നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഗ്യാരന്റി (മിനിക്കഥ)

Image may contain: 1 person, eyeglasses, night and closeup
*********************
പ്രണയം പൂത്തു തളിർക്കാൻ തുടങ്ങിയിട്ട് കൃത്യം ആറുമാസം തികഞ്ഞ നാളിൽ അവൻ അവളെ ഫോണിൽ വിളിച്ചു..!
പ്രണയക്കുളിർ കാറ്റ് മന്ദംമന്ദമായ് വീശിത്തുടങ്ങിയ നാളുകളിലൊന്നിൽ അവൻ പലപ്പോഴും മൊഴിയുമായിരുന്ന ഒരു കാര്യം ഓർത്ത് അവൾ ഊറിച്ചിരിച്ചു..!
" നിന്റെ കാലടികളിൽ പറ്റുന്ന മണൽത്തരികളോടു പോലുംഎനിക്ക് പകയാണ്. ഒരു ഉറുമ്പെങ്ങാൻ നിന്നെ കടിച്ചാൽ ,ഞാനതിനെ കഴുത്തു ഞെരിച്ചു കൊന്നെന്നും വരും "
കാതിൽ വന്നലയ്ക്കുന്ന അന്നത്തെയാ വശ്യമാധുര്യം നല്കിയ ഓർമ്മയിൽ അലിഞ്ഞില്ലാതെയാവാൻ തുടങ്ങിയ അവൾക്ക് പൊടുന്നനെയാണ് അവന്റെ ശബ്ദം സ്ഥലകാല ബോധം അറിയിച്ചു കൊടുത്തത്...!
"നിന്നോടെനിക്കിപ്പോൾ വെറുപ്പ് മാത്രമേ തോന്നുന്നുള്ളൂ.. "
ശരിയാണ്.പ്രണയവിപണികളിൽ മനുഷ്യർക്കിപ്പോൾ ചൈനീസ്കളിപ്പാട്ടങ്ങളുടെ സ്ഥാനമേയുള്ളു.ഒന്നു പൊട്ടിയാൽ മറ്റൊന്ന്..അത്ര തന്നെ..!
-----------------------------------------------------------------
സരിത.പി.കാവുമ്പായി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot