എന്റെ കൈവെള്ളയിൽ
ഞാൻ നിന്റെ പേരെഴുതി വയ്ക്കുന്നു.
അതിലൂടെ ഒഴുകുന്ന ഒരു കുഞ്ഞു ധമനി ഉണ്ടെങ്കിൽ
എന്റെ ഹൃദയം വരെ അത് നിന്നെ ചുമക്കട്ടെ.
അവിടെ നീ ചുംബിക്കുവാൻ മറന്ന എന്റെ പ്രണയം
ചുവന്ന രേഖയിൽ വീണു കിടപ്പുണ്ട്;
നീറുന്ന ഒരു നഖപ്പാടിന്റെ ബാക്കി പോലെ!
അതിനോട് കൂടി നിന്റെ പേരിനേയും
ഇന്ന് ഞാൻ ചേർത്തു വച്ചിരിക്കുന്നു…..!
Resmi Anuraj
ഞാൻ നിന്റെ പേരെഴുതി വയ്ക്കുന്നു.
അതിലൂടെ ഒഴുകുന്ന ഒരു കുഞ്ഞു ധമനി ഉണ്ടെങ്കിൽ
എന്റെ ഹൃദയം വരെ അത് നിന്നെ ചുമക്കട്ടെ.
അവിടെ നീ ചുംബിക്കുവാൻ മറന്ന എന്റെ പ്രണയം
ചുവന്ന രേഖയിൽ വീണു കിടപ്പുണ്ട്;
നീറുന്ന ഒരു നഖപ്പാടിന്റെ ബാക്കി പോലെ!
അതിനോട് കൂടി നിന്റെ പേരിനേയും
ഇന്ന് ഞാൻ ചേർത്തു വച്ചിരിക്കുന്നു…..!
Resmi Anuraj

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക