Slider

ചില ആഘോഷങ്ങൾ !!

0
ചില ആഘോഷങ്ങൾ !!
തുറന്നിട്ടിരിക്കുന്ന എന്റെ മനസ്സിന്റെ മൈതാനങ്ങളിൽ തറഞ്ഞു നിന്നു
സ്വാതന്ത്യത്തിന് വേണ്ടി കേഴുന്നു, നീ.
മരണത്തിന്റെ ഓളപ്പരപ്പിൽ മലർന്നു
കിടന്നു ജീവിതത്തിന്റെ അവസാന ഗന്ധമെടുക്കുന്ന
എന്റെ സ്വപ്നങ്ങൾക്ക്
ചങ്ങലകളും താഴുകളും
അറിയില്ലായിരുന്നു.
ആത്മാവിന്റെ തിളനിലയിൽ
നീയും ഞാനും
ഈശ്വരനുമായി ഉരുകിനിൽക്കുമ്പോൾ
സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും
അമൃതേത്തുകളിൽ
പരിധി നിശ്ചയിച്ച മതങ്ങളും
വർണ്ണങ്ങളും നിന്റെ യാത്മാവിനെ
പിഴിഞ്ഞൊഴുകി മദിക്കുന്നത്
ഞാനറിയുന്നു.
സ്വാതന്ത്ര്യത്തിന്റെ പൂക്കൂട ചുമന്നു
തുറസ്സായ മഹാമനസ്സുകളിലൂടെ
നടന്നുവിയർത്ത നീ,
ചുറ്റിലും ചൂഴുന്ന സ്വർഗ്ഗ സൗരഭ്യം
നുകരാൻ മറന്നു പോകുന്നുവോ?
നീ പൂക്കൂടകൾ ചുമക്കുന്നത്
സൂര്യചന്ദ്രൻമാരെണ്ണുന്നു,
വസന്ത ഹേമന്തങ്ങൾ ലാളിച്ച
ലാവണ്യമായ്,
ഒരോ സ്വാതന്ത്ര്യ ദിനവും
പിഞ്ചുമനസ്സുകളിൽ
സൂര്യോദയങ്ങളാകുന്നു.
വികലമായ മനസ്സിന്റെ
വേലിയേറ്റങ്ങളിൽ,
തഴച്ചു കനത്ത സ്വാതന്ത്ര്യത്തിൻ
ആയിരം അധീശത്വ മുഖങ്ങളിൽ
നിന്റെ മനസ്സിന്റെ ഉമ്മറങ്ങൾ
താഴിനെയും ചങ്ങലയെയും താലോലിക്കെ,
സൂര്യനു നേരെ കയർത്തു നീ
ഓരോ സ്വാതന്ത്ര്യ ദിനവും വിയർക്കുന്നു,
അടിമപ്പെട്ട മനസ്സുമായി....

Devamanohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo