മൂന്നുവർണ്ണങ്ങൾക്കിടയിലെ
കലർപ്പില്ലാത്ത ശുഭ്രവർണ്ണത്തിൽ
പൂർണ്ണവൃത്തം വരച്ച്, മൂന്നു വർണ്ണങ്ങൾക്കും അഴകേകാൻ നാലാമത്തെ വർണ്ണമായാണ് നിന്നെ അടയാളപ്പെടുത്തിയത്.
കലർപ്പില്ലാത്ത ശുഭ്രവർണ്ണത്തിൽ
പൂർണ്ണവൃത്തം വരച്ച്, മൂന്നു വർണ്ണങ്ങൾക്കും അഴകേകാൻ നാലാമത്തെ വർണ്ണമായാണ് നിന്നെ അടയാളപ്പെടുത്തിയത്.
നിന്നെ ബലപ്പെടുത്താൻ ചുറ്റിലും
ഇരുപത്തിനാല് ആരക്കാലുകളും ജാതി,
മതം, ഗോത്രം, ഭാഷ, ഇവയൊന്നും
നിന്റെ വൃത്തത്തിന്റെ പരിപൂർണ്ണതയ്ക്കു കളങ്കമാവാതിരിക്കാൻ
നിയമ സംഹിതയുമെഴുതി വച്ചു
നിന്റെ നാലതിരുകൾക്കും കാവൽക്കാരായി
നാലു സിംഹങ്ങളും അതിലൊന്നിന്റെ മുഖം ഒളിപ്പിച്ചുവെച്ചു.

കാര്യസ്ഥരായവർ സമ്പത്തു പാഴാക്കിക്കളയുമ്പോൾ
അവർക്കെതിരെ വിരൽ ചൂണ്ടാതിരിക്കാനാണോ നിന്റെ അതിർത്തികളിൽ
ധർമ്മപുരാണങ്ങൾ അരങ്ങേറുന്നത്?
അവർക്കെതിരെ വിരൽ ചൂണ്ടാതിരിക്കാനാണോ നിന്റെ അതിർത്തികളിൽ
ധർമ്മപുരാണങ്ങൾ അരങ്ങേറുന്നത്?
ലോകസമാധാനത്തിന്റെ
ചേരിചേരാ നയത്തിൽ നിന്നും മാറി സിംഹംങ്ങൾക്കു
പുതിയ പടച്ചട്ടവാങ്ങുമ്പോൾ,
പുതിയ നുകവും കലപ്പയും വാങ്ങാൻ മറന്നു പോകുമ്പോൾ എന്തേ,നീയൊന്നും മിണ്ടാതിരിക്കുന്നത്?
പാടങ്ങൾ ഉണങ്ങി വരണ്ടാലും മക്കൾ പട്ടിണികൊണ്ടു മരിച്ചാലും സങ്കടമടരുത്. പുരപ്പുറത്തു നമ്മുടെ കൗപീനങ്ങൾ ഉണക്കാനിട്ടിട്ടുണ്ടല്ലോ?

ഭ്രാന്തുപൂക്കാനിണചേരുന്ന ജാതിയും
മതവും വെട്ടിമുറിക്കുവാനുള്ള
വിഷവിത്തു വിതയ്ക്കുന്നതിനായി
നിന്നെ ഉഴുതുമറിക്കുമ്പോൾ,
ഗോത്രവും ഭാഷയും ചേർന്നു നിന്റെ ആരക്കാലുകളുടെ ചുവട്ടിലെ മണ്ണുമാന്തുന്നു.ഇതുകണ്ട്
അലറുന്ന മുഖമൊളിപ്പിച്ച സിംഹത്തെ
എന്തുകൊണ്ടാണ് നീ അഴിച്ചു വിടാത്തത്?

സ്വയം അടിമത്തത്തിലേക്കു വീണനിന്നേ മോചിതരാക്കിയവരുടെ പിൻതലമുറ
അകലെ ചക്രവാളത്തിലസ്തമിച്ചു
അവിടെ പരക്കുന്ന ശോണിത വർണ്ണം
ഇനിയും ബലം നഷ്ടപ്പെടാത്ത ആരക്കാലുകളുടെ
പ്രതീക്ഷയാണ്
അടുത്ത ജന്മത്തിലെങ്കിലും നീ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ.
അകലെ ചക്രവാളത്തിലസ്തമിച്ചു
അവിടെ പരക്കുന്ന ശോണിത വർണ്ണം
ഇനിയും ബലം നഷ്ടപ്പെടാത്ത ആരക്കാലുകളുടെ
പ്രതീക്ഷയാണ്
അടുത്ത ജന്മത്തിലെങ്കിലും നീ ഉയർത്തെഴുന്നേൽക്കുമെന്ന പ്രതീക്ഷ.
===================
ബെന്നി ടി.ജെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക