Slider

#ആൾക്കൂട്ടത്തിൽ_തനിയെ

0
#ആൾക്കൂട്ടത്തിൽ_തനിയെ
ചെറുനോവുകൾ ചേർന്നൊരു തിരയായപോലെ
മനതാരിൽ കദനത്തിൻ ആരോഹണങ്ങൾ
ചിറകറ്റുപോയൊരു കുഞ്ഞിളം പ്രാവായ്
വെറുതെയീ മരുഭൂവിൽ അലയുന്നു ഞാനും
മിഴികളിൽ നനവൂറും വാക്കുകളോതി
കുത്തിനോവിക്കുന്നു കൂകിയാർക്കുന്നു
അറിയുന്നു ഞാനെൻ്റെ അമ്മക്കുരുന്നിൻ
സ്നേഹവാത്സല്യങ്ങൾ ഗദ്ഗദത്തോടെ
പരിഹാസവാക്കുകൾ കൂരമ്പുപോലെ
ഹൃത്തടം ഭേദിച്ചു പിന്നെയും നീളവേ
ചേർത്തുപിടിക്കുന്ന ഇരുജീവനുകൾക്കായ്
ഒരുമാത്ര പോലും പതറാതെ ഞാനും
അറിയുന്നു ശത്രുക്കൾ അകലെയല്ലെന്നു ഞാൻ
അറിയാത്ത ഭാവത്തിൽ പുഞ്ചിരിയോടെ
ഒരിക്കലെൻ മൗനം ചിതറിതെറിക്കും
അതുവരെ ഞാനൊന്നു പുഞ്ചിരിച്ചീടട്ടെ....!!!
ഉണ്ണികൃഷ്ണൻ തച്ചമ്പാറ ©
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo