കാമം കൂട്ടിയിടിച്ച് ശിശുവാകുന്നു,
ഇരുട്ടിൽ ഉറച്ചിരുന്ന് അന്ധനാകുന്നു, സ്വാതന്ത്ര്യത്തിന്‍ ലഹരി നുണഞ്ഞ് അലസനാകുന്നു,
മായങ്ങൾ തിന്നു ചീർത്ത് മാലിന്യമാകുന്നു,
നാറ്റത്തിൽ പെട്ടലഞ്ഞ് നാറിയാകുന്നു,
കപടത ചിന്തിച്ചു കൂട്ടി വ്യാജനാകുന്നു,
ക്രൂരതകൾ വായിച്ചു രസിച്ച് ക്രൂരനാകുന്നു,
അറിവിന്റെ ആധിക്യത്താൽ അജ്ഞാനിയാകുന്നു,
കുറ്റകൃത്യങ്ങൾ കേട്ടു മരവിച്ച് കുറ്റവാളിയാകുന്നു,
ഒടുവിൽ; മനുഷ്യന്റെ മനുഷ്യത്വം കെട്ട്,
മനുഷ്യനെയല്ലാതാകുന്നു
ഒരു മൃഗം പോലുമല്ലാതായി,
മറ്റെന്തൊക്കെയോയായി പരിണമിക്കുന്നു!
- അഭിലാഷ് ചെമ്പകശ്ശേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക