Slider

വിളിക്കാത്ത കല്യാണം ....

0
വിളിക്കാത്ത കല്യാണം ....
ഞങ്ങൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന സമയം .പരീക്ഷ ഒക്കെ കയിഞ്ഞു സ്കൂൾ അടച്ചിരിക്കുവാ .അപ്പോഴാണ് നമ്മുടെ നാട്ടിൽ ഒരു വലിയ ക്യാഷ് കാരന്റെ മകളുടെ കല്യാണം ആയതു ...ഞങ്ങളെ ഒന്നും വിളിച്ചിട്ടില്ല എന്നാലും കൂട്ടത്തിൽ ഒരു ചങ്കു ബ്രോ പറഞ്ഞു ആര് അറിയാൻ നമുക്കു പോകാം നല്ല ഫുഡ് ആയിരിക്കും ..എന്തായലും വെറുതെ ഇരികുവല്ലേ പോകാം .വീട്ടിൽ പറഞ്ഞു ഇന്ന് റോഡിൽ വച്ച് കണ്ടപ്പോളള്‍ അവര് കല്യാണം പറഞ്ഞു .ഞങ്ങൾ പോകും ..വീട്ടുകാർ പറഞ്ഞു വീട്ടിൽ വന്നു വിളിച്ചില്ലല്ലോ പോണ്ട ....
ങ്ങളെ വിളിച്ചാല്ലോ, ഞങ്ങൾ പോകും കൂടുതൽ ഒന്നും വീട്ടുകാർ പറഞ്ഞില്ല .അങ്ങനെ കല്യാണ ദിവസം വന്നു ഞങ്ങൾ റെഡി ആയി അവരുടെ വീട്ടിൽ എത്തി അപ്പോഴാ അറിയുന്നത് പോകാൻ വണ്ടി ഒന്നും ഇല്ല എല്ലാവരും ആഡിറ്റോറിയത്തിൽ ചെല്ലണം .അടുത്താണ് ക്യാഷ് ഒക്കെ കൂട്ടി നോക്കി അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബസ് കൂലി ഉണ്ട് കൂടുതൽ ഒന്നും ഇല്ല ..
എന്തയാലും പോകാൻ തീരുമാനിച്ചു ...
കുറ്റം പറയരുത് അല്ലോ നല്ല അടിപൊളി ഫുഡ് ആയിരുന്നു ജീവിതത്തിൽ ആദ്യം ആയ ഇങ്ങനെ ഫുഡ് കാണുന്നത് ആദ്യ പന്തിയിൽ തന്നെ കയറി നല്ല പോലെ തട്ടി ......സത്യം പറഞ്ഞാൽ അവസാന പന്തയിലും കയറി .കല്യാണം വിളിക്കാത്തതിന്റെ വാശി തീർത്തു ..
ഫുഡ് ഒക്കെ തട്ടി പുറത്തു ഇറങ്ങി പറഞ്ഞു ഇനീ നമുക്കു പോകാം ...ബസ് കയറാൻ നിൽകുമ്പോൾ കൂട്ടത്തിൽ ഒരു മഹാൻ പറഞ്ഞു ഡാ ഇവിടുന്നു കുറച്ചു മുന്പോട്ടു നടന്നാൽ ഒരു റബർ തോട്ടം ഉണ്ട് അതിലെ പോയാൽ നമ്മുടെ വീടിനു പിറകിൽ എത്തും കുറച്ചു നടന്നാൽ മതി ..
നീ പോയിട്ടുണ്ടോ ,ആ ഞാൻ ഒരിക്കൽ പോയതാ പെട്ടന്നു ചെന്നിട്ടു കാര്യം ഒന്നും ഇല്ലല്ലോ . അതും ശരിയാ നമുക്കു അതിലെ പോകാം ...
പറഞ്ഞു തീരും മുൻപേ ബസ് കൂലിക്കു ഉള്ള ക്യാഷ് എല്ലാവനും മുട്ടായി വാങ്ങി തട്ടി .നടക്കാനും തുടങ്ങി കുറച്ചു മുന്പോട്ടു ചെന്നപ്പോൾ തന്നെ അവൻ പറഞ്ഞപോലെ റബർ തോട്ടം കണ്ടു .ഇത് കയിഞ്ഞാൽ റോഡ് ആയി അവിടുന്നു ഒരു കിലോമീറ്റർ നമ്മുടെ സ്ഥലം ആയി ..
ഇത്രേ ഉള്ളു എളുപ്പം അല്ലെ നിനക്ക് രാവിലെ പറഞ്ഞാൽ പോരായിരുന്നോ നടന്നു വരാം ആയിരുന്നു എന്നാൽ കൂടുതൽ ഫുഡ് തട്ടം ആയിരുന്നു ..ഞാൻ മറന്നു പോയതാ .
എന്തയാലും നടക്കാൻ തുടങ്ങി സമയം പോകുന്തോറും തോട്ടം അവസാനിക്കുന്നില്ല ഇടക്ക് അവൻ പറയുന്നുണ്ട് ഇപ്പൊ തീരും നടക്കാൻ തുടങ്ങിയിട്ടു മണിക്കൂറുകൾ ആയി ഇരുന്നും കിടന്നും നടന്നു ..എല്ലാവരും ഒരു പരുവം ആയി തിന്ന ഫുഡ് എല്ലാം പോയി .
വഴി പറഞ്ഞവനെ കൊന്നില്ല എന്നെ ഉള്ളു , ബസ് വന്ന വഴി നടന്നു എങ്കിൽ ഇപ്പോ വീട് എത്തിയേനെ ..നേരം ഇരുട്ടി തുടങ്ങി .ഇന്ന് അടി ഉറപ്പാ എല്ലാവനും കിട്ടും വീട്ടിൽ നിന്നും അവസാനം റോഡിൽ എത്തി ..ഈശ്വര ഇനിയും പോണം അല്ലോ ഒരു കിലോമീറ്റർ..
അവസാനം എട്ടു മണി ആയപ്പോള് വീട്ടിൽ എത്തി സംഗതി പണി പാളിയ മട്ടാ രാവിലെ കല്യാണത്തിന് പോയവൻ മാരെ കാണുന്നില്ല ആരൊക്കയോ തിരക്കി പോയി കണ്ടില്ല .നാട്ടു കാര് പറഞ്ഞു തുടങ്ങി പരീക്ഷ തോക്കും എന്ന് കരുതി ഞങ്ങൾ നാട് വിട്ടു എന്ന് ..
വീട്ടിൽ ചെന്നു കയറിയ ഉടനെ തുടങ്ങി .കപ്പ ഇളകുന്ന മടൽ കൊണ്ട് ആണ് എനിക്ക് കിട്ടിയത് ..തൊട്ടു അപ്പുറത്ത ചങ്കിന്റ വീട്ടിൽ നിന്നും ഞാൻ കേട്ട് അവന്റ നിലവിളി ഇനീ മേലാൽ പൊകുല......കുറച്ചു കയിഞ്ഞു അത് തന്നെ ഞാനും പറഞ്ഞു തുടങ്ങി ... ആ രാത്രി മൊത്തം നാലു അഞ്ചു വീടുകളിൽ നിന്നും ഈ ഒരു നിലവിളി മാത്രം...
തിന്ന ഫുഡ് പോയി .രാത്രി ഒന്നും കിട്ടിയതും ഇല്ല ...ജീവിതത്തിൽ പിന്നീട്
വിളിക്കത്താ കല്യാണത്തിനു പോയിട്ടേയില്ല .....


Praveen Parayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo