Slider

എന്റെ ഗ്രാമം.

0
ഓർമയിലെന്നും പുളകം നിറക്കും ഹരിതാഭമാണെന്റെ ഗ്രാമം.. പച്ചപട്ടു പുടവയുടുത്ത് ഈറൻമുടിതുമ്പു കെട്ടി, തുളസികതിർ ചൂടി, കളഭം ചാർത്തിയ ഒരു നല്ല പെണ്ണാണെൻ ഗ്രാമം.. സ്വപ്നങ്ങൾ പാകി മുളപ്പിച്ച ചേറിൽ ചെറുമകിടാങ്ങൾ കലമ്പവെ ചേലിൽ ചെറുമികൾ ഞാറു പറിച്ചു നടുമ്പോൾ കൊതിയോടെ ഞാനെത്ര നോക്കിനിന്നു.. കൈതകൾ പൂക്കുന്ന തോട്ടിറമ്പിൽ കണ്ണാടിപോൽ മിന്നും തെളിനീരതിൽ കണ്ണാംചുട്ടികൾ തുള്ളികളിക്കുന്ന കാഴ്ചകൾ ഞാനെത്ര കണ്ടുനിന്നു.. മഴ കോരിചൊരിയുമ്പോൾ ഓലകുടക്കീഴിൽ കൂട്ടുകാരൊത്തു നടന്നിരുന്നു.. തവളകൾ പാടുന്ന പാട്ടുകൾ കേട്ടു-
കൊണ്ടാ വയലോരത്തു നിന്നിരുന്നു.. പൊരിമണൽ പാറുന്ന ഇടവഴിക്കതിരിടും മുളവേലി ചന്തത്തിൽ പൂത്തിരുന്നു.. മുക്കൂറ്റിപൂക്കളും മൈലാഞ്ചി കായ്കളും തെളിവോടിളംവെയിൽ കാഞ്ഞിരുന്നു.. വർഷങ്ങളെത്ര കൊഴിഞ്ഞു പോയെന്നാലും കാതങ്ങളെത്ര ഞാൻ താണ്ടിയെന്നാകിലും ഓർമയിലെന്നും പുളകം നിറക്കും ആദ്യാനുരാഗമെൻ ഗ്രാമം..

By: Jessy Biju
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo