വല്ലി - ഭാഗം ഒന്ന്
--------------------------
--------------------------
( ബ്രഹ്മദത്തൻൻ്റെ മരണം )
പുല്ലാറ്റ്പ്പറമ്പിൽ ഇല്ലം, 2000 ആണ്ട് മാർച്ച് മാസം 24ആം തീയതി, അർദ്ധരാത്രി ഒരു മണി.
എന്തോ ശബ്ദം കേട്ടാണ് ഉറക്കത്തിലായിരുന്ന ദേവദത്തൻ നമ്പൂതിരിപ്പാട് ഞെട്ടി എഴുന്നേറ്റത്.
"ഈശ്വരാ, അച്ഛൻറെ മുറിയിൽ നിന്നും ആണല്ലോ ശബ്ദം". ഭീതിയിൽ ദേവദത്തൻ കട്ടിലിൽ നിന്നും എഴുന്നേറ്റു, മുറിയിൽ നിന്നും പുറത്തിറങ്ങി അച്ഛൻറെ മുറി ലക്ഷ്യമാക്കി ഓടി.
"ഈശ്വരാ, അച്ഛൻറെ മുറിയിൽ നിന്നും ആണല്ലോ ശബ്ദം". ഭീതിയിൽ ദേവദത്തൻ കട്ടിലിൽ നിന്നും എഴുന്നേറ്റു, മുറിയിൽ നിന്നും പുറത്തിറങ്ങി അച്ഛൻറെ മുറി ലക്ഷ്യമാക്കി ഓടി.
അച്ഛൻ സുഖമില്ലാതെ കൊറേ നാൾ ആയി കിടപ്പിലാണ്, കൃത്യമായി പറഞ്ഞാൽ, ഏഴു വർഷമായി ശരീരം തളർന്നു കിടക്കുന്നു, സംസാരശേഷിയും നഷ്ടമായിരിക്കുന്നു, പരസഹായമില്ലാതെ ഒന്നും ചെയ്യാൻ പറ്റാതെ, ജീവച്ഛവം ആയി കിടക്കുന്നു ആ വലിയ ഇല്ലത്തിൽ. കാര്യങ്ങൾ നോക്കാൻ ശിഷ്യന്മാർ ഉണ്ട്.
അച്ഛൻറെ മുറിയുടെ മുന്നിൽ ഓടിയെത്തിയ ദേവദത്തൻ സ്തബ്ധനായി. ശിഷ്യന്മാരും ബഹളം കേട്ട് അവിടെ എത്തി കഴിഞ്ഞിരുന്നു. പക്ഷെ മുറി അകത്തു നിന്നും അടച്ചിരിക്കുന്നു. അവർ തട്ടിയിട്ട് തുറക്കുന്നില്ല.
"ആരാ, ആരാ മുറി അടച്ചത്?" - ദേവദത്തൻ കോപത്തിൽ അലറി.
"കഞ്ഞി കോരി കൊടുത്തത് ഞാനാ, പക്ഷെ ഞാൻ കതക് അടച്ചില്ല, തുറന്നു ഇട്ടിരിക്കുകയായിരുന്നു" - കൂട്ടത്തിൽ ഒരു ശിഷ്യൻ പറഞ്ഞു.
"കഞ്ഞി കോരി കൊടുത്തത് ഞാനാ, പക്ഷെ ഞാൻ കതക് അടച്ചില്ല, തുറന്നു ഇട്ടിരിക്കുകയായിരുന്നു" - കൂട്ടത്തിൽ ഒരു ശിഷ്യൻ പറഞ്ഞു.
അകത്തു എന്തൊക്കെയോ ശബ്ദങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നു.
"അച്ഛാ, ആരാ അകത്ത്? കതക് തുറക്ക്.." - വാതിലിൽ വീണ്ടും, വീണ്ടും ശക്തിയായി മുട്ടി ദേവദത്തൻ അലറി.
പെട്ടെന്ന് അകത്തെ ശബ്ദം നിലച്ചു. അവൻ വീണ്ടും വാതിലിൽ മുട്ടി.
"അച്ഛാ, ആരാ അകത്ത്? കതക് തുറക്ക്.." - വാതിലിൽ വീണ്ടും, വീണ്ടും ശക്തിയായി മുട്ടി ദേവദത്തൻ അലറി.
പെട്ടെന്ന് അകത്തെ ശബ്ദം നിലച്ചു. അവൻ വീണ്ടും വാതിലിൽ മുട്ടി.
ക്ഷമ നശിച്ച ദേവൻ വാതിലിന്റെ താക്കോൽ പഴുതിലൂടെ അകത്തേക്ക് നോക്കി. അവനു അവൻ്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല. അവൻ്റെ അച്ഛൻ എണീറ്റ് നിന്ന് ആരുടെയോ മുന്നിൽ കൈക്കൂപ്പി എന്തൊക്കെയോ പറയുന്നു, ഒരുതരം മാപ്പ് പറച്ചിൽ പോലെ. പക്ഷെ ആരോടാണ്? അവൻ സൂക്ഷിച്ചു നോക്കാൻ ശ്രമിച്ചു. പക്ഷെ എത്ര ശ്രമിച്ചിട്ടും, ദേവദത്തന് വേറെ ആരെയും ആ താക്കോൽ പഴുത്തിലൂടെ കാണാൻ സാധിച്ചില്ല. ഭീതിയിൽ ദേവദത്തന്റെ നെഞ്ചിടിപ്പ് കൂടി, അവൻ ആ പഴുത്തിന്റെ അടുക്കൽ ചെവി കൊണ്ട് വച്ചു അകത്തെ സംഭാഷണം ശ്രദ്ധിക്കാൻ ശ്രമിച്ചു.
അരണ്ട ശബ്ദത്തിൽ അകത്തു കേട്ട ശബ്ദം അവനെ കൂടുതൽ ഭയചകിതൻ ആക്കി. അവൻ്റെ അച്ഛൻറെ ഗാംഭീര്യം നിറഞ്ഞ ശബ്ദം നീണ്ട ഏഴു വർഷങ്ങൾക്കു ശേഷം അവൻ കേട്ടു, പക്ഷെ അദ്ദേഹം ആരോടോ മാപ്പു പറയുകയാണ്. 'എല്ലാ തെറ്റിനും അദ്ദേഹത്തെ മാത്രം ശിക്ഷിക്കണം' എന്ന് കേണപ്പേക്ഷിക്കുന്നു. കുറച്ചു കൂടി വ്യക്തമായി കേൾക്കുവാൻ ദേവൻ രണ്ടു കണ്ണുകളും അടച്ചു കുറച്ചുകൂടി ഏകാഗ്രമായി ആ ശബ്ദത്തിനു കാതോർത്തു. ഒരു ചെറിയ നിശബ്ദതയ്ക്കു ശേഷം അവനത് കേട്ടു..
"തൂങ്ക്റവ മനസ്സേ യെന്നാലേ പഠിക്ക മുടിയും, കൺക്കെട്ട് പാത്താ ഓടി പോറത്ക്ക് നാൻ എന്നാ, കൊളന്തേന്ന് നിനച്ചീങ്കളാ??"
വളരെ വ്യക്തമായി അകത്തു നിന്നും ആ തമിഴ് ശബ്ദം ദേവൻ കേട്ടു, അച്ഛൻ അപകടത്തിൽ ആണ് എന്നവന് പൂർണ്ണ ബോധ്യമായി. സകല നിയന്ത്രണവും വിട്ട അവൻ അവിടെ കൂടി നിന്നവരോട് അലറി -"കതക് തല്ലി പൊളിക്ക്.."
ദേവദത്തനും കൂട്ടരും എന്തൊക്കെ ചെയ്തിട്ടും ആ കതക് അനങ്ങിയത് പോലുമില്ല. അകത്തെ ശബ്ദങ്ങൾ കൂടി കൂടി വന്നു. ഒരു തമിഴ് പെണ്ണിൻ്റെ അട്ടഹാസം എല്ലാവരും കേട്ടു. ആയിരങ്ങൾക്ക് ആശ്വാസം എകിയിട്ടുള്ള പുല്ലാറ്റ്പ്പറമ്പിൽ ഇല്ലം ഭീതിയിൽ വിറച്ചു. പെട്ടെന്ന് ഒരു വലിയ ഒച്ചയോടെ, എന്തോ ആ കതകിൻറെ അങ്ങേത്തലക്കൽ വന്നു കൊള്ളുന്ന ശബ്ദം കേട്ടു. എല്ലാവരും നിശബ്ദരായി. എന്തോ ശബ്ദം - മണികൾ ചിതറുന്ന പോലത്തെ ശബ്ദം. ദേവൻ ഒന്ന് കൂടി കതകിൽ തട്ടി, ഇത്തവണ കതക് ലേശം തുറന്നു. ആരോ അകത്ത് നിന്നും തുറന്നിട്ട പോലെ.
ദേവൻ കതക് തള്ളി തുറന്നു. ഒരു ചിലങ്ക ആരോ എറിഞ്ഞു പൊട്ടിച്ചതാണ് ആ കതകിൽ, അതിൽ നിന്നും ചിന്നി ചിതറിയ മണികളുടെ നാദം ഇപ്പോഴും നിലച്ചിട്ടില്ല. ആ ശബ്ദത്തിനൊപ്പം ദേവൻ പതുക്കെ അകത്തേക്ക് കയറി, പിന്നിൽ ശിഷ്യന്മാരും. അച്ഛൻ കട്ടിലിൽ തന്നെ കിടപ്പുണ്ട്. കട്ടിൽ ലക്ഷ്യമാക്കി നടന്നു കൊണ്ട് അവൻ പതുക്കെ വിളിച്ചു - "അച്ഛാ.." , അച്ഛൻ അനങ്ങുന്നില്ല. ഒരു ശിഷ്യൻ ലൈറ്റ് ഇട്ടു, മുറിയിൽ വേറെ ആരും ഇല്ലെന്നു അവർ ഉറപ്പാക്കി.
കട്ടിലിന്റെ അടുക്കൽ എത്തിയ ദേവദത്തൻ ആ കാഴ്ച കണ്ടു പകച്ചു പോയി. അവൻ്റെ അച്ഛൻ അവിടെ ചേതനയറ്റു കിടക്കുന്നു, കഴുത്തിൽ നല്ല ആഴത്തിൽ ഉള്ള മുറിവിൽ നിന്നും ചുടുചോര ഇറ്റിറ്റു താഴേക്ക് വീഴുന്നു. അച്ഛന്റെ കണ്ണുകൾ കുത്തി പൊട്ടിച്ചിരിക്കുന്നു. നിസ്സഹായതയിൽ ഒരു ഭ്രാന്തനെ പോലെ ദേവദത്തൻ അലറി, "അച്ഛാ..." , പക്ഷെ അവിടെ ചിന്നിചിതറുന്ന ചിലങ്കമണികളുടെ നാദത്തിനു ദേവനെക്കാൾ ശബ്ദം ഉള്ളത് പോലെ തോന്നി, ഒരു തരം വാശിയോടെ അവ ശബ്ദം ഉണ്ടാക്കുന്നത് പോലെ...
ലോകപ്രശസ്തനായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ആ രാത്രി ഇഹലോകവാസം വെടിഞ്ഞു.. ഒരുപാട് ചോദ്യങ്ങൾ ബാക്കി വച്ചു കൊണ്ട്...
തുടരും...
Author - Sankaran Kutty
PS:ചുമ്മാ ഒരു പരീക്ഷണം ആണ്, ബാക്കി വായിക്കാൻ ആളുണ്ടേൽ എഴുതാം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക