മിനിക്കഥ
എനിക്കൊരു സ്വഭാവം ഉണ്ട്. മദ്യപിച്ചാൽ ഏതെങ്കിലും ഏതെങ്കിലും പെണ്ണിനെ പ്രാപിക്കണം. നിങ്ങൾ അതിനെ ദുസ്വഭാവം എന്നു വിളിച്ചേക്കാം. മനസ്സിൽ ഉറങ്ങി കിടക്കുന്ന കാമം ആയിരം തല നീട്ടി പുറത്തു വരും. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയാത്തത് കൊണ്ടു മദ്യപിക്കാറില്ല.
എന്റെ സുഹൃത്തു സുയിത്തിന് മറ്റൊരു ഭ്രാന്താണ് അവൻ പാട്ടു പാടിക്കൊണ്ടേയിരിക്കും. ആ എരുമ രാഗം കേൾക്കാനാവില്ല. ഇപ്പോൾ ഞാനിതു പറയുന്നത് ഒരിക്കൽ നഗരത്തിലെ ബാറിൽ വെച്ചു ഞങ്ങൾ മദ്യപിച്ചപ്പോൾ ഉണ്ടായ സംഗതികൾ പറയാനാണ്.
അവൻ പാടി കൊണ്ടേയിരുന്നപ്പോൾ ബാറിലെ മറ്റു മദ്യപർ സഹികെട്ടു മർദിച്ചു. ഒടുവിൽ ഉടുതുണി ഇല്ലാതെ ഒരു വിധത്തിലാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.
ഈ സങ്കടം മാറ്റാൻ മറ്റൊരു ബാറിൽ കേറി മദ്യപിച്ചപ്പോഴാണ് എന്റെ ഉള്ളിലെ കാമം ഉണർന്നത്. എനിക്കു പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥ.
ഞാൻ ചോദിച്ചു.
കിട്ടുമോ?
വാ.. പോകാം..
അവൻ എന്നെ നയിച്ചു. അങ്ങനെ നഗരത്തിലെ ആളൊഴിഞ്ഞ തെരുവിലൂടെ നടന്നു. തെരുവിന്റെ ഇരു ഭാഗങ്ങളിൽ നിന്നും ചുണ്ടിൽ ചായം തേച്ച സുന്ദരിമാർ ഞങ്ങളെ കൈകൊട്ടി വിളിക്കുന്നുണ്ടായിരുന്നു.
എനിക്കപ്പോൾ തോന്നി. ഈ ഐശ്വര്യ റായി ഒന്നും അല്ലെന്ന്.
വാ.. ഈ അതി സുന്ദരിമാരെ പ്രാപിച്ചു കൂടാ.. ആയിരക്കണക്കിന് ആൾക്കാരുടെ കാമം തീർത്തവളായിരിക്കും. കാണാൻ ഗുണമില്ലാത്ത പെണ്ണിനെ പ്രാപിക്കണം..
സുജിത്തിന്റെ ചിന്താഗതി തരക്കേടില്ലെന്നു തോന്നി. അങ്ങനെയാണ് ആ വാതിലിന്റെ മുന്നിൽ നിന്നത്. അപ്പോൾ ഒരു യുവതി അകത്തേക്ക് ക്ഷണിച്ചു.
അവൻ പറഞ്ഞു.
എനിക്കു വേണ്ട. ഞാൻ ഇവിടെ ഇരുന്ന് പാടിക്കൊള്ളാം.
എനിക്കു വേണ്ട. ഞാൻ ഇവിടെ ഇരുന്ന് പാടിക്കൊള്ളാം.
അവൻ എന്നെ അകത്തേക്ക് തള്ളി. ഞാൻ ആ സുന്ദരിയുടെ കൂടെ ഒരു ചൂടി കട്ടിലിനരികിൽ എത്തി. അവിടെ ഇരിക്കാൻ പറഞ്ഞു.
അപ്പോഴേക്കും ഉള്ളിലെ ലഹരി താണു തുടങ്ങിയിരുന്നു. സ്ഥലകാല ബോധം തിരിച്ചു കിട്ടിയത് പോലെ. അവൾ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങിയിരുന്നു.
വേണ്ട.. അയ്യോ വേണ്ട..
ഞാൻ തടഞ്ഞു.
ആദ്യമായിട്ടാണോ?
അതേ...
വേണ്ട.. നിങ്ങളുടെ കാശ് എത്രയാണെന്ന് വെച്ചാൽ തരാം.
ഞാൻ പോക്കറ്റിൽ നിന്നും അഞ്ഞൂറിന്റെ നോട്ട് അവൾക്കു നേരെ നീട്ടിയപ്പോൾ അവൾ അതു വാങ്ങി ബ്ലൗസിനുള്ളിൽ തിരുകി. എന്തെങ്കിലും ബാക്കി കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഇല്ല. തന്നില്ല.
ഞാൻ എഴുന്നേറ്റു പോകാൻ ഒരുങ്ങിയപ്പോൾ അവൾ എന്നെ പിടിച്ചു നിർത്തി എന്റെ നെറ്റിയിൽ ചുംബിച്ചു. അതൊരു വല്ലാത്ത അനുഭവം ആയിരുന്നു.
പുറത്തിറങ്ങിയപ്പോൾ സുയിത് ചോദിച്ചു.
എങ്ങനെയുണ്ട്?
ഹോ ഉഗ്രൻ..
ഞാൻ കള്ളം പറഞ്ഞു.
അവിടെ നിന്നും പോയപ്പോൾ എന്റെ ചിന്ത മുഴുവൻ ആ സുന്ദരിയെ കുറിച്ചായിരുന്നു. രാത്രി മുഴുവൻ അവളെ കുറിച്ചു ചിന്തിച്ചു. അവളെ വീണ്ടും കാണണമെന്ന് തോന്നി.
അങ്ങനെ ഞാൻ മദ്യപിക്കാതെ തന്നെ അവളെ തേടി രാത്രി കാലങ്ങളിൽ പോകാൻ തുടങ്ങി. പ്രണയം എന്നു വേണമെങ്കിൽ പറയാം. പക്ഷെ അതുമല്ല. എന്തോ ഒരു ആത്മ ബന്ധം. കാമം ആയിരുന്നില്ല. നിർവചിക്കാനാവാത്ത ഒരു അനുഭൂതി.
അവളുടെ ഒരു ചുംബനം മാത്രം കൊതിച്ചു. വേറെ ഒരു വഴിവിട്ട ബന്ധത്തിനും അവൾ നിര്ബന്ധിക്കാത്തത് എന്താണെന്ന് എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.
ഒരിക്കൽ ഞാൻ അവളോട് ചോദിച്ചു.
നിന്നെ ഞാൻ കല്യാണം കഴിക്കട്ടെ?
അതിനു അവൾ മറുപടി പറയാതെ കരയുക മാത്രം ചെയ്തു. എനിക്കു ഖേദം തോന്നി. ഞാൻ ദുർബ്ബലനായത് പോലെ തോന്നി. ചിലപ്പോൾ അവൾ കരുതി കാണും. ഒരു നഗര വേശ്യയുടെ അവസ്ഥയെ കുറിച്ചു. അന്നു കണ്ണീരോടു കൂടിയാണ് ഞങ്ങൾ പിരിഞ്ഞത്.
അന്നു രാത്രി എനിക്ക് ഉറക്കം വന്നില്ല. ജോലിക്ക് പോയ ഞാൻ തിരിച്ചു എന്റെ താമസ സ്ഥലത്തു പോകാതെ അവളെ തേടി പോയി. അപ്പോൾ അവൾ ഉറങ്ങുകയായിരുന്നു.
ഞാൻ വിളിച്ചപ്പോൾ അവൾ ഉണർന്നു.
നമുക്ക് പോകാം... എവിടെയെങ്കിലും.. നമ്മളെ അറിയാത്തിടത്തു ചെന്നു ജീവിക്കാം.
അപ്പോൾ അവൾ കരഞ്ഞു.
നിങ്ങളെ ചതിക്കാൻ എനിക്കാവില്ല. അതാ..
അപ്പോൾ..?
അതേ... ഞാൻ ഒരു മഹാരോഗത്തിന്റെ പിടിയിലാണ്..
അവൾ എനിക്കു മുന്നിൽ വാതിൽ കൊട്ടിയടച്ചു
By: Krishnan Abaha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക