"ഹലോ"
"ഹലോ, ബീവറേജസ് ഓഫീസ് അല്ലെ?"
"അതേ. പറയു"
"സർ എത്രയും പെട്ടെന്ന് മദ്യശാലകൾ തുറക്കണം സർ"
"നമ്മൾ അതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞു. ഈ ആഴ്ച തന്നെ തുറക്കാൻ കഴിയും എന്നാണ് പ്രതീക്ഷ"
"താങ്ക്സ് സർ. സാറിനെ ദൈവം രക്ഷിക്കും"
"കുട്ടിയുടെ അച്ഛനോ സഹോദരനോ ആൽക്കഹോളിക് ആണോ?"
"ഏയ്, അല്ല സർ"
"കുട്ടി അൽക്കഹോളിക് ആണോ?'
"ഒരിക്കലുമല്ല സർ"
"പിന്നെ?"
"2 മാസമായി അടച്ചിട്ടിരിക്കുന്നത് കാരണം ബോട്ടിൽ ആർട്ട് ചെയ്യാൻ കുപ്പി ഒന്നും കിട്ടുന്നില്ല സർ"
"കൊള്ളാമെടാ മക്കളെ"!
By RahulRaj@ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക