Slider

സൗണ്ട് ഓഫ് സൈലൻസ് - Part 2

0

സമയം രാത്രി 7.30 , സി.ഐ ഈശ്വർ
വ്യാസിന്റെ ക്യാബിൻ ...
തന്റെ ലാപ്പിൽ ലിഫ്റ്റിലെ വീഡിയോ ഒരോന്നായി എടുത്ത് സാകൂതം നിരീക്ഷിക്കുകയാണ് വ്യാസ്.. ഇടയ്ക്കിടെ പേപ്പറിൽ സമയം കുറിച്ചെടുക്കുന്നുമുണ്ട്.
"സമയവും വീഡിയോസും ചേർത്തു വെച്ചാൽ പീതാംബരനെ സംശയിച്ചേ മതിയാവൂ , കാരണം ട്രീസ പോയതിനു പിന്നാലെ ധൃതിയിൽ അയാൾ മുകളിലേക്ക് പോയതെന്തിനാണ് ...? പുള്ളിയുടെ ആത്മഹത്യ കൂടെ ചേർത്തുവായിച്ചാൽ സംഭവം ക്ലിയറാണ് ."
"അതേ, പീതാംബരന്റെ ആ സമയത്തെ ബോഡിലാംങ്വജ് അപ്രകാരമായിരുന്നു. ആ നിലയ്ക്ക് കേസ് ക്ലോസ് ചെയ്തൂടെ ..?" സദാശിവൻ സംശയത്തോടെ ചോദിച്ചു.
''ചെയ്യാം ... പക്ഷെ പുള്ളിയുടെ ക്യാരക്ടർ ,പിന്നെ ആ സൂയിസൈഡ് നോട്ട് ,ചെറിയ ഒരു മിസ് ലിങ്ക് ഇല്ലേ എന്നൊരു സംശയം ... "
"എന്താ സാർ, ...? "
"ജീവിതം മടുത്തു .. ഇനി ജീവിക്കാൻ തോന്നുന്നില്ല , എന്നൊരാൾക്ക് തോന്നണമെങ്കിൽ കടുത്ത വിരക്തി ഉണ്ടാവണം . അയാളാണ് ആ കൊച്ചിന്റെ മരണത്തിന് കാരണമെങ്കിൽ ആ നോട്ട് ഉണ്ടാവുമായിരുന്നില്ല. ... "
"അതല്ല സർ, ഇനിയൊരു പക്ഷെ പശ്ച്ചാത്താപം കൊണ്ട് മരണത്തിലേക്ക് പോയതാണെങ്കിലോ ...? "
"ചാൻസുണ്ട്, എനിവേ ട്രീസയുടെ സ്ക്കൂളിലും അവളുടെ മുറിയിലും നമുക്കൊന്ന് പോവണം ..എല്ലാ റൂട്ടും ക്ലിയറാക്കണം."
പിറ്റേന്ന് രാവിലെ .... ഡ്രീംസ് ഇംപീരിയൽസ് - ലെവൻ സി ...
"ഡോക്ടർ ,ആർ യു ഓക്കെ നൗ...? "
"അതെ, ഇൻസ്പെക്ടർ .ചോദിച്ചോളൂ ..അന്ന് വല്ലാത്തൊരു ഷോക്കായിരുന്നു. അവിശ്വസനീയമാണെങ്കിലും എനിക്ക് ആരേയും സംശയിക്കാൻ കഴിയുന്നില്ല.എന്തായാലും ഇതിന് പിന്നിൽ എന്തോ ഒരു ദുരൂഹതയുണ്ട്. യു ഹാവ് ടു ഫൈന്റിറ്റ് ."
"തീർച്ചയായും .. ഞങ്ങൾക്ക് ട്രീസയുടെ റൂമൊന്ന് കാണണം ... "
അൽപ്പസമയത്തിനു ശേഷം വ്യാസ് ഒരു നോട്ടുബുക്കുമായി പുറത്തേയ്ക്ക് വന്നു.
"ഈ ഒരു ബുക്ക് ഞാൻ കൊണ്ടുപോവുന്നു .നാളെ ഇതേ സമയത്ത് ഡോക്ടറെ ഒന്നുകൂടി ബുദ്ധിമുട്ടിച്ചേയ്ക്കും "
ഇതേ സമയം എസ് ഐ സദാശിവൻ ട്രീസയുടെ സ്കൂളിൽ ആയിരുന്നു
"സോറി ടു ടെൽ യു ഇൻസ്പെക്ടർ , ട്രീസ ഈയിടെയായി വളരെ ഉഴപ്പാണ് ,കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞങ്ങൾ ശ്രദ്ധിക്കുന്നു .കൂടുതൽ വിവരങ്ങൾ അവളുടെ ക്ലാസ് ടീച്ചർ തരും ."
ക്ലാസ് ടീച്ചറുടെ കൂടെ ഗാർഡനിലൂടെ നടക്കുമ്പോൾ അവർക്കിടയിൽ മൗനം വിങ്ങുന്നുണ്ടായിരന്നു .
"കഴിഞ്ഞ വർഷവും ഞാനായിരുന്നു അവളുടെ ടീച്ചർ .വളരെ ആക്ടീവായ കുട്ടി.
ഈ വർഷം ശരിക്കും അവളുടെ നിഴൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. "
"ആ നിഴൽച്ചിത്രങ്ങൾക്ക് പുറകിലെ സൂത്രധാരൻ അധികം വൈകാതെ പുറത്തുവരും ടീച്ചർ ..
ഒരു കാര്യം കൂടി ടീച്ചർ. , അവളെ കാണാനോ മറ്റോ ആരെങ്കിലും വന്നിരുന്നോ .. ഐ മീൻ പുരുഷൻമാർ ,"
"ഇല്ല ... "
"ബോയ് ഫ്രണ്ട് ...? "
"നൊ സർ, .. ഒന്നാമതേ ഇത് ഗേൾസ് സ്ക്കൂളാണ് .പിന്നെ പോവുന്നതും വരുന്നതും സ്ക്കൂൾ ബസ്സിലും ,നോ ചാൻസ് .ഇനി ഫ്ലാറ്റിലെ കാര്യം അറിയില്ലാട്ടോ .."
"ഓക്കെ ടീച്ചർ ... "
സദാശിവൻ നേരെ സ്റ്റേഷനിലേക്കാണ് പോയത് .
"സർ, കഴിഞ്ഞ ആറുമാസമായി ട്രീസയുടെ പഠനത്തിന്റെ ഗ്രാഫ് താഴോട്ടാണ്, എന്തോ ഒരു മൂകത ... അവർ ഇക്കാര്യം ഡോക്ടറെ അറിയിച്ചിരുന്നു. പക്ഷെ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല ."
"ഗുഡ്, താനീ ബുക്ക് കണ്ടോ ... ട്രീസയുടെ റൂമിൽ നിന്നും കിട്ടിയതാണ്. ഇതിൽ കുറച്ചു ചിത്രങ്ങളുണ്ട്, അത്ര ഭംഗിയായി വരച്ചിട്ടില്ല ... എങ്കിലും അതിനും ചിലത് പറയാൻ കഴിയും .ചിലതൊക്കെ കുത്തിക്കുറിച്ചപോലെയാണ്, അതിൽ മൂന്നെണ്ണം നമുക്ക് ഉപകരിച്ചേക്കാം....ആദ്യ ചിത്രം ഒരു പുരുഷന്റെതാണ് , താഴെ ലവ് യു പപ്പ എന്നുമെഴുതിയിട്ടുണ്ട് ,അത് ക്ലിയറാണ് .രണ്ടാമത്തേത് ഒരു സ്ത്രീയാണ് .. ഒന്നുമെഴുതിയിട്ടില്ല .പിന്നെ വീണ്ടുമൊരു പുരുഷൻ. അതിനും എഴുതിയിട്ടില്ല. ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അവസാനം പറഞ്ഞ രണ്ടു ചിത്രങ്ങളും ചുവന്ന മഷിയാൽ ക്രോസ് ചെയ്തിട്ടുണ്ട് എന്നുള്ളതാണ് "
സദാശിവൻ ആ ബുക്ക് വാങ്ങി പരിശോധിച്ചു ..
"ആ സ്ത്രീ ഡോക്ടറായിരിക്കില്ലേ ... അപ്പോൾ മൂന്നാമത്തെ പുരുഷൻ..., ഇതാകെ കുഴഞ്ഞു മറിയുകയാണെല്ലോ സാർ ,.... ?
എന്റെ ഒരു നിഗമനം പറയട്ടെ, ഡോക്ടറും പീതാംബരനും ചേർന്നു നടത്തിയ ഒരു പ്ലാൻഡ് അറ്റംപ്റ്റ് ...അങ്ങിനെ ആവാൻ വഴിയുണ്ട് ,"
സദാശിവൻ ഒരുവേള നിർത്തി ആലോചനയിലാണ്ടു.
"അപ്പോഴും ഒരു മിസ് ലിങ്കുണ്ട് ... അവരെ കോർത്തിണക്കുന്ന കണ്ണി എന്തായിരിക്കും ... "
ഗുഡ് സദാശിവൻ, ...നമുക്ക് ആദ്യം മുതൽ തുടങ്ങാം ... ട്രീസയുടെ പപ്പ ...അദ്ദേഹത്തിനെ ബന്ധപ്പെടാനുള്ള വഴി തേടണം ... നാളെ രാവിലെ പുള്ളിയെ വിളിച്ചതിനു ശേഷം നമുക്ക് തീരുമാനിക്കാം മറ്റു രണ്ടു പേർ ആരാന്നെന്ന് അതു കഴിഞ്ഞ് . ഫ്ലാറ്റിൽ കുറേയേറെ പണികളുണ് ..നൗ ഇറ്റ് ഈസ് ടൂ ലേറ്റ് ... നമുക്കു പിരിയാം .ഗുഡ് നൈറ്റ്. "
____________ __________________ ___________
രാവിലെ പതിവിലും നേരത്തെ വ്യാസും സദാശിവനും സ്റ്റേഷനിലെത്തി ,ഇതു വരെയുള്ള കാര്യങ്ങൾ വിശകലനം ചെയ്ത ശേഷം അവർ ഫ്ലാറ്റിലേക്ക് പുറപ്പെട്ടു.
ലെവൻ സി , ഡ്രീംസ് ഇംപീരിയൽസ്...
"ഡോക്ടർ എന്തിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന് ...? "
"പീഡിയാട്രി ."
"ദാറ്റ്സ് ഗുഡ് .മിസ്റ്റർ മാന്വലിനെ ഈ വിവരങ്ങൾ അറിയിച്ചിരുന്നുവോ ..?"
"ഇല്ല ,അങ്ങിനെ തോന്നിയില്ല ."
"പപ്പയും മകളുമായിട്ട് എങ്ങിനെയാണ് ..?"
"അവർ കാണുന്നില്ലല്ലോ .. അഞ്ച് വർഷമായി ഒരു ബന്ധവുമില്ല. ആ അധ്യായം എന്നേ താഴിട്ട് പൂട്ടിയതാണ് "
"ഓക്കെ ... മകൾക്ക് ഫോൺ, ടാബ്ലറ്റ് അങ്ങിനെ വല്ലതുമുണ്ടോ .."
ഇല്ല .....യു നോ .. ഐ ആം എ പീഡിയാട്രീഷൻ .. പഠിക്കുന്ന കുട്ടികൾക്ക് അത്തരം ഗാഡ്ജെറ്റസ് പേർസണലായി നൽകുന്നതിനോട് യോജിപ്പില്ല.
"ബട്ട് ഡോക്ടർ .. ട്രീസ അവളുടെ പപ്പയുമായി പലപ്പോഴും വീഡിയോ ചാറ്റ് നടത്താറുണ്ട് .. ഞാൻ മിസ്റ്റർ മാന്വലുമായി സംസാരിച്ചിരുന്നു. ...."
"നോ ... നിങ്ങൾ കള്ളമാണ് പറയുന്നത് ." ഡോക്ടർ കോപത്തോടെ പറഞ്ഞു
"അപ്രിയ സത്യങ്ങൾ എന്നാണ് ഡോക്ടർ പറയേണ്ടത് .എനിവേ... ഒരു കാര്യം കൂടി പീതാംബരനെക്കുറിച്ച് നിങ്ങൾക്കെന്താണ് അഭിപ്രായം "
"ഒരു പാവം മനുഷ്യൻ ..." ഡോക്ടർ നീരസത്തോടെ പറഞ്ഞു .
"ഒരു കാര്യം കൂടി ഡോക്ടർ, ... ഈ സാരിയാണോ ഡോക്ടറുടെ ഫുൾ ടൈം ഡ്രസ് കോഡ് ...ഐ മീൻ ..
ചുരിദാറിടാറുണ്ടോ ...? "
"വാട്ട് ...!! നോ ഇൻസ്പെക്ടർ .. കഴിഞ്ഞ അഞ്ചു വർഷമായി സാരി മാത്രമാണ് ."
വ്യാസ് ഒന്നു ചിരിച്ചു.
"ഇപ്പോൾ ഞങ്ങൾ പോവുന്നു ...അധികം വൈകാതെ വീണ്ടും കാണാം..."ഇറങ്ങിനടക്കുന്നതിനിടെ വ്യാസ് സദാശിവനെ നോക്കി..
"സദാശിവൻ, ... കഴിഞ്ഞ ഒരു മാസത്തെ ലിഫ്റ്റിന്റെ മാത്രം സി.സി ടി.വി ദൃശ്യങ്ങൾ എടുക്കണം .. എനിക്ക് അപ്പോഴേക്കും ലെവൻ ഡി വരെ ഒന്നു പോണം."
"സർ അത് ബോബി കറിയാച്ചന്റെ ഫ്ലാറ്റല്ലേ .. ഇതിന്റെ ബിൽഡർ ...? "
"അതേ ..!"
ലെവൻ ഡി. ...
വാതിൽ തുറന്ന സ്ത്രീരൂപം പൊലീസ് യൂണിഫോം കണ്ട് പകച്ചു .. പക്ഷെ അത് മുഖത്ത് കാണിക്കാതെ അകത്തേയ്ക്ക് ക്ഷണിച്ചു. ..
"ബോബിയുടെ വൈഫാണോ ...? "
"അതേ സാർ..... പേര് മെറീന. "
"വെൽ ,ഐ ആം സി.ഐ ഈശ്വർ വ്യാസ് . ...പുള്ളിക്കാരനില്ലേ..?"
"ഇല്ല ടൂറിലാണ്, നാലു മാസമായി .. എനിതിങ്ങ് ഓഫീഷ്യൽ ...? "
"വെൽ, എനിക്കാ പീതാംബന്റെ ഡീറ്റൈയിൽ അറിയാനാണ് ,പുള്ളിയുമായി നിങ്ങൾക്കാണെല്ലോ കൂടുതൽ അടുപ്പം "
"ഈ ഫ്ലാറ്റു തുടങ്ങുമ്പോഴെ ഉള്ളയാളാണ്, പണി കഴിഞ്ഞും അപ്പച്ചനാണ് പുള്ളിയെ ഇവിടെ നിർത്തിയത്. ഒരു നാലഞ്ചു വർഷം മുന്നേ ചെവിയിൽ എന്തോ അസുഖം ബാധിച്ച് കുറച്ച്നാൾ വന്നിരുന്നില്ല, സാരമായ കേൾവിക്കുറവ് ഉണ്ടായിരുന്നതിനാൽ പുള്ളിയ്ക്ക് വലിയ വിഷമം ഉണ്ടായിരുന്നു .പിന്നീട് അപ്പച്ചൻ പറ്റാവുന്ന ജോലി ചെയ്താൽ മതിയെന്ന് പറഞ്ഞ് നിർബന്ധിച്ചതോടെ വീണ്ടും
വരാൻ തുടങ്ങി , പക്ഷെ എന്തോ
അതിനുശേഷം പുള്ളി ഫുൾ സൈലന്റ് ആയിരുന്നു."
"മേ ബി .. ചെവി കേൾക്കാത്തവർ അധികം സംസാരിക്കാറില്ല ,അവരുടെ ശബ്ദത്തിന്റെ ഉച്ചത തിരിച്ചറിയാനുള്ള വിഷമം കൊണ്ടാവും ,ഒട്ടുമിക്കവരും സൈലന്റ് ആവും , ആ മനോവിഷമമാവും എന്നാണോ മാഡവും അയാളുടെ മരണകാരണമായി കരുതുന്നത് ."
" ആയിരിക്കാം സാർ, .. കൂടുതൽ എനിക്കറിയില്ല ."
വ്യാസ് ഒന്നു പുഞ്ചിരിച്ചു .. "ആട്ടെ ബോബി സാറുമായി മാഡം ഡെയ്ലി കോൺടാക്ട് ചെയ്യാറുണ്ടോ , ഐ മീൻ , കാൾ ...? "
"ഇല്ല ,പുള്ളി ബിസിയായിരിക്കും ,പിന്നെ വല്ലപ്പോഴും IMO യിൽ വീഡിയോ കോൾ ചെയ്യും ."
"ഓക്കെ,മാഡം , നിങ്ങൾക്ക് ഈ ഡോ. സൂസനുമായി അയൽവാസികൾ എന്നതിലുപരി വല്ല കണക്ഷനുമുണ്ടോ ?"
മെറീനയുടെ മുഖത്ത് പൊടുന്നനെ വന്ന ഭാവമാറ്റം വ്യാസ് ശ്രദ്ധിച്ചു.
"ബോബിച്ചായനും മാന്വലും കോളജ്മേറ്റ്സ് ആയിരുന്നു ,അടുത്ത സുഹൃത്തുക്കൾ . അങ്ങിനെയാണ് പുള്ളി ഇവിടെ ഫ്ലാറ്റ് വാങ്ങുന്നത് ,സൂസനും മാന്വലുമായി ഞങ്ങൾക്ക് വളരെ അടുപ്പമുണ്ട് , "
"ഓഹ് ഓക്കെ ...ബട്ട് അവർ ഇപ്പോ നല്ല രസത്തിലല്ലന്ന് തോന്നുന്നു അല്ലെ ,ഐ മീൻ ഡോക്ടറും ഹസ്ബന്റുമായി ... "
"എന്തോ പ്രശ്നങ്ങളുണ്ട് .ബട്ട് ലീഗലി സെപ്പരേട്ടഡ് അല്ല .. "
"നിങ്ങൾ അവസാനമായി മിസ്റ്റർ മാന്വലിനെ എന്നാണ് കണ്ടത് ,"
മെറീന വിയർക്കാൻ തുടങ്ങിയിരുന്നു.
"ലാസറ്റ് ഇയർ .... യു.കെ യിൽ വെച്ച് .."
"ഓക്കെ മാഡം... താങ്ക്സ് ഫോർ ദി ഇൻഫോ ..."
പുറത്തിറങ്ങിയ വ്യാസ് ഫോൺ എടുത്തു ... അൽപ്പസമയത്തിനു ശേഷം സദാശിവനെ വിളിച്ചു ..
"സദാശിവൻ ,ഞാനൊരു IMO ഐ ഡി ഷെയർ ചെയ്തിട്ടുണ്ട് ,അതിൽ നിന്നുള്ള കോൾ ഡീറ്റെയിൽസ് സൈബറിൽ നിന്നും സംഘടിപ്പിക്കണം ... മാക്സിമം വിത്ത് ഡിവൈസ് ഡീറ്റെയിൽസ് ... ഓഹ്, അല്ലെങ്കിൽ വേണ്ട .. ടൈം എടുക്കും നമുക്ക് ആ ഗുരുമൂർത്തിയെ പൊക്കാം .. അവനാവുമ്പോൾ പാസ് വേഡ് പൊക്കി പെട്ടന്ന് സംഭവം തീർത്തു തരും ..ഓക്കെ "
സി.ഐ ഈശ്വർ വ്യാസ് ഒരു പുഞ്ചിരിയോടെ ജീപ്പിലേക്ക് കയറി ...
തുടരും.....
Read all  published parts
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo