നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സൗണ്ട് ഓഫ് സൈലൻസ് - Part 3


കസബ സ്റ്റേഷൻ ..
സദാശിവൻ നൽകിയ കോൾ ഡീറ്റെയിൽസ് പരിശോധിച്ച ഈശ്വർ വ്യാസ് അവസാന ഭാഗം മുഴുവൻ റെഡ് ഇങ്കിൽ മാർക്ക് ചെയ്തു.
"സീ ... നമ്മൾ വളരെ മുന്നോട്ട് പോയിരിക്കുന്നു. "
"സർ, മനസ്സിലായില്ല."
"യെസ്, ... അന്ന് ഞാൻ ട്രീസയുടെ പപ്പ മാന്വലിനെ വിളിച്ചിരുന്നില്ലേ ... വളരെ നിർണ്ണായക വിവരങ്ങളാണ് കിട്ടിയത്. അതായത് അയാളും മകളും വീഡിയോ ചാറ്റ് നടത്തിയിരുന്നു. ട്രീസ ഉപയോഗിച്ചത് മെറീനയുടെ ഐഡിയാണ് .കാൾ ലിസ്റ്റിൽ ആദ്യമുള്ള ഈ ഡിവൈസ് അവരുടേതാവാം ..ബട്ട് ... സീ ദിസ് .... ലാസ്റ്റ് കുറേ കാളുകൾ വേറെ ഡിവൈസിലാണ് .. പക്ഷെ ഐഡി സെയിം ആണ് ...മേ ബി അവരുടെ തന്നെ വേറെ ഡിവൈസ് ആവാം.. വീ ഹാവ് ടു കൺഫേം ...
ഇനി മറ്റൊന്ന് ... ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചതിൽ നിന്നും ചില സൂചനകളും കിട്ടിയിട്ടുണ്ട് , ഒട്ടുമിക്ക വിഷ്വൽസിലും പീതാംബരൻ സൈലന്റ് ആണ് .ലിഫ്റ്റിലുള്ളവർ സംസാരിക്കുന്നത് അയാൾ ശ്രദ്ധിക്കുന്നതേയില്ല. ... പക്ഷെ ഈ രണ്ട് വിഷ്വൽസ് നോക്കൂ. ... "
വ്യാസ് വിഷ്വൽസ് പ്ലേ ചെയ്തു ..
ലിഫ്റ്റിൽ മെറീനയും മറ്റൊരാളും .. ഒരു മധ്യവയസ്കൻ... അവർ എന്തൊക്കയോ സംസാരിക്കുന്നുണ്ട്. .. ഇടയ്ക്ക് കൂടെയുള്ളയാൾ കൈ ചൂണ്ടി മെറീനയോട് എന്തോ പറയുമ്പോൾ പീതാംബരൻ അവരുടെ നേർക്ക് തലചെരിച്ച് നോക്കുന്നത് കാണാം ... "
"ഇത് ട്രീസ മരിക്കുന്നതിന്റെ തലേ ദിവസമാണ് ...
ഇനി അടുത്ത വിഷ്വൽ കൂടെ നോക്കൂ. ഇത് ട്രീസ മരിച്ച ദിവസം ഉച്ചയ്ക്ക് മുൻപുള്ളതാണ് ... "
അവർ ദൃശ്യത്തിലേക്കുറ്റു നോക്കി .
ലിഫ്റ്റിൽ മെറീനയും ട്രീസയും .. അവർ എന്തൊക്കയോ സംസാരിക്കുന്നതായി കാണാം .. ട്രീസ ടെൻസ്ഡ് ആണ് ... മെറീനയുടെ ചലനങ്ങളിലും എന്തോ ഒരു പന്തികേടുണ്ട് ... അവർ സംസാരിക്കുന്നത് ഇടയ്ക്കിടെ പീതാംബരൻ ശ്രദ്ധിക്കുന്നതായി കാണാം .. അയാളുടെ മുഖത്തും ഭാവവ്യത്യാസങ്ങൾ പ്രകടമാണ് .. അവർ ഇറങ്ങിയതിന് ശേഷം തനിച്ച് താഴോട്ടു വരുന്ന പീതാംബരൻ ലിഫ്റ്റിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കാണാം ... അയാൾ ആകെ പരവശനായതുപോലെ ...
"സദാശിവൻ ഇത് കണ്ടിട്ട് എന്തെങ്കിലും തോന്നുന്നുണ്ടോ ...? "
"അവരുടെ സംഭാഷണങ്ങൾ പീതാംബരൻ ശ്രദ്ധിക്കുന്നുണ്ട് ... "
"യു ഗോട്ടിറ്റ് ...ബട്ട് ... ചെവി കേൾക്കാത്ത അയാൾ എങ്ങിനെയാണ് അത് ശ്രദ്ധിക്കുന്നത്. ...? "
"ഓഹ് ... അതു സത്യമാണെല്ലോ ... ഒരു പക്ഷെ അവരുടെ ചലനങ്ങളിൽ ഉള്ള പന്തികേട് കണ്ടിട്ടാവാം ... "
"ആവാം ... പക്ഷെ സ്വതവേ ഒട്ടുമിക്ക വിഷ്വൽസിലും അയാൾ അനങ്ങാതിരിക്കുന്നത് കാണാം ... ഇതിൽ മാത്രമാണ് വ്യത്യാസം ... എനിവേ .. നമുക്കൊന്ന് പീതാംബരന്റെ വീട് വരെ പോണം."
മഴവെള്ളം കുത്തിയൊലിച്ച ഇടവഴിതാണ്ടി അവർ പീതാംബരന്റെ വീട്ടിലെത്തി ... മരണവീടിന്റെ ശൂന്യതയെ ചുരുക്കം ചില ബന്ധുക്കളുടെ സാമീപ്യം മൂലം ഒരു പരിധി വരെ അതിജീവിക്കുന്നുണ്ടായിരുന്നു ..
പീതാംബരന് ഒരു മകളാണുള്ളത് വിവാഹിത .അവളുടെ ഭർത്താവ് അവരെ സ്വീകരിച്ചിരുത്തി.
"അമ്മ ...? "
അകത്തുണ്ട് ,അയാൾ അവരെ അകത്തേക്ക് ആനയിച്ചു. ..
" എല്ലാം തീർന്നില്ലേ സാർ, ഞങ്ങൾ തനിച്ചായില്ലേ .. ! അങ്ങേര് ഫ്ലാറ്റീന്ന് വന്നാൽ മകളുടെ കൊച്ചിനോട് കൊച്ചുവർത്താനോം പറഞ്ഞ് കളിപ്പിച്ചിരിക്കുമായിരുന്നു, രണ്ടു ദിവസം എന്തോ വിഷമത്തിലായിരുന്നു, ഒരു മിണ്ടാട്ടവുമില്ല ,പഴയ അസുഖം വരുമോ ന്നുള്ള പേടിയാവും .. "
പീതാംബരന്റെ ഭാര്യ കരയാൻ തുടങ്ങി .. അവർ പുറത്തേക്കിറങ്ങി .പക്ഷെ വ്യാസിന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു.
"പെട്ടന്ന് എന്താ കാരണം ഉണ്ടായത് ..." സദാശിവന്റെ ചോദ്യം പ്രതീക്ഷിച്ചിട്ടാവാം മകളുടെ ഭർത്താവ് തുടർന്നു.
"ഒരാഴ്ചയായി പഴയ അസുഖം വീണ്ടും വരുന്നതിന്റെ ലക്ഷണങ്ങൾ, ... നാലഞ്ച് വർഷം മുന്നേ അസുഖം വന്നപ്പോൾ ചെവി കേൾക്കാതെയായിപ്പോയിരുന്നു ,പിന്നീട് കുറേക്കാലമെടുത്തു കേൾവി ശരിയാവാൻ പക്ഷെ അപ്പോഴേക്കും അച്ഛൻ ആളാകെ മാറിയിരുന്നു .. സംസാരം വളരെ കുറവായിരുന്നു .. കുട്ടികളോട് മാത്രമാണ് കുറച്ചെങ്കിലും സംസാരിച്ചിരുന്നത് .. ഇനി വീണ്ടും അസുഖം വന്നാൽ കേൾവി പോവുമോ എന്ന ഭയം കുറച്ചു ദിവസമായി ഉണ്ടായിരുന്നു ... "
സദാശിവൻ അമ്പരപ്പോടെ വ്യാസിനെ നോക്കി ... വ്യാസാവട്ടെ ഗൂഢമായി ഒന്നു മന്ദഹസിച്ചു.
തിരിച്ചു നടക്കുമ്പോൾ മൗനം ഭഞ്ജിച്ചത് വ്യാസായിരുന്നു. ...
"എന്തു പറയുന്നു സദാശിവൻ ...? "
"റിയലി ഷോക്കഡ് സർ, പീതാംബരന് അപ്പോൾ ചെവി കേൾക്കാം അല്ലെ ...!"
"എക്സാറ്റിലി ... നമ്മുടെ നിഗമനങ്ങൾ പലതും മറ്റേണ്ടിയിരിക്കുന്നു .. കേൾവിക്കുറവ് വന്നപ്പോൾ അയാളിൽ വന്ന മാറ്റങ്ങൾ മായാതെ കിടന്നു. കേൾവിയില്ലാത്തയാൾ എന്നതിനാൽ ഫ്ലാറ്റിലുള്ളവർ അയാളോട് അധികം സംസാരിച്ചിരുന്നിട്ടുണ്ടാവില്ല. ശമ്പളം കൊടുക്കുന്ന ബോബിയ്ക്ക് ചിലപ്പോൾ അറിയാമായിരിക്കും .ആരും അയാളോട് സംസാരിക്കാത്തതു കൊണ്ടാവാം അയാൾ അധികം സംസാരിക്കാത്തതും ."
"അയിരിക്കാം ... സാർ
പക്ഷെ നമ്മുടെ വിഷയം അതല്ലെല്ലോ ...? "
"എക്സാറ്റിലി ... അപ്പോൾ അയാൾക്ക് അനിഷ്ടമായ എന്തോ അല്ലെങ്കിൽ സ്വാഭാവിക സംഭാഷണമല്ലാത്തത് എന്തോ കേട്ടിടങ്ങളിലാണ് അയാൾ ശരീരഭാഷയിലൂടെ പ്രതികരിച്ചത് .. പ്രധാനമായും , മെറീന ഉൾപ്പെട്ട രണ്ട് വിഷ്വൽസിൽ ."
"അതേ സാർ, ഒന്ന് മെറീനയും ഒരാളും പിന്നെ ട്രീസയുമായിട്ടുള്ളതും ."
അവരുടെ ജീപ്പ് സ്റ്റേഷൻ ലക്ഷ്യമാക്കി കുതിച്ചു. ..
___________ _____________
"സാർ, എന്താണ് അടുത്ത സ്റ്റെപ്പ്...?"
"വീ ഹാവ് ടു അനലൈസ്....
ട്രീസ വരച്ച മൂന്ന് ചിത്രങ്ങൾ, സി.സി.ടി.വി ദൃശ്യങ്ങൾ ,ഇതാണ് ഇൻപുട്ട് .ഇതിൽ ട്രീസയുടെ ആദ്യ ചിത്രം അവളുടെ പപ്പയുടേതാണ് .. രണ്ടാമത്തേത് ഒരു ചുരിദാറിട്ട ലേഡിയാണ് . ഡോ.സൂസൻ സാരിയാണ് ധരിക്കുന്നത് ,സ്കൂളിലെ ടീച്ചേർസ് സാരിയും ഓവർ കോട്ടുമാണല്ലോ വേഷം ... പിന്നെ ട്രീസ ഇടപെഴകുന്ന സ്ത്രീകൾ എന്നു പറയാവുന്നവർ ഫ്ലാറ്റിലെ താമസക്കാർ മാത്രമാണ് , അതിൽ നമ്മൾക്ക് സംശയിക്കാവുന്നത് മെറീനയാണ് . കാരണം മെറീന അവരുടെ ഫാമിലി ഫ്രന്റാണ്.. അതിലുപരി അവരുടെ ഐഡിയിലാണ് ട്രീസ പപ്പയുമായി സംസാരിച്ചിരുന്നത്.
ഇനി മൂന്നാമത്തെ ചിത്രം .. അതാരാണെന്ന് പറയണമെങ്കിൽ മെറീനയെ ചോദ്യം ചെയ്യണം ."
"അതേ സാർ ..അതോടൊപ്പം പീതാംബരന്റ റോളും വ്യക്തമാവും ."
ലെവൻ ഡി.
വാതിൽ തുറന്നത് മെറീനയാണ് .. മഞ്ഞച്ചുരിദാറിൽ ഓറഞ്ച് പൂക്കൾ ചിരിതൂകി നിൽപ്പുണ്ടായിരുന്നു
"ഹലോ മെറീന ... ഒന്നു രണ്ട് കാര്യങ്ങൾ ലിങ്ക് ആവുന്നില്ല .യു ഹാവ് ടു കോപ്പറേറ്റ് ."
"വരു സാർ അകത്തോട്ടിരിക്കാം."
വ്യാസ് വീടിന്റെ ഇന്റീരിയർ ശ്രദ്ധിക്കുന്ന പോലെ ചുറ്റുമൊന്നു നോക്കിയശേഷം, ഗൗരവം വിടാതെ മെറീനയോടായി ചോദിച്ചു.
"നിങ്ങളുടെ ഐഡിയിൽ നിന്നാണ് ട്രീസ അവളുടെ പപ്പയെ വിളിച്ചിരുന്നത് .അല്ലെ ..?"
"അതേ സാർ, പക്ഷെ അത് സൂസൻ അറിഞ്ഞിരുന്നില്ല ,അവൾ സമ്മതിക്കില്ലായിരുന്നു .. മാന്വലിന്റെ റിക്വസ്റ്റ് പ്രകാരം ചെയ്തതാണ് .. "
"ഓക്കെ ..ക്ലിയർ ..ഏത് സിസ്റ്റത്തിലാണ് നിങ്ങൾ കോൾ ചെയ്യാറ് ..?"
"ലാപ്പാണ് .. "
"നിങ്ങൾക്ക് എത്ര ലാപ്പുണ്ട് ...? "
"ഒന്ന് ... എന്താ സാർ ..?"
"ഓക്കെ ...ബട്ട് ആദ്യഎട്ട് കോളുകൾ ചെയ്ത ഡിവൈസിൽ നിന്നല്ല അവസാന ആറ് കോളുകൾ ചെയ്തത് ... നിങ്ങളുടെ അതെ
ഐ ഡി യിൽ നിന്നാണു താനും .."
മെറീന വെട്ടി വിയർത്തു ... "അത് സാർ ഞാൻ ഫോണിൽ നിന്നും ചെയ്തിറ്റുണ്ട് .. "
"യൂ ആർ ലൈയിങ്ങ് മെറീന ... "ചിരിച്ചു കൊണ്ടാണ് വ്യാസ് അത് പറഞ്ഞത് ..
"അതും ലാപ്പാണ് ... ഇനി പറയൂ ..ആരാണത് "
"ആര് ... എനിക്കറിയില്ല സാർ ..." മെറീന പരിഭ്രമത്തോടെ പറഞ്ഞു .
"ഓക്കെ ഞാൻ സഹായിക്കാം ... നാൽപ്പതിനോടുത്ത് പ്രായം ... ഒത്ത ശരീരം ... മാഡം നിങ്ങൾ ഒന്നോർക്കണം ,ഇത്രയും ഞങ്ങൾക്ക് പറ്റുമെങ്കിൽ അതും ഈസിയാണെന്ന് അറിയാമെല്ലോ .. ഇവിടുന്ന് പറഞ്ഞാൽ എളുപ്പമാണ് ,അല്ലെങ്കിൽ നമുക്ക് സ്റ്റേഷനിൽ ചെന്നിട്ട് പറയാം " വ്യാസിന്റെ സ്വരം ദൃഢമായിരുന്നു .
"അത് സാർ .... എന്റെ ലാപ്പ് കേടായിരുന്ന ഒരു ദിവസം ലെവൻ ഇ യിലുള്ള അലോഷിയുടെ സിസ്റ്റത്തിൽ നിന്നും ചെയ്തിരുന്നു ."
"അതിനാണോ നിങ്ങൾ പുള്ളിയുമായി ലിഫ്റ്റിൽ നിന്നും ബഹളമുണ്ടാക്കിയത് ...? "
മെറീനയ്ക്ക് കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്ന് ഏറെക്കുറേ ബോദ്ധ്യമായിരുന്നു ..
"അത്, ....അത് ...അലോഷി അത് സ്ഥിരമാക്കാൻ തുടങ്ങിയിരുന്നു ... അതാണ് ."
"അതേ ... നിങ്ങൾക്കറിയാം അലോഷി ഏതറ്റം വരെ പോവുമെന്ന് അല്ലേ ...? നിങ്ങളേയും അലോഷിയേയും സഭ്യമല്ലാത്ത രീതിയിൽ ട്രീസ കണ്ടതിന്റെ ചില തെളിവുകൾ അവളുടെ പുസ്തകത്തിലുണ്ട് .. സീ ദിസ് ..."
വ്യാസ് ട്രീസയുടെ ബുക്കിന്റെ അവസാന പേജിലെ ചിത്രം തുറന്നു .. സദാശിവൻ അമ്പരപ്പോടെ നോക്കി ...
മെറീന തളർന്നു പോയിരുന്നു ...
"സാർ....?"
"പറയൂ മെറീന ... നിങ്ങൾക്ക് ഈപ്പാഴും രക്ഷപെടാൻ സാദ്ധ്യതകളുണ്ട് .. "
"സാർ പറഞ്ഞത് ശരിയാണ്. അയാളെന്നെ ചതിയിൽ വീഴ്ത്തുകയായിരുന്നു ... അതേപോലെ ട്രീസയേയും ... അതാണ് ഞാൻ ലിഫ്റ്റിൽ വെച്ച് ബഹളം വെച്ചത് ...പക്ഷെ വൈകിപ്പോയിരുന്നു സാർ, പിറ്റേന്നാണ് ട്രീസ എന്നോട് കാര്യങ്ങൾ പറയുന്നത് , അയാൾ
പലതവണ അവളെ വീഡിയോ കോളിന്റെ പേരിൽ ഫ്ലാറ്റിൽ കൊണ്ടുപോയി അയാളുടെ താൽപര്യങ്ങൾക്ക് നിർബന്ധിച്ചിരുന്നു ... അവസാനം അയാൾ വിജയിച്ചു ,പക്ഷെ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയിരുന്നു. "
"അതെ, മെറീന ...ട്രീസയ്ക്ക് പിന്നെ മരണമല്ലാതെ മറ്റുവഴിയില്ലായിരുന്നു. കാരണം സൂസൻ എങ്ങിനെ പ്രതികരിക്കും എന്ന ഭയമാവാം ..
പക്ഷെ ഇതിൽ നിരപരാധിയായ ഒരാളുടെ കൂടി ജീവൻ നഷ്ടപ്പെട്ടു. ..പീതാംബരൻ."
എല്ലാം കേട്ടുകൊണ്ട് പുറത്ത് നിന്ന ഡോ.സൂസൻ പൊട്ടിക്കരയാൻ തുടങ്ങി ..
"ഡോക്ടർ ... റിലാക്സ് .. നിങ്ങളെ സമാധാനിപ്പിക്കാൻ തുല്യ ദു:ഖിതനായ മാന്വൽ വരുന്നുണ്ട് ... ഇന്ന് ഉച്ചയോടെ എത്തും . "
"മെറീന ഞങ്ങളുടെ കൂടെ സ്റ്റേഷൻ വരെ വരണം ... ഞാൻ ബോബിയുമായി സംസാരിക്കാം ... ഓക്കെ ... സദാശിവൻ ട്രെയിസ് ദ ബ്ലഡി അലോഷി ... അവൻ മുങ്ങുന്നതിന് മുൻപേ പൊക്കണം ... "
പിറ്റേന്ന് രാവിലെ ...
"സാർ, കേസ് ഫയലിൽ ഇപ്പോഴും ലിങ്കാവാത്ത ഒരു കാര്യം കൂടിയുണ്ട് . പീതാംബരൻ ...! "
"അതെ ... മെറീനയും അലോഷിയും തമ്മിലുള്ള സംസാരത്തിൽ അവർ തമ്മിലുള്ള അവിശുദ്ധ ബന്ധം അയാളറിയുന്നു .. തന്റെ മുതലാളിയുടെ കുടുംബത്തോടുള്ള അളവറ്റ സ്നേഹമാണ് അയാളെ വിഷമത്തിലാക്കിയത്
പിറ്റേന്ന് അതായത് ട്രീസ മരിക്കുന്ന അന്ന് അവളും മെറീനയുമായുള്ള സംസാരത്തിൽ അയാൾ ആ കുട്ടിയോടും മോശമായി പെരുമാറുന്നുണ്ടെന്ന വസ്തുതയാണ് അയാളെ പ്രകോപിപ്പിച്ചത്.
അതു കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം പതിനൊന്നാം നിലയിലുള്ള ട്രീസ പതിനാറമത്തെ നിലയിലേക്ക് പോയപ്പോഴാണ് അയാൾ അപകടം മണത്തത് ,അതാണ് തനിച്ച് അയാൾ വീണ്ടും താഴെ നിന്ന് ധൃതിയിൽ മുകളിലേക്ക് പോയത് ...പക്ഷെ മുകളിൽ അയാളെത്തുമ്പോഴേക്കും ട്രീസ ചാടിക്കഴിഞ്ഞിരുന്നു. .. ഉടനെ താഴെ വന്ന് അയാളിറങ്ങി ഓടി ... പക്ഷെ അപ്പോഴേക്കും .. തുടർന്ന് അയാൾ ജാഗരൂകനായിരുന്നിരിക്കണം .
ആത്മഹത്യയാണെന്ന് എല്ലാവരും..., പോലീസ് ഉൾപ്പെടെ പറഞ്ഞതിൽ അയാൾ ആശ്വാസം കണ്ടെത്തി .. കാരണം മെറീനയെ സംശയിക്കില്ലല്ലോ ...
പക്ഷെ പിറ്റേന്ന് നമ്മൾ ലിഫ്റ്റിൽ പോവുന്നു .. താൻ പറയുന്നു അയാൾക്ക് ചെവി കേൾക്കില്ലന്ന് ..പക്ഷെ നമ്മൾ തിരിച്ചിറങ്ങുമ്പോൾ സംസാരമദ്ധ്യേ ട്രീസ പ്രെഗ്നന്റ് ആണെന്ന കാര്യം പറഞ്ഞപ്പോൾ അയാൾ പകച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. അന്നാണ് അയാൾ ആത്മഹത്യ ചെയ്തത് ."
"പക്ഷെ അയാൾക്ക് പറയാമായിരുന്നില്ലേ ... സാർ, ? "
"ഒരിക്കലുമില്ല ... അയാളുടെ മരണ കാരണം രണ്ടാണ് ... ഒന്ന് ട്രീസയെ അതായത് തന്റെ കൊച്ചുമകളുടെ പ്രായമുള്ള ഒരു കുട്ടിയെ രക്ഷിക്കാൻ പറ്റിയില്ല. ... രണ്ട് കേസ് കൂടുതൽ അന്വേഷിക്കാൻ സാധ്യതയുണ്ട്,
അപ്പോൾ അയാളേയും ചോദ്യം ചെയ്തേക്കും ..., കാരണം സിസിടിവി ദൃശ്യങ്ങൾ .... അപ്പോൾ അയാൾകാരണം മെറീന അപകടത്തിലാവരുത് ..."
"ഓക്കെ സാർ, ക്ലിയർ .....,
അപ്പൊ എങ്ങിനയാ ..."
"എല്ലാത്തിനേം പൂട്ടിക്കെട്ടിക്കാനുള്ള വഴി തന്നെയാവട്ടെ ... "
ഈശ്വർ വ്യാസ് പുഞ്ചിരിച്ചു.
തുടരും.....
Read all  published parts

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot