Slider

ഇരുട്ടിന്റെ ലോകത്ത്.

0
Image may contain: 1 person, closeup
*************************
ആളൊഴിഞ്ഞ സമയത്ത് പുറത്തിറങ്ങി മതിൽ ചാരി നിൽക്കുമ്പോൾ അകലെ നിന്നും തന്റെ കാൽ കുടയുടെ സഹായത്താൽ അടയാളങ്ങൾ ശ്രദ്ധിച്ച് നടന്നു വരുന്ന ചന്ദ്രേട്ടനെ ശ്രദ്ധിച്ചു.
രണ്ടു കണ്ണിന്റെയും കാഴ്ച ഏറെക്കുറെ ഇല്ലാതായിട്ടും ഇല്ലായ്മയെ പഴിക്കാതെ എന്തെങ്കിലും തൊഴിൽ ചെയ്ത് തന്നെ ജീവിക്കണം എന്ന ആശയം ഉള്ള പഴയ തലമുറയുടെ വക്താവായിരുന്നു ചന്ദ്രേട്ടൻ.
മോന്റെ കടയായിന്നു തോന്നുണൂ!
ഉവ്വ് ചന്ദ്രേട്ടാ....
അപ്പോ തീരെ കണ്ണ് കാണില്ലേ?
ഞാൻ ചോദിച്ചു.
തീരെ കാണാനില്ല കുറച്ച് ദിവസായിട്ട്.
അപ്പോ എങ്ങിനെയാ വാഹനങ്ങൾ ഉള്ള ഈ റോഡിലൂടെ നടക്കണേ?
ചെറുപ്പം മുതൽ നടന്ന റോഡല്ലെ ഇത്.
താനൊക്കെ ശിശുവായപ്പോ ഞാനിവിടെ പണിക്കുപോയ വഴി!
അതെനിക്കു തെറ്റോ?
അന്നാലും അതിശയം തന്നെ!
ഞാൻ പറഞ്ഞു.
ഒരു അതിശയം വേണ്ട.
വേണേൽ എന്തും പറ്റും.
മല്ലുള്ള പണികൾ എന്തായാലും ഇനി പറ്റില്ല.
അതാ കല്യാണ ബ്രോക്കർ പണി നോക്കിയത്.
വല്ലതും നടക്കുന്നുണ്ടോ ചേട്ടാ?
കുറവാ.
ഇപ്പോ അടുത്ത് വല്ലതും നടത്തിയോ?
ഞാൻ ചോദിച്ചു.
സത്യം പറഞ്ഞാൽ ഒന്നും നടത്താൻ പറ്റീല്ലാ.
അങ്ങിനെ പറഞ്ഞാ പിന്നെ ആരും വേറെ കേസ് പിന്നെ തരില്ല.
മോനോടായത് കൊണ്ട് നേര് പറയാ.
ഒരു നിഷ്കളങ്കമായ ചിരിയോടെ ചന്ദ്രേട്ടൻ പറഞ്ഞു.
കണ്ണ് കാണാതെ എങ്ങിനെയാ ഇത് നടത്താൻ പറ്റാ?
അതെന്നാ കുഴപ്പം.
പലരും നല്ല ഭംഗിയുള്ളതാണ് എന്ന് പറഞ്ഞ് തുണ്ട് കടലാസ് തരും.
ഞാനത് വിശ്വസിച്ച് ഓരോരുത്തരെ കാണിക്കും.
അവര് നേരിട്ട് കാണുമ്പോഴല്ലെ ഭംഗിയില്ലാന്ന് അറിയണെ.
പിന്നെ എന്നെയായതുകൊണ്ട് വല്യ ചീത്ത പറയാറില്ല.
വീണ്ടും ദൈന്യതയോടെയുള്ള ഒരു പുഞ്ചിരി മുഖത്ത് വന്നു.
മോന് തിരക്കുണ്ടോ?
ഏയ്.,, കച്ചവടം മോശമാണ്.
അതെല്ലെ പുറത്തിങ്ങനെ നിൽക്കുന്നെ.
ഞാൻ പറഞ്ഞു.
എന്നാ ഒരുപകാരം ചെയ്യോ?
എന്താണ്?
ഞാൻ ചോദിച്ചു.
ഈ തുണ്ട് കെട്ടിൽ കൊറച്ച് വളരെ പഴതായതുണ്ട്.
ചിലത് കല്യാണം കഴിഞ്ഞതൊക്കെയാണ്.
നമ്മുക്ക് കുറച്ച് നേരം ഇതൊന്ന് തിരഞ്ഞ് നോക്കിയാലോ?
കുറെ ഉണ്ടോ?
ഏയ്.
എന്നാ വാ.... അറിയണത് നമ്മുക്ക് മാറ്റാം.
ആളുടെ അവസ്ഥയും മനസ്സും കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നെങ്കിലും പുറമെ ചിരി വന്നില്ല.
ഞങ്ങൾ ഒരു നേരെം പോക്ക് പോലെ കവർ തുറന്ന് പരിശോധന തുടങ്ങി.
കല്യാണം കഴിഞ്ഞതും കഴിയാത്തതും തിരിച്ചറിയാനുള്ള ശ്രമം.
കൂട്ടായ് ചന്ദ്രേട്ടന്റെ പഴയ ഇടിവെട്ടു തമാശകളും ആയി.
✍️ ഷാജു തൃശ്ശോക്കാരൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo