നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കിമ്പളം

Image may contain: 1 person, eyeglasses and beard
ഇന്ന് ശമ്പള ദിവസമാണ് വളരെ സന്തോഷത്തിൽ ആയിരുന്നു രാജീവ്. രാവിലെ തന്നെ അയാൾ കുളിച്ചു സുന്ദരനായ് ഓഫീസിൽ എത്തി. വില്ലേജ് ഓഫീസർ എന്ന് എഴുതിയ ബോർഡിന് പിന്നിലെ ചെയറിൽ അയാൾ ഇരുന്നു.
കുറച്ചു നേരം കഴിഞ്ഞാണ് പീയൂൺ ഉള്ളിലേക്ക് വന്നത് .
സർ ഇന്നലെ വന്ന ആ പുള്ളി വന്നിട്ടുണ്ട്.
ആ അകത്തേക്ക് വരാൻ പറയു . എന്ന് പറഞ്ഞ് അയാൾ മേശ തുറന്ന് കുറച്ച് ഫയലുകൾ എടുത്ത് വെളിയിൽ വച്ചു.
അപ്പോളേക്കും അവശനായ ഒരു വൃദ്ധൻ ഉള്ളിലേക്ക് വന്നു.
അയാളുടെ ശരീരം നന്നേ ഷീണിച്ചിരുന്നു, കണ്ണുകളിൽ ഉറക്കം നഷ്ടപ്പെട്ട ഭാവം താളം കെട്ടി കിടന്നിരുന്നു.
ആ കൊണ്ട് വന്നിട്ടുണ്ടോ?? രാജീവ് ചോദിച്ചു.
അയാൾ കീശയിൽ കയ്യിട്ട് എന്തോ എടുത്തു.
സർ ഇത്രയേ കിട്ടിയുള്ളൂ !!
മൂന്ന് ദിവസമായി ജോലിക്ക് പോയിട്ട് ,
സർ ഇത് വാങ്ങണം .
അയാൾ രാജീവിന് മുന്നിൽ കൈകൂപ്പി.
രാജീവ് പുറത്തെടുത്ത് വച്ച അയാളുടെ വായ്‌പ തുകയും ഫയലുകളും തിരികെ ഉള്ളിലേക്ക് വച്ച് മേശയുടെ അറ അടച്ചു.
തന്നോട് ഞാൻ ചോദിച്ചത് എത്ര താൻ കൊണ്ട് വന്നിരിക്കുന്നത് എത്ര ആർക്ക് വേണം തന്റെ പിച്ചകാശ് ??
രാജീവിന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.
സർ അങ്ങനെ പറയരുത് എന്റെ ഏക മകൾ ആശുപത്രിയിൽ ആണ് ഇന്ന് ഓപ്പറേഷൻ ചെയ്തില്ല എങ്കിൽ അവൾ മരിച്ചുപോകും സർ .ആ വൃദ്ധന്റെ കണ്ണിലൂടെ കണ്ണുനീർ ചാലിട്ട് ഒഴുകി.
പോട്ടെടോ സ്വന്തം മകൾക്ക് വേണ്ടി ഒരു 5000 രൂപ പോലും ചെലവാക്കാൻ പറ്റാത്ത തന്നെ പോലുള്ളവർക്കൊക്കെ മക്കൾ ഇല്ലാതിരിക്കുന്നതാ നല്ലത് അയാൾ പുച്ഛത്തോടെ പറഞ്ഞു.
സർ ഞാൻ കാല് പിടിക്കാം എന്റെ മകളുടെ ജീവൻ!!
അയാൾ രാജീവിന്റെ കാലിലേക്ക് വീണു.
ഛെ എഴുനേക്കടോ. പീയൂൺ...... ഇയാളെ പിടിച്ചു പുറത്താക്കു രാജീവ് അലറി.
പീയൂൺ പെട്ടന്ന് തന്നെ ഉള്ളിലേക്ക് വന്ന് ആ വൃദ്ധനെ പിടിച്ചു കൊണ്ട് പോയി. അയാളുടെ കണ്ണുനീർ കണ്ടിട്ടും രാജീവിന് ഒരു മാറ്റവും ഉണ്ടായില്ല.
കുറച്ചു നേരം കഴിഞ്ഞ് ശമ്പളം എണ്ണിക്കൊണ്ടിരുന്ന രാജീവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നു.
ചേട്ടാ നമ്മുടെ മോള് .....
മോൾക്ക് എന്താ പറ്റിയെ ???
രാജീവിന്റെ ശബ്ദം ഇടറി.
മോൾക്ക് ഒരു ആക്സിഡന്റ് പറ്റി .
അത്യാവശ്യം ആയിട്ട് a-ve blood വേണം എന്നാ ഡോക്ടർ പറയുന്നത്. റെയർ ഗ്രൂപ്പ് ആയത് കൊണ്ട് ഇവിടെ സ്റ്റോക്ക് ഇല്ല .
രാജീവ് ഒരു നിമിഷം തരിച്ചിരുന്നു. അവൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്ത് ആരെയൊക്കെയോ വിളിച്ചു. എന്നാൽ നിരാശ ആയിരുന്നു ഫലം.
തളർന്ന മനസ്സുമായി ആശുപത്രിയിൽ എത്തിയ അവൻ icu വിലക്ക് ഓടി. അവിടെ ചെന്നപ്പോൾ അവന്റെ ഭാര്യയും അമ്മയും പുറത്തിരിക്കുന്നത് കണ്ടു. അവൻ അവർക്കരികിലേക്ക് ഓടി ,
എന്റെ മോൾ???
മോൾക്ക് ഇപ്പോ കുഴപ്പം ഒന്നും ഇല്ല ബ്ലഡ് കിട്ടി ഭാര്യ അത് പറഞ്ഞപ്പോൾ രാജീവിൽ ഒരു സമാധാനം ഉണ്ടായി .
ആരാ ആരാ ബ്ലഡ് തന്നത്?? രാജീവ് ആകാംഷയോടെ ചോദിച്ചു.
ഒരു വയസ്സായ ആളാ പൈസ കൊടുത്തിട്ട് വാങ്ങിയില്ല .
ആ ദേ വരുന്ന ആളാ അത് പറഞ്ഞ് അവൾ ഒരു ഭാഗത്തേക്ക് വിരൽ ചൂണ്ടി.
വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവന്റെ സർവ നാടി ഞരമ്പുകളും തളരുന്ന പോലെ തോന്നി.
രാവിലെ അവനെ കാണാൻ വന്ന വൃദ്ധൻ. അവന്റെ തല കുനിഞ്ഞു. അവൻ ആ വൃദ്ധനരികിലേക്ക് ഓടി
മോൾക്ക് എങ്ങനുണ്ട് അവൻ തലകുനിച്ചു കൊണ്ട് ചോദിച്ചു . ചോദ്യം കേട്ട് ആ വൃദ്ധൻ തിരിഞ്ഞു നോക്കി . അയാൾ രാജീവിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ പോയി സർ !സമയത്ത് ഓപ്പറേഷൻ നടത്താൻ പറ്റാത്തത് കൊണ്ട് അവൾ പടച്ചവന്റെ അടുത്തേക്ക് പോയി.
പടച്ചവന് ഏറ്റവും ഇഷ്ടം ഉള്ളവരെ അവൻ നേരത്തെ വിളിക്കും എന്ന് പറയുന്നത് സത്യം ആണ് അല്ലെ സർ .
അല്ലെങ്കിൽ തന്നെ നേരത്തെ സർ പറഞ്ഞ പോലെ ആശുപത്രി ചെലവിന് പോലും പൈസ ഇല്ലാത്ത ഞങ്ങൾക്കൊക്കെ എന്തിനാ അല്ലെ മക്കൾ???
?
ഇത്രയും പറഞ്ഞ് അയാൾ പുഞ്ചിരിച്ചു .
ആ വൃദ്ധൻ നടന്ന് നീങ്ങുന്നത് നിർവികാരനായി നോക്കി ഇരിക്കാനോ രാജീവിന് കഴിഞ്ഞുള്ളു.
അവന്റെ തല കുറ്റബോധത്താൽ കുനിഞ്ഞു,
അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി അവിടെ കിടന്ന ഒരു ബെഞ്ചിൽ അവൻ ഇരുന്നു. ആ സമയം അവന്റെ പോക്കറ്റിൽ കിടന്ന അവന്റെ ശമ്പളപണം അവനെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു....
Nb.
50000 രൂപ ശമ്പളം മേടിക്കുന്ന ഗവർമെന്റ് ഓഫിസർ 5000 രൂപ മാത്രം മാസം സമ്പാദിക്കുന്ന കൂലിപ്പണിക്കാരനോട് കൈക്കൂലി വാങ്ങുമ്പോൾ, ആ പാവത്തിന്റെ കൈകളിൽ സൂക്ഷിച്ചു നോക്കിയാൽ മനുഷ്യത്തമുള്ള ആളാണെങ്കിൽ, ആ പൈസ പിന്നെ വാങ്ങാൻ തോന്നില്ല

By: SarathLourdMount

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot