.
.....ശിവകാമി....
തിളങ്ങുന്ന കണ്ണുകളും ചുവന്ന ചുണ്ടും നീണ്ടുമെടഞ്ഞമുടിക്കെട്ടിൽ മുല്ലമാലയും മൂക്കിൽ വെള്ളക്കല്ലിന്റെ മുക്കൂത്തിയുമണിഞ്ഞ ശിവകാമി....അഗ്രഹാരത്തിന്റെ നാലുചുവരുകൾക്കുള്ളിൽ ബാല്യവും കൗമാരവും യൗവ്വനമോഹങ്ങളും കുരുതികൊടുത്ത് ഏകാന്തവാസം തപസാക്കിയ ശിവകാമി...
കൈയ്യിൽ കരുതിയിരുന്ന കൂർത്തപെൻസിൽകൊണ്ട് കടലാസിൽ പകുതിവരച്ച കണ്ണന്റെ ചിത്രത്തിൽനോക്കിക്കൊണ്ട് അവൾ പതുക്കെ സംസാരിയ്ക്കാൻ തുടങ്ങി ...
ഒാർമ്മവെച്ചനാൾ മുതൽ ഞാൻ നിന്നെ വരയ്ക്കുന്നു ..നിന്റെ മനോഹരൂപത്തിനുള്ളിലെ നീലവർണ്ണത്തിൽ ലയിച്ച എത്രയോ കാമിനിമാർ..ലജ്ജയില്ലേ നിനക്ക് കള്ളച്ചിരിയും കൗശലവുമായി പെൺകിടാങ്ങളുടെ മനംകവരാൻ?...എന്തുകൊണ്ടാണ് ആരോരും തുണയില്ലാത്ത എനിയ്ക്കുവേണ്ടി ഒരാളെ അയയ്ക്കാത്തത്?.....
നീ എല്ലാം അറിയുന്നവനല്ലേ ,മായകൾ കാട്ടി അത്ഭുതപ്പെടുത്തുന്നവനല്ലേ ..എന്നിട്ടും എന്നോടെന്തേ നീ കരുണ കാട്ടിയില്ല ...അമ്മയും അച്ഛനും ആരെന്നറിയില്ല..ഒാർമ്മവെച്ചനാൾമുതൽ തനിയ്ക്കെല്ലാമെല്ലാമായി പാട്ടിയായിരുന്നു..അവരേയും തിരിച്ചുവരാത്ത ലോകത്തിലേയ്ക്ക് നീ കൊണ്ടുപോയില്ലേ ..ശിവകാമിയെ ഇരുട്ടിലാക്കി എന്തിനാ കണ്ണാ ഈ പരീക്ഷണങ്ങൾ...

കണ്ണന്റെ ചിത്രത്തിലെ അവസാനമിനുക്കുപണിയും തീർത്തുകഴിഞ്ഞപ്പോൾ രാവേറെയായി.... ഉറക്കത്തിൽ ഡോറിൽ ശക്തിയായി ആരോ തട്ടുന്ന ശബ്ദംകേട്ടാണ് ശിവകാമി ഉണർന്നത് ..നേരം വെളുത്തിരിക്കുന്നു..കതകുതുറന്നപ്പോൾ വെളിയിൽ പാട്ടിയുടെ ഏട്ടനായിരുന്നു. താൻ മാമനെന്നു വിളിക്കുന്ന ശേഖരൻ ..എന്താണ് മാമാ കാലെയിലേ എന്ന വിശേഷം? തമിഴ് ചുവയാണ് അവളുടെ സംസാരത്തിൽ.ശിവകാമി അക്ഷമയായി..പെണ്ണേ നിനക്കൊരു ചെക്കന്റെ ആലോചന ..പയ്യനങ്ങ് മലേഷ്യയിൽ എഞ്ചിനീയറാ...നിന്നെയും നിന്റെ പടങ്ങളും അവനങ്ങ് വിലയ്ക്കു വാങ്ങിച്ചോളാമെന്ന് വെറ്റിലമുറുക്കിച്ചുവന്ന പല്ലുകാട്ടി ചിരിച്ചുകൊണ്ട് അമ്മാവൻ പറഞ്ഞു..അമ്മാവന്റെ സംസാരത്തിൽ നിന്നും എല്ലാം മനസിലായി..അദ്ധേഹത്തിന് ലാഭമുള്ള കാര്യമാകാനേ തരമുള്ളൂ..ശിവകാമി തലകുലുക്കി അനുസരണയോടെ..
അന്നുതന്നെ ഉച്ചകഴിഞ്ഞ സമയത്ത് പാർത്ഥസാരഥി ശിവകാമിയെ കാണാനെത്തി..ഒറ്റനോട്ടത്തിൽ അയാളൊരു പോരുകോഴിയേപ്പോലെ തോന്നി...താമസിയാതെ പാർത്ഥസാരഥിയുടെ പെണ്ണായി അവൾ പട്ടണത്തിലേയ്ക്ക് യാത്രയായി...
അന്നുതന്നെ ഉച്ചകഴിഞ്ഞ സമയത്ത് പാർത്ഥസാരഥി ശിവകാമിയെ കാണാനെത്തി..ഒറ്റനോട്ടത്തിൽ അയാളൊരു പോരുകോഴിയേപ്പോലെ തോന്നി...താമസിയാതെ പാർത്ഥസാരഥിയുടെ പെണ്ണായി അവൾ പട്ടണത്തിലേയ്ക്ക് യാത്രയായി...
പാർത്ഥസാരഥിയിലെ മാറ്റങ്ങൾ പലപ്പോഴും ശിവകാമിയെ വേദനിപ്പിച്ചു. വിവാഹത്തിനുമുൻപു കണ്ട ആളായിരുന്നില്ല വിവാഹശേഷമുള്ള പാർത്ഥ സാരഥി...മദ്യപിച്ചു വൈകിമാത്രം എത്തുന്ന ഭർത്താവ് , എപ്പോഴും അന്യസ്ത്രീകളുമായുള്ള സഹവാസം. ചോദിച്ചാൽ നിനക്കു വട്ടെന്നു പറഞ്ഞു കളിയാക്കും കാരണം വിദ്യാഭ്യാസവും വിവരവും സംസ്കാരവുമില്ലാത്തവളാണുപോലും ശിവകാമി....ആദ്യമൊക്കെ പരിഭവവും പിന്നീട് കണ്ണീരോടെയും യാചിച്ചു തെറ്റിലേയ്ക്ക് പോകാതിരിക്കാൻ . ആര് കേൾക്കാൻ?
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഒാടിയകന്നു..ശിവകാമിയിൽ ഒരുമാറ്റവും വന്നില്ല..പാർത്ഥസാരഥിയുടെ ചില രാത്രികളിലെ പരാക്രമങ്ങളിൽപ്പെട്ട് ഞെരിഞ്ഞമർന്ന് തളർന്നുറങ്ങുന്നതൊഴിച്ചാൽ മറ്റൊന്നും ചെയ്യാനില്ലാത്ത ശിവകാമി വീണ്ടും തന്റെ വരകളുടെ ലോകത്തിലേയ്ക്ക് മടങ്ങി....
ക്യാൻവാസിൽ കാർവർണ്ണനുപകരം മൂക്കും മുലകളും ഛേദിയ്ക്കപ്പെട്ട ശൂർപ്പണഖയും അഴിഞ്ഞുലഞ്ഞ മുടിയുമായി കൗരവസഭയിൽ തന്റെ മാനത്തിനുകേഴുന്ന പാഞ്ചാലിയേയും വരയ്ക്കാൻ തുടങ്ങി ..,
വർഷങ്ങളോളം കണ്ണീർസമ്മാനിച്ച് അനാഥത്വം സമ്മാനിച്ച ഈശ്വരന്റെ പരീക്ഷണങ്ങളിൽ ഒരാളായി ശിവകാമിയും മാറി..
പ്രതികരണശേഷി നശിച്ച ശിവകാമിമാർ ഇന്നും നമുക്കിടയിലുണ്ട് ..കണ്ണീരിനിടയിലും ചിരിയ്ക്കുന്നവർ,സ്വപ്നങ്ങളും ചായക്കൂട്ടുകളുംകൊണ്ട് ജീവിതം ജീവിച്ചുതീർക്കാൻ വിധിയ്ക്കപ്പെട്ട ശിവകാമിമാർ...

Uthra Soman

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക