Slider

കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ ട്രംപ് ആരായേനെ (കുറിപ്പ്)

0

കോവിഡ് ഇല്ലായിരുന്നുവെങ്കില്‍ ട്രംപ് ആരായേനെ (കുറിപ്പ്)
ദുര്‍ഗ മനോജ്

കോവിഡിന് എത്രഘട്ടമാണ് ഉള്ളതെന്ന് വലിയ പിടിയില്ല. പക്ഷേ, ഒരു കാര്യം അറിയാം, അമേരിക്കയില്‍ മരണം 85,000 കടന്നു. ഇതെന്താണ് സത്യന്‍മാഷ് അമ്മയോട് അമേരിക്കയിലെ കാര്യം പറയുന്നതു പോലെ എന്നു ചോദിച്ചാല്‍, ആന്‍സര്‍ വെരി സിംപിള്‍. കൊറോണ മൂലം മരണം ഏറ്റവും കൂടുതല്‍ സംഭവിച്ച രാജ്യമാണല്ലോ അത്. അവിടെയാണല്ലോ നമ്മുടെ ട്രംപ് ഭരിക്കുന്നത്. വെറും ട്രംപല്ല, സാക്ഷാല്‍ ട്രംപ്.

ആരോ പറയുന്നതു കേട്ടു, മലേറിയ മരുന്നടിച്ചാല്‍ കോവിഡ് കണ്ടം വഴിയോടുമെന്ന്. ക്ലോറോക്വിന്‍ ആണ് സംഭവം. ഇത്തിരി കൂടി വിശദമാക്കിയാല്‍ ഹോഡ്രോക്‌സി ക്ലോറോക്വിന്‍. രസതന്ത്രജ്ഞയായത് കൊണ്ട് അക്കാദമിക്ക് താത്പര്യമുള്ളവര്‍ക്ക് വേണ്ടി പറയാം, C18-H26-ClN3-O. ഇതാണ് ഫോര്‍മുല. ഇന്ത്യയാണ് ഇതിന്റെ വലിയ ഉത്പാദകര്‍. സംഭവമറിഞ്ഞ ട്രംപ് ലോകത്ത് നിന്നും കിട്ടാവുന്ന ക്ലോറോക്വിന്‍ മുഴുവന്‍ കാര്‍ഗോ ഫ്‌ളൈറ്റില്‍ എത്തിക്കാന്‍ ഓര്‍ഡര്‍ ഇട്ടു. അപ്പോഴാണ് ഇന്ത്യ കംപ്ലീറ്റ് ലോക്കാവുന്നത്. വിമാനമില്ല, കയറ്റുമതി ഇല്ല, യാതൊന്നുമില്ല. ട്രംപ് ഫോണെടുക്കുന്നു, മോദിയെ വിളിക്കുന്നു. ഇന്ത്യയിലുണ്ടായിരുന്ന ക്ലോറോക്വിന്‍ പൊടിവരെ തൂത്തുവാരി കൊണ്ടു പോയി എന്നാണ് കേള്‍ക്കുന്നത്.

പാര്‍ശ്വഫലങ്ങള്‍ ഗംഭീരമായുള്ള ഇത് പ്രിസ്‌ക്രിപ്ഷനാക്കാന്‍ യുഎസിലെ ഒരു ഭിഷഗ്വരനും തയ്യാറായില്ല. ഫലമോ, ടണ്‍ കണക്കിനു ക്ലോറോക്ലിന്‍ പൊടിപിടിച്ചു കിടക്കുന്നു. ഇതെവിടെ കൊണ്ടു പോയി കളയുമെന്നോര്‍ത്തു തല പുണ്ണാക്കിയിരിക്കവേ, ട്രംപ് ഒരു കാര്യം മനസ്സിലാക്കി, കോവിഡ് 19 എന്നു കേട്ടാല്‍ ഉടനെ ക്ലോറോക്വിന്‍ എടുക്കാന്‍ ഓടരുത്! മി. ട്രംപ്, അഞ്ചു കൊല്ലം കുത്തിയിരുന്നു മെഡിസിന്‍ പഠിക്കുന്നത്, പപ്പടവട ചുടാനല്ല- സൂചിയും നൂലം കോര്‍ക്കാനല്ല, പിടിയുന്ന നെഞ്ചകത്തെ ചൂട് പിടിച്ചു നിര്‍ത്താനാണ്! ജസ്റ്റ് റിമംബര്‍ ദാറ്റ്!

(ലോക്ക്ഡൗണ്‍ സീരിസിന്റെ ഭാഗമായി എഫ്ബിയില്‍ എഴുതുന്നത്. മുഴുവന്‍ ഭാഗങ്ങളും വായിക്കാനായി fb.com/durgaamanoj സന്ദര്‍ശിക്കാം.)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo