"അക്ഷരങ്ങൾ"
അയാൾ ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. കണ്ണടച്ചാൽ "അക്ഷരങ്ങൾ" കൂട്ടത്തോടെ തന്നെ വന്ന് ആക്രമിക്കുന്നത് പോലെ അയാൾക്ക് തോന്നി..!
തന്റെ കാതുകളിൽ വന്ന്, ഓരോ അക്ഷരങ്ങളും തങ്ങളെ, പുസ്തകത്താളിലേക്ക് അടുക്കി വെക്കാൻ തന്നോട് കല്പിക്കുന്നത് പോലെ..!
ഒരുപക്ഷേ താൻ അനുസരണക്കേട് കാട്ടിയാൽ അക്ഷരങ്ങൾ തന്നെ വീണ്ടും വന്ന് ആക്രമിക്കുമോ?..! എഴുതാതിരുന്നാൽ ഒരു പക്ഷെ അത്, അവരോട് താൻ കാണിക്കുന്ന അനാദരവായി മാറുമോ എന്നും അയാൾ ഭയപ്പെട്ടു..!!
ഉറക്കം നഷ്ടപ്പെട്ട രാത്രി.. !
അയാൾ കണ്ണടച്ച് വീണ്ടും ഉറങ്ങാൻ ശ്രമിച്ചു.. സാധിച്ചില്ല.!
പതിയെ എഴുന്നേറ്റ് അയാൾ തന്റെ പേനയെടുത്ത് പുസ്തകത്തിൽ ഇങ്ങനെ എഴുതി..
"നിന്നെ ഇത്രയും നാൾ ഓർക്കാതെ ഇരുന്നതിനാണോ എനിക്കുള്ള ഈ ശിക്ഷ..??! ദയവായി എന്നെ ഉറങ്ങാൻ അനുവദിക്കൂ.."
എന്ന് വിനയത്തോടെ,
എഴുത്തുകാരൻ..
(പിന്നീട് അയാൾ പതിയെ ഉറക്കിലേക്ക് വഴുതി വീണു..)
നൗഫൽ കളമശ്ശേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക