വറുത്ത മീന്‍ പ്രണയം .....
പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം, ആ വർഷം തുടങ്ങിയതെ ഉള്ളു ...പുതിയ ക്ലാസ് മുറിയും പഴയ കൂട്ടുകാരും .ഞങ്ങൾ ചെന്നു കയറിയ ഉടൻ തന്നെ പതുവുപോലെ ബാക് ബെഞ്ച് പിടിച്ചു എടുത്തു ...
അങ്ങനെ ക്ലാസ് തുടങ്ങി കുറച്ചു ദിവസങ്ങൾ കയിഞ്ഞു .പുതിയ ഒരു കുട്ടി വന്നത് സത്യം പറഞ്ഞാൽ ആദ്യ നോട്ടത്തിൽ തന്നെ അവളെ ഞമ്മക് പിടിച്ചു ..
വേറെ ആര് എങ്കിലും നോട്ടം ഇടുന്നതിനു മുൻപ് കൂട്ടുകാരോട് ഒക്കെ പറഞ്ഞു .ഓളെ ഞമ്മള് ബുക്ക് ആക്കി ...
ദിവസങ്ങൾ കഴിയും തോറും അവളോട് ഉള്ള പ്രെണയം കൂടി വന്നു .അവളോട് പറയാനും വയ്യ നോട്ടം മാത്രം നടക്കുന്നു എന്തയാലും കുറച്ചു നാൾ കയിഞ്ഞു ഓൾകും മനസ്സിലായീ നമ്മുക്ക് അവളോട് എന്തോ ഉണ്ട് എന്ന് .ഇപ്പോ അവളും നോക്കുന്നുണ്ട് .സമാധാനം ആയി .പരസ്പരം പറഞ്ഞില്ല എങ്കിലും ക്ലാസ് മൊത്തം അറിഞ്ഞു ഞങ്ങൾ പ്രെണയത്തിൽ ആണ് ..
അങ്ങനെ തമ്മില്‍ പറയാതെയുള്ള ആ പ്രെണയം മുന്പോട്ടു പോകുന്ന സമയത്താണ് എല്ലാം കാറ്റിൽ പറത്തി ആ ദിവസം വരുന്നത് ...ഉച്ചക്ക് മുൻപ് ഉള്ള ബ്രേക്ക് ടൈമിൽ പെൺ കുട്ടികൾ പുറത്തു പോകുന്ന സമയം നോക്കി ഞങ്ങൾ അവരുടെ ചോറ് പാത്രം തുറന്നു മീൻ വറുത്തതും മുട്ട പൊരിച്ചതും ഒക്കെ അടിച്ചു മാറ്റുന്ന പതിവ് ഉണ്ടായിര്ന്നു .ഉച്ചക്ക് പാത്രം തുറക്കുമ്പോള് ഇതൊക്കെ വച്ച പാട് കാണാം എന്ന സംഗതി ഇല്ല ആദ്യം ഒന്നും ഇത് ആരും കാര്യം ആക്കിയില്ല ..
ഞങ്ങള്‍ ഇത് ഒരു പതിവ് ആക്കി ആരും അറിയില്ല എന്ന് കരുതി പണി തുടർന്നു കൊണ്ടേയിരുന്നു ...ദിവസം പോകുന്തോറും കൂടുതൽ മീൻ വറുത്തത് നഷ്ട്ടം ആയി കൊണ്ട് ഇരുന്നു .ചമ്മന്തി മാത്രം കൊണ്ട് ചോറ് കഴിക്കുന്ന അവരെ നോക്കി ഞങ്ങൾ ചിരിച്ചു ...
ഏതോ മഹാനുഭാവി ഇത് ക്ലാസ് ടീച്ചറോട് പറഞ്ഞു .ടീച്ചറും ആദ്യം ഇത് കാര്യം ആക്കിയില്ല .എന്നാല്‍ ഇത് ഒരു പതിവ് ആയപ്പോള് ടീച്ചർ അവരോടു പറഞ്ഞു ആരോടും പറയണ്ട ഞാൻ നോക്കിക്കൊള്ളാം .
കൂട്ടത്തിൽ ഏതോ ഒരു പാപി ഞങ്ങളെ ഒറ്റി കൊടുത്തു മീൻ വറുത്തത് കിട്ടാതെ പോയ ഒരുത്തനാ . കുറച്ചു ദിവസങ്ങൾ കയിഞ്ഞു അസംബ്ലി കൂടിയപ്പോൾ ഹെഡ് മാസ്റ്റർ മൈക്ക് ലൂടെ പറഞ്ഞു പത്തു സി ഇൽ ബാക്ക് ബെഞ്ചിൽ ഇരിക്കുന്ന എല്ലാവരും വരുക ..ഈശ്വര എന്തു ആണ് കാര്യം .എന്തയാലും ഞങ്ങൾ എല്ലാം പോയി നിരന്ന് നിന്നു.ദാ ഈ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യം ആയി ആണ് ഇത്രയും മോശമായ മോഷ്ണത്തിന്‍റെ പേരില്‍ പരാതി കിട്ടുന്നത്. കാര്യം മനസിലാകാതെ പോലെ ഞങ്ങൾ പരസ്പരം നോക്കി .
സംഗതി പതുകെ മനസിലായി മീൻ വറുത്തത് ആണ് പ്രശ്നം . മീൻ വറുത്തത് മോഷ്ട്ടിച്ച കേസിൽ ഞങ്ങൾ പിടിയിൽ ഒരു ബാങ്ക് കുത്തി തുറന്ന കുറ്റവാളികളെ പോലെ ഞങ്ങൾ. അ സ്കൂൾ മൊത്തം ഞങ്ങളെ നോക്കി ചിരിക്കുന്നു എന്തയാലും കളിയാക്കലുകൾ ഞങ്ങൾക്കു ഒരു പ്രശ്നമേ അല്ലായിരുന്നു.
എന്നാലും ആ നാണക്കേട് എല്ലാം കയിഞ്ഞു ചമ്മി നാറി ക്ലാസ്സിൽ ഇരുന്നപ്പോള്‍ ഞാൻ അവളുടെ മുഖത്തേക്കു നോക്കി ഒരു പൂച്ച യുടെ വായിൽ നിന്നും മീൻ തട്ടി എടുത്ത മറ്റൊരു പൂച്ചയെ നോക്കുന്ന ഭാവം ആയിരുന്നു അവൾക്ക് .കൂടുതൽ നേരം അവളെ നോക്കാൻ എനിക്കു തോന്നിയില്ല ...ഒരു മീൻ വറുത്തത് കാരണം ഈ സുന്ദര പ്രണയം നഷ്ട്ടമാകുമോ എന്നായിരുന്നു എന്‍റെ മനസ്സില്‍. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കയിഞ്ഞപ്പോള്‍ അവളുടെ ചോറു പൊതിയിലെ വറുത്ത മീന്‍ അവള്‍ എനിക്കു തന്നു .അവസാന ദിവസത്തെ ക്ലാസ് വരെയും ഇത് തുടര്‍ന്നു കൊണ്ടെയിരുന്നു കൂട്ടത്തില്‍ മീനിന്‍റെ എണ്ണവും കൂടി.....
കാലങ്ങൾ കയിഞ്ഞപ്പോള് അവൾ എന്നും എനിക്കു വേണ്ടി മീൻ വറുത്തു കൊണ്ട് ഇരുന്ന് ...വാശി പോലെ ഞാൻ ഇന്നും മീൻ വാങ്ങി കൊണ്ട് ഇരിക്കുന്നു ...
അങ്ങനെ വറുത്ത മീനില്‍ തുടങ്ങിയ പ്രെണയം ഇന്നും മീന്‍ വറുത്ത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു...

Praveen Parayil,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക