ഹൃദയം കൊരുക്കുന്ന പൂമാല
--------------------------------------------®
--------------------------------------------®
കരളു കൊത്തിപ്പറിക്കുന്ന നേരവും
ഹൃദയ താളം പൊഴിക്കുന്ന വരികളെ
തടവിലാക്കിക്കൊരുക്കുന്നു മാലയായ്
മനസ്സു നൽകിയ സൗവർണ്ണനൂലിനാൽ
ഹൃദയ താളം പൊഴിക്കുന്ന വരികളെ
തടവിലാക്കിക്കൊരുക്കുന്നു മാലയായ്
മനസ്സു നൽകിയ സൗവർണ്ണനൂലിനാൽ
സ്വയമൊരുക്കിയീത്തടവറച്ചുമരിലെ
ഏകജാലകം പാതി തുറന്നു ഞാൻ
വിണ്ണിലേക്കായെറിഞ്ഞീടട്ടീമാല നിന്റെ ഹൃത്തിന്റെയുൾത്തുടിപ്പൊപ്പുവാൻ
ഏകജാലകം പാതി തുറന്നു ഞാൻ
വിണ്ണിലേക്കായെറിഞ്ഞീടട്ടീമാല നിന്റെ ഹൃത്തിന്റെയുൾത്തുടിപ്പൊപ്പുവാൻ
വാരി വിണ്ണിലേക്കായെറിഞ്ഞെങ്കിലും
മോഹമുണ്ടതിൽ,വേർപ്പുമെൻ രേതസ്സും
സ്നേഹനാള പ്രതീക്ഷയുമടങ്ങിയെൻ
അന്തരാത്മാവിന്നൊരു പരിഛേദവും
മോഹമുണ്ടതിൽ,വേർപ്പുമെൻ രേതസ്സും
സ്നേഹനാള പ്രതീക്ഷയുമടങ്ങിയെൻ
അന്തരാത്മാവിന്നൊരു പരിഛേദവും
മാറിലായണിഞ്ഞീടുകയീ മാല
മാനസേശ്വരീ മതിയാകുവോളം നീ
നാളെയാശയുണ്ടങ്കിലീ പൂമൊട്ടാൽ
കോർത്തു നൽകിടാം മറ്റൊരു പൂമാല.
മാനസേശ്വരീ മതിയാകുവോളം നീ
നാളെയാശയുണ്ടങ്കിലീ പൂമൊട്ടാൽ
കോർത്തു നൽകിടാം മറ്റൊരു പൂമാല.
© രാജേഷ്.ഡി...
✍️

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക