ശേഷം വെള്ളിത്തിരയിലല്ല ! (കഥ )
ഉച്ചക്കൂണ് കഴിക്കുന്നയിടവേളയിലെ കൊച്ചു വർത്തമാനത്തിനിടയിലാണ് സഹപ്രവർത്തക ഉഷയെന്നോട് പറഞ്ഞത് ഇന്നലെ ടി വി യിൽ “അയലത്തെ അദ്ദേഹം” സിനിമ ഉണ്ടായിരുന്ന കാര്യം .
സിനിമ പണ്ട് കണ്ടതായതു കൊണ്ട് വലിയ ഓർമയില്ല.. ചോറ് ചിക്കി പെറുക്കുന്നതിനിടയിൽ ഓർമകളുമൊന്ന് പെറുക്കാൻ നോക്കി..
“അതിലെ സിദ്ദിഖ് നല്ല രസമാണ് അല്ലെ ?”
“അതിലെ സിദ്ദിഖ് നല്ല രസമാണ് അല്ലെ ?”
“ഹേ.. അതിൽ ജയറാമല്ലെ അടിപൊളി..?” ഉരുള വായിലേക്കിട്ടത് വേഗത്തിൽ വിഴുങ്ങിചോദിച്ചു.
“ഇല്ല വിമലേ ..സിദ്ധിഖ് നല്ല രസമാണ്. എപ്പോഴും കൊച്ചു വർത്തമാനം പറഞ്ഞു, ഭാര്യയെ ചുറ്റിപ്പറ്റിയിങ്ങിനെ ..ആലോചിച്ചു നോക്കിയേ ..നല്ല രസമില്ലേ ..?” ഉഷ സ്വപ്നം കണ്ടു തുടങ്ങി. അവൾ അവിവാഹിതയാണ്. അവിവാഹിതർക്ക് എന്തുമാവാലോ?
“ഇല്ല വിമലേ ..സിദ്ധിഖ് നല്ല രസമാണ്. എപ്പോഴും കൊച്ചു വർത്തമാനം പറഞ്ഞു, ഭാര്യയെ ചുറ്റിപ്പറ്റിയിങ്ങിനെ ..ആലോചിച്ചു നോക്കിയേ ..നല്ല രസമില്ലേ ..?” ഉഷ സ്വപ്നം കണ്ടു തുടങ്ങി. അവൾ അവിവാഹിതയാണ്. അവിവാഹിതർക്ക് എന്തുമാവാലോ?
ആലോചിച്ചപ്പോൾ ശരിയാണ് ..നല്ല രസമുണ്ട്. ഭർത്താവിങ്ങിനെ പിന്നാലെ ചുറ്റി തിരിയുന്നത് ഇഷ്ടപ്പെടാത്ത ഭാര്യമാരുണ്ടാവുമോ ?
എന്റെ മനസ്സിൽ ലഡു പൊട്ടി...
ഉച്ചക്ക് മുഴുവൻ പൊട്ടിയ ലഡുവിന്റെ മധുരം നുകർന്നു ഞാനിരുന്നു... വൈകുന്നേരം ബസിൽ വീട്ടിലേക്കു തിരിച്ചു പോവുമ്പോഴും മധുരം തികട്ടി തികട്ടി വരുന്നു.. ..
രാത്രിയായപ്പോൾ മനസിലെ ലഡ്ഡുവിനു സമയാനുസൃതമായ പരിണാമം സംഭവിച്ചെല്ലാം
കൂടി സാമ്പാര് പോലെ തിളച്ചു തൂവാൻ തുടങ്ങി.. അതിലേക്കു ചില അമ്മച്ചിമാർ പുളിയും എരിവും ക്രമീകരിക്കാൻ മധുരം ചേർക്കുന്നത് പോലെ അല്പം പഞ്ചാര ചേർക്കാൻ തീരുമാനിച്ചു.
കൂടി സാമ്പാര് പോലെ തിളച്ചു തൂവാൻ തുടങ്ങി.. അതിലേക്കു ചില അമ്മച്ചിമാർ പുളിയും എരിവും ക്രമീകരിക്കാൻ മധുരം ചേർക്കുന്നത് പോലെ അല്പം പഞ്ചാര ചേർക്കാൻ തീരുമാനിച്ചു.
രാത്രി ഭക്ഷണം കഴിഞ്ഞു കിടപ്പു മുറിയിൽ നിന്ന് ഞാനൊന്നുളിഞ്ഞു നോക്കി. അങ്ങേരു പതിവ് പോലെ സോഫയിൽ ന്യൂസ് ചാനൽ കണ്ടു കൊണ്ടിരിക്കുന്നു. ഇന്ന് രണ്ടിലൊന്നറിയണം -ഒന്നുകിൽ സിദ്ധിഖ് അല്ലെങ്കിൽ ജയറാം .
ഞാനൊന്നു കണ്ണാടിയിൽ നോക്കി.. ശേ .. ബെഡ് ഷീറ്റ് ചുറ്റിയ പോലൊരു നൈറ്റിയിട്ട്.. ആകപ്പാടെ ഒരലമ്പു ലുക്ക് . സിനിമയിലെ നായികമാരിടുന്ന പോലെ അകത്തു നിന്ന് നോക്കിയാൽ പുറവും പുറത്തു നിന്ന് നോക്കിയാൽ അകവും കാണുന്ന ഒന്ന് വാങ്ങിയിട്ട് തന്നെ കാര്യം.തത്കാലം ഈ ബെഡ്ഷീറ്റ് കൊണ്ട് ഒപ്പിക്കാം..
പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ കുറെ മോണോ ആക്റ്റും മിമിക്രിയും കൈ കാര്യം ചെയ്ത ഓർമയിൽ, “ഉർവശി”യെ മനസിൽ ധ്യാനിച്ച് ഞാൻ ചെന്ന് സോഫയിൽ അദ്ദേഹത്തോട് മുട്ടിയുരുമ്മിയിരുന്നു..
“ഹോ.. എന്തൊരു മഴ !...”
“എന്ത് മഴ പെയ്തിട്ടും എന്താ കാര്യം ?..എന്തൊരു ചൂട്! നീ അങ്ങോട്ട് നീങ്ങിയിരുന്നേ”
മനസ്സിൽ ലഡു ഉരുളുന്ന ശബ്ദം കാരണം “അങ്ങോട്ട്” എന്നത് “ഇങ്ങോട്ട് “എന്നാണ് ഞാൻ കേട്ടത്...
ഞാനൊന്നൂടേ ചേർന്നിരുന്നു ..
“കഴുതേ.. നീങ്ങിയിരിക്കാൻ..”
ഞാനൊന്നൂടേ ചേർന്നിരുന്നു ..
“കഴുതേ.. നീങ്ങിയിരിക്കാൻ..”
ലഡുവിനൊടൊപ്പം ഞാനും സോഫയുടെ ഇങ്ങേ അറ്റത്തേക്ക് ഉരുണ്ടുനീങ്ങിയിരുന്നു, അടുത്ത മിമിക്രി അവതരിപ്പിക്കാൻ ഒരു ശ്രമം നടത്തി.. ഇന്നസെന്റിനെ പോലെ കോങ്കണ്ണ് വെച്ചൊന്നു നോക്കി.
“എന്താടി ഉണ്ടക്കണ്ണി, നീ നാഗവല്ലിയെ പോലെ നോക്കുന്നത്?”
(ശേ... അതും പാളി.. ഇന്നസെന്റ് നാഗവല്ലിയായോ ? മിമിക്രിയിൽ ഞാനിത്ര മോശമോ?)
മിമിക്രിയും മോണോ ആക്റ്റും കൈ വിട്ട സ്ഥിതിക്കു അടുത്തതിൽ പിടിക്കാം..
“എപ്പോഴും ഈ ചാനെൽ തന്നെ.. വേറെ ചാനെലിട് ..എത്ര നാളെയൊരു സിനിമ കണ്ടിട്ട്..?”
( “അയലത്തെ അദ്ദേഹം” ഏതെങ്കിലും ചാനലിൽ കളിക്കുന്നുണ്ടെങ്കിലോ .?)
“എപ്പോഴും ഈ ചാനെൽ തന്നെ.. വേറെ ചാനെലിട് ..എത്ര നാളെയൊരു സിനിമ കണ്ടിട്ട്..?”
( “അയലത്തെ അദ്ദേഹം” ഏതെങ്കിലും ചാനലിൽ കളിക്കുന്നുണ്ടെങ്കിലോ .?)
മാറ്റിയിട്ട ചാനലിൽ അടിപൊളി ഗാന രംഗം “ചെമ്പൂവേ.. പൂവേ...” മോഹൻ ലാലും തബുവും ആടി പാടുന്നു. ഹായ്..
ഠോ …ദേ പൊട്ടി!
ങേ .. ലഡുവിന് ഇത്ര ശബ്ദമോ ? ഞാൻ വിറച്ചു
തെറിച്ചു പോയി..ഓ.. പുറത്തു ഇടിവെട്ടിയതാണ് .
തെറിച്ചു പോയി..ഓ.. പുറത്തു ഇടിവെട്ടിയതാണ് .
വീണ്ടും ചാനൽ മാറ്റാൻ പോയ അങ്ങേരുടെ കൈ, ടി വി യിൽ നിന്നും കണ്ണെടുക്കാതെ തന്നെ ഞാൻ ബലമായി പിടിച്ചു നിർത്തി..
“നിനക്കല്ലേ സിനിമ കാണണമെന്ന് പറഞ്ഞത് ?”
“വേണ്ട ..ഇതു മതി.. ഇതു മതി !” ഗാനം ആസ്വദിക്കാൻ രണ്ടു കാലും സോഫയിൽ കയറ്റി വെച്ച് ചമ്പ്രം പടഞ്ഞിരുന്നു പറഞ്ഞു . ആഹാ.. ഇതിലും വലിയ ലഡു സ്വപ്നത്തിൽ മാത്രം..
ഇടക്ക് ഒന്ന് നോക്കിയപ്പോൾ ആൾ മൊബൈലിൽ കുത്തുന്നു.. ഇന്ന് രണ്ടിലൊന്നറിയണം സിദ്ധിഖ് ആണോ ജയറാം ആണോ ?
“ജീവിക്കുകയാണേലിങ്ങിനെ ജീവിക്കണം.. നമ്മളും ജീവിക്കുന്നുണ്ട്” (ദീർഘ നിശ്വാസം )
അതേറ്റു.. തല പൊക്കി ടി വി യിലേക്ക് നോക്കി ആൾ - “പിന്നെയീ പെ ണ്ണിട്ടിരിക്കുന്ന പോലെ നിനക്ക് തുണി ഉടുത്തു നടക്കാൻ പറ്റുമോ ?”
അയ്യേ ..ഇതെന്തൊരു വേഷം.. എനിക്ക് നാണം വന്നു-“ ഹേ.. അതൊന്നും പറ്റില്ല” ഞാൻ തോള് കുലുക്കി .
“പിന്നെയിതു പോലെ പാട്ടു പാടി ആടാനിവിടെ മലയും മരവും ഒന്നുമില്ല താനും. അല്ലെങ്കിലുമിങ്ങിനെ ആടി പാടി നടന്നാൽ മതിയോ”
അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയയെനിക്ക് എവിടെയോ ഒരു ജയറാമിന്റെ ഛായ തോന്നി തുടങ്ങി.
ജയറാം… അല്ല , അദ്ദേഹമെന്ന ഇദ്ദേഹം തുടരുന്നു..
ജയറാം… അല്ല , അദ്ദേഹമെന്ന ഇദ്ദേഹം തുടരുന്നു..
“നോക്കിയേ ,നാളെ സാലറി ഡേ ആണ്. വരവ് ചെലവ് കൂട്ടുകയാണ് ഞാൻ .ലോൺ , പലചരക്കു കട, പാൽ, പത്രം ഇതെല്ലാം കഴിയുമ്പോൾ പിന്നെന്തു ബാക്കി? എന്തായാലും നിനക്കൊരു ചെരുപ്പ് വാങ്ങണം. ഇപ്പോളിടുന്നത് മഴയത്തു ഇടാൻ പറ്റിയതല്ല.. അതിട്ടു ബസിൽ ഓടി കയറി വീഴാനൊന്നും നിൽക്കണ്ട (കൂടാതെയൊരു അകം പുറം നൈറ്റിയും... ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി...)പിന്നെ ഒരു കുടയും .നാല് കൊല്ലം മുൻപ് വാങ്ങിയതല്ലേ.. മൊത്തം മഴയും നീ നനയുകയാണ് ? നാളെ വൈകുന്നേരം ഓഫീസിൽ നിന്നും ഞാൻ നേരത്തെ വരാം . നമുക്കൊന്നിച്ചു പോയി വാങ്ങാം ”
അമിതമായ ആവേശത്തോടെ, ആത്യന്തികമായ സന്തോഷത്തോടെ, അവസാനം ഞാൻ ഉറപ്പിച്ചു.. “ ഇതു ജയറാം തന്നെ..”
സന്തോഷം കൊണ്ട് തുള്ളി ചാടിആത്മഗതം നടത്തിയപ്പോൾ വാക്കുകളും എന്റെ ഒപ്പം പുറത്തേക്കു ചാടി...
“ നിന്നോടല്ലെടി കഴുതേ ഇത്രയും നേരം ഞാൻ പറഞ്ഞത് സിനിമ വേറെ ജീവിതം വേറെ എന്ന്... അതിനിടയിൽ അവളുടെ യൊരു ജയറാം ..എണിറ്റു പോടീ “
മുഖത്തെ പൈശാചികവും ഭീഭത്സവുമായ ഭാവ പകർച്ച കണ്ടു ഞാൻ ചാടിയെഴുന്നേറ്റു ബെഡ് ഷീറ്റും പൊക്കി.. ശേ.. നൈറ്റിയും പൊക്കി പിടിച്ചു കിടപ്പു മുറിയിലേക്കോടി .. വാതിലിനു മറവിൽ നിന്നുഒന്നൂടെ നോക്കി- ഇതു ജയറാമും സിദ്ധിഖും ഒന്നുമല്ല... സ്പടികത്തിലെ തിലകന്റെ നല്ല ഛായ. മോഹൻ ലാൽ ലോറിയിലെഴുതി വെച്ചതിനു പകരം നെറ്റിയിലെഴുതി ഒട്ടിക്കണം- “ ചെകുത്താൻ”
കട്ടിലിന്റെ ഓരം ചേർന്നിരുന്നു, മനസിലെ പൊട്ടി പൊടിഞ്ഞ ലഡുവിന്റെ അവശിഷ്ടങ്ങൾ മുഴുവൻ തൂത്തു വാരി. ഇനിയതവിടെ കിടന്നു ഉറുമ്പരിക്കണ്ട.. അടുപ്പിൽ തിളച്ചു വീണ്, അവിടം മുഴുവൻ അലമ്പാക്കിയ സാമ്പാറിനെയും തുടച്ചുമാറ്റിയിട്ട്, എണ്ണയിലിട്ട ചെമ്മീനെ പോലെ ചുരുണ്ടു കൂടിയങ് കിടന്നു.. ശേഷം വെള്ളിത്തിരയിൽ.. അല്ല സ്വപ്നത്തിൽ ! **Sanee John.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക