളഞ്ഞ ആളുടെ ഉറക്കം കളയാ തന്നെ അയാ തീരുമാനിച്ചു.

 

         'ഞാ പറയാം. മമ്മതല്ലേ?'

 

         'അല്ലല്ലോ!'

 

         'എന്നാ പിന്നെ കറിയാച്ചനാവും.'

 

         'ഇയാളുടെ ഒരു കാര്യം! അങ്ങനെയുള്ളവരൊന്നുമല്ല. നല്ലോണം ഒന്ന് ഓത്ത് നോക്കിയെ.'

        

ആലോചിക്കാ എന്ന മട്ടി അയാ കുറച്ചു നേരം മൊബൈലി നോക്കിയിരുന്നു.

        

'ആ, പിടികിട്ടി. കാഞ്ഞങ്ങാട്ടെ കരുണ വലിയച്ഛ. അതുതന്നെ. എന്നെ പറ്റിക്കാ നോക്കണ്ട. എന്താ ഈ രാത്രീല് വിളിച്ചത് വലിയച്ഛാ?'

        

അതോടെ അപ്പുറത്തെയാ ഫോണി നിന്നും പുറത്തുപോയി. നന്നായി. ഇനി സുഖമായിട്ടൊന്ന് ഉറങ്ങാമല്ലോ. അയാ ഫോ സ്വിച്ചോഫ് ചെയ്ത് കിടന്നു.

        

പിന്നീടെപ്പോഴോ പ്ലിംഗ് ശബ്ദം കേട്ട് വീണ്ടും അയാ ഉണന്നു.

 

കൈയ്യെത്തിച്ച് മൊബൈ എടുത്തു. അതേ പേരില്ലാത്ത നമ്പറിൽ നിന്ന് തന്നെ പുതിയ സന്ദേശം.

 

'ഇത്ര പെട്ടെന്ന് ഉറങ്ങിയോ?'

 

ഇത് ശല്യമായല്ലോ എന്ന് മനസ്സിൽ ഓർത്തു. എങ്കിലും മനസ്സിലെ ആകാംക്ഷ അസ്തമിച്ചിരുന്നില്ല. അതിനാൽ അയാൾ മറുപടി അയച്ചു.

 

'ഇല്ല. എന്താണ് വിളിക്കാത്തെ എന്ന് ആലോചിച്ച് വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോളാണ് സമാധാനമായത്.'

 

'കരുണൻ വല്യച്ഛനെ കാണാഞ്ഞ് ഇത്ര പെട്ടെന്ന് വേവലാതിയായോ?'

 

തമാശക്കാരിയാണെന്ന് തോന്നുന്നു. ഒരു പക്ഷേ, തമാശക്കാരൻ ആണെങ്കിലോ? ആ സംശയം മനസ്സിൽ കയറിയതോടെ അയാൾ മറുപടി അയക്കണമോ വേണ്ടയോ എന്ന ശങ്കയിലായി.

 

എന്തായാലും രണ്ടിലൊന്ന് തീരുമാനം ആകുന്ന വരെ സംഭാഷണം തുടരാമെന്നു തന്നെ അയാൾ തീരുമാനിച്ചു.

 

'ഞാനൊരു തമാശ പറഞ്ഞതല്ലേ! കരുണൻ വല്യച്ഛൻ എന്ന് കേൾക്കുമ്പോഴേ ആള് സ്ഥലം വിടുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.'

 

'ഞാൻ മനപ്പൂർവ്വം പോയതല്ല. ഇവിടുത്തെ നെറ്റ് പോയതാണ്. എപ്പോഴും ഇങ്ങനെയാണ്. അത്യാവശ്യമുള്ളപ്പോൾ നെറ്റ് അതിന്റെ പാട്ടിന് പോകും.'

 

'നെറ്റ് പോലത്തെ നൈറ്റി ഇട്ടാൽ മതി. അല്ലെങ്കിൽ ഒരു കൊതുകുവല. അപ്പോൾ നെറ്റ് എപ്പോഴും കൂടെയുണ്ടാവും.'

 

'ഓ, ഭയങ്കര തമാശക്കാരനാണല്ലോ!'

 

'ഭാഗ്യം. അത് തമാശയായിട്ട് തന്നെ എടുത്തു. തമാശക്കാരിയാണെന്ന് അറിഞ്ഞാലല്ലേ കൂടുതൽ തമാശകൾ പറയാൻ പറ്റു.'

 

'അതിനെന്താ പറഞ്ഞോളു. ഞാൻ കേൾക്കാൻ തയ്യാർ.'

 

അയാൾ പലതും ആലോചിച്ച് അടുത്ത മെസ്സേജ് എഴുതുന്നതിനിടയിൽ അപ്പുറത്തുള്ള ആൾ ഓഫ് ലൈൻ ആയി. 'നന്നായി' എന്ന് മനസ്സിൽ കരുതി അയാൾ ഫോൺ അടുത്ത് വച്ച് ഉറങ്ങുവാൻ ശ്രമിച്ചു.

 

പിന്നീട് 'പ്ലിംഗ്' ശബ്ദങ്ങളൊന്നും കേൾക്കാഞ്ഞതിനാൽ അയാളുടെ ഉറക്കത്തിന് ഭംഗമൊന്നും സംഭവിച്ചില്ല.

 

വീട്ട് ജോലികൾക്കിടയിൽ തലേന്ന് രാത്രിയിലെ സംഭവങ്ങളെല്ലാം അയാൾ മറന്നിരുന്നു.

 

രാത്രിയിൽ വീണ്ടും ആ പേരില്ലാ നമ്പറുകാരി തിരിച്ചെത്തി. ഇത്തവണ സംഭാഷണം നിലവിലെ രാഷ്ട്രീയാവസ്ഥ വരെ ചെന്നെത്തി. സാധാരണ തന്റെ കൂട്ടുകാർക്കിടയിൽ ഇത്തരം പ്രശ്നോത്തരങ്ങൾ ഒഴിവാക്കുകയാണ് ചെയ്യാറ്. പക്ഷേ, രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ സമയം കളയാനായി ഈ കൂട്ടുകാരിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കൊണ്ടേയിരുന്നു.

 

പിന്നെ മൂന്ന് ദിവസം തുടർച്ചയായി രാത്രിയിലെ സംവാദങ്ങൾ നടന്നിരുന്നു. വെള്ളിയാഴ്ച രാത്രി അയാൾ കാത്തിരുന്നു. പക്ഷേ, ആ കൂട്ടുകാരി വന്ന പോലെ പെട്ടെന്ന് അപ്രത്യക്ഷയായിരിക്കുന്നു. അയാൾ ആ പേരില്ലാ നമ്പർ തപ്പിനോക്കി. ആ നമ്പർ തന്നെ ഇല്ലാതായിരിക്കുന്നു.

 

എന്തായിരിക്കും ആ നമ്പറുകാരിയുടെ ഉദ്ദേശ്യം? അത് ആണായിരുന്നോ പെണ്ണായിരുന്നോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.

 

ശനിയാഴ്ച ആയതിനാൽ എല്ലാ കാര്യങ്ങളും സാവധാനത്തിലായിരുന്നു നടത്തിയിരുന്നത്. ഒന്നിനും ധൃതിപ്പെടേണ്ടല്ലോ. സമയം എടുത്ത് പതുക്കെ പതുക്കെ ചെയ്താൽ മതി.

 

വാട്സാപ്പിൽ സന്ദേശങ്ങൾ വായിക്കാൻ പറ്റിയ ദിവസമാണ് ശനി. മൊബൈൽ എടുത്ത് ഓരോന്നായി വായന തുടങ്ങി. ഏറ്റവും അധികം വന്ന് കിടക്കുന്നത് കലാലയമേളയിൽ തന്നെയാണ്. വായിക്കുവാൻ രസമുള്ള പലതും ഉണ്ടാകും. അതുകൊണ്ട് അത് അവസാനം വായിച്ചാൽ മതിയെന്ന് തീരുമാനിച്ചു.

 

ഒടുവിൽ കലാലയമേളയിൽ എത്തി. നൂറോളം അംഗങ്ങൾ ഉള്ളത് കൊണ്ട് എല്ലാവരുടേയും പേരുകൾ അറിയില്ല. ചിലരുടെ പേര് നമ്പറിനോടൊപ്പം കാണാം. കൂടുതൽ നമ്പരുകളും പേരില്ലാതെയാണ് കണ്ടിരുന്നത്.

 

സ്ഥിരം സ്വന്തം അഭിപ്രായങ്ങൾ എഴുതുന്ന പലരുടേയും പേര് എഴുതിച്ചേർത്തിട്ടുള്ളതിനാൽ അവരെയൊക്കെ നല്ലവണ്ണം അറിയാം. അവർ അയക്കുന്ന സന്ദേശങ്ങളിൽ നിന്നു തന്നെ അവരുടെ ചായ്വ് ഏത് രാഷ്ട്രീയ ചിന്താഗതിക്കാരോടാണെന്നതും മനസ്സിലാക്കാൻ സാധിക്കുമായിരുന്നു. നിരീശ്വരൻമാരേയും മതേതരൻമാരേയും ഇങ്ങനെയെല്ലാം അഭിനയിക്കുന്നവരേയും എല്ലാം ഇവിടെ കാണാം. ഓരോരുത്തരുടേയും മനസ്സെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വായിച്ചറിയാം. ചുരുക്കത്തിൽ ഒരു മണിക്കൂർ ഇതിൽ ചെലവാക്കുന്നത് നല്ല രസം തന്നെയാണ്.

 

'സുപ്രീം കോടതിയ്ക്ക് തെറ്റു പറ്റിയാൽ ആർക്കാണ് അവരെ തിരുത്തുവാനുള്ള അധികാരം ഉള്ളത്?' ഈ ചോദ്യം വായിച്ച ഉടനെ തോന്നി ഇത് താൻ ഈയിടെ വായിച്ചതാണല്ലോ എന്ന്.

 

ആരാണ് അത് അയച്ചതെന്ന് നോക്കി. പേരില്ലാത്തൊരു നമ്പർ തന്നെ.

 

പലരും പല അഭിപ്രായങ്ങളും എഴുതിയിട്ടുണ്ട്. കുറേ താഴെ വന്നപ്പോൾ ചോദ്യം ചോദിച്ചയാൾ തന്നെ ഒരു ഉത്തരം നല്കിയത് കണ്ടു.

 

'സുപ്രീം കോടതിയ്ക്ക് സാധാരണ നിലയിൽ തെറ്റ് പറ്റുകയെന്നത് അചിന്തനീയം എന്നിരിയ്ക്കലും അതിൽ ഇരിക്കുന്നതും മനുഷ്യരാണെന്നുള്ളതിനാൽ അങ്ങനേയും ഒരു അവസ്ഥ സംജാതമാകാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റുകയില്ല. സ്വിറ്റ്സർലന്റിലും മറ്റും ചെയ്യുന്നത് പോലെ എന്ത് കൊണ്ട് ജനഹിതമറിയാൻ ഒരു പോളിംഗ് നടത്തിക്കൂടാ?'

 

രണ്ട് ദിവസം മുൻപ് താൻ രേഖപ്പെടുത്തിയ അതേ കാര്യങ്ങൾ തന്നെ ഈ നമ്പറുകാരൻ എഴുതിച്ചേർത്തിരിക്കുന്നു. അയാൾ താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ആശയവിനിമയം നടത്തിയ നമ്പർ എടുത്ത് നോക്കി. രണ്ടും ഒന്നു തന്നെ. പെരുങ്കള്ളി! തന്റെ മനസ്സിലുള്ളത് തപ്പിയെടുത്തിട്ട് സ്വന്തമെന്ന മട്ടിൽ കൂട്ടുകാരുടെയിടയിൽ വിലസുന്നു. ഇവളുടെ കള്ളത്തരം പൊളിക്കുക തന്നെ.

 

പക്ഷേ, ഇവൾ ആരാണെന്നറിയാതെ എന്ത് ചെയ്യാനാണ്?

 

അത് ആരാണെന്നുള്ള ചോദ്യത്തിന് ഒരുത്തരം കിട്ടാഞ്ഞതിനാൽ അയാൾ വീണ്ടും കലാലയമേളയിലേയ്ക്ക് തിരിച്ചെത്തി. നിർത്തി വച്ച വായന പുനരാരംഭിച്ചു.

 

'മതേത്വരത്വ ചിന്ത കൊണ്ട് ഉദ്ദേശിക്കുന്നത് മതമേ ഇല്ലാതാക്കുന്ന അവസ്ഥാവിശേഷമാണോ അതോ എല്ലാ മതങ്ങളേയും ഒരേ പോലെ ബഹുമാനിയ്ക്കുന്ന മാനസികാവസ്ഥയാണോ?'

 

ആ നമ്പറുകാരി തന്നോട് ചോദിച്ചതെല്ലാം വീണ്ടും ഇതിൽ ഇട്ട് വലിയ ആളാവുകയാണ്. ഗ്രൂപ്പിലുള്ള എല്ലാവരുടേയും മനസ്സറിയാനുള്ള ഒരു തന്ത്രമാക്കിയിരിക്കുകയാണ്. പലരും അവരവരുടെ മനസ്സിൽ തോന്നുന്നതു പോലെയോ അവർ എന്താണ് ഉറച്ച് വിശ്വസിക്കുന്നതെന്ന് അനുസരിച്ചോ മറുപടികൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

 

അടുത്ത കൂട്ടുകാരുടെ മനസ്സിലിരിപ്പ് ഈ ഉത്തരങ്ങളിൽ നിന്നും അറിയുവാൻ സാധിക്കും. വിവധ ചിന്താസരണിയിൽ പെട്ട പലരേയും ഒരേ കുടക്കീഴിൽ കൊണ്ടുവന്ന കലാലയമേളയുടെ അഡ്മിനെ നമിയ്ക്കാതെ വയ്യ.

 

എത്ര സന്തോഷമായിട്ടാണ് എല്ലാവരും അവരവരുടെ മനസ്സ് തുറക്കുന്നത്! ബാക്കിയുള്ളവർക്ക് അരോചകമാകാത്ത വിധത്തിലാണ് എഴുതുന്നതും. അതും ഒരു കഴിവ് തന്നെ.

 

'മതങ്ങളെ തീർത്തും ഒഴിവാക്കുകയെന്നത് അസാദ്ധ്യമെന്നിരിക്കെ അതിന് വേണ്ടി തുനിയുന്നത് വൃഥാ സമയം ചെലവാക്കുന്നതിന് മാത്രമേ ഉതകു. കൂടാതെ തെറ്റിദ്ധാരണയിലൂടെ വഴക്കുകളിൽ എത്തിച്ചേരാനുള്ള അവസരങ്ങൾ സൃഷ്ടിക്കാനുള്ള ഒരു പോംവഴിയായി മാറുവാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തന്നെ മതങ്ങളെ പറ്റിയുള്ള പരാമർശങ്ങൾ കഴിയുന്നതും ഒഴിവാക്കുകയാണ് വിവേകം.'

 

പേരില്ലാ നമ്പറുകാരി തന്റെ അഭിപ്രായം സ്വന്തമാണെന്ന ഭാവേന അവതരിപ്പിച്ചിട്ടുണ്ട്. മിടുക്കി! അതോ മിടുക്കനോ?

 

സാധാരണ തന്റെ അഭിപ്രായങ്ങളൊന്നും പോസ്റ്റ് ചെയ്യാത്ത അയാൾക്ക് ഇപ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് പിടികിട്ടിയില്ല. താൻ എഴുതാതെ തന്നെ തന്റെ മനസ്സിലുള്ളത് പുറത്ത് വന്നിരിക്കുന്നു.

 

മൊബൈലിൽ നോക്കിയിരിക്കുമ്പോൾ ഭാര്യയുടെ വിളി കേട്ടു. "എത്ര നേരമായി മനുഷ്യാ നിങ്ങൾ ഈ കുന്തവും നോക്കിയിരിക്കുന്നു. ഒരു മൊബൈൽ പോരാഞ്ഞ് പഴയ പൊട്ടിയതും റബർബാൻഡ് ഇട്ട് ഉറപ്പിച്ച് എടുത്ത് വച്ചിട്ടുണ്ടല്ലോ. ഇതെന്തിനാണാവോ സാറേ രണ്ട് മൊബൈൽ?"

 

പെട്ടെന്നുള്ള വിളി കേട്ട് അയാളൊന്ന് ഞെട്ടി. പഴയ മൊബൈലിന്റെ കാര്യം കേട്ടപ്പോൾ ഒന്നുകൂടി ഞെട്ടി. പഴയ സാധനങ്ങളുടെ കൂടെ ഉപേക്ഷിച്ചിട്ടിരുന്ന സാധനം എങ്ങനെ പുറത്ത് വന്നു? ആരായിരിക്കും അതെടുത്ത് മേശപ്പുറത്ത് വച്ചിട്ടുണ്ടാവുക? അയാൾ എഴുന്നേറ്റു.

 

സ്വീകരണമുറിയിലെ മേശപ്പുറത്തു നിന്നും പഴയ മൊബൈൽ എടുത്ത് ഓൺ ചെയ്തു. വാട്സാപ്പിലേയ്ക്ക് കടന്നു.

 

അതിലെ സന്ദേശങ്ങൾ കണ്ട് അയാൾ അത്ഭുതപ്പെട്ടു. താനും ആ പേരില്ലാ നമ്പറുകാരിയുമായി കൈമാറിയവ തന്നെ. ഇനി തന്റെ ഭാര്യ തന്നെയായിരുന്നുവോ തന്നോട് സംസാരിച്ചിരുന്നത്? അയാൾക്ക് ഒരു ചമ്മൽ തോന്നി. അവളെന്ത് വിചാരിച്ചിട്ടുണ്ടാകും തന്നെ പറ്റി? താനിത്ര മഠയാനാണെന്നോ?

 

അതേ നമ്പറിൽ നിന്നു തന്നെ കലാലയമേളയിലേയ്ക്കും സന്ദേശങ്ങൾ അയച്ചിരിക്കുന്നു. അയാൾ പതുക്കെ അടുക്കളയിലേയ്ക്ക് നടന്നു. ഇപ്പോൾ തന്നെ സംശയനിവാരണം നടത്തുകയെന്നതാണ് ബുദ്ധി.

 

"അതേ, താൻ എന്തിനാണ് ഈ പഴയ മൊബൈൽ എടുത്ത് വാട്സാപ്പ് ഉപയോഗിക്കുന്നത്? തന്റെ മൊബൈലിൽ ഉള്ളതല്ലേ ഈ സൗകര്യങ്ങളെല്ലാം."

 

"പിന്നേ, എന്റെ കൈയ്യിലുള്ളത് ഉപയോഗിക്കാൻ തന്നെ എനിയ്ക്ക് നേരമില്ല. പിന്നെയല്ലേ ഇദ്ദേഹത്തിന്റെ പഴഞ്ചാണ്ടി സാധനം എടുത്ത് ഞെക്കാൻ."

 

"അപ്പോൾ പിന്നെ ഇതിൽ നിന്നും മെസ്സേജ് പോയതെങ്ങനെയാ?"

 

"അതുകൊള്ളാം. നിങ്ങൾ തന്നെയല്ലേ കഴിഞ്ഞ ഒരാഴ്ചയായിട്ട് അതും കൊണ്ട് നടക്കുന്നത്. രാത്രിയിലൊക്കെ അതിലിട്ട് കുത്തുന്നതും കണ്ടിരുന്നുവല്ലോ."

 

"ഞാനാണ് ഇത് ഉപയോഗിച്ചതെന്നോ?"

 

"പിന്നല്ലാതെ! ഇപ്പോഴും പ്രവാസിയാണെന്നാണ് വിചാരം. ഒറ്റയ്ക്കല്ലാ, ഞാനും കൂടെയുണ്ടന്ന് ഇടയ്ക്കെങ്കിലും ആലോചിക്കുന്നത് നന്ന്."

 

അത്രയുമായപ്പോൾ അയാൾ അടുക്കളയിൽ നിന്നും പിൻവാങ്ങി. അപ്പോളും ഭാര്യയുടെ പ്രസംഗം നിന്നിരുന്നില്ല. "ആ കുന്തത്തിൽ ഞെക്കിക്കൊണ്ടിരിക്കാതെ പറമ്പിലേയ്ക്ക് ഇടയ്ക്കൊക്കെ ഇറങ്ങിക്കൂടേ?"

 

അയാൾ സ്വന്തം മനസ്സിനെ അപഗ്രഥിക്കാൻ ശ്രമിയ്ക്കുകയായിരുന്നു.

 

പ്രവാസ ജീവിതത്തിലെ കൂട്ടുകാരെ നഷ്ടപ്പെടാതിരിക്കുവാനുള്ള ശ്രമ ത്തിലായിരുന്നു അയാൾ. അവരുമായുള്ള സമ്പർക്കം നിലനിർത്താനുള്ള ഒരേയൊരു ഉപാധി വാട്സാപ്പ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ അയാൾ അത് പലപ്പോഴും ശല്യമായി തോന്നിയിട്ട് പോലും വിടാതെ മുറുക്കി പിടിച്ചിരിക്കുന്നു.

 

സ്വന്തം അഭിപ്രായങ്ങൾ കൂട്ടുകാരിൽ ആർക്കെങ്കിലും വേദനയുണ്ടാക്കിയാലോ എന്ന ഭയത്താൽ വാട്സാപ്പിൽ അധികം എഴുതാറില്ല. ബാക്കിയുള്ളവർ എഴുതുന്നത് വായിച്ച് അവരുടെ മനസ്സറിയുകയായിരുന്നു.

 

അവരിൽ നിന്നും അകന്നപ്പോൾ തന്റെ മനസ്സ് താനറിയാതെ ചെയ്ത ഒരു വിക്രിയ ആയിരുന്നിരിക്കണം പഴയ ഫോണിൽ നിന്നും സന്ദേശങ്ങൾ അയക്കുകയെന്നത്. അയാൾ അയാളുടെ മനസ്സ് തുറന്നെങ്കിലും കൂട്ടുകാർക്ക് അത് അയാളാണെന്ന് മനസ്സിലായിട്ടുമില്ല. അപ്പോൾ പിന്നെ തന്നെ തെറ്റിദ്ധരിക്കാനുള്ള ഒരു അവസരം ഉണ്ടായതുമില്ല.

 

അയാൾക്ക് അയാളോട് തന്നെ വല്ലാത്ത അമർഷം തോന്നി. ഇതെന്താണ് 'പ്രവാസി സിന്ഡ്രോമോ'? മറ്റുള്ളവരുടെ മനസ്സറിയുവാൻ മാത്രം ഈ മനസ്സറിയും യന്ത്രം ഉപയോഗിച്ചിട്ട് കാര്യമില്ല.

 

അല്ലെങ്കിൽ തന്നെ റിട്ടയർ ചെയ്ത് നാട്ടിലെത്തിയിട്ട് ഇനിയും ബാക്കിയുള്ളവരുടെ മനസ്സറിഞ്ഞിട്ടെന്ത് കാര്യം!

 

ഭാര്യയുടെ വാക്കുകൾ അയാളുടെ ചെവിയിൽ മുഴങ്ങി. ഷർട്ടും മുണ്ടും ഊരിയിട്ടിട്ട് കൈലിയുമുടുത്ത് അയാൾ പറമ്പിലേയ്ക്ക് ഇറങ്ങി. ഇനിയുള്ള കാലം ഈ മണ്ണിനെയാണ് അറിയേണ്ടത്! തന്റെ പെണ്ണിന്റേയും തന്റെ മണ്ണിന്റേയും മണം – ഈറനുള്ള കാറ്റേറ്റ് അയാളുടെ നാസാരന്ധ്രങ്ങൾ ത്രസിച്ചു.

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo