കാത്തിരിപ്പ്
നിൻ നീല മിഴികൾ വിടരാത്തതെന്തെ?
നിൻ സ്നേഹ ഭാണ്ഡം തുറക്കാത്തതെന്തേ?.
കൂരിരുൾ മൂടിയ ജീവിതവഴിയിൽ,
പൂർണ്ണ നിലാവായ് പെയ്യാത്തതെന്തേ?.
എൻ അനുരാഗത്തിൻ തേൻ മലർ തോപ്പിൽ,
പൂമ്പാറ്റയായി നീ പാറാത്തതെന്തേ?
നിൻ സ്നേഹ ഭാണ്ഡം തുറക്കാത്തതെന്തേ?.
കൂരിരുൾ മൂടിയ ജീവിതവഴിയിൽ,
പൂർണ്ണ നിലാവായ് പെയ്യാത്തതെന്തേ?.
എൻ അനുരാഗത്തിൻ തേൻ മലർ തോപ്പിൽ,
പൂമ്പാറ്റയായി നീ പാറാത്തതെന്തേ?
കരളിൽ കിനിഞ്ഞുള്ള കാവ്യങ്ങളെല്ലാം,
നിന്നെക്കുറിച്ചുള്ളതായിരുന്നല്ലൊ.
കരളിൻ മഷിത്തണ്ട് വാടുന്ന മുമ്പേ,
പൂരണമാക്കുവാൻ കൊതിയേറെ മുല്ലെ.
നിന്നെക്കുറിച്ചുള്ളതായിരുന്നല്ലൊ.
കരളിൻ മഷിത്തണ്ട് വാടുന്ന മുമ്പേ,
പൂരണമാക്കുവാൻ കൊതിയേറെ മുല്ലെ.
ഇല്ലേ എൻ ആശതൻ അർത്ഥ തലങ്ങളിൽ, അനുഭൂതി ധന്യമാം കുളിർമഴയാകുവാൻ.
പെയ്യാത്ത കാർമേഘമാകല്ലെ നീ എൻ,
കരളിലേക്കൊഴുകുവാൻ വൈകാതെ വീണ്ടും.
പെയ്യാത്ത കാർമേഘമാകല്ലെ നീ എൻ,
കരളിലേക്കൊഴുകുവാൻ വൈകാതെ വീണ്ടും.
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക